ഓസ്ട്രേലിയ

മാര്‍ഷിന് ശതകം നഷ്ടം, ഇന്ത്യന്‍ ബൗളിംഗിനെ അടിച്ച് തകര്‍ത്ത് ഓസ്ട്രേലിയ, 352റൺസ്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ മികച്ച സ്കോറുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 352/7 എന്ന സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് കരുത്തിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മിച്ചൽ മാര്‍ഷ് 96 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 74 റൺസും മാര്‍നസ് ലാബൂഷാനെ 72 റൺസും നേടി. ഓപ്പണിംഗിൽ വാര്‍ണര്‍ 56 റൺസ് നേടി പുറത്താകുകയായിരുന്നു.

വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് 78 റൺസാണ് 8.1 ഓവറിൽ നേടിയത്. മാര്‍ഷ് – സ്മിത്ത് കൂട്ടുകെട്ട് 127 റൺസ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി  ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

Exit mobile version