സ്മിത്തിനൊപ്പം ബെന്‍ സ്റ്റോക്സ്, വില 12.5 കോടി

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റില്‍ ഒരുമിച്ച് കളിച്ച സ്മിത്തും സ്റ്റോക്സും ഇനി കളിക്കുക രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്മിത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 14.5 കോടി രൂപയ്ക്കാണ് താരത്തെ പൂനെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയയ്ക്കും സ്മിത്തിനു പിഴ

കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഓസ്ട്രേലിയയ്ക്കും നായകന്‍ സ്റ്റീവന്‍ സ്മിത്തിനും പിഴ. സ്മിത്തിനു 40% മാച്ച് ഫീസ് പിഴയായി നല്‍കേണ്ടി വരുമ്പോള്‍ മറ്റു ടീമംഗങ്ങള്‍ക്ക് 20% ആണ് പിഴയായി ഒടുക്കേണ്ടത്. മൂന്നാം ഏകദിനത്തില്‍ രണ്ട് ഓവറുകള്‍ ആയിരുന്നു ഓസ്ട്രേലിയ നിശ്ചിത സമയത്ത് പിന്നിലായിരുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു തവണ കൂടി ഓസ്ട്രേലിയയ്ക്ക് സമാനമായ തെറ്റ് സംഭവിക്കുകയാണെങ്കില്‍ സ്റ്റീവന്‍ സ്മിത്തിനു സസ്പെന്‍ഷന്‍ ലഭിക്കും.

മൂന്നാം ഏകദിനത്തില്‍ 16 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര ടി20 പരമ്പര, സ്മിത്തിനു വിശ്രമം, ഷോര്‍ട്ട് ടീമില്‍

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനു വിശ്രമം നല്‍കി ഓസ്ട്രേലിയ. സ്മിത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ടീമിനെ നയിക്കും. 13 അംഗ സ്ക്വാഡിനെ ഇന്നാണ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ ഉപനായകന്‍. ബിഗ് ബാഷില്‍ വിസ്മയം സൃഷ്ടിക്കുന്ന ഡി’ആര്‍ക്കി ഷോര്‍ട്ട് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിഗ് ബാഷില്‍ മികവ് പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അലക്സ് കാറേ ആണ് ടീമിന്റെ കീപ്പര്‍. ബെന്‍ ഡ്വാര്‍ഷൂയിസ്, ആഷ്ടണ്‍ അഗര്‍ എന്നിവരുള്ള ടീമില്‍ പരിക്ക് മാറി ക്രിസ് ലിന്നിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ആഷ്ടണ്‍ അഗര്‍, അലക്സ് കാറേ, ബെന്‍ ഡ്വാര്‍ഷൂയിസ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്ക്സ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആഡം സാംപ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനത്തില്‍ ഇംഗ്ലണ്ട് തന്നെ, പരമ്പര സ്വന്തമാക്കി

സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302 റണ്‍സ് നേടുകയായിരുന്നു. ബട്‍ലര്‍(100*)-വോക്സ്(53*) കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാനം വരെ ഓസ്ട്രേലിയയുടെ പ്രതീക്ഷ കാക്കുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനു(56) സാധിച്ചുവെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് 16 റണ്‍സിനു മത്സരവും പരമ്പരയും സ്വന്തമാക്കി.

പതിവു പോലെ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 62 റണ്‍സ് ഫിഞ്ച് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(45), മിച്ചല്‍ മാര്‍ഷ്(55) എന്നിവരും മികവ് തെളിയിച്ചു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

അവസാന അഞ്ചോവറില്‍ 61 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയയെ എത്തിക്കുവാന്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടായ മാര്‍ക്കസ് സ്റ്റോയിനിസ്-ടിം പെയിന്‍ സഖ്യത്തിനു സാധിച്ചിരുന്നു. മികവുറ്റ ബാറ്റിംഗ് തുടര്‍ന്ന് ഇരുവരും ലക്ഷ്യം രണ്ടോവറില്‍ 30 എന്ന നിലയിലേക്ക് കൊണ്ടു വന്നു. നിര്‍ണ്ണായകമായ 74 റണ്‍സാണ് ആറാം വിക്കറ്റില്‍ സ്റ്റോയിനിസ്-പെയിന്‍ സഖ്യം നേടിയത്. 56 റണ്‍സ് നേടിയ സ്റ്റോയിനിസിനെ അവസാന ഓവറില്‍ വോക്സ് പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ടിം പെയിന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റിനു പരിക്കേറ്റത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 1.2 ഓവര്‍ മാത്രം താരം എറിഞ്ഞപ്പോള്‍ ജോ റൂട്ട് ശേഷിച്ച ഓവറുകള്‍ എറിഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിര്‍ണ്ണായകമായ 49ാം ഓവര്‍ എറിഞ്ഞ് വുഡ്സ് 8 റണ്‍സ് മാത്രം വിട്ടുകൊടുത്തതും ഏറെ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*

സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് 133 റണ്‍സ് ലീഡ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 479/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 171 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 83 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് മൂന്നാം ദിവസം പുറത്തായ ബാറ്റ്സ്മാന്മാര്‍.

അഞ്ചാം വിക്കറ്റില്‍ മാര്‍ഷ് സഹോദരന്മാര്‍ 104 റണ്‍സുമായി ടീം ലീഡ് 100 കടക്കാന്‍ സഹായിക്കുകായയിരുന്നു. മോയിന്‍ അലിയ്ക്കും മേസണ്‍ ക്രെയിനിനുമാണ് മൂന്നാം ദിവസം വിക്കറ്റ് ലഭിച്ചത്. ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി ക്രെയിന്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നിലനിര്‍ത്തുന്നത് സ്മിത്തിനെ മാത്രം, വില 12 കോടി

12 കോടി രൂപ കൊടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിച്ച് ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ്. 67.5 കോടി രൂപ കൈവശമുള്ള രാജസ്ഥാന്‍ അജിങ്ക്യ രഹാനയെ നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 3 റൈറ്റ് ടു കാര്‍ഡ് മാച്ചുകള്‍ അവശേഷിക്കുന്നതില്‍ എത്ര എണ്ണം ടീം ഉപയയോഗിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗവേണിംഗ് കൗണ്‍സിലില്‍ പുതിയ ലേലം വേണമെന്ന പക്ഷകാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന് സ്റ്റീവന്‍ സ്മിത്ത്

സിഡ്നിയിലെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് സ്റ്റീവന്‍ സ്മിത്ത് വിട്ടു നില്‍ക്കുവാന്‍ സാധ്യത. പുറം വേദന കാരണം ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനത്തില്‍ നിന്ന് നായകന്‍ വിശ്രമം എടുക്കുകയായിരുന്നു. സ്മിത്ത് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തിനു സെലക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും താരം തന്നെ വിശ്രമം തേടിയതോടെ സ്മിത്ത് അവസാന ടെസ്റ്റില്‍ കളിക്കാനുണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാമത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ മത്സരം ഇംഗ്ലണ്ടിനു മേല്‍ക്കൈ നേടാനായെങ്കിലും മത്സരം സമനിലയിലാക്കാന്‍ നിര്‍ണ്ണായകമായ ശതകമാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്ത് നേടിയത്. സ്റ്റീവ് സ്മിത്ത് കളിക്കാത്ത പക്ഷം ഡേവിഡ് വാര്‍ണര്‍ ആവും ഓസ്ട്രേലിയയെ സിഡ്നിയില്‍ നയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version