കേരളത്തിനെതിരെ ഷെൽഡൽ ജാക്സണിന്റെ മികവിൽ മികച്ച സ്കോര്‍ നേടി സൗരാഷ്ട്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനവുമായി സൗരാഷ്ട്ര. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.

സൗരാഷ്ട്രയ്ക്കായി ഷെൽഡൺ ജാക്സൺ 44 പന്തിൽ 64 റൺസ് നേടിയപ്പോള്‍ 18 പന്തിൽ 34 റൺസ് നേടിയ സമര്‍ത്ഥ് വ്യാസും 23 പന്തിൽ 31 റൺസ് നേടിയ വിശ്വരാജ്സിംഗ് ജഡേയും ആണ് ടീമിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

കേരളത്തിനായി കെഎം ആസിഫ് മൂന്ന് വിക്കറ്റും മനു കൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.

കേരളത്തിന് എതിരാളികള്‍ സൗരാഷ്ട്ര, സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാം

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സൗരാഷ്ട്രയെ നേരിടും. ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍സിൽ വൈകുന്നേരം 4.30നാണ് മത്സരം നടക്കുന്നത്.

മറ്റു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിൽ പഞ്ചാബ് ഹരിയാനയെയും വിദര്‍ഭ ചത്തീസ്ഗഢിനെയും നേരിടും. ക്വാര്‍ട്ടറിൽ ഹിമാച്ചൽ പ്രദേശ്, ബംഗാള്‍, ഡൽഹി, കര്‍ണ്ണാടക, മുംബൈ എന്നീ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്.

നവംബര്‍ 1ന് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ നടക്കും.

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്.

58 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന് പിന്തുണ നൽകുവാന്‍ മറ്റ് കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കേരളത്തിന് 39 റൺസ് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. 18 റൺസുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് ആണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

97/8 എന്ന നിലയിലേക്ക് വീണ കേരളത്തിനെ സിജോയും മിഥുനും ചേര്‍ന്ന് 9ാം വിക്കറ്റിൽ 30 റൺസ് നേടിയാണ് തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്എസ് ബച്ചാവ് 3 വിക്കറ്റും കാസി രണ്ട് വിക്കറ്റും നേടി.

കര്‍ണ്ണാടകയ്ക്കെതിരെ 179 റൺസ് നേടി കേരളം, വെടിക്കെട്ട് ഇന്നിംഗ്സുമായി മൊഹമ്മദ് അസ്ഹറുദ്ദീന്‍

മൊഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കര്‍ണ്ണാടകയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 179/4 എന്ന സ്കോര്‍ നേടി കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിഷ്ണു വിനോദ് 34 റൺസ് നേടി. അസ്ഹറുദ്ദീന്‍ എട്ട് ഫോറും 6 സിക്സുമാണ് നേടിയത്. കര്‍ണ്ണാടകയ്ക്കായി ജഗദീഷ സുചിതും വൈശാഖും രണ്ട് വീതം വിക്കറ്റ് നേടി.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നു

ബിസിസിഐയുടെ ടി20 ഫോര്‍മാറ്റ് ടൂര്‍ണ്ണമെന്റായ സയ്യദ് മുഷ്താഖ് ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാനാ‍യി ബിസിസിഐ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റ് കൂടുതൽ രസകരമാക്കുവാനായി ഇംപാക്ട് പ്ലേയര്‍ എന്ന ആശയം ആണ് ബിസിസിഐ മുന്നോട്ട് വയ്ക്കുന്നത്. മത്സരത്തിനിടിയ്ക്ക് ടീമിന് പകരം താരത്തെ കൊണ്ടുവരാം എന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത.

ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ പോലുള്ള മത്സരങ്ങളിലെ സബ്സ്റ്റിറ്റ്യൂഷന്‍ നിയമത്തിൽ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം. തത്കാലം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മാത്രമാണ് ഈ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 11 മുതൽ നവംബര്‍ 5 വരെയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫി അരങ്ങേറുവാന്‍ പോകുന്നത്.

പരിക്ക് മാറി എത്തുന്ന സുന്ദറും നടരാജനും തമിഴ്നാട് ടീമിൽ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള തമിഴ്നാടിന്റെ ടീം പ്രഖ്യാപിച്ചു. കരുത്തരായ 16 അംഗ സംഘത്തെയാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ബാബ അപരാജിത് ആണ് ടീമിനെ നയിക്കുന്നത്.

ഒക്ടോബര്‍ 11ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ടീമിനായി വാഷിംഗ്ടൺ സുന്ദറും വിജയ് ശങ്കറും ടീമിലിടം പിടിച്ചിട്ടുണ്ട്.

തമിഴ്നാട്: B Aparajith (capt), Washington Sundar (vice-capt), B Sai Sudharsan, T Natarajan, M Shahrukh Khan, R Sai Kishore, R Sanjay Yadav, Sandeep Warrier, M Siddharth, Varun Chakravarthy, J Suresh Kumar, C Hari Nishaanth, N Jagadeesan, R Silambarasan, M Ashwin, G Ajitesh

പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്. ഇന്നലെ നടന്ന മത്സരത്തിൽ മധ്യ പ്രദേശിനെ അട്ടിമറിച്ചാണ് കേരളം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

നവംബര്‍ 16ന് ആണ് ഹിമാച്ചലുമായുള്ള കേരളത്തിന്റെ മത്സരം. ഡല്‍ഹിയിലാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ നടക്കുക. മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ മഹാരാഷ്ട്രയും വിദര്‍ഭയും ഏറ്റുമുട്ടുമ്പോള്‍ കര്‍ണ്ണാടകയ്ക്ക് എതിരാളി സൗരാഷ്ട്ര ആണ്.

തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ക്വാര്‍ട്ടറിലെ ഒരു മത്സരം ഗുജറാത്തും ഹൈദ്രാബാദും ചേര്‍ന്നാണ്.

കേരളം പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിച്ചാൽ ക്വാര്‍ട്ടറിൽ തമിഴ്നാട് ആണ് എതിരാളികള്‍.

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈയെ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആയ അജിങ്ക്യ രഹാനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാളും 20 അംഗ ടീമിൽ ഇടം നേടി. നവംബർ 4ന് ആണ് സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ കർണാടകയെ ആണ് നേരിടേണ്ടത്.

Mumbai squad: Ajinkya Rahane (c), Prithvi Shaw, Aditya Tare, Shivam Dube, Tushar Deshpande, Sarfaraz Khan, Prashant Solanki, Shams Mulani, Atharva Ankolekar, Dhaval Kulkarni, Hardik Tamore, Mohit Awasthi, Siddhesh Lad, Sairaj Patil, Aman Khan, Arman Jaffer, Yashasvi Jaiswal, Tanush Kotian, Deepak Shetty, Roystan Dias.

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം, താരങ്ങളെല്ലാം നെഗറ്റീവ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം ആരംഭിക്കുവാനിരിക്കെ താരങ്ങളെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു. താരങ്ങളുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്നും അറിയുന്നു. ജനുവരി 20ന് അഹമ്മദാബാദിലെത്തിയ കര്‍ണ്ണാടക, പഞ്ചാബ്, തമിഴ്നാട്, ഹിമാച്ചല്‍ പ്രദേശ്, ഹരിയാന, ബറോഡ, ബിഹാര്‍, രാജസ്ഥാന്‍ എന്നീ ടീമിലെ താരങ്ങളെ ഉടന്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയായിരുന്നു.

ജനുവരി 26 മുതല്‍ ജനുവരി 31 വരെയാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍. ജനുവരി 10 മുതല്‍ 19 വരെ ആറ് വേദികളിലായായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എത്തുമെന്നാണ് അറിയുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കേരളം, മുംബൈ അവസാന സ്ഥാനക്കാര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം എലൈറ്റ് ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനക്കാര്‍. ഇന്ന് ഡല്‍ഹിയ്ക്കെതിരെയുള്ള ജയത്തോടെ തങ്ങളുടെ ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയം സ്വന്തമാക്കിയ കേരളത്തിന് 12 പോയിന്റാണുള്ളത്. ഇത്രയും തന്നെ വിജയം പക്കലുള്ള ഹരിയാനയും കേരളവും ഒപ്പത്തിനൊപ്പമാണെങ്കിലും മികച്ച റണ്‍റേറ്റാണ് കേരളത്തെ മുന്നിലെത്തിച്ചത്.

കേരളത്തിന്റെ റണ്‍റേറ്റ് +1.395യും ഹരിയാനയുടേത് +1.005യും ആണ്. അതേ സമയം ഗ്രൂപ്പിലെ മറ്റു ടീമുകള്‍ക്ക് ഇതുവരെ വിജയം നേടുവാനായിട്ടില്ല. പുതുച്ചേരി, ആന്ധ്ര, മുംബൈ എന്നിവര്‍ക്ക് ഒരു ജയവും നേടാനായിട്ടില്ല. അതേ സമയം മുംബൈ തങ്ങളുടെ മൂന്നാമത്തെ തോല്‍വിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയില്‍ മോശം റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അവസാനമാണ് ടീം നിലകൊള്ളുന്നത്.

സയ്യദ് മുഷ്താഖ് അലി ട്രോഫി ജനുവരിയില്‍ നടക്കും

ഇന്ത്യയുടെ 2020-21 ആഭ്യന്തര സീസണിന് തുടക്കം അടുത്ത വര്‍ഷം ആദ്യം. ജനുവരി 10 മുതല്‍ 31 വരെ നടക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാവും ഇന്ത്യയുടെ ആഭ്യന്തര സീസണിന് തുടക്കം കുറിയ്ക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും കത്ത് അയയ്ച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

നേരത്തെ സംസ്ഥാന അസോസ്സിയേഷനുകളോട് ഏത് ഫോര്‍മാറ്റ് ടൂര്‍ണ്ണമെന്റാണ് അവര്‍ക്ക് താല്പര്യമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. അതില്‍ കൂടുതല്‍ അസോസ്സിയേഷനുകളും തിരഞ്ഞെടുത്തത് സയ്യദ് മുഷ്താഖ് അലി ട്രോഫി ആയിരുന്നു.

ജനുവരി 2ന് ടീമുകളെല്ലാം നിശ്ചയിക്കപ്പെട്ട വേദികളില്‍ എത്തണമെന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. വേദികള്‍ ഏതെല്ലാം എന്ന് ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല.

സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കോവിഡ് കാരണം നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ തന്നെ ക്രിക്കറ്റ് ഇതുവരെ കേരളത്തില്‍ പുനരാരംഭിച്ചിട്ടില്ലെന്നും പരിശീലനമോ പ്രീ സീസണ്‍ തയ്യാറെടുപ്പുകളോ ഇല്ലാതെ ടീം സജ്ജമാക്കുക പ്രയാസകരമാണെന്നാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ബിസിസിഐയോട് അറിയിച്ചത്.

ഡിസംബര്‍ 20ന് സംസ്ഥാന ടീമിനെ ഈ ടൂര്‍ണ്ണമെന്റിന് തയ്യാറാക്കുക പ്രയാസമാണെന്നും ഏതൊരു സാഹചര്യത്തിലും അത് സാധ്യമാകില്ലെന്നും ടൂര്‍ണ്ണമെന്റ് ജനുവരി 2021ല്‍ നടത്തുകയാവും അഭികാമ്യമെന്നും കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ വ്യക്തമാക്കി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷനും സമാനമായ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 2021 ജനുവരിയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതാണ് നല്ലതെന്നും അത് സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ടീമുകളെ സജ്ജമാക്കുവാന്‍ സാധ്യമാക്കുമെന്നും ബിസിസിഐയ്ക്ക് അയയ്ച്ച കത്തില്‍ സൗരാഷ്ട്ര അറിയിച്ചു

Exit mobile version