മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടം

ഇംഗ്ലണ്ടിന്റെ ഹാംഷയര്‍ താരം മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടമാകും. കഴിഞ്ഞ ന്യസിലാണ്ട ടൂറും താരത്തിനു സമാനമായ രീതിയില്‍ നഷ്ടമായിരുന്നു. ഹാംഷയറിനു വേണ്ടി റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ഫൈനലില്‍ ലെഗ് സ്പിന്നര്‍ കളിച്ചിരുന്നു. എന്നാല്‍ മത്സരം വേദന സംഹാരികളുടെ സഹായത്തോടെയാണ് താരം പൂര്‍ത്തിയാക്കിയത്.

പുറം വേദന മൂലം താരത്തിനു സീസണ്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്നാണ് അറിയുന്നത്. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിലാണ് ക്രെയിന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. രണ്ട് ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മേസണ്‍ ക്രെയിനിന്റെ കന്നി വിക്കറ്റ് ഉസ്മാന്‍ ഖ്വാജ

ഇംഗ്ലണ്ടിനായി ആഷസിലെ അവസാന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മേസണ്‍ ക്രെയിനിനു കന്നി വിക്കറ്റ്. 171 റണ്‍സ് നേടി ഓസ്ട്രേലിയയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറ്റിയ ഉസ്മാന്‍ ഖ്വാജയാണ് മേസണ്‍ ക്രെയിനിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായി മാറിയത്. ഖ്വാജ പുറത്താകുമ്പോള്‍ സിഡ്നി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിക്കഴിഞ്ഞിരുന്നു. ബൈയര്‍സ്റ്റോ സ്റ്റംപ് ചെയ്താണ് ഖ്വാജ പുറത്തായത്.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ 32 ഓവറുകളാണ് ക്രെയിന്‍ എറിഞ്ഞത്. 108 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ താരത്തിനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരു മാറ്റമാണുള്ളത്. ഇംഗ്ലണ്ട് ക്രിസ് വോക്സിനു പകരം മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ ഓസ്ട്രേലിയന്‍ ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജാക്സണ്‍ ബേര്‍ഡ് ആണ് പുറത്ത് പോകുന്ന താരം. ആഷ്ടണ്‍ അഗര്‍ രണ്ടാം സ്പിന്നറായി സിഡ്നിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജെയിംസ് വിന്‍സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ടോം കുറന്‍, മേസണ്‍ ക്രെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഏറ്റ പരിക്ക് ഇപ്പോള്‍ കൂടുതല്‍ വഷളായതാണ് താരത്തിനും ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനു വേണ്ടി പരിശീലന മത്സരങ്ങളിലും പരമ്പരയിലുടനീളവും ഏറ്റവുമധികം തവണ പന്തെറിഞ്ഞത് ക്രിസ് വോക്സ് ആയിരുന്നു.

സ്കാനുകള്‍ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൂടുതല്‍ കാലം പുറത്തിരിക്കാതിരിക്കുവാന്‍ താരം സിഡ്നിയില്‍ വിശ്രമം തേടുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനു നേരത്തെ പരിക്കേറ്റ് പേസ് ബൗളര്‍ ക്രെയിഗ് ഒവര്‍ട്ടന്റെ സേവനത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെയും വല്ലാതെ ബാധിക്കും. ഇരുവരും ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കുവാന്‍ കഴിവുള്ള രണ്ട് കളിക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനവസരം കൊടുക്കുവാന്‍ സാധ്യത

സിഡ്നിയില്‍ ജനുവരി നാലിനു ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ യുവ സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ കളിക്കുവാന്‍ സാധ്യതയെന്ന് സൂചന. സിഡ്നിയിലെ സ്പിന്നിനു അനുകൂലമായ പിച്ചില്‍ മേസണ്‍ തന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബേലിസ് നല്‍കുന്ന സൂചന. ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയായതോടെ 5-0 എന്ന നിലയില്‍ വൈറ്റ് വാഷ് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. 20 വയസ്സുകാരന്‍ സ്പിന്നറുള്‍പ്പെടെ ഒന്ന് രണ്ട് മാറ്റങ്ങളോടെയാവും ഇംഗ്ലണ്ട് സിഡ്നിയില്‍ ഇറങ്ങുക എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

മോയിന്‍ അലിയുടെ മോശം ഫോമും മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനുള്ള അവസരം കൂടുതല്‍ ശക്തമാക്കുകയാണ്. മോയിന്‍ അലിയും മേസണ്‍ ക്രെയിനും ഒരുമിച്ച് സിഡ്നിയില്‍ കളിക്കുവാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നു എന്നതും ഒരു ഘടകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version