മാറ്റമില്ലാതെ ഓസ്ട്രേലിയ, അവസാന രണ്ട് ടെസ്റ്റുകള്‍ക്കും തയ്യാര്‍

ഇന്ത്യയ്ക്കെതിരെ മെല്‍ബേണിലും സിഡ്നിയിലും നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ മാറ്റമില്ല. പെര്‍ത്തില്‍ വിജയം 146 റണ്‍സ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പം എത്തിയിരുന്നു. മെല്‍ബേണില്‍ ബോക്സിംഗ് ഡേ(ഡിസംബര്‍ 26) ടെസ്റ്റിലും സിഡ്സിനിയില്‍ ജനുവരി മൂന്നിനു ആരംഭിക്കുന്ന മത്സരത്തിലും സ്ക്വാഡില്‍ മാറ്റം വേണ്ടെന്ന് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

മോശം ഫോമില്‍ തുടരുന്ന പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ടീമിനു പുറത്ത് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും താരത്തിനെ പുറത്താക്കിയിട്ടില്ല. എന്നാല്‍ അന്തിമ ഇലവനില്‍ ഹാന്‍ഡ്സ്കോമ്പിനു സ്ഥാനം നഷ്ടമായേക്കും.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍

Exit mobile version