വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.

വോണ്‍ തന്റെ കരിയറില്‍ സ്റ്റുവര്‍ട് മക്ഗില്ലിന് വേണ്ടി വിശ്രമിക്കുവാന്‍ തയ്യാറായിരുന്നുവോ എന്ന് ലയണ്‍ ചോദിച്ചു, താന്‍ വിശ്രമിക്കുവാന്‍ തയ്യാറല്ലെന്ന് ലയണ്‍ വ്യക്തമാക്കി.

ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുകയാണ് സ്വെപ്സണ്‍ എന്നും ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളതെന്നും ലയണ്‍ സമ്മതിച്ചു. സിഡ്നിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ സ്വെപ്സണ്‍ ടീമില്‍ മുതല്‍ക്കൂട്ടാവുമെന്നും ലയണ്‍ പറഞ്ഞു.

മിച്ചിന് ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ മികച്ചൊരു ജോഡിയാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

മെല്‍ബേണ്‍ ടെസ്റ്റിനിടെ പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഓഫ് സ്പിന്നര്‍ വില്‍ സോമര്‍വില്ലേയെയാണ് ന്യൂസിലാണ്ട് സിഡ്നി ടെസ്റ്റിനുള്ള ടീമിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെയാണ് സോമര്‍വില്ലേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

സിഡ്നിയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് പിന്തുണയേകുന്നതാണെന്നതാണ് ന്യൂസിലാണ്ട് പേസ് ബൗളര്‍ക്ക് പകരം സ്പിന്നറെ ടീമിലെത്തിക്കുവാന്‍ കാരണമെന്ന് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ടീമില്‍ മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‍ലേ എന്നിവര്‍ നേരത്തെ തന്നെ സ്പിന്നര്‍മാരായിട്ടുണ്ട്. പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയില്‍ ജനുവരി 3ന് ആരംഭിയ്ക്കും.

ജനുവരി ആറ് @ സിഡ്നി, ഇന്ത്യ ഓസ്ട്രേലിയ, അല്പം ഫോളോ ഓണ്‍ ചരിത്രം

2019 ജനുവരി ആറിനു ഇന്ത്യ ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ ഫോളോ ഓണ്‍ ചെയ്യിച്ചപ്പോള്‍ 30 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ ഓസ്ട്രേലിയ ഫോളോണ്‍ നേരിടുന്നത്. എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യ ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ ഫോളോ ഓണ്‍ ചെയ്യിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986ല്‍ ഇന്ത്യ ഓസ്ട്രേലിയയെ സമാനമായ രീതിയില്‍ ഫോളോ ഓണ്‍ ചെയ്യിച്ചതും ഇതുപോലെ ഒരു ജനുവരി 6നായിരുന്നു.

അന്നും സിഡ്നിയില്‍ തന്നെയായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണിനു വിധേയനക്കിയത്. അന്ന് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്ന് ഈ മത്സരത്തിന്റെ ഫലമെന്താകുമെന്ന് കാത്തിരുന്നു തന്നെ കാണാം.

30 വര്‍ഷത്തിനു ശേഷം വീണ്ടും നാട്ടില്‍ ഒരു ഫോളോ ഓണ്‍, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു നാണക്കേടിന്റെ ദിവസം

സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണിനു വിധേയരാക്കിയപ്പോള്‍ 30 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ ഫോളോ ഓണിനു ഓസീസ് ടീം വിധിക്കപ്പെടുന്നത്. 1988ല്‍ ഇംഗ്ലണ്ടായിരുന്നു ഇതിനു മുമ്പ് ഓസ്ട്രേലിയയെ നാട്ടില്‍ ഫോളോ ഓണിനു വിധേയരാക്കിയ ടീം. മെല്‍ബേണില്‍ ഇന്ത്യയ്ക്ക് സമാനമായ അവസരം ലഭിച്ചിരുന്നുവെങ്കിലും അന്ന് വിരാട് കോഹ്‍ലി അതിനു മുതിര്‍ന്നില്ല.

സിഡ്നി ടെസ്റ്റില്‍ മഴയും വെളിച്ചക്കുറവും മൂലം ഏറെ ഓവറുകള്‍ നഷ്ടമായതിനെത്തുടര്‍ന്ന് ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

നാലാം ദിവസവും ആദ്യ സെഷന്‍ നഷ്ടം, ഇനി അവശേഷിക്കുന്നത് അഞ്ച് സെഷന്‍

സിഡ്നി ടെസ്റ്റിന്റെ നാലാം ദിവസത്തെ ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴമൂലം തടസ്സപ്പെട്ടു. മത്സരത്തില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് സെഷനുകളാണെന്നതിനാല്‍ മത്സത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കുവാനുള്ള അവസരം കുറഞ്ഞ് വരുന്നതായി വേണം വിലയിരുത്തുവാന്‍. എന്നാല്‍ ബൗളിംഗിനു അനുകൂലമായ കാലാവസ്ഥയായതിനാല്‍ ഓസ്ട്രേലിയയെ എളുപ്പത്തില്‍ പുറത്താക്കിയാല്‍ ഇന്ത്യ ഫോളോ ഓണ്‍ ആവശ്യപ്പെടുവാനുള്ള സാധ്യത ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.

386 റണ്‍സ് പിന്നിലായി 236/6 എന്ന നിലയിലാണ് ഓസ്ട്രേലിയ. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പാറ്റ് കമ്മിന്‍സും ഏഴാം വിക്കറ്റില്‍ 38 റണ്‍സ് നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഹാന്‍ഡ്സ്കോമ്പ് 28 റണ്‍സും പാറ്റ് കമ്മിന്‍സ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്.

ഇതെന്ത് മണ്ടത്തരം, ട്വിറ്ററിലൂടെ ക്ഷോഭിച്ച് ഡീന്‍ ജോണ്‍സ്

സിഡ്നി ടെസ്റ്റിനു വേണ്ടി തയ്യാറാക്കിയ പിച്ചിനെ പഴി പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ആദ്യ ദിവസം ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മികച്ച നിലയിലേക്ക് മുന്നേറിയതിനു ശേഷമാണ് ഡീന്‍ ജോണ്‍സ് തന്റെ അമര്‍ഷം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിര്‍ണ്ണായകമായ ടെസ്റ്റില്‍ ഏത് വകുപ്പിലാണ് ഇന്ത്യയ്ക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിതയതെന്നാണ് ഡീന്‍ ജോണ്‍സ് ചോദിക്കുന്നത്.

ടെസ്റ്റ് പരമ്പ കൈവിടാതിരിക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഓസ്ട്രേലിയ പേസും ബൗണ്‍സും ഇല്ലാത്ത് പിച്ച് എന്തിനാണ് ഉണ്ടാക്കിയതെന്നാണ് ചോദിച്ചത്. ഇത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പറഞ്ഞ് ചെയ്യിപ്പിച്ച് പിച്ച് പോലുണ്ടെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.

ഓസ്ട്രേലിയയുടെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തെ ഇന്ത്യ അതിജീവിച്ച ആദ്യ സെഷന്‍

സിഡ്നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ വരവേറ്റത് ഷോര്‍ട്ട് ബോളുകളിലൂടെയാണ്. ആദ്യ സെഷനില്‍ ചേതേശ്വര്‍ പുജാരയെയും മയാംഗ് അഗര്‍വാളിനെയും തുടരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് പരീക്ഷിക്കുന്ന നയമാണ് ഇന്ന് മത്സരത്തിന്റെ ആദ്യ സെഷന്‍ ഓസ്ട്രേലിയ കൈക്കൊണ്ടത്. ആദ്യ ദിവസത്തിനു ശേഷം ബാറ്റിംഗ് എളുപ്പമാവുമെന്നത് കണക്കിലെടുക്കുകയും സ്പിന്നിനു അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യ മികവ് പുലര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നതുമാണ് ആദ്യ ദിവസം പേസര്‍മാര്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മുതലാക്കുവാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്.

എന്നാല്‍ നിരവധി തവണ ഹെല്‍മറ്റില്‍ പന്തിടിച്ചുവെങ്കിലും ആദ്യ സെഷന്‍ വിജയകരമായി അതിജീവിക്കുവാന്‍ ഇന്ത്യന്‍ ജോഡിയ്ക്കായി. രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് നേടിയാണ് ആദ്യ സെഷന്‍ മയാംഗു പുജാരയും അതിജീവിച്ചത്. ഇന്നിംഗ്സ് മെല്ലെയായിരുന്നുവെങ്കിലും ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങുക എന്ന നയമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര കൈക്കൊണ്ടത്.

സിഡ്നിയില്‍ മെല്ലെ നിലയുറപ്പിച്ച് ഇന്ത്യ

സിഡ്നിയില്‍ ഇന്ത്യയ്ക്ക് ആദ്യ ദിവസം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടം. 9 റണ്‍സ് നേടിയ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും മയാംഗ് അഗര്‍വാലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയെ തുടര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ കരയ്ക്കെത്തിയ്ക്കുകയായിരുന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 69/1 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാല്‍ 42 റണ്‍സുമായി മികച്ച സ്ട്രൈക്ക് റേറ്റോടു കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ ചേതേശ്വര്‍ പുജാര പതിവു ശൈലിയില്‍ ഓസീസ് ബൗളര്‍മാരെ ചെറുത്ത് തോല്പിക്കുകയായിരുന്നു. 24 ഓവറുകളാണ് ഇന്ന് ആദ്യ സെഷനില്‍ എറിഞ്ഞത്. ജോഷ് ഹാസല്‍വുഡാണ് വീണ ഒരു വിക്കറ്റിന്റെ ഉടമ.

നിര്‍ണ്ണായക ടോസുമായി ഇന്ത്യ, ബാറ്റിംഗ് തിരഞ്ഞെടുത്തു

സിഡ്നി ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് രണ്ട് മാറ്റങ്ങളാണുള്ളത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് കെഎല്‍ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ കുല്‍ദീപ് യാദവ് സ്പിന്നറുടെ റോളില്‍ ടീമിലേക്ക് തിരികെ എത്തുന്നു. ഓസ്ട്രേലിയയ്ക്കും രണ്ട് മാറ്റങ്ങളാണുള്ളത്. മാര്‍നസ് ലാബൂഷാനെ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തുന്നു. മിച്ചല്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകുന്നു. ഉസ്മാന്‍ ഖവാജ ഓപ്പണിംഗിലേക്ക് എത്തുമ്പോള്‍ മാര്‍നസ് ലാബൂഷാനെ മൂന്നാം നമ്പറില്‍ ഇറങ്ങും.

ഇന്ത്യ: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വു‍ഡ്

അശ്വിന്‍ കളിക്കാത്തതില്‍ സന്തോഷം മറച്ച് വയ്ക്കാതെ ടിം പെയിന്‍

അശ്വിന്‍ സിഡ്നിയില്‍ കളിക്കില്ലെന്ന വാര്‍ത്തയിലെ സന്തോഷം മറച്ച് വയ്ക്കാതെ ടിം പെയിന്‍. ഇന്ത്യ തങ്ങളുടെ 13 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം കളിക്കുകയില്ലെന്ന വാര്‍ത്തയാണ് പരക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത് ആശ്ചര്യജനകമെന്നാണ് ടിം പെയിന്‍ പറയുന്നത്. ഇന്നലെ അശ്വിന്‍ നെറ്റ്സില്‍ പന്തെറിയുന്നത് കണ്ടിരുന്നു. മെല്‍ബേണിലെ നെറ്റ്സില്‍ ബാറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ താരം കളിക്കുന്നില്ലെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നു എന്ന് ടിം പെയിന്‍ പറഞ്ഞു.

സിഡ്നിയിലെ പിച്ച് അശ്വിനു ഏറ്റവും അനുയോജ്യമായിരുന്നു. നന്നായി സ്പിന്‍ ചെയ്യുന്ന പിച്ചില്‍ അശ്വിനെ പോലെ ഉയരമുള്ള ആളുകള്‍ക്ക് അത് ഗുണം ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ ടീമിലെ ചില ബാറ്റ്സ്മാന്മാര്‍ക്ക് അത് തീര്‍ച്ചയായും സന്തോഷ വാര്‍ത്തയാകുമെന്നും ടിം പെയിന്‍ പറഞ്ഞു.

ടീം പ്രഖ്യാപനം വൈകിച്ച് ഓസ്ട്രേലിയ

ടെസ്റ്റ് മത്സരത്തിന്റെ തലേദിവസം അവസാന ഇലവന്‍ പ്രഖ്യാപിക്കുന്ന പതിവ് തെറ്റിച്ച് ഓസ്ട്രേലിയ. സിഡ്നിയിലെ നിര്‍ണ്ണായകമായ ടെസ്റ്റില്‍ വിജയം ഉറപ്പാക്കാനായില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന സ്ഥിതിയിലാണ് ഓസ്ട്രേലിയ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയെങ്കിലും ചരിത്രമായ പരമ്പര വിജയം നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയുകയെന്ന ലക്ഷ്യത്തോടെയാവും സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഇറങ്ങുന്നത്.

14 അംഗ സ്ക്വാഡില്‍ നിന്ന് ആരെയൊക്കെ ഒഴിവാക്കുമെന്നത് തീരുമാനിക്കുവാന്‍ പിച്ചിന്റെ ഒരു വട്ടം നിരീക്ഷണം കൂടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഓസ്ട്രേലിയ മുതിരുകയുള്ളുവെന്നാണ് അറിയുന്നത്. ഉസ്മാന്‍ ഖവാജയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ആരോണ്‍ ഫിഞ്ചിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയ്ക്കോ അല്ലെങ്കില്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയേക്കുമെന്നും അറിയുന്നു.

സിഡ്നിയ്ക്കായി ഒരുങ്ങി ഇന്ത്യ, 13 അംഗ സംഘത്തെ അറിയാം

പരമ്പര വിജയത്തിനായി സിഡ്നിയിലിറങ്ങുന്ന ഇന്ത്യ തങ്ങളുടെ 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയില്ലാതെയാണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കെഎല്‍ രാഹുല്‍ 13 അംഗ സംഘത്തിലെത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുല്‍ദീപ് യാദവും ടീമിലെ സ്പിന്നറാണ്.

അശ്വിന്‍ കളിയ്ക്കില്ലെന്ന് പ്രഖ്യാപനം വന്ന് അല്പ സമയം കഴിഞ്ഞാണ് പ്രഖ്യാപിച്ച സ്ക്വാഡില്‍ അശ്വിനെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരം കളിയ്ക്കുന്ന കാര്യം ടെസ്റ്റിന്റെ അന്ന് രാവിലെ മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, കെഎല്‍ രാഹൂല്‍, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്

Exit mobile version