Picsart 22 11 03 20 03 39 015

സയ്യിദ് മുഷ്താഖലി ട്രോഫി; ശ്രേയസ് അയ്യറിന്റെ മികവിൽ മുംബൈ ഫൈനലിൽ

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ മുംബൈ ഫൈനലിൽ. സെമി ഫൈനലിൽ വിദർഭയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ച് ആണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. വിദർഭ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ നിന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. 16.5 ഓവറിലേക്ക് ഈ റൺ ചെയ്സ് ചെയ്യാൻ മുംബൈക്ക് ആയി.

ഇന്ത്യൻ താരം ശ്രേയസ് അയ്യറിന്റെ മികച്ച ഇന്നിങ്സ് ആണ് മുംബൈക്ക് ജയം നൽകിയത്. 44 പന്തിൽ നിന്ന് 73 റൺസ് എടുക്കാൻ അയ്യറിനായി. 7ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പൃഥ്വി ഷാ 24 പന്തിൽ നിന്ന് 31 റൺസും സർഫറാസ് ഖാൻ 19 പന്തിൽ നിന്ന് 27 റൺസും എടുത്ത് മുംബൈ ജയത്തിൽ വലിയ പങ്കുവഹിച്ചു.

ഫൈനലിൽ നവംബർ 5ന് ഹിമാചലിനെ ആകും മുംബൈ നേരിടുക.

Exit mobile version