Picsart 23 10 19 13 43 46 486

സയ്യിദ് മുഷ്താഖലിയിൽ കേരളം തകർക്കുന്നു, തുടർച്ചയായ മൂന്നാം വിജയം

സയ്യിദ് മുഷ്താഖലി ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ കേരളം ബീഹാറിനെ തോൽപ്പിച്ചു. ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ഇന്ന് ബീഹാർ ഉയർത്തിയ 112 എന്ന വിജയ ലക്ഷ്യം കേരളം വെറും 13 ഓവറിൽ മറികടന്നു. ആദ്യ ബാറ്റു ചെയ്ത ബീഹാറിന് 111ൽ ഓളൗട്ട് ആയിരുന്നു.

കേരളത്തിനായി ആസിഫും ബേസിൽ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.വിനോദ് കുമാർ, ശ്രേയസ് ഗോപാൽ, സിജോമോൻ, ബാസിത് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കേരളത്തിനായി 23 പന്തിൽ 39 റൺസ് എടുത്ത് പുറത്താകാതെ നിന്ന ബാസിത് ടോപ് സ്കോറർ ആയി. വിഷ്ണു വിനോദ് 17 പന്തിൽ 32 റൺസും രോഹൻ എസ് കുന്നുമ്മൽ 27 പന്തിൽ 36 റൺസും എടുത്ത് വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

നേരത്തെ കേരളം സർവീസസിനെയും ഹിമാചൽ പ്രദേശിനെയും തോല്പിച്ചിരുന്നു.

Exit mobile version