ഇന്ത്യയുടെ വിദേശ പിച്ചുകളിലെ ഡിക്ലറേഷന്‍ ചരിത്രം

ഇന്ന് മെല്‍ബേണില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലര്‍ ചെയ്യുമ്പോള്‍ ഇത് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഇന്ത്യ എവേ ടെസ്റ്റുകളില്‍ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലറേഷന്‍ ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ 443/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും 106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 399 റണ്‍സ് വിജയ ലക്ഷ്യമാണ് ടീം ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇതിനു മുമ്പ് രണ്ട് തവണ സമാനമായ രീതിയില്‍ ഡിക്ലയര്‍ ചെയ്തപ്പോളുള്ള ഫലമെന്താണെന്ന് നോക്കുകയാണെങ്കില്‍ 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിലും 2007ല്‍ ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിലും ഇന്ത്യ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലയര്‍ ചെയ്തപ്പോളും ഫലം സമനിലയായിരുന്നു.

മെല്‍ബേണില്‍ ഡ്രോ പിറക്കില്ലെന്നും മത്സരത്തില്‍ നിന്നൊരു ഫലമുണ്ടാകുമെന്നും ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുമ്പോളും ഇന്ത്യന്‍ കായിക ലോകം അത് തങ്ങളെ പരമ്പരയില്‍ 2-1നു മുന്നിലെത്തിക്കുന്ന ഫലമാണെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Exit mobile version