Picsart 23 09 21 11 45 17 042

സഞ്ജു സാംസൺ കസറി, കേരളത്തിന് തുടർച്ചയായ നാലാം വിജയം

കേരളം സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ വിജയം തുടരുന്നു. ഇന്ന് ചണ്ഡീഗഢിനെ നേരിട്ട കേരളം 7 റൺസിന്റെ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം ആക്രമിച്ച് കളിച്ച് 20 ഓവറിൽ 193/4 റൺസ് എടുത്തു. കേരളത്തിനായി 32 പന്തിൽ 52 റൺസ് അടിച്ച് സഞ്ജു സാംസൺ ടോപ് സ്കോറർ ആയി. 3 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സ്.

23 പന്തിൽ നിന്ന് 42 റൺസ് അടിച്ച വിഷ്ണു വിനോദ്, 27 പന്തിൽ നിന്ന് 47 റൺസ് അടിച്ച വരുൺ നായർ, 30 റൺസ് എടുത്ത രോഹൻ കുന്നുമ്മൽ എന്നിവർ കേരളത്തിനായി ബാറ്റു കൊണ്ട് തിളങ്ങി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചണ്ഡിഗഡ് 20 ഒവറിൽ 186 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. കേരളത്തിനായി വിനോദ് കുമാറും ബേസിൽ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Exit mobile version