തകർത്തടിച്ച് സച്ചിൻ ബേബിയും വിഷ്ണു വിനോദും! കൊച്ചിയ്ക്കെതിരെ കൊല്ലത്തിന് കൂറ്റൻ സ്കോർ

കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്.

ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മല്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മല്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇരുവർക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. അഭിഷേക് ജെ നായർ മൂന്നാം ഓവറിൽ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേർന്നത്. നേരിട്ട ആദ്യ പന്തുകളിൽ ലഭിച്ച ഭാഗ്യത്തിൻ്റെ ആനുകൂല്യം സച്ചിൻ മുതലാക്കി. അഖിൻ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിൻ തുടർന്നുള്ള ഓവറുകളിൽ ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ തീർത്തു. 22 പന്തുകളിൽ നിന്ന് സച്ചിൻ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കൊച്ചി ക്യാപ്റ്റൻ സലി സാംസൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്താം ഓവറിൽ നൂറ് കടന്ന കൊല്ലം സെയിലേഴ്സ് 14ആം ഓവറിൽ 150ഉം പിന്നിട്ടു. എന്നാൽ പി എസ് ജെറിൻ എറിഞ്ഞ ആ ഓവറിൽ തന്നെ സച്ചിൻ മടങ്ങി. ജെറിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരൻ പിടികൂടുകയായിരുന്നു. 44 പന്തുകളിൽ നിന്ന് ആറ് ഫോറും ആറ് സിക്സും അടക്കം സച്ചിൻ 91 റൺസ് നേടി.

തൊട്ടടുത്ത പന്തിൽ രാഹുൽ ശർമ്മയെ ജെറിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ തുടർന്നങ്ങോട്ട് കൂറ്റൻ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകൾ അതിർത്തി കടന്ന് പാഞ്ഞപ്പോൾ 17ആം ഓവറിൽ സെയിലേഴ്സ് 200 പിന്നിട്ടു. എന്നാൽ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റൺസെടുത്ത വിഷ്ണു വിനോദ് ആൽഫി ഫ്രാൻസിസ് പിടിച്ചു മടങ്ങി. 41 പന്തിൽ മൂന്ന് ഫോറും ഒൻപത് സിക്സുമടക്കം 94 റൺസാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീൻ എട്ടും എ ജി അമൽ 12ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിൻ രണ്ടും സലി സാംസനും കെ എം ആസിഫും എം. ആഷിഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഐപിഎൽ 2025 ഇന്ന് മുതൽ, ഇത്തവണ നാല് മലയാളികൾ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കും, ടൂർണമെന്റിൽ ഇത്തവണ നാല് മലയാളി താരങ്ങളുമുണ്ട്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തുടരുന്നു, കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി ഇത്തവബ്ബ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്.

മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സ് ആണ് ഇത്തവണ സ്വന്തമാക്കിയത്.

പെരിന്തൽമണ്ണയിൽ നിന്നുള്ള 23 കാരനായ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ₹30 ലക്ഷത്തിന് ലേലത്തിൽ സ്വന്തമാക്കിയിരുന്നു. വിഘ്നേഷിന്റെ പ്രകടനങ്ങളും മലയാളികൾ ഉറ്റു നോക്കും.

ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, എന്റെ ഷോട്ടാണ് ഗതി മാറ്റിയത് – സച്ചിൻ ബേബി

വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ പുറത്തായതിൻ്റെ ഉത്തരവാദിത്തം കേരള ക്യാപ്റ്റൻ സച്ചിൻ ബേബി സമ്മതിച്ചു, തൻ്റെ വിക്കറ്റാണ് മത്സരത്തിൻ്റെ വേഗത മാറ്റിയതെന്ന് അദ്ദേഹം സമ്മതിച്ചു. കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ബേബി 98ൽ വീണതോടെ ആയിരുന്നു കളി വിദർഭക്ക് അനുകൂലമായി മാറിയത്.

“ഇതൊരു വലിയ ഫൈനൽ ആണ്, ഈ അഭിമാനകരമായ ഫൈനൽ കളിച്ചതിൽ ഞാനും എൻ്റെ ടീമും വളരെ അഭിമാനിക്കുന്നു. വിദർഭ ടീമിന് അഭിനന്ദനങ്ങൾ.” സച്ചിൻ ബേബി പറഞ്ഞു.

“ഈ ടീമിനെ നയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ലീഡർ എന്ന നിലയിൽ, കിരീടം നേടാത്തതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഷോട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. ഞാൻ ടീമിനായി അവിടെ നിൽക്കാൻ ആഗ്രഹിച്ചിരുന്നു. ”ബേബി പറഞ്ഞു.

സച്ചിൻ ബേബിക്ക് 2 റണ്ണിന് സെഞ്ച്വറി നഷ്ടം

രഞ്ജി ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. ഇന്ന് മൂന്നാം സെഷനിൽ ഒരു കൂറ്റൻ അടിക്ക് ശ്രമിച്ചാണ് സച്ചിൻ ബേബി സെഞ്ച്വറിക്ക് 2 റൺസ് മുമ്പ് നഷ്ടമായത്. സച്ചിൻ ബേബിയുടെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ആകുമായിരുന്നു ഇത്. സച്ചിൻ ബേബിയുടെ 100ആം ഫസ്റ്റ് ക്ലാസ് മത്സരവുമായിരുന്നു ഇത്.

ഇന്ന് 235 പന്തിൽ നിന്നാണ് സച്ചിൻ ബേബി 98 റൺസ് എടുത്തത്.. 10 ബൗണ്ടറികൾ സച്ചിൻ ബേബിയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഈ സീസണിൽ തുടക്കത്തിൽ ഫോമിൽ അല്ലാതിരുന്ന സച്ചിൻ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്നു. സെമിയിൽ അർധ സെഞ്ച്വറിയുമായും സച്ചിൻ തിളങ്ങിയിരുന്നു.

കേരളം ഇപ്പോൾ 342-7 എന്ന നിലയിൽ ആണ്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 55 റൺസ് പിറകിലാണ് കേരളം.

രഞ്ജി ട്രോഫി; കേരളം പൊരുതുന്നു, ലീഡ് നേടാൻ ഇനി 81 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ചായക്ക് പിരിയുമ്പോൾ കേരളം 298-6 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം നല്ല രീതിയിൽ ബാറ്റു ചെയ്യുകയാണ്. ആദ്യ സെഷനിൽ നിർണായകമായ 2 വിക്കറ്റുകൾ നഷ്ടമായി എങ്കിലും രണ്ടാം സെഷനിൽ അസറുദ്ദീനും സച്ചിൻ ബേബിയും കൂട്ടുകെട്ട് പടുത്തത് കേരളത്തിന് ആശ്വാസം ആയി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 81 റൺസ് പിറകിലാണ്.

ഇന്ന് ആദ്യ സെഷനിൽ ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

അസറുദ്ദീൻ 34 റൺസ് എടുത്തു നിൽക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളിൽ ഔട്ട് തന്നെ വിധിച്ചു.

ഇപ്പോൾ 82 റൺസുമായി സച്ചിൻ ബേബിയയും 11 റൺസുമായി ജലജ് സക്സേനയും ആണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. സച്ചിൻ ബേബി ഇതുവരെ 211 പന്തിൽ നിന്ന് 82 റൺസ് എടുത്തു.

രഞ്ജി ഫൈനലിൽ ചിലപ്പോൾ 3 റൺ ആകാം നിർണായകമാകുന്നത് – സച്ചിൻ ബേബി

നാളെ രഞ്ജി ഫൈനൽ കളിക്കാൻ ഇറങ്ങുന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി ടീമിന്റെ ഇതുവരെ ഉള്ള പ്രകടനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു. സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല എന്നും ഇനി ഫൈനലിൽ ടീമിന്റെ ബെസ്റ്റ് നൽകുക ആണ് എല്ലാവരുടെയും ലക്ഷ്യം എന്നും മത്സരത്തിന് മുന്നോടിയായി സച്ചിൻ ബേബി മാധ്യമങ്ങളോടായി പറഞ്ഞു.

നാളെ നാഗ്പൂരിൽ വെച്ച് നടക്കുന്ന ഫൈനലിൽ വിദർഭയെ ആണ് കേരളം നേരിടുന്നത്. ക്വാർട്ടറിൽ 1 റണ്ണിന്റെ ലീഡും സെമിയിൽ 2 റണ്ണിന്റെ ലീഡും സഹായിച്ചത് പോലെ ഫൈനലിൽ ചിലപ്പോൾ 3 റൺ ആകാം നിർണായകമാവുക എന്നും രസമായി സച്ചിൻ ബേബി പറഞ്ഞു.

ടീമിന് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിന് ഭാഗ്യം ഫാക്ടർ ആകുന്നത് നമ്മൾ പരിശ്രമിക്കുമ്പോൾ മാത്രമാണെന്ന് സച്ചിൻ പറഞ്ഞു. ടീം ഇതുവരെ എല്ലാ മത്സരങ്ങളിലും എല്ലാം നൽകിയിട്ടുണ്ട്. അങ്ങനെ കളിക്കുമ്പോൾ ആണ് ഭാഗ്യവും തങ്ങളുടെ ഒപ്പം നിൽക്കുന്നത് എന്ന് ബേബി പറയുന്നു. മുമ്പ് റൺറേറ്റിൽ കേരളം യോഗ്യത നേടാതിരുന്നിട്ടുണ്ട് എന്നും അന്ന് ഭാഗ്യം നമ്മുടെ കൂടെ ഇല്ലായിരുന്നു എന്നും സച്ചിൻ പറഞ്ഞു.

ഇറാനി ട്രോഫിയിൽ ടോസ് ചെയ്യണം എന്നത് സച്ചിൻ ബേബിയുടെ 15 വർഷം മുമ്പുള്ള സ്വപ്നം ആയിരുന്നു – സഞ്ജു

രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിലേക്ക് എത്തിയതിലെ സന്തോഷം പങ്കുവെച്ച് മുൻ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ വർഷങ്ങൾ ആയുള്ള കേരളത്തിന്റെ സ്വപ്നമായിരുന്നു രഞ്ജി കിരീടം എന്നും ആ സ്വപ്നത്തിലേക്ക് ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു.

15 വർഷം മുമ്പ് സച്ചിൻ ബേബി അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ കേരളത്തിനായി ഇറാബി ട്രോഫിയിൽ ടോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താൻ ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു. സച്ചിൻ ബേബിയെ പ്രത്യേകം അഭിനന്ദിച്ച സഞ്ജു ടീമംഗങ്ങളെയും സപ്പോർടിംഗ് സ്റ്റാഫുകളെയും ആശംസകൾ അറിയിച്ചു.

ഇപ്പോൾ വിരലിനേറ്റ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി വിശ്രമിക്കുക ആണ് സഞ്ജു സാംസൺ.

രഞ്ജി ട്രോഫി, സച്ചിൻ ബേബിക്ക് അർധ സെഞ്ച്വറി, കേരളം മികച്ച നിലയിൽ

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ആദ്യ ദിനൽമ് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിൽ. മൂന്നാം സെഷനിൽ 1 വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. സച്ചിൻ ബേബി അർധ സെഞ്ച്വറിയുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ എസ് കുന്നുമ്മലും അക്ഷയ് ചന്ദ്രനും 60 റൺസ് ചേർത്ത് മികച്ച നിലയിൽ നിൽക്കുമ്പോൾ അക്ഷയ് ചന്ദർ റണ്ണൗട്ട് ആയി. 71 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് അക്ഷയ് ചന്ദ്രൻ ഔട്ട് ആയത്.

രോഹൻ എസ് കുന്നുമ്മൽ 68 പന്തിൽ നിന്ന് 30 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. അരങ്ങേറ്റക്കാരൻ വരുൺ നായനാർ 10 റൺസ് എടുത്ത് പുറത്തായി. ജലജ് സക്സേന 83 പന്തിൽ നിന്ന് 30 റൺസ് ആണ് എടുത്തത്.

ഇപ്പോൾ കളി അവസാനിക്കുമ്പോൾ 69 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി അസറും ക്രീസിൽ നിൽക്കുന്നു. സച്ചിൻ 193 പന്തിൽ നിന്നാണ് 68 റൺസിൽ എത്തിയത്. 8 ബൗണ്ടറികൾ കേരള ക്യാപ്റ്റന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

സച്ചിൻ ബേബിയും ജലജ് സക്സേനയും പൊരുതുന്നു, കേരളം 143/3

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ചായക്ക് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിൽ. രണ്ടാം സെഷനിൽ 1 വിക്കt ആണ് കേരളത്തിന് നഷ്ടമായത്. 73 റൺസ് ഈ സെഷനിൽ വന്നു.

ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ എസ് കുന്നുമ്മലും അക്ഷയ് ചന്ദ്രനും 60 റൺസ് ചേർത്ത് മികച്ച നിലയിൽ നിൽക്കുമ്പോൾ ആണ് റണ്ണൗട്ട് വന്നത്. 71 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് അക്ഷയ് ചന്ദ്രൻ ഔട്ട് ആയത്.

രോഹൻ എസ് കുന്നുമ്മൽ 68 പന്തിൽ നിന്ന് 30 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. അരങ്ങേറ്റക്കാരൻ വരുൺ നായനാർ 10 റൺസ് എടുത്ത് പുറത്തായി. ചായക്ക് പിരിയുമ്പോൾ സച്ചിൻ ബേബി 42 റൺസുമായും, ജലജ് സക്സേൻ 26 റൺസുമായും കളത്തിൽ നിൽക്കുന്നു.

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന്‌ വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു.

ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. സ്പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.

ടീം അംഗങ്ങള്‍ : സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ്‌ അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍

രഞ്ജി ട്രോഫിയില്‍ രോഹനും അക്ഷയ്ക്കും അര്‍ദ്ധസെഞ്ച്വറി; ഹരിയാനയ്‌ക്കെതിരെ കേരളത്തിന് നല്ല തുടക്കം

രഞ്ജിയില്‍ കേരളത്തിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സച്ചിന്‍ ബേബി

ലഹ്‌ലി: ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അര്‍ദ്ധസെഞ്ച്വറി നേടി. ലഹ്‌ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകി ആരംഭിച്ച കളിയില്‍ കേരളത്തിന് അക്കൗണ്ട് തുറക്കും മുന്‍പെ ഓപ്പണര്‍ ബാബ അപരാജിത്തിനെ നഷ്ടമായി. അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കപില്‍ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.

തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്‍- രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. 102 പന്തില്‍ നിന്ന് ആറ് ഫോറുള്‍പ്പെടെ 55 റണ്‍സ് നേടിയ രോഹനെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 160 പന്തില്‍ നിന്ന് 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്.

രഞ്ജിയില്‍ കേരളത്തിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സച്ചിന്‍ ബേബിക്ക് സ്വന്തമായി. സഹതാരം രോഹന്‍ പ്രേമിന്‍റെ 5396 റണ്‍സ് മറികടന്നാണ് സച്ചിന്‍ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. 13 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വതെ, കെ.എം ആസിഫ് എന്നിവര്‍ക്ക് പകരം ഷോണ്‍ റോജര്‍, എന്‍.പി ബേസില്‍, നിതീഷ് എം.ഡി എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് കേരളം കളിക്കാന്‍ ഇറങ്ങിയത്.

രഞ്ജി ട്രോഫി; സച്ചിൻ ബേബിയും സൽമാൻ നിസാറും തിളങ്ങി, കേരളത്തിന് മികച്ച ലീഡ്

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ നേരിടുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 340-7 എന്ന നിലയിൽ നിൽക്കുന്നു. ഇപ്പോൾ കേരളത്തിന് 178 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നലെ ഉത്തർപ്രദേശ് 162 റൺസിന് ഓളൗട്ട് ആയിരുന്നു.

ക്യാപ്റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറും ആണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 83 റൺസ് എടുത്താണ് സച്ചിൻ ബേബി കളം വിട്ടത്. 74 റൺസുമായി സൽമാൻ നിസാർ ഇപ്പോഴും ക്രീസിൽ ഉണ്ട്. 8 ഫോറും 2 സിക്സും സൽമാൻ നിസാർ ഇതുവരെ അടിച്ചു. 11 റൺസുമായി അസറുദ്ദീൻ ആണ് ഒപ്പം ക്രീസിൽ ഉള്ളത്.

23 റൺസ് എടുത്ത വത്സൽ, 28 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മൽ, 32 റൺസ് എടുത്ത അപരിജിത്, 14 റൺസ് എടുത്ത സർവതെ, 24 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 35 റൺസ് എടുത്ത ജലജ് സക്സേന എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി.

Exit mobile version