Smithmarsh

തുടക്കം പാളി!!! പിന്നീട് ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ തിരിച്ചുവരവ് നടത്തി ഓസ്ട്രേലിയ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ 16/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 187/6 എന്ന നിലയിലാണ്. 241 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മിച്ചൽ മാര്‍ഷും ചേര്‍ന്ന് നേടിയ 153 റൺസ് കൂട്ടുകെട്ടാണ് ഓസീസ് തിരിച്ചുവരവിന് കളമൊരുക്കിയത്. 96 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ പുറത്താക്കി മിര്‍ ഹംസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 50 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദി നേടിയതോടെ ഇന്നത്തെ കളി അവസാനിച്ചു.

ഷഹീനും മിര്‍ ഹംസയും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264 റൺസിൽ അവസാനിപ്പിച്ച് 54 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു.

Exit mobile version