സിഡ്നിയില്‍ സ്പിന്‍ കരുത്ത് വര്‍ദ്ധിപ്പിച്ച് ഓസ്ട്രേലിയ

സിഡ്നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ലെഗ് സ്പിന്നര്‍ ഓള്‍റൗണ്ടറായ മാര്‍നസ് ലാബൂഷാനെയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതിനാലണ് ടീമിലേക്ക് ഓസ്ട്രേലിയ മാര്‍നസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്‍ ബൗളിംഗിനൊപ്പം ബാറ്റിംഗും ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ലാബൂഷാനെ. മിച്ചല്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഇലവനില്‍ എത്തിയെങ്കിലും താരത്തിനു യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ സിഡ്നിയില്‍ മാര്‍‍ഷിനു സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് വേണം കരുതുവാന്‍.

ഇന്ത്യയുടെ വിദേശ പിച്ചുകളിലെ ഡിക്ലറേഷന്‍ ചരിത്രം

ഇന്ന് മെല്‍ബേണില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലര്‍ ചെയ്യുമ്പോള്‍ ഇത് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഇന്ത്യ എവേ ടെസ്റ്റുകളില്‍ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലറേഷന്‍ ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ 443/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും 106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 399 റണ്‍സ് വിജയ ലക്ഷ്യമാണ് ടീം ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇതിനു മുമ്പ് രണ്ട് തവണ സമാനമായ രീതിയില്‍ ഡിക്ലയര്‍ ചെയ്തപ്പോളുള്ള ഫലമെന്താണെന്ന് നോക്കുകയാണെങ്കില്‍ 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിലും 2007ല്‍ ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിലും ഇന്ത്യ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലയര്‍ ചെയ്തപ്പോളും ഫലം സമനിലയായിരുന്നു.

മെല്‍ബേണില്‍ ഡ്രോ പിറക്കില്ലെന്നും മത്സരത്തില്‍ നിന്നൊരു ഫലമുണ്ടാകുമെന്നും ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുമ്പോളും ഇന്ത്യന്‍ കായിക ലോകം അത് തങ്ങളെ പരമ്പരയില്‍ 2-1നു മുന്നിലെത്തിക്കുന്ന ഫലമാണെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

മാറ്റമില്ലാതെ ഓസ്ട്രേലിയ, അവസാന രണ്ട് ടെസ്റ്റുകള്‍ക്കും തയ്യാര്‍

ഇന്ത്യയ്ക്കെതിരെ മെല്‍ബേണിലും സിഡ്നിയിലും നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ മാറ്റമില്ല. പെര്‍ത്തില്‍ വിജയം 146 റണ്‍സ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പം എത്തിയിരുന്നു. മെല്‍ബേണില്‍ ബോക്സിംഗ് ഡേ(ഡിസംബര്‍ 26) ടെസ്റ്റിലും സിഡ്സിനിയില്‍ ജനുവരി മൂന്നിനു ആരംഭിക്കുന്ന മത്സരത്തിലും സ്ക്വാഡില്‍ മാറ്റം വേണ്ടെന്ന് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

മോശം ഫോമില്‍ തുടരുന്ന പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ടീമിനു പുറത്ത് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും താരത്തിനെ പുറത്താക്കിയിട്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഹാന്‍ഡ്സ്കോമ്പിനു സ്ഥാനം നഷ്ടമായേക്കും.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍

സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുത്തുകാരന്‍, താന്‍ മാപ്പ് പറഞ്ഞിട്ടില്ല

നാല് വര്‍ഷം മുമ്പ് മങ്കി ഗേറ്റ് വിവാദത്തിനു മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ് പൊട്ടിക്കരഞ്ഞുവെന്ന ആന്‍ഡ്രൂ സൈമണ്‍സിന്റെ വാദങ്ങളെ തള്ളി ഹര്‍ഭജന്‍ സിംഗ്. ഇതൊക്കെ എന്ന് സംഭവിച്ചതാണെന്ന് കളിയാക്കി ചോദിച്ച ഭജ്ജി, സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുതുക്കാരനാണെന്നും പറഞ്ഞു. 2008ല്‍ ഒരു കഥ പാടി നടന്ന സൈമണ്‍സ് 2018 ആയപ്പോള്‍ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണെന്ന് ഭജ്ജി പറഞ്ഞു.

2008 സിഡ്നി ടെസ്റ്റില്‍ ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങന്‍ എന്ന് വിളിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 3 മത്സരങ്ങളില്‍ നിന്ന് താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ ടൂര്‍ ഉപേക്ഷിച്ച് മടങ്ങുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് ഇരു താരങ്ങളും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കുമ്പോള്‍ ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നാണ് സൈമണ്‍സ് പറയുന്നത്.

ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, സ്റ്റാര്‍ക്ക് ടീമില്‍, ഇന്ത്യയ്ക്ക് മാറ്റങ്ങളില്ല

സിഡ്നിയില്‍ മൂന്നാം ടി20യില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയോട് ബൗളിംഗിനു ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. അതേ സമയം ഓസ്ട്രേലിയന്‍ ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എത്തുന്നു. ജേസണ്‍ ബെഹ്റന്‍ഡ്രോര്‍ഫിനു പകരമാണ് സ്റ്റാര്‍ക്ക് തിരികെ എത്തുന്നത്. സിഡ്നിയില്‍ 10 മത്സരങ്ങളില്‍ ഏഴിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിച്ചിട്ടുണ്ട് എന്നത് പരിഗണിക്കുമ്പോള്‍ ഫിഞ്ചിന്റെ തീരുമാനം പലരുടെയും നെറ്റി ചുളിയ്ക്കും.

ഓസ്ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ബെന്‍ മക്ഡര്‍മട്ട്, അലക്സ് കാറെ, ആന്‍ഡ്രൂ ടൈ, ആഡം സംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്

അന്ന് മാപ്പപേക്ഷിച്ചാണ് തടിയൂരിയത്, സിഡ്നിയില്‍ സംഭവത്തെക്കുറിച്ചോര്‍ത്ത് കോഹ്‍ലി

2012 ഓസ്ട്രേലിയന്‍ ടൂറിനിടെ സിഡ്നിയില്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചതിനു ശിക്ഷയില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് മാപ്പപേക്ഷിച്ചതിനോടാണെന്ന് ഓര്‍ത്തെടുത്ത് കോഹ്‍ലി. 2012ല്‍ ആ ചിത്രങ്ങള്‍ ഏറെ വിവാദമായിരുന്നുവെങ്കിലും താരത്തിനു കെവിന്‍ പീറ്റേര്‍സണ്‍(കോഹ്‍ലിയുടെ അന്നത്തെ ഐപിഎല്‍ സഹതാരം) അമിതാഭ് ബച്ചന്‍ എന്നിവരില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. തന്റെ അമ്മയെയും അനിയത്തിയെയും കുറിച്ച് കാണികള്‍ അനാവശ്യം പറഞ്ഞതിനാണ് അന്ന് അങ്ങനെ ചെയ്തതെന്നാണ് കോഹ്‍ലി അന്ന് ട്വിറ്ററില്‍ നല്‍കിയ വിശദീകരണം.

അടുത്തിടെ വിസ്ഡന്‍ ക്രിക്കറ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‍ലി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. അന്നത്തെ സംഭവത്തിനു ശേഷം അടുത്ത ദിവസം മാച്ച് റഫറി രഞ്ജന്‍ മഡുഗലെയുടെ റൂമിലേക്ക് കോഹ്‍ലിയെ വിളിപ്പിച്ച ശേഷം പത്രങ്ങളില്‍ വന്ന ചിത്രം കാണിച്ചപ്പോള്‍ താന്‍ മാപ്പപേക്ഷിച്ചുവെന്നും തന്നെ വിലക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും കോഹ്‍ലി പറഞ്ഞു.

രഞ്ജന്‍ നല്ലൊരു വ്യക്തിയായത് കൊണ്ട് ചെറുപ്പത്തിന്റെ തിളപ്പില്‍ തനിക്ക് സംഭവിച്ച തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കിയത് കൊണ്ടാണ് താനന്ന് രക്ഷപ്പെട്ടതെന്ന് കോഹ്‍ലി പറഞ്ഞു.

സിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സിനു ഓസ്ട്രേലിയ ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്നിംഗ്സിനും 123 റണ്‍സിന്റെയും ജയം. 58 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പരിക്കേറ്റ് പിന്മാറിയതും ഇംഗ്ലണ്ടിന്റെ ചെുറത്ത് നില്പിനു തിരിച്ചടിയായി. ജോണി ബൈര്‍സ്റ്റോ 38 റണ്‍സും ടോം കുറന്‍ 23 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 88.1 ഓവര്‍ പിടിച്ച് നിന്ന ഇംഗ്ലണ്ട് 180 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഉടമയായി. ജയത്തോടെ പരമ്പര 4-0നു ഓസ്ട്രേലിയ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരം. സ്റ്റീവന്‍ സ്മിത്തിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരു മാറ്റമാണുള്ളത്. ഇംഗ്ലണ്ട് ക്രിസ് വോക്സിനു പകരം മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ ഓസ്ട്രേലിയന്‍ ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജാക്സണ്‍ ബേര്‍ഡ് ആണ് പുറത്ത് പോകുന്ന താരം. ആഷ്ടണ്‍ അഗര്‍ രണ്ടാം സ്പിന്നറായി സിഡ്നിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജെയിംസ് വിന്‍സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ടോം കുറന്‍, മേസണ്‍ ക്രെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന് സ്റ്റീവന്‍ സ്മിത്ത്

സിഡ്നിയിലെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് സ്റ്റീവന്‍ സ്മിത്ത് വിട്ടു നില്‍ക്കുവാന്‍ സാധ്യത. പുറം വേദന കാരണം ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനത്തില്‍ നിന്ന് നായകന്‍ വിശ്രമം എടുക്കുകയായിരുന്നു. സ്മിത്ത് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തിനു സെലക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും താരം തന്നെ വിശ്രമം തേടിയതോടെ സ്മിത്ത് അവസാന ടെസ്റ്റില്‍ കളിക്കാനുണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാമത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ മത്സരം ഇംഗ്ലണ്ടിനു മേല്‍ക്കൈ നേടാനായെങ്കിലും മത്സരം സമനിലയിലാക്കാന്‍ നിര്‍ണ്ണായകമായ ശതകമാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്ത് നേടിയത്. സ്റ്റീവ് സ്മിത്ത് കളിക്കാത്ത പക്ഷം ഡേവിഡ് വാര്‍ണര്‍ ആവും ഓസ്ട്രേലിയയെ സിഡ്നിയില്‍ നയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version