രോഹന്റെ വെടിക്കെട്ട് സെഞ്ച്വറി, സഞ്ജുവിന്റെ ക്ലാസ് ഫിഫ്റ്റി! കേരളത്തിന് തകർപ്പൻ ജയം


ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏക്താ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളം ഒഡീഷയെ 10 വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനായി. ബിപ്ലബ് സമന്ത്രേ 53 റൺസ് നേടി ഒഡീഷയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്നാൽ, കേരളത്തിന് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും രോഹൻ എസ്. കുന്നുമ്മലും പുറത്താകാതെ 177 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് നേടി. 16.3 ഓവറിൽ തന്നെ ലക്ഷ്യം മറികടന്ന കേരളം ആധികാരിക വിജയം സ്വന്തമാക്കി.
ഒഡീഷ ഇന്നിംഗ്‌സിൽ സംബിത് എസ്. ബരാൽ (40), ഗൗരവ് ചൗധരി (29) എന്നിവരും മികച്ച സംഭാവനകൾ നൽകി. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി. നാല് വിക്കറ്റുകൾ നേടി.


കേരളത്തിന്റെ ചേസിംഗിന് നേതൃത്വം നൽകിയത് രോഹൻ എസ്. കുന്നുമ്മൽ ആയിരുന്നു. വെറും 60 പന്തിൽ 10 സിക്സറുകളും 10 ഫോറുകളും ഉൾപ്പെടെ 121 റൺസാണ് രോഹൻ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ (51*) 6 ഫോറുകളും ഒരു സിക്സുമടക്കം രോഹന് മികച്ച പിന്തുണ നൽകി. 177 റൺസിന്റെ പുറത്താകാതെയുള്ള ഈ ഓപ്പണിംഗ് കൂട്ടുകെട്ട് കേരളത്തിന്റെ വിജയം എളുപ്പമാക്കി.

കെ.സി.എൽ സീസൺ-2 വിലെ ആദ്യ അർധ സെഞ്ച്വറി രോഹൻ കുന്നുമ്മലിന്

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.സി.എൽ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണിന് ആവേശകരമായ തുടക്കം കുറിച്ച് കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമല്ലിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറി. 22 പന്തുകളിൽ നിന്ന് 54 റൺസാണ് വാരിക്കൂട്ടിയത്. ഈ തകർപ്പൻ ഇന്നിംഗ്‌സിൽ ആറ് കൂറ്റൻ സിക്സറുകളും മൂന്ന് കിടിലൻ ഫോറുകളും ഉൾപ്പെടുന്നു.

48 റൺസിൽ നിൽക്കെ സിക്സർ പറത്തിയാണ് രോഹൻ അർധസെഞ്ച്വറി ആഘോഷമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ രോഹൻ കുന്നുമ്മൽ തുടക്കം മുതൽക്കേ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. മറുവശത്ത് സച്ചിൻ സുരേഷ് (13 പന്തിൽ 10 റൺസ്), അഖിൽ സ്കറിയ (12 പന്തിൽ 7 റൺസ്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും, രക്ഷകന്റെ റോളിൽ രോഹൻ കുന്നുമ്മൽ ക്രീസിൽ ഉറച്ചുനിന്നു.

ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ബൗളിംഗ് നിരയ്ക്ക് ഒരു തരത്തിലുള്ള അവസരവും നൽകാതെയായിരുന്നു രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ പ്രകടനം. കൊല്ലം സെയിലേഴ്സിന്റെ ബൗളർമാരായ ഏദൻ ആപ്പിൾ ടോമിനെയും അമൽ ഇ.ജെയെയും നിർദാക്ഷിണ്യം പ്രഹരിച്ചു കൊണ്ടായിരുന്നു രോഹൻ ക്രീസിൽ നിറഞ്ഞാടിയത്. ടീം സ്കോർ 76-ൽ എത്തിനിൽക്കെയാണ് രോഹന്റെ മടക്കം. മത്സരത്തിൽ കൊല്ലം സെയ്ലേഴ്സ് ആവേശം നിറഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റിന് കാലിക്കറ്റിനെ പരാജയപ്പെടുത്തി.

ആദ്യ സീസണിലും കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു രോഹൻ കുന്നുമ്മൽ. 11 മത്സരങ്ങളിൽ നിന്ന് 371 റൺസാണ് ആദ്യ സീസണിൽരോഹൻ നേടിയത്.

ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, 327 ചെയ്സ് ചെയ്ത് ജയിച്ചു

ഒമാൻ പര്യടനത്തിലെ ആദ്യ മല്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയ‍ർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയ‍ർത്തിയ കൂറ്റൻ സ്കോ‍ർ മറികടന്നായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ 326 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയടിച്ച രോഹൻ കുന്നുമ്മലിൻ്റെയും അ‍ർദ്ധ സെഞ്ച്വറികൾ നേടിയ സൽമാൻ നിസാറിൻ്റെയും ഷോൺ റോജറുടെയും ബാറ്റിങ് മികവാണ് കേരളത്തിന് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഒമാൻ ടീമിന് ഓപ്പണർമാർ നല്കിയ മികച്ച തുടക്കമാണ് കൂറ്റൻ സ്കോ‍ർ സമ്മാനിച്ചത്. ജതീന്ദ‌ർ സിങ്ങും ആമി‍ർ കലീമും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 137 റൺസ് പിറന്നു. ജതീന്ദ‍ർ സിങ് 136 പന്തുകളിൽ 150ഉം ആമി‍ർ കലീം 68 പന്തുകളിൽ 73 റൺസും നേടി. എന്നാൽ ആമി‍ർ പുറത്തായതിന് ശേഷമെത്തിയ ഒമാൻ ബാറ്റ‍ർമാർക്ക് വലിയ സ്കോ‍ർ നേടാനായില്ല. ശക്തമായി തിരിച്ചു വന്ന കേരള ബൗളർമാർ ഒമാൻ്റെ സ്കോ‍ർ 326ൽ ഒതുക്കി. കേരളത്തിന് വേണ്ടി എം ഡി നിധീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അഹ്മദ് ഇമ്രാനും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. എന്നാൽ അഹ്മദ് ഇമ്രാനും മൊഹമ്മദ് അസറുദ്ദീനും ഒരേ ഓവറിൽ പുറത്തായി. തുട‍ർന്ന് മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്ന് നേടിയ 146 റൺസാണ് കേരളത്തിൻ്റെ വിജയത്തിൽ നി‍ർണ്ണായകമായത്. തകർത്തടിച്ച ഇരുവരും ചേർന്ന് അനായാസം സ്കോ‍ർ മുന്നോട്ട് നീക്കി. രോഹൻ 109 പന്തുകളിൽ നിന്ന് 122 റൺസെടുത്തു. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. സൽമാൻ നിസാർ 87 റൺസെടുത്തു. രോഹന് ശേഷമെത്തിയ ഷോൺ റോജറുടെ പ്രകടനവും ശ്രദ്ധേയമായി. ഷോൺ 48 പന്തുകളിൽ നിന്ന് 56 റൺസെടുത്തു. ലക്ഷ്യത്തോട് അടുക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഒമാന് വേണ്ടി ഹുസൈൻ അലി ഷാ നാല് വിക്കറ്റുകൾ വീഴ്ത്തി.

രഞ്ജി ട്രോഫി: രോഹൻ കുന്നുമ്മലിന് ഫിഫ്റ്റി, കേരളത്തിന് മികച്ച തുടക്കം

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ച്വറി

കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ മഴ മുക്കാല്‍ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കര്‍ണ്ണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കര്‍ണ്ണാടകം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 57 റണ്‍സോടെ രോഹന്‍ കുന്നുമ്മലും 31 റണ്‍സോടെ വത്സല്‍ ഗോവിന്ദുമാണ് ക്രീസില്‍.

മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ 23 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. വൈകി തുടങ്ങിയ മത്സരത്തില്‍ ആക്രമണോല്‍സുക ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മല്‍ 74 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കമാണ് 57 റണ്‍സെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സല്‍ ഗോവിന്ദിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണ്ണാടയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി ഈ മത്സരത്തില്‍ കളിക്കുന്നുണ്ട്. നിതീഷ് എം.ഡി, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണ്ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

144 അടിച്ച് കൃഷ്ണ പ്രസാദ്, രോഹന്റെ 120ഉം!! മഹാരാഷ്ട്രക്ക് എതിരെ കേരളത്തിന് കൂറ്റൻ സ്കോർ

വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.

218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.

കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.

സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.

കേരളം തകർക്കുന്നു!! സെഞ്ച്വറികളുമായി കേരളത്തിന്റെ രണ്ട് ഓപ്പണർമാരും

വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ മികച്ച തുടക്കം നൽകി കേരളത്തിന്റെ ഓപ്പണർമാർ. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.

കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്. കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 110 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിൽക്കുകയാണ്. ഒരു സിക്സും 11 ഫോറും താരം അടിച്ചു.

ഇപ്പോൾ കേരളം 38 ഓവറിൽ 252-1 എന്ന ശക്തമായ നിലയിലാണ് ഉള്ളത്.

അഞ്ചിൽ അഞ്ച് വിജയവുമായി കേരളം, സിക്കിമിനെതിരെ 132 റൺസിന്റെ തകർപ്പൻ വിജയം

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിനെതിരെ കൂടെ വിജയിച്ച് കേരളം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് 132 റൺസിനാണ് കേരളം വിജയിച്ചത്. കേരളം ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിക്കിം വെറും 89/9 റൺസ് എടുക്കാനെ ആയുള്ളൂ. 26 റൺസ് നേടിയ അങ്കുർ സിക്കിമിന്റെ ടോപ് സ്കോറർ ആയത്. കേരളത്തിനായി മനു കൃഷ്ണൻ, സിജോമോൻ, മിഥുൻ പി കെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, സുരേഷ് എന്നിവർ ഒരു വിക്കറ്റു വീതവും വീഴ്ത്തി.

ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തിരുന്നു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച 5 മത്സരങ്ങളും വിജയിച്ച കേരളം 20 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്‌.

രോഹന് സെഞ്ച്വറി, ഒപ്പം വിഷ്ണു വിനോദ് വെടിക്കെട്ടും, കേരളത്തിന് 221 എന്ന വലിയ സ്കോർ

സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം മികച്ച സ്കോർ നേടി. രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ കേരളം 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച നാലു മത്സരങ്ങളും വിജയിച്ച കേരളം ഇന്ന് കൂടെ വിജയിച്ച് 5ൽ അഞ്ച് എന്ന റെക്കോർഡിൽ എത്താൻ ആകും ശ്രമിക്കുക.

തുടർച്ചയായി മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി!! കളിക്കുന്നത് മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം മാത്രം!! രോഹൻ കേരളത്തിന്റെ ഭാവിയാണ്

കേരള ക്രിക്കറ്റ് ഇത്ര പ്രതീക്ഷയോടെ ഒരു താരത്തെയും അടുത്ത് ഒന്നും ഇങ്ങനെ ഉറ്റു നോക്കിയിട്ടുണ്ടാകില്ല. പാലക്കാടു നിന്നുള്ള 23കാരൻ രോഹൻ കേരള ക്രിക്കറ്റിന് അത്ര വലിയ പ്രതീക്ഷയാണ്. ഇന്ന് ഗുജറാത്തിനെതിരെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്സ് ഒരു ചരിത്ര ഇന്നിങ്സ് കൂടിയായി. 87 പന്തിൽ 106 റൺസ് എടുത്ത് പുറത്താകാതെ നിന്ന രോഹൻ കേരളത്തെ അനായാസം വിജയത്തിലേൽക് നയിച്ചിരുന്നു. വിജയത്തിന് ഒപ്പം ഒരു ചരിത്രം കൂടെ രോഹൻ സ്വന്തമാക്കി.

രോഹൻ എസ് കുന്നുമ്മൽ ഇന്ന് 83 പന്തിൽ ആണ് സെഞ്ച്വറി നേടിയത്. താരം 87 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രോഹന്റെ തുടർച്ചയായി മൂന്നാം സെഞ്ച്വറി ആണിത്. തുടർച്ചയായ മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി രോഹൻ മാറി. ആദ്യ ഇന്നിങ്സിൽ താരം 129 റൺസും എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ മേഘാലയക്ക് എതിരെയും രോഹൻ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണിത്.

അഭിമാനിക്കാം കേരളം!! ഗുജറാത്തിനെതിരെ ഗംഭീര വിജയം!! ചരിത്രം കുറിച്ച് രോഹൻ എസ് കുന്നുമ്മൽ

രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള ബാറ്റിംഗ് കേരളത്ത 36ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു. എട്ടു വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.

രോഹൻ എസ് കുന്നുമ്മൽ ഇന്ന് 83 പന്തിൽ ആണ് സെഞ്ച്വറി നേടിയത്. താരം 87 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രോഹന്റെ തുടർച്ചയായി മൂന്നാം സെഞ്ച്വറി ആണിത്. തുടർച്ചയായ മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി രോഹൻ മാറി. ആദ്യ ഇന്നിങ്സിൽ താരം 129 റൺസും എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ മേഘാലയക്ക് എതിരെയും രോഹൻ സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് സച്ചിൻ ബേബി 53 റൺസ് എടുത്ത് രോഹന് മികച്ച പിന്തുണ നൽകി. അവസാനം 30 പന്തിൽ 28 റൺസ് എടുത്ത് പുറത്താകാതെ നിന്ന് സൽമാൻ നിസാറും കേരളത്തിനായി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ഉച്ചയ്ക്ല് ആൾ ഔട്ട് ആക്കിയത്. ആറാം വിക്കറ്റിൽ ഗുജറാത്ത് 138 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 222 റൺസിൽ നിൽക്കെ കരൺ പട്ടേലിനെ സിജോമോൻ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി.

കരൺ പട്ടേൽ 81 റൺസ് എടുത്തിരുന്നു. പിന്നാലെ 70 റൺസ് എടുത്ത ഉമാങിനെ ജലജ് സക്സേനയും പുറത്താക്കി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ കേരളത്തിന് 13 പോയിന്റായി. മാർച്ച് 3ന് മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടറിൽ എത്താം.

രോഹൻ എസ് കുന്നുമ്മലിന് സെഞ്ച്വറി, ഗുജറാത്തിന് എതിരെ മികച്ച ബാറ്റിങുമായി കേരളം

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളം മികച്ച നിലയിൽ. ഗുജറാത്ത് 388 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. ഇന്ന് ബാറ്റിംഗ് ചെയ്ത കേരളം രണ്ടാം ദിനം അവസാനിക്കുമ്പോൾ 277/4 എന്ന നിലയിൽ ആണ്. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ച്വറി ആണ് കേരളത്തിന് ഇന്ന് കരുത്തായത്. രോഹൻ 171 പന്തിൽ 129 റൺസ് എടുത്താണ് പുറത്തായത്. രോഹനും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ന് കേരളത്തിന് നൽകിയത്. 51 പന്തിൽ 44 റൺസ് എടുത്താണ് രാഹുൽ പുറത്തായത്.

100 പന്തിൽ 50 റൺസ് എടുത്ത് സച്ചിൻ ബേബിയും മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു. ജലജ് സക്സേനക്ക് ആകെ 4 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 14 റൺസുമായി വത്സലും 21 റൺസുമായി വിഷ്ണു വിനോദുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ലീഡ് നേടാൻ ഇനിയും 111 റൺസ് കൂടെ കേരളം നേടണം. ഗുജറാത്തിനായി എസ് എ ദേശായ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ശതകം നേടിയ ശേഷം രോഹൻ കുന്നുമ്മൽ പുറത്ത്, രാഹുല്‍ 91 റൺസ് നേടി ക്രീസിൽ

മേഘാലയയെ 148 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 205/1 എന്ന കരുതുറ്റ നിലയിൽ. 57 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശം ഉള്ളത്.

ഓപ്പണിംഗ് വിക്കറ്റിൽ രാഹുല്‍ പുരാത്തിയും രോഹന്‍ എസ് കുന്നുമ്മലും ചേര്‍ന്ന് 201 റൺസാണ് നേടിയത്. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ അവശേഷിക്കവെയാണ് 107 റൺസ് നേടിയ രോഹന്‍ പുറത്തായത്.

91 റൺസ് നേടിയ രാഹുലിന് കൂട്ടായി ജലജ് സക്സേന ആണ് ക്രീസിലുള്ളത്.

Exit mobile version