പാക്കിസ്ഥാന്‍ വലിയ തോൽവിയിലേക്ക്!!! രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടം

പെര്‍ത്തിൽ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാന് 450 റൺസ് വിജയ ലക്ഷ്യം നൽകി ഓസ്ട്രേലിയ. 449 റൺസ് ലീഡ് നേടി ശേഷം ഖവാജ 90 റൺസ് നേടി പുറത്തായതോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 233/5 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മിച്ചൽ മാര്‍ഷ് 3 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 17 ഓവറിൽ 53/4 എന്ന നിലയിലാണ് രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍.

പെര്‍ത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, പാക്കിസ്ഥാന് വേണ്ടി രണ്ട് അരങ്ങേറ്റക്കാര്‍

പാക്കിസ്ഥാനെതിരെ പെര്‍ത്ത് ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരായി അമീര്‍ ജമാലും ഖുറം ഷഹ്സാദും ഇന്നത്തെ മത്സരത്തിനിറങ്ങുന്നു. രണ്ട് പേരും പേസര്‍മാരാണ്. വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാനിരിക്കവേ കളിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയാവും ഇത്.

ബാബര്‍ അസം ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് പാക്കിസ്ഥാന് ഇത്.  ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാനെ നയിക്കുന്നത്.  ഓസ്ട്രേലിയന്‍ അരങ്ങേറ്റത്തിനായി ലാന്‍സ് മോറിസ് ഇനിയും കാത്തിരിക്കണമെന്നാണ് മത്സര ഇലവനിലൂടെ അറിയുവാനാകുന്നത്.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Mitchell Marsh, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Josh Hazlewood

പാക്കിസ്ഥാന്‍: Abdullah Shafique, Imam-ul-Haq, Shan Masood(c), Babar Azam, Saud Shakeel, Sarfaraz Ahmed(w), Agha Salman, Faheem Ashraf, Shaheen Afridi, Aamer Jamal, Khurram Shahzad

ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ഏക ടെസ്റ്റ് ഡിസംബറില്‍

ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടുന്നത്. ഡിസംബര്‍ 7 മുതല്‍ 11 വരെ പെര്‍ത്തിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാന്റെ താല്‍ക്കാലിക ബോര്‍ഡ് ചീഫ് നസീം സാര്‍ അബ്ദുള്‍റഹീംസായിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ നവംബര്‍ 21 മുതല്‍ 25 വരെയാണ് ഈ ടെസ്റ്റ് നടക്കേണ്ടിയിരുന്നതെങ്കിലും കൊറോണ കാരണം പല ടൂറുകള്‍ മാറ്റേണ്ടി വന്നപ്പോള്‍ ഈ ഏക ടെസ്റ്റ് പരമ്പരയും പുനഃക്രമീകരിക്കുകയായിരുന്നു. ഡേ നൈറ്റ് മത്സരത്തിന് പകരം സാധാരണ രീതിയിലുള്ള ടെസ്റ്റാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അതിനാല്‍ തന്നെ ഡേ-നൈറ്റ് ടെസ്റ്റ് കളിച്ച് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ തന്നെ തങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം സാധാരണ ഡേ ടെസ്റ്റാണെന്നും നസീം വ്യക്തമാക്കി.

നാല് ടെസ്റ്റ് മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുള്ള അഫ്ഗാനിസ്ഥാന്‍ രണ്ട് മത്സരം വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു.

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസീസ് വിജയ ശില്പികളായത്. രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് നിരയില്‍ 40 റണ്‍സുമായി ബിജെ വാട്ളിംഗ് ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 33 റണ്‍സ് നേടി.

റോസ് ടെയിലര്‍(22), ഹെന്‍റി നിക്കോളസ്(21) എന്നിവര്‍ ആണ് 20ന് മേല്‍ റണ്‍സ് നേടിയ മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി,ഫെര്‍ഗൂസണ്‍ പെര്‍ത്തില്‍ ഇനി ബൗളിംഗ് ചെയ്യില്ല

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ന്യൂസിലാണ്ട് സീമര്‍ ലോക്കി ഫെര്‍ഗൂസണ് പരിക്ക്. പരിക്കേറ്റ താരം ഇനി പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പന്തെറിയാനുണ്ടാകില്ല. അതേ സമയം താരം ബാറ്റിംഗിന് ഉണ്ടാകുമെന്നാണ് അറിയുന്നത്. പെര്‍ത്തില്‍ ആണ് തന്റെ ടെസ്റ്റ് അരങ്ങേറ്റം ഫെര്‍ഗൂസണ്‍ നടത്തിയത്. രണ്ടാം സെഷനിലാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് മൂന്നാം സെഷനില്‍ ഫീല്‍ഡിംഗിനും താരം എത്തിയില്ല.

ട്രെന്റ് ബോള്‍ട്ടിന്റെ പരിക്കാണ് താരത്തിന് അവസരം ലഭിക്കുവാന്‍ കാരണം. ആദ്യ ദിവസം 11 ഓവറില്‍ 47 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊനനും ലഭിച്ചില്ല. ഈ 11 ഓവറുകളില്‍ ഒരോവര്‍ ഫെര്‍ഗൂസണ്‍ മെയ്ഡന്‍ ആക്കിയിരുന്നു. അതെ ഓവറില്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് രണ്ടാം സ്ലിപ്പില്‍ ടോം ലാഥം കൈവിട്ടില്ലായിരുന്നുവെങ്കില്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റായി സ്മിത്തിനെ തന്നെ പുറത്താക്കുവാന്‍ ഫെര്‍ഗൂസണ് സാധിച്ചേനെ.

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ടിന്റെ ചിറകിലേറി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ രണ്ടാം സെഷനില്‍ ആധിപത്യം നേടി ഓസ്ട്രേലിയ. ആദ്യ സെഷനില്‍ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായ ഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. 57 ഓവറില്‍ 160/2 എന്ന നിലയിലാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ.

68 റണ്‍സുമായി ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 76/2 എന്ന നിലയില്‍ ഓസ്ട്രേലിയ. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ജോ ബേണ്‍സിനെയും ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയും സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

9 റണ്‍സ് നേടിയ ജോ ബോണ്‍സിനെ കോളിന്‍ ഡി ഗ്രാന്‍ഡോം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തന്റെ മികച്ച ബാറ്റിംഗ് ഫോം തുടരുന്ന ഡേവിഡ് വാര്‍ണര്‍ വീണ്ടും ഒരു വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ തന്നെ ബൗളിംഗില്‍ നീല്‍ വാഗ്നര്‍ താരത്തെ പിടിച്ച് പുറത്താക്കുന്നത്. 74 പന്തില്‍ നിന്ന് 43 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്.

15 റണ്‍സുമായി ലാബൂഷാനെയും റണ്ണൊന്നുമെടുക്കാതെ നില്‍ക്കുന്ന സ്റ്റീവന്‍ സ്മിത്തിലുമാണ് ഇനി ഓസ്ട്രേലിയയുടെ പ്രതീക്ഷ.

പെര്‍ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുന്നു

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പ്രതീക്ഷിച്ചത് പോലെ ഓസ്ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് എത്തുന്നത്. എന്നാല്‍ ന്യൂസിലാണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ട്രെന്റ് ബോള്‍ട്ട് മത്സരത്തിനില്ല പകരം ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, മാര്‍നസ് ലാബൂഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയ്ഡ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍ ഹെന്‍റി നിക്കോളസ്, ബിജെ വാട്‍ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍

ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയ ഇറങ്ങുക മാറ്റങ്ങളില്ലാതെയെന്ന് സൂചന

പെര്‍ത്തില്‍ ഓസ്ട്രേലിയ മാറ്റങ്ങളില്ലാതെയാകും ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിക്കുകയെന്ന സൂചന നല്‍കി കോച്ച് ജസ്റ്റിന്‍ ലാംഗര്‍. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ഒരേ ഇലവനെയാണ് ഉപയോഗിച്ചത്. അത് തന്നെ ന്യൂസിലാണ്ടിനെതിരെയും തുടരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടെസ്റ്റ് സെലക്ഷനില്‍ വിജയ ഫോര്‍മുല നിലനിര്‍ത്തുകയാണ് ഏറ്റവും എളുപ്പമുള്ള കാര്യമെന്നാണ് ലാംഗര്‍ അഭിപ്രായപ്പെട്ടത്. താന്‍ ഈ ഇലവന്‍ മാറ്റണമെങ്കില്‍ വലിയ ധീരനായിരിക്കണമെന്ന് ലാംഗര്‍ പറഞ്ഞു. കളിക്കാര്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. വിക്കറ്റ് കൂടി നോക്കിയ ശേഷം മാത്രമാവും ഇതേ ഇലവന്‍ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും ലാംഗര്‍ പറഞ്ഞു.

വ്യാഴാഴ്ച പെര്‍ത്തിലാണ് ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഈ മത്സരത്തിലും മാറ്റങ്ങളില്ലാതെ ഇറങ്ങിയാല്‍ ദക്ഷിണാഫ്രിക്കന്‍ ടൂറില്‍ ആദ്യത്തെ മൂന്ന് ടെസ്റ്റുകളില്‍ ഒരേ ടീം ഇറക്കിയതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ടീമില്‍ മാറ്റം വരുത്താതെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇറങ്ങുക.

ബോള്‍ട്ടും ഗ്രാന്‍ഡോമും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും

കോളിന്‍ ഡി ഗ്രാന്‍ഡോമിനും ട്രെന്റ് ബോള്‍ട്ടിനും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി നല്‍കി ന്യുസിലാണ്ട്. ഇരു താരങ്ങളും ഇംഗ്ലണ്ടിനെതിരെ ബേ ഓവല്‍ ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ഇരു താരങ്ങളും ടീമിനൊപ്പം പെര്‍ത്തിലേക്ക് യാത്രയാകുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചു.

ഇരു താരങ്ങളും പെര്‍ത്തില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വരുവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഡിസംബര്‍ 12ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

മാറ്റമില്ലാതെ ഓസ്ട്രേലിയ, അവസാന രണ്ട് ടെസ്റ്റുകള്‍ക്കും തയ്യാര്‍

ഇന്ത്യയ്ക്കെതിരെ മെല്‍ബേണിലും സിഡ്നിയിലും നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ മാറ്റമില്ല. പെര്‍ത്തില്‍ വിജയം 146 റണ്‍സ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പം എത്തിയിരുന്നു. മെല്‍ബേണില്‍ ബോക്സിംഗ് ഡേ(ഡിസംബര്‍ 26) ടെസ്റ്റിലും സിഡ്സിനിയില്‍ ജനുവരി മൂന്നിനു ആരംഭിക്കുന്ന മത്സരത്തിലും സ്ക്വാഡില്‍ മാറ്റം വേണ്ടെന്ന് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

മോശം ഫോമില്‍ തുടരുന്ന പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ടീമിനു പുറത്ത് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും താരത്തിനെ പുറത്താക്കിയിട്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഹാന്‍ഡ്സ്കോമ്പിനു സ്ഥാനം നഷ്ടമായേക്കും.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍

ലഞ്ചിനു ശേഷം ഷമിയുടെ മാജിക് ഓവര്‍, ഓസ്ട്രേലിയ തകര്‍ന്നു

മുഹമ്മദ് ഷമിയ്ക്ക് ഹാട്രിക് നേടാനായില്ലെങ്കിലും ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഓസ്ട്രേലിയയുടെ നടുവൊടിച്ച് ഇന്ത്യന്‍ പേസ് താരം. ഇന്ന് 190/4 എന്ന നിലയില്‍ ലഞ്ചിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം സെഷനിന്റെ ആദ്യ ഓവറിന്റെ അഞ്ചാമത്തയും ആറാമത്തെയും പന്തുകളില്‍ ക്യാപ്റ്റന്‍ ടിം പെയിനിനെയും പരിക്കേറ്റ് മൂന്നാം ദിവസം റിട്ടേര്‍ഡ് ഹര്‍ട്ടായ ആരോണ്‍ ഫിഞ്ചിനെയും നഷ്ടമാകുകയായിരുന്നു.

190/4 എന്ന നിലയില്‍ നിന്ന് 192/6 എന്ന നിലയിലേക്ക് ഓസ്ട്രേലിയ ഒറ്റോവറിന്റെ ഇടവേളയില്‍ തകരുകയായിരുന്നു. ടിം പെയിന്‍ 37 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 25 റണ്‍സ് നേടിയാണ് പുറത്തായത്.

Exit mobile version