ബറോഡ ലോക റെക്കോർഡ് തകർത്തു, T20യിലെ ഏറ്റവും ഉയർന്ന സ്കോർ!! 20 ഓവറിൽ 349

2024 ഡിസംബർ 5 ന് ഇൻഡോറിലെ എമറാൾഡ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സിക്കിമിനെതിരായ ഗ്രൂപ്പ് ബി മത്സരത്തിൽ 349/5 എന്ന റെക്കോർഡ് സ്കോർ കുറിച്ച് ൽ ബറോഡ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ചു. ഈ വർഷം ആദ്യം സിംബാബ്‌വെ സ്ഥാപിച്ച 344/4 എന്ന ടീം സ്‌കോർ റെക്കോർഡാണ് ഈ ടോട്ടലിലൂടെ ബറോഡ മറികടന്നത്.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

51 പന്തിൽ 134 റൺസ് നേടിയ ഭാനു പാനിയയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 15 സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്ന അദ്ദേഹത്തിൻ്റെ ഇന്നിംഗ്‌സ് ബറോഡയെ അഭൂതപൂർവമായ നാഴികക്കല്ലിലേക്ക് നയിച്ചു. ഓപ്പണർമാരായ അഭിമന്യു സിങ്ങും ഷാവത് റാവത്തും ചേർന്ന് അഞ്ച് ഓവറിൽ 92 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. സിംഗ് 17 പന്തിൽ 53 റൺസും റാവത്ത് 16 പന്തിൽ 43 റൺസും നേടി.

ശിവാലിക് ശർമ്മയും (12 പന്തിൽ 36) വിക്രം സോളങ്കിയും (16 പന്തിൽ 50) വേഗമേറിയ രീതിയിൽ റൺസ് നേടി വെടിക്കെട്ട് തുടർന്നു. പത്ത് പന്തുകളെങ്കിലും നേരിട്ട ഓരോ ബാറ്ററും 200ന് മുകളിൽ സ്‌ട്രൈക്ക് റേറ്റ് നിലനിർത്തി, അത് ചരിത്ര സ്കോർ നേടുന്നതിൽ പ്രധാനമായി.

അവിശ്വസനീയമായ 37 സിക്‌സറുകൾ ആകെ ബറോഡയുടെ ഇന്നിംഗ്സിൽ പിറന്നു. ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൻ്റെ റെക്കോർഡും ബറോഡ ഇതോടെ തകർത്തു. അതിൽ 15 എണ്ണം പാനിയ മാത്രം സംഭാവന ചെയ്‌തപ്പോൾ സോളങ്കി ക്രീസിലുള്ള തൻ്റെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആറ് സിക്സുകൾ കൂട്ടിച്ചേർത്തു.

28 പന്തിൽ സെഞ്ച്വറി!! റെക്കോർഡ് കുറിച്ച് അഭിഷേക് ശർമ്മ

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഇന്ന് 28 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ച് അഭിഷേക് ശർമ്മ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ടി 20 സെഞ്ച്വറി എന്ന റെക്കോർഡിന് ഒപ്പമെത്തി. ത്രിപുരയ്‌ക്കെതിരെ 28 പന്തിൽ സെഞ്ച്വറി നേടിയ ഗുജറാത്തിന്റെ ഉർവി പട്ടേലിനൊപ്പം ആണ് അഭിഷേക് എത്തിയത്. കഴിഞ്ഞ ആഴ്ച ആയിരുന്ന്യ് ഉർവി പട്ടേൽ ഈ റെക്കോർഡ് കുറിച്ചത്.

രാജ്‌കോട്ടിൽ 143 എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി, 29 പന്തിൽ 106 റൺസെടുത്ത അഭിഷേക് തകർത്തു കളിക്കുക ആയിരുന്നു. 11 സിക്‌സുകളും 8 ഫോറുകളും താരം നേടി. ബൗണ്ടറികളിൽ നിന്നാണ് 98 റൺസ് അദ്ദേഹം സംഭാവന ചെയ്തത്. വെറും 9.4 ഓവറിൽ പഞ്ചാബ് വിജയം ഉറപ്പിച്ചു. അഭിഷേക് 365.52 എന്ന സ്‌ട്രൈക്ക് റേറ്റ് നിലനിർത്തി.

.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയ്ക്ക് എതിരെ കേരളത്തിന് ദയനീയ പരാജയം

ഹൈദരാബാദ്: 13 ഓവറിൽ 88 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രയ്ക്ക് കേരളത്തിനെതിരെ 6 വിക്കറ്റിൻ്റെ നിർണായക ജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേര 18.1 ഓവറിൽ 87 റൺസിന് ഓൾഔട്ടായിരുന്നു‌. ൽ

ക്യാപ്റ്റൻ സഞ്ജു സാംസൺ (7), രോഹൻ കുന്നുമൽ (9) എന്നിങ്ങനെ മുൻനിര ബാറ്റമാരെല്ലാം നിരാശപ്പെടുത്തി. ജലജ് സക്‌സേന (27) ടോപ് സ്കോറർ ആയി.

മറുപടിയായി ആന്ധ്ര അനായാസം ലക്ഷ്യം കണ്ടു. അശ്വിൻ ഹെബ്ബാർ (12), റിക്കി ഭുയി (14) എന്നിവരുടെ പിന്തുണയും കെ എസ് ഭരതിന്റെ 33 പന്തിൽ പുറത്താകാതെ നേടിയ 56 റൺസും അവരെ ജയത്തിലേക്ക് എത്തിച്ചു. കേരളത്തിന് സീസണിലെ രണ്ടാം തോൽവി ആണിത്.

ഗോവയെയും തോൽപ്പിച്ച് കേരളം, സയ്യിദ് മുഷ്താഖലിയിൽ കുതിക്കുന്നു

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ മഴ നിയമപ്രകാരം (വിജെഡി രീതിയിൽ) കേരളം 11 റൺസിന് വിജയിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യോഗ്യതാ പ്രതീക്ഷ നിലനിർത്തി കേരളം 16 പോയിൻ്റായി കുതിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറിൽ 143/6 എന്ന മികച്ച സ്കോർ പടുത്തുയർത്തി, ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 31 റൺസ് നേടി നല്ല തുടക്കം നൽകി. മധ്യനിരയിൽ സൽമാൻ നിസാറും (20 പന്തിൽ 34) അബ്ദുൾ ബാസിത്ത് പി എയും (13 പന്തിൽ 23) നിർണായക റൺസ് കൂട്ടിച്ചേർത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഫെലിക്‌സ് അലെമാവോയും മോഹിത് റെഡ്കറും നയിച്ച ഗോവയുടെ ബൗളർമാർ കേരളത്തിൻ്റെ ആക്രമണോത്സുക ബാറ്റിംഗിനെ പിടിച്ചുനിർത്താൻ പാടുപെട്ടു.

മൂടിക്കെട്ടിയ സാഹചര്യത്തിൽ പുതുക്കിയ ലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് 7.5 ഓവറിൽ 69/2 എന്ന നിലയിൽ നിൽക്കെ വില്ലനായി മഴ എത്തി. ഇഷാൻ ഗഡേക്കർ 22 പന്തിൽ 45 റൺസ് നേടിയെങ്കിലും ആവശ്യമായ റൺ റേറ്റ് മറികടക്കാനാകാത്തതിനാൽ വിജയം കേരളത്തിനൊപ്പം നിന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും ബേസിൽ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആന്ധ്രയ്ക്ക് എതിരായ നിർണായക മത്സരം ആണ് ഇനി കേരളത്തിന് മുന്നിൽ ഉള്ളത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ ഒരുങ്ങി സൂര്യകുമാർ യാദവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീം ഇന്ത്യ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളിക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ സർവീസസിനെതിരായ മത്സരത്തിൽ സൂര്യ മുംബൈ ടീമിനൊപ്പം ചേരും. കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണമാണ് സൂര്യകുമാറിന് മുൻ സയ്യിസ് മുഷ്താഖലി മത്സരങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെൻ്റിൽ മുന്നേറ്റം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് കരുത്തുപകരും. കേരളത്തിന് എതിരായ അവസാന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.

സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മുംബൈയെ അട്ടിമറിച്ച് കേരളം

ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ടി ട്വന്‍റി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ തോല്പിച്ച് കേരളം. 43 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് എടുക്കാനായത്. സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത സഞ്ജുവിനെ ശാർദ്ദൂൽ ഥാക്കൂർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചുനില്ക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീനെ മോഹിത് ആവസ്തിയാണ് പുറത്താക്കിയത്. തുടർന്നെത്തിയ സച്ചിൻ ബേബി പരിക്കേറ്റ് മടങ്ങിയതും കേരളത്തിന് തിരിച്ചടിയായി. തുടർന്ന് രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്നുള്ള 140 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. മുംബൈ ബൌളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. 48 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും അടക്കം 87 റൺസാണ് രോഹൻ നേടിയത്. 18-ാം ഓവറിൽ രോഹൻ മടങ്ങിയെങ്കിലും കൂറ്റൻ ഷോട്ടുകളുമായി കളി തുടർന്ന സൽമാൻ നിസാറിന് ഒരു റൺസിനാണ് അർഹിച്ച സെഞ്ച്വറി നഷ്ടമായത്. 99 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. 49 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സൽമാൻ്റെ ഇന്നിങ്സ്. മുംബൈയ്ക്ക് വേണ്ടി മോഹിത് ആവസ്തി നാല് വിക്കറ്റ് വീഴ്ത്തി. ട്വൻ്റി 20യിൽ മുംബൈയ്ക്കെതിരെ കേരളത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഹൈദരാബാദിൽ കുറിക്കപ്പെട്ടത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ബാറ്റർമാർ അതിവേഗത്തിലുള്ള തുടക്കം തന്നെ നല്കി. പക്ഷെ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാകാതിരുന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. 23 റൺസെടുത്ത പൃഥ്വീ ഷായുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷായെ പുറത്താക്കിയ നിധീഷ് തന്നെ അംഗ്രിഷ് രഘുവൻഷിയെയും മടക്കി. ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും ചേർന്നുള്ള മൂന്നാം വിക്കറ്റിൽ 42 റൺസ് പിറന്നു. എന്നാൽ 32 റൺസെടുത്ത ശ്രേയസിനെ അബ്ദുൾ ബാസിദ് പുറത്താക്കിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണു.20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 68 റൺസെടുത്ത അജിൻക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. ഹാർദ്ദിക് തമോറെ 23 റൺസെടുത്തു. നാല് വിക്കറ്റുമായി എം ഡി നിധീഷാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. വിനോദ് കുമാറും അബ്ദുൾ ബാസിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 99 രണ്സ് എടുത്ത ’ സന്മാന്‍ നിസാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ അടിച്ചു പറത്തി കേരളം!! 234 റൺസ്!!

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരെ 20 ഓവറിൽ 234/5 എന്ന തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസിന് പുറത്തായെങ്കിലും, രോഹൻ എസ് കുന്നുമ്മൽ (48 പന്തിൽ 87), സൽമാൻ നിസാർ (49 പന്തിൽ 99*) എന്നിവർ കേരളത്തെ കൂറ്റൻ സ്കോറിൽ എത്തിച്ചു.

ഏഴ് സിക്‌സുകളുടെ അകമ്പടിയോടെ കുന്നുമ്മലിൻ്റെ അറ്റാക്കിംഗ് സ്‌ട്രോക്ക് പ്ലേ തുടക്കം മുതൽ കേരളത്തിന്റെ റൺറേറ്റ് ഉയർത്തി. എട്ട് സിക്‌സറുകൾ ഉൾപ്പടെ പുറത്താകാതെ 99 റൺസ് നേടിയ നിസാറിന് അർഹിച്ച സെഞ്ച്വറി നേടാൻ ആകാത്തത് മാത്രമാകും നിരാശ.

44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മോഹിത് അവസ്തി ആണ് മും ബൗളർമാരിൽ ആകെ തിളങ്ങിയത്. ഷാർദുൽ ഠാക്കൂർ 4 ഓവറിൽ 69 റൺസാണ് വഴങ്ങിയത്.

സഞ്ജു സാംസൺ വെടിക്കെട്ട് വീണ്ടും!! കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ സഞ്ജു സാംസൺ തന്റെ തകർപ്പൻ ഫോം തുടർന്നു. ഇന്ന് സർവീസസിനെ നേരിട്ട കേരളം 3 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റു ചെയ്ത സർവീസസ് 20 ഓവറിൽ 149-9 എന്ന സ്കോർ ആയിരുന്നു നേടിയത്.

41 റൺസ് എടുത്ത മോഹിത് അഹ്ലാവത്, 31 റൺസ് എടുത്ത വിനീത് ധങ്കർ എന്നിവർ മാത്രമാണ് സർവീസസിനായി തിളങ്ങിയത്. കേരളത്തിനായി അഖിൽ സ്കറിയ 5 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണും രോഹൻ എസ് കുന്നുമ്മലും മികച്ച തുടക്കം നൽകി. 73 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് അവർ പടുത്തു. രോഹൻ എസ് കുന്നുമ്മൽ 27 റൺസ് എടുത്തു പുറത്തായി.

സഞ്ജു സാംസൺ തന്റെ ഇന്ത്യൻ ജേഴ്സിയിലെ ഫോം കേരള ജേഴ്സിയിലും തുടർന്നു. 45 പന്തിൽ നിന്ന് 75 റൺസ് സഞ്ജു സാംസൺ അടിച്ചു. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജു ഔട്ട് ആയതിനു ശേഷം വിക്കറ്റുകൾ നഷ്ടമായെങ്കിലും 18ആം ഓവറിലേക്ക് ജയിക്കാൻ കേരളത്തിനായി.

തുടർച്ചയായ മൂന്നാം ടി20യിലും സെഞ്ച്വറി!! ചരിത്രം തിരുത്തിയ 151 റൺസ് വെടിക്കെട്ടുമായി തിലക് വർമ്മ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഓപ്പണറിൽ മേഘാലയയ്‌ക്കെതിരെ 67 പന്തിൽ 151 റൺസ് അടിച്ചുകൂട്ടി ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമ്മ റെക്കോർഡ് കുറിച്ചു. തുടർച്ചയായ മൂന്നാം ടി20യിൽ ആണ് തിലക് സെഞ്ച്വറി നേടുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തുടർച്ചയായ 2 സെഞ്ച്വറികൾ നേടിയിരുന്നു.

ശ്രേയസ് അയ്യരുടെ 147 റൺസ് മറികടന്ന് ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും തിലക് വർമ്മ തന്റെ പേരിലാക്കി. 14 ഫോറുകളും 10 സിക്‌സറുകളും സഹിതം ആയിരുന്നു തിലക് വർമ്മയുടെ ഇന്നിങ്സ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാർദിക് പാണ്ഡ്യ ബറോഡയ്ക്ക് ആയി കളിക്കും

2024-ലെ ബറോഡയ്‌ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാർദിക് പാണ്ഡ്യ കളിക്കും, അവിടെ അദ്ദേഹം തൻ്റെ ജ്യേഷ്ഠൻ ക്രുണാൽ പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ആകും കളിക്കുക. ബറോഡ ടീമിൽ അദ്ദേഹത്തിൻ്റെ പേര് ആദ്യം ഇല്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഹാർദിക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് ഇൻഡോറിൽ ടീമിനൊപ്പം ചേരുമെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ഐ പരമ്പരയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഹാർദിക് ദേശീയ ഡ്യൂട്ടിയിലില്ലാത്തപ്പോൾ ആഭ്യന്തര വൈറ്റ് ബോൾ മത്സരങ്ങൾക്കായി തൻ്റെ ലഭ്യത പ്രകടിപ്പിച്ചതിനാൽ ഈ ഉൾപ്പെടുത്തൽ പ്രാധാന്യമർഹിക്കുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം ടൂർണമെൻ്റിൽ ബറോഡയ്ക്ക് വലിയ ഉത്തേജനം നൽകും.

തമിഴ്‌നാട്, ഗുജറാത്ത്, കർണാടക തുടങ്ങിയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ബറോഡ ഇടംപിടിച്ചിരിക്കുന്നത്.

സഞ്ജു സാംസൺ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനെ നയിക്കും!!

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിന്റെ ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടു. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ.ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്‌ച്ചവച്ചത്. സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും.

സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് കേരള ടീം. കൂടാതെ കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്. നിലവിലെ സീസണിൽ രഞ്ജി ട്രോഫി, സി കെ നായിഡു ട്രോഫി തുടങ്ങിയ ടൂർണ്ണമെൻ്റുകളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. രഞ്ജി ട്രോഫിയിൽ കേരളം സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ കേരളം കരുത്തരായ തമിഴ്നാടിനെ തോല്പിച്ചിരുന്നു.

ഗ്രൂപ്പ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവ്വീസസ്, നാഗാലൻ്റ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യകുമാറും നേർക്കുനേരെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് ആസ്വദിക്കാം. നവംബർ 23ന് സർവ്വീസസിന് എതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

കേരള ടീം – സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി. റിസർവ്വ് താരങ്ങളായി സി കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ നായർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തി

നവംബർ 23 മുതൽ ഡിസംബർ 15 വരെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈയുടെ 29 അംഗ സാധ്യതാ പട്ടികയിൽ പൃഥ്വി ഷാ ഇടംനേടി. ഒരു കാലത്ത് ഇന്ത്യയുടെ വാഗ്ദാനമായ യുവ പ്രതിഭയായി കണക്കാക്കപ്പെട്ടിരുന്ന ഷാ, ഫിറ്റ്നസ്, അച്ചടക്കം എന്നിവ കാരണം ഈ സീസണിൻ്റെ തുടക്കത്തിൽ രഞ്ജി ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഈ ടൂർണമെൻ്റ് ഷായ്ക്ക് തൻ്റെ കഴിവ് തെളിയിക്കാനും തിരിച്ചുവരവിന് വേണ്ടി പ്രവർത്തിക്കാനും അവസരം നൽകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2018-ൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയെങ്കിലും, ഷായുടെ കരിയർ ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങളാൽ തകർന്നു. 2020 മുതൽ അദ്ദേഹം ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. ശ്രേയസ് അയ്യറും മുംബൈ ടീമിൽ ഉണ്ട്.

Mumbai Probables: Prithvi Shaw, Ayush Mhatre, Angkrish Raghuvanshi, Jay Bista, Shreeraj Gharat, Ajinkya Rahane, Shreyas Iyer, Suryansh Shedge, Ishan Mulchandani, Siddesh Lad, Hardik Tamore (wk), Aakash Anand (wk), Sairaj Patil, Akash Parkar, Shams Mulani, Himanshu Singh, Sagar Chhabria, Shardul Thakur, Mohit Avasthi, Sylvester Dsouza, Royston Dias, Yogesh Patil, Harsh Tanna, Irfan Umair, Vinayak Bhoir, Krutik Hanagavadi, Shashank Attarde, Juned Khan.

Exit mobile version