ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായി. 112 റണ്‍സ് നേടിയ താരം രവീന്ദ്ര ജഡേജയുമായി 121 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് മടങ്ങിയത്.

രഹാനെ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. അധികം വൈകാതെ 57 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വാലറ്റം 20 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ 131 റണ്‍സ് ലീഡില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി.

മെല്‍ബേണില്‍ ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനായി രഹാനെ

1999ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ശതകത്തിന് ശേഷം ഐതിഹാസിക സ്റ്റേഡിയം ആയ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശതകം നേടുന്ന ഇന്ത്യന്‍ നായകനായി രഹാനെ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചാണ് രഹാനെ ഈ നേട്ടം നേടിയത്. 2004ല്‍ പാക്കിസ്ഥാന്‍ നായകന്‍ മുഹമ്മദ് യൂസഫ് നേടിയ 111 റണ്‍സിന് ശേഷം ഒരു വിദേശ ടീം നായകന്‍ മെല്‍ബേണില്‍ നേടുന്ന ആദ്യ ശതകം കൂടിയാണ് ഇത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 116 റണ്‍സാണ് 1999ല്‍ നേടിയത്. ഓസ്ട്രേലിയയില്‍ ശതകം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രഹാനെ. മുഹമ്മദ് അസ്ഹദുറ്റീന്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്‍ലി എന്നിവരാണ് ഓസ്ട്രേലിയയില്‍ ശതകം നേടിയിട്ടുള്ള മറ്റു ഇന്ത്യന്‍ നായകന്മാര്‍. ഇതില്‍ അസ്ഹറുദ്ദീന്‍ അഡിലെയ്ഡിലും ഗാംഗുലി ഗാബയിലും ശതകം നേടിയപ്പോള്‍ കോഹ്‍ലി അഡിലെയ്ഡ്, സിഡ്നി, പെര്‍ത്ത് എന്നിവിടങ്ങളിലാണ് ശതകം നേടിയത്.

രഹാനെ 104 റണ്‍സുമായി രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പുറത്താകാതെ നില്‍ക്കുകയാണ്.

സ്മിത്തും ജോ ബേണ്‍സും പൂജ്യത്തിന് പുറത്ത്, ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ

മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ചെറിയൊരു മേല്‍ക്കൈ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷിനായ മാര്‍നസ് ലാബൂഷാനെയാണ് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

Matthewwade

മാത്യു വെയിഡ് 30 റണ്‍സ് നേടിയെങ്കിലും ജോ ബേണ്‍സും സ്റ്റീവന്‍ സ്മിത്തും പൂജ്യത്തിന് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകുകയായിരുന്നു. ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ വെയിഡും സ്മിത്തും അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി.

ഒരു ഘട്ടത്തില്‍ 38/3 എന്ന നിലയിലായിരുന്ന ടീമിനെ മാര്‍നസ് ലാബൂഷാനെയാണ് തിരികെ കൊണ്ടുവന്നത്. ട്രാവിസ് ഹെഡുായി ചേര്‍ന്ന് താരം 27 റണ്‍സ് ആണ് ഇതുവരെ നേടിയിട്ടുള്ളത്. ലാബൂഷാനെ 26 റണ്‍സും ട്രാവിസ് ഹെഡ് 4 റണ്‍സും നേടിയാണ് ലഞ്ചിന് പിരിയുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ താരത്തെ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് വിധിച്ചുവെങ്കിലും ഉടനടി ഈ തീരുമാനത്തെ റിവ്യൂ ചെയ്ത് ലാബൂഷാനെ തന്റെ വിക്കറ്റ് രക്ഷിയ്ക്കുകയായിരുന്നു.

ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍ വൃദ്ധിമന്‍ സാഹയെയും പൃദ്ധി ഷായെയും ടീമില്‍ നിന്ന് പുറത്താക്കുകയാണ്.

ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സാഹയുടെ സ്ഥാനം ഋഷഭ് പന്ത് സ്വന്തമാക്കുന്നു. അതെ സമയം മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. വിരാട് കോഹ്‍ലിയുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ എത്തുന്നു.

മെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍

ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീം 2018ല്‍ പരമ്പര അടിയറവ് പറഞ്ഞ ടീമില്‍ നിന്ന് ഓസ്ട്രേലിയ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് ടീം കളിക്കുന്നതെന്നും പറഞ്ഞ് ടീം മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇപ്പോള്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്നും ലാംഗര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ മെല്‍ബേണില്‍ ടോസ് നഷ്ടമായപ്പോള്‍ തന്നെ ടീമിന്റെ ആത്മവിശ്വാസം ഇടിഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത്തവണ അത്തരത്തില്‍ അല്ല കാര്യമെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. മെല്‍ബേണില്‍ ടോസ് ലഭിച്ചാലും നഷ്ടപ്പെട്ടാലും ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 400ന് മുകളിലുള്ള സ്കോറാണ് ലക്ഷ്യമാക്കുന്നതെന്ന് ലാംഗര്‍ വ്യക്തമാക്കി.

എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി

ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരിക്കുന്നതെങ്കിലും എംസിജിയെ കരുതല്‍ വേദിയായി ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിലവില്‍ ടെസ്റ്റില്‍ വേദി മാറ്റത്തിനുള്ള സാഹചര്യമില്ലെങ്കിലും ഇനിയങ്ങോട്ട് കാര്യങ്ങള്‍ വിഷമകരമാകുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് അതിന് സജ്ജമാണെന്നും മത്സരം മെല്‍ബേണില്‍ നടക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബേണില്‍ തന്നെയാണ് നടക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങള്‍ യഥാക്രമം സിഡ്നിയിലും ബ്രിസ്ബെയിനിലുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

മെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. അവസാന നിമിഷത്തെ നിര്‍ബന്ധിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അഡിലെയ്ഡില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച അതേ ഇലവന്‍ തന്നെ രണ്ടാം ടെസ്റ്റിലും ഇറങ്ങുമെന്ന് ലാംഗര്‍ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിലും ഡേവിഡ് വാര്‍ണര്‍ കളിക്കില്ല എന്നുറപ്പായതോടു കൂടി ജോ ബേണ്‍സും മാത്യു വെയിഡും തന്നെ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്ന് ലാംഗര്‍ അറിയിച്ചു. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയം നേടിയ ടീമില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടു.

ജീത്ത് റാവലിനെ ഒഴിവാക്കും, ടോം ബ്ലണ്ടലിന് ഓപ്പണിംഗ് ദൗത്യം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബേണില്‍ കളിക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ഓപ്പണ്‍ ചെയ്യും. ജീത്ത് റാവലിന്റെ മോശം ഫോം താരത്തിനെ ടീമില്‍ നിന്ന് പുറത്താക്കുവാനുള്ള കാരണം ആയിട്ടുണ്ട്. വിക്ടോറിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ട് ബ്ലണ്ടലിനെ പരീക്ഷിച്ചിരുന്നു. തനിക്ക് ലഭിച്ച അവസരം മുതലാക്കി താരം 70 പന്തില്‍ നിന്ന് 59 റണ്‍സ് നേടി ഇന്നിംഗ്സില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയായിരുന്നു.

തനിക്ക് ലഭിയ്ക്കുന്ന അവസരത്തെ താന്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് 2017ല്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഭിപ്രായപ്പെട്ടു. അന്ന് വെല്ലിംഗ്ടണില്‍ അപരാജിതമായ ശതകം താരം നേടിയിരുന്നു.

ടോസ് വൈകും, വിജയ് ശങ്കറിനു അരങ്ങേറ്റം

മെല്‍ബേണില്‍ ചെറുതായി മഴ പെയ്യുന്നതിനാല്‍ നിര്‍ണ്ണായകമായ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കും. പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. ടോസ് വൈകിയാലും ഇനി മഴ ബുദ്ധിമുട്ടിക്കുന്നില്ലെങ്കില്‍ മത്സരം കൃത്യ സമയത്ത് തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ഏകദിനത്തിലും വിജയത്തോടെ ഓസ്ട്രേലിയന്‍ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാവും ഇന്ത്യയെങ്കില്‍ അഭിമാനം കാത്ത് രക്ഷിക്കുവാന്‍ അനിവാര്യമായ വിജയം പിടിച്ചെടുക്കാനാവും മെല്‍ബേണില്‍ ഓസ്ട്രേലിയ ഇറങ്ങുക.

ആദ്യ സെഷന്‍ നഷ്ടം, മഴ വില്ലനായി മാറുമോ?

മെല്‍ബേണിലെ അഞ്ചാം ദിവസം മഴ മൂലം ആദ്യ ദിവസം നഷ്ടം. ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് മേല്‍ മഴ മേഘങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ മെല്‍ബേണില്‍ വിജയമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൊലിയുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. മഴ ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. ലഞ്ചിനായി ടീമുകള്‍ പിരിയുകയും ലഞ്ച് കഴിഞ്ഞ് ഉടനെ മത്സരം ആരംഭിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

71 ഓവറുകള്‍ മത്സരത്തിന്റെ അഞ്ചാം ദിവസം അവശേഷിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റും ഓസ്ട്രേലിയ 141 റണ്‍സുമാണ് വിജയത്തിനായി നേടേണ്ടത്.

ഇന്ത്യയുടെ വിദേശ പിച്ചുകളിലെ ഡിക്ലറേഷന്‍ ചരിത്രം

ഇന്ന് മെല്‍ബേണില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലര്‍ ചെയ്യുമ്പോള്‍ ഇത് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഇന്ത്യ എവേ ടെസ്റ്റുകളില്‍ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലറേഷന്‍ ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ 443/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും 106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 399 റണ്‍സ് വിജയ ലക്ഷ്യമാണ് ടീം ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇതിനു മുമ്പ് രണ്ട് തവണ സമാനമായ രീതിയില്‍ ഡിക്ലയര്‍ ചെയ്തപ്പോളുള്ള ഫലമെന്താണെന്ന് നോക്കുകയാണെങ്കില്‍ 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിലും 2007ല്‍ ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിലും ഇന്ത്യ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലയര്‍ ചെയ്തപ്പോളും ഫലം സമനിലയായിരുന്നു.

മെല്‍ബേണില്‍ ഡ്രോ പിറക്കില്ലെന്നും മത്സരത്തില്‍ നിന്നൊരു ഫലമുണ്ടാകുമെന്നും ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുമ്പോളും ഇന്ത്യന്‍ കായിക ലോകം അത് തങ്ങളെ പരമ്പരയില്‍ 2-1നു മുന്നിലെത്തിക്കുന്ന ഫലമാണെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

മോഹം തുറന്ന് പറഞ്ഞ് ആര്‍ച്ചി, അത് വിരാട് കോഹ്‍ലിയുടെ വിക്കറ്റ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഇടം പിടിച്ച ഏഴ് വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലര്‍ തന്റെ മോഹം തുറന്ന് പറഞ്ഞു. തന്റെ ലെഗ് സ്പിന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്ന ചെറിയ മോഹമാണ് ഈ കുഞ്ഞു വയസ്സുകാരന്‍ പ്രകടിപ്പിച്ചത്. മെല്‍ബേണ്‍ ടെസ്റ്റില്‍ ടിം പെയിനുമായി ക്യാപ്റ്റന്‍സി പങ്കു വയ്ക്കുന്ന താരത്തിനു നഥാന്‍ ലയണ്‍ ആണ് ബാഗി ഗ്രീന്‍ ക്യാപ് നല്‍കിയത്. എംസിജി ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ അംഗമായി ആര്‍ച്ചിയെയും ക്രിക്കറ്റ് ഓസ്ട്രേലിയ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തന്റെ ചെറിയ വയസ്സില്‍ അനുഭവിച്ച ദുരിത ജീവിതത്തിനു ആശ്വാസമായി സ്പെഷ്യല്‍ അംഗമായാണ് ആര്‍ച്ചിയെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

നിരവധി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുഞ്ഞു താരം ഇന്ത്യയുടെ വിരാട് കോഹ്‍ലിയെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് വിശേഷിപ്പിച്ചത്.

Exit mobile version