മലയാളി തിളക്കത്തിൽ സർവീസസിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫിയിൽ സർവീസ് ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനലിൽ ഗോവയെ തോൽപ്പിച്ച് ആണ് സർവീസസ് കിരീടം നേടിയത്. മലയാളി താരങ്ങളുടെ മികവിൽ ആയിരുന്നു സർവീസസിന്റെ വിജയം. എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചപ്പോൾ ആ ഗോൾ മലയാളി കൂട്ടുകെട്ടിലാണ് വീണത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ മലയാളിയായ ഷെഫീൽ ആണ് സർവീസസിന്റെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. മലയാളി തന്നെ ആയ രാഹുലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. സർവീസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.

സന്തോഷ് ട്രോഫി ആദ്യ മത്സരത്തിൽ സർവീസസ് മേഘാലയയെ തോൽപ്പിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആദ്യ മത്സരത്തിൽ സർവീസസിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ മേഘാലയയെ ആണ് സർവീസസ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സർവീസസിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ആണ് വിജയ ഗോൾ വന്നത്. 95 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു. അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഷഫീൽ പി പി സർവീസസിന്റെ വിജയം ഉറപ്പിച്ചു.

വെടിക്കെട്ട് സെ‍ഞ്ച്വറിയുമായി വിഷ്ണു വിനോദ്!!! കേരളത്തിന് 189 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.

പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

കേരളത്തിന് മേൽക്കൈ, സര്‍വീസസ്സിന് 6 വിക്കറ്റ് നഷ്ടം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സര്‍വീസ്സിന് 6 വിക്കറ്റ് നഷ്ടം. 167 റൺസാണ് ടീം നേടിയിട്ടുള്ളത്. 160 റൺസ് കൂടി നേടിയാലെ കേരളത്തിന്റെ സ്കോറിനൊപ്പം സര്‍വീസസ്സിന് എത്താനാകുകയുള്ളു.

50 റൺസ് നേടി പുറത്തായ രവി ചൗഹാന്‍ ആണ് സര്‍വീസ്സിന്റെ ടോപ് സ്കോറര്‍. രോഹില്ല 31 റൺസ് നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി.

നേരത്തെ കേരളത്തിന്റെ ഇന്നിംഗ്സ് 327 റൺസിൽ അവസാനിച്ചിരുന്നു. 159 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്.

കേരളം 327!!! സച്ചിന്‍ ബേബി 159

സര്‍വീസ്സിനെതിരെ 327 റൺസിന് ോല്‍ഔട്ട് ആയി കേരളം. സച്ചിന്‍ ബേബി 159 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ 55 റൺസ് നേടിയ സിജോമോന്‍ ജോസഫ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 19/4 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം 327 റൺസിലേക്ക് കേരളം എത്തിയപ്പോള്‍ അതിൽ ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തിയത് സച്ചിന്‍ ബേബിയായിരുന്നു.

ഇന്നലെ സൽമാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിനൊപ്പം നിലയുറപ്പിച്ച് കേരളത്തെ മാന്യമായ സ്കോറിലേക്ക് സച്ചിന്‍ ബേബി എത്തിക്കുകയായിരുന്നു.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരും കേരളത്തിനായി നിര്‍ണ്ണായക സംഭാവനകള്‍ നൽകിയിരുന്നു. സര്‍വീസസ്സിനായി എംഎസ് രാഥി, പൂനിയ, ദിവേഷ് ഗുരുദേവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സച്ചിന്റെ മികവിൽ ഒന്നാം ദിവസം 254/6 എന്ന നിലയിലെത്തി കേരളം

19/4 എന്ന നിലയിൽ നിന്ന് 254/6 എന്ന നിലയിൽ ഒന്നാം ദിവസം കളി അവസാനിപ്പിച്ച് കേരളം. തുടക്കം പാളിയെങ്കിലും സച്ചിന്‍ ബേബി പുറത്താകാതെ 133 റൺസുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. സര്‍വീസസ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

19/4 എന്ന നിലയിൽ നിന്ന് സൽമാന്‍ നിസാര്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട് 115 റൺസ് വരെ എത്തിച്ചുവെങ്കിലും നിസാര്‍ പുറത്തായി. പകരം എത്തിയ അക്ഷയ് ചന്ദ്രനൊപ്പം സച്ചിന്‍ നിലയുറപ്പിച്ചപ്പോള്‍ കേരളം 180 റൺസിലേക്ക് എത്തി. ഈ കൂട്ടുകെട്ടും തകര്‍ത്ത ശേഷം സിജോമോനാണ് കേരളത്തിനായി സച്ചിന് പിന്തുണ നൽകിയത്.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 29 റൺസുമായി സിജോമോന്‍ ജോസഫ് കേരളത്തിനായി സച്ചിന്‍ ബേബിയ്ക്കൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 74 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

രക്ഷകനായി സച്ചിന്‍ ബേബി, കേരളത്തിന്റെ സ്കോര്‍ 200 കടന്നു

സച്ചിന്‍ ബേബി നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ സര്‍വീസസ്സിനെതിരെ വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറി കേരളം. ഒരു ഘട്ടത്തിൽ 19/4 എന്ന നിലയിലായിരുന്ന കേരളം ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 72 ഓവറിൽ 201/6 എന്ന നിലയിലാണ്.

അഞ്ചാം വിക്കറ്റിൽ സൽമാന്‍ നിസാറുമായും ആറാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനുമായി ചേര്‍ന്ന് സച്ചിന്‍ നേടിയ കൂട്ടുകെട്ടുകളാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടവന്നത്. അഞ്ചാം വിക്കറ്റിൽ 96 റൺസും ആറാം വിക്കറ്റിൽ 65 റൺസുമാണ് സച്ചിന്‍ തന്റെ പാര്‍ട്ണര്‍മാരോടൊപ്പം നേടിയത്.

സൽമാന്‍ നിസാര്‍ 42 റൺസ് നേടിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 32 റൺസ് നേടി പുറത്തായി. 105 റൺസ് നേടി നിൽക്കുന്ന സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ഏഴ് റൺസുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് ആണ് ക്രീസിലുള്ളത്.

ബാറ്റിംഗ് മറന്ന് കേരളം, 5 വിക്കറ്റ് നഷ്ടം

സര്‍വീസസ്സിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം 49 ഓവറിൽ 141/5 എന്ന നിലയിലാണ്. 69 റൺസുമായി സച്ചിന്‍ ബേബിയും 42 റൺസ് നേടിയ സൽമാന്‍ നിസാറും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്.

16 റൺസുമായി അക്ഷയ് ചന്ദ്രന്‍ ആണ് സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. 19 റൺസ് നേടുന്നതിനിടെ കേരളത്തിന് 4 വിക്കറ്റാണ് നഷ്ടമായത്. അവിടെ നിന്ന് സച്ചിന്‍ – സൽമാന്‍ കൂട്ടുകെട്ടാണ് കേരളത്തിനെ നൂറ് കടത്തിയത്.

തിരുവനന്തപുരം തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സര്‍ഫ്രാസ് ആശുപത്രിയിൽ, മുംബൈയുടെ മത്സരം നഷ്ടമായി, ടീം സര്‍വീസസിനോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ സര്‍ഫ്രാസ് ഖാന്‍ മുംബൈയ്ക്കായി ഇറങ്ങിയില്ല. താരം തലേ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാലാണ് ഇത്. കിഡ്നി സ്റ്റോൺ സംബന്ധമായ വേദന കാരണം ആണ് താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

സര്‍വീസസിനെതിരെയുള്ള മത്സരത്തിൽ മുംബൈ 264 റൺസ് നേടിയെങ്കിലും മത്സരം സര്‍വീസസ് എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്

കേരളത്തിന് 12 റൺസ് തോൽവി, ആദ്യ പരാജയം സര്‍വീസസിനോട്

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 148/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 19.4 ഓവറിൽ 136 റൺസിന് അവസാനിച്ചു.

കേരളത്തിനായി സച്ചിന്‍ ബേബി 36 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജു സാംസൺ 30 റൺസ് നേടി പുറത്തായി. അബ്ദുള്‍ ബാസിത് 10 പന്തിൽ 19 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും എന്‍ യാദവും എപി ശര്‍മ്മയും സര്‍വീസസിന് വേണ്ടി 3 വിക്കറ്റ് നേടി. വൈശാഖ് ചന്ദ്രന് പകരം കേരളം കൃഷ്ണപ്രസാദിനെ ഇംപാക്ട് പ്ലേയറായി പരീക്ഷിച്ചുവെങ്കിലും താരം അക്കൗണ്ട് തുറക്കാതെ പുറത്താകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സര്‍വീസസിന് വേണ്ടി അന്‍ഷുൽ ഗുപ്തി 39 റൺസും രവി ചൗഹാന്‍ 22 റൺസും നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 3 വിക്കറ്റ് നേടി.

സര്‍വീസസ്സിന് ടോസ്, കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ആദ്യ ബാറ്റിംഗ്. ടോസ് നഷ്ടമായ കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ സര്‍വീസസ്സ് ആവശ്യപ്പെടുകയായിരുന്നു.

സെമി ലക്ഷ്യമാക്കിയിറങ്ങുന്ന കേരളം ഇന്ന് സഞ്ജു സാംസണിൽ നിന്ന് വലിയൊരു ഇന്നിംഗ്സാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഓള്‍റൗണ്ട് പ്രകടനം ആണ് കേരളത്തിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത്.

കേരളം: Sanju Samson (C) (W), Jalaj Saxena, Basil Thampi, Manu Krishnan, Sachin Baby, Vishnu Vinod, Mohammed Azharuddeen, Nidheesh M D, Vinoop Sheela Manoharan, Rohan S Kunnummal, Sijomon Joseph,

സര്‍വീസസ്സ്: Abhishek,Rajat Paliwal (C),Rahul Singh,Devender Lohchab (W),Diwesh Gurdev Pathania,Raj Bahadur Pal,Pulkit Narang,Lakhan Singh,Mohit Ahlawat,Ravi Chauhan,Mumtaz Qadir

സെമി ലക്ഷ്യമാക്കി കേരളം സര്‍വീസസ്സിനെതിരെ

വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ കേരളവും സര്‍വീസസ്സും ഏറ്റുമുട്ടും. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ നിന്ന് മഹാരാഷ്ട്രയെ അട്ടിമറിച്ചെത്തിയ കേരളം ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്.

ബാറ്റിംഗും ബൗളിംഗും മികവ് പുലര്‍ത്തിയ കേരളത്തിനായി ഓരോ മത്സരങ്ങളിലും ഓരോ വിജയ ശില്പികളാണ് ഉണ്ടായിട്ടുള്ളത്. സിജോമോന്‍ ജോസഫ്, വിനൂപ് മനോഹരന്‍, സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മൽ, നിധീഷ് എംഡി എന്നിവരെല്ലാം നിര്‍ണ്ണായക പ്രകടനങ്ങളാണ് ടീമിനായി നേടിയിട്ടുള്ളത്.

സമാനമായ രീതിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രമാണ് സര്‍വീസസ്സ് പരാജയം ഏറ്റുവാങ്ങിയത്. അത് പഞ്ചാബുമായുള്ള മത്സരത്തിലായിരുന്നു. ഗോവയ്ക്കെതിരെ 1 വിക്കറ്റ് വിജയവുമായി കടന്ന് കൂടിയ ടീമിന്റെ തുടക്കം റെയിൽവേസുമായി അഞ്ച് റൺസ് വിജയവുമായി ആയിരുന്നു.

 

Exit mobile version