അഞ്ചാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഒല്ലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡ് ടീമിൽ

ഇന്ത്യയ്ക്കെതിര ധരംശാലയിലെ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ടെസ്റ്റിൽ നിന്ന് ഒരു മാറ്റമാണ് ടീം വരുത്തിയിരിക്കുന്നത്. ഒല്ലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് അന്തിമ ഇലവനിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. പരമ്പരയിൽ രാജ്കോട്ടിലും ഹൈദ്രാബാദിലും മാര്‍ക്ക് വുഡ് കളിച്ചിരുന്നു. ഇതുവരെ നാല് വിക്കറ്റ് മാത്രമാണ് താരം നേടിയത്.

അതേ സമയം റോബിന്‍സൺ റാഞ്ചിയിൽ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ പുറത്തിന്റെ പരിക്ക് കാരണം താരം 13 ഓവര്‍ മാത്രമാണ് എറിഞ്ഞത്.

ഇംഗ്ലണ്ട്: Ben Duckett, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes (c), Ben Foakes, Tom Hartley, Shoaib Bashir, Mark Wood, James Anderson

സ്മിത്ത് 110 റൺസ് നേടി പുറത്ത്, ഓസ്ട്രേലിയയ്ക്ക് 416 റൺസ്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിൽ 416 റൺസിന് പുറത്തായി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 100.4 ഓവറിൽ അവസാനിക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 110 റൺസ് നേടി ജോഷ് ടംഗിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഇന്ന് ബാക്കി ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കാര്യമായ ചെറുത്തുനില്പുയര്‍ത്തുവാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് ഒല്ലി റോബിന്‍സണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ട്  രണ്ട്  വിക്കറ്റും നേടി.

ലീഡ് 19 റൺസാക്കി ചുരുക്കി ബ്ലണ്ടലിന്റെ ബാറ്റിംഗ് പ്രകടനം

ഇംഗ്ലണ്ടിന് 19 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രം നൽകി ന്യൂസിലാണ്ടിന്റെ ടോം ബ്ലണ്ടൽ. താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 306 റൺസാണ് നേടിയത്. ബ്ലണ്ടൽ 138 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സൺ നാലും ജെയിംസ് ആന്‍ഡേഴ്സൺ 3 വിക്കറ്റും നേടി.

മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 79/2 എന്ന നിലയിലാണ്. മത്സരത്തിൽ 98 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും(28) ബെന്‍ ഡക്കറ്റിനെയും(25) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ഒല്ലി പോപ് 14 റൺസും സ്റ്റുവര്‍ട് ബ്രോഡ് 6 റൺസും നേടിയാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ട് പേസ് ബൗളിംഗിന് മുന്നിൽ ചൂളി ന്യൂസിലാണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം

തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 325/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ന്യൂസിലാണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 37/3 എന്ന നിലയിലാണ്. ജെയിംസ് ആന്‍ഡേഴ്സൺ രണ്ടും ഒല്ലി റോബിന്‍സൺ ഒരു വിക്കറ്റുമാണ് ഇംഗ്ലണ്ടിനായി നേടിയിട്ടുള്ളത്.

ടോം ലാഥം, കെയിന്‍ വില്യംസൺ, ഹെന്‍റി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലാണ്ടിന് നഷ്ടമായപ്പോള്‍ 17 റൺസുമായി ഡെവൺ കോൺവേയും 4 റൺസ് നേടി നീൽ വാഗ്നറുമാണ് ക്രീസിലുള്ളത്.

വെറും 118 റൺസ്!!! ഒല്ലി റോബിന്‍സണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മുന്നിൽ തകര്‍ന്ന് ദക്ഷിണാഫ്രിക്ക, ബ്രോഡിന് നാല് വിക്കറ്റ്

ഓവലിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാമത്തെ ദിവസം കളി ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 118 റൺസിന് അവസാനിച്ചു. 30 റൺസ് നേടിയ മാര്‍ക്കോ ജാന്‍സന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഖായ സോണ്ടോ 23 റൺസും നേടിയെങ്കിലും ഒല്ലി റോബിന്‍സൺ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു.

36.2 ഓവര്‍ മാത്രം ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പിടിച്ചുനിന്നപ്പോള്‍ റോബിന്‍സൺ അഞ്ചും സ്റ്റുവര്‍ട് ബ്രോഡിന് നാല് വിക്കറ്റും ലഭിച്ചു.

മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സൺ, രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ അവസാന ഇലവന്‍ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച സ്ക്വാഡിൽ ഉള്ളത്. മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സണെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സ് ആണ് അന്തിമ ഇലവനെക്കുറിച്ച് അറിയിച്ചത്.

ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിൽ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഇലവന്‍: അലക്സ് ലീസ്, സാക്ക് ക്രോളി, ഒല്ലി പോപ്, ജോ റൂട്ടി, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, ഒല്ലി റോബിന്‍സൺ, ജെയിംസ് ആന്‍ഡേഴ്സൺ

ഓവര്‍ട്ടണ് പകരം റോബിന്‍സൺ, ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ഒല്ലി റോബിന്‍സൺ മടങ്ങിയെത്തുന്നു. ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിച്ച സംഘത്തിൽ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ജാമി ഓവര്‍ട്ടണ് പകരം ഒല്ലി റോബിന്‍സൺ തിരികെ എത്തുന്നു എന്നതാണ്. ന്യൂസിലാണ്ടിനും ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റിലും സ്ക്വാഡിൽ ഭാഗമായിരുന്ന എന്നാൽ കളിക്കാന്‍ അവസരം ലഭിയ്ക്കാതിരുന്ന ഹാരി ബ്രൂക്കിനെയും നിലനിര്‍ത്തിയിട്ടുണ്ട്.

ലോര്‍ഡ്സിൽ ഓഗസ്റ്റ് 17ന് ആണ് ആദ്യ ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ആവും മൂന്നാമത്തെ ടെസ്റ്റിനുള്ള സ്ക്വാഡിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുക.

സ്ക്വാഡ്: Ben Stokes (C), Alex Lees, Zak Crawley, Joe Root, Jonny Bairstow, Ben Foakes (WK), Harry Brook, Ollie Pope, Jack Leach, Stuart Broad, James Anderson, Ollie Robinson, Matthew Potts, Craig Overton

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ഹോബാര്‍ട്ടിൽ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയ 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നെ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റിൽ 71 റൺസ് കൂടി നേടിയെങ്കിലും ഡിന്നര്‍ ബ്രേക്കിന് തൊട്ടു മുമ്പ് 44 റൺസ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ് ബ്രോഡ് വീഴ്ത്തി ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

ട്രാവിസ് ഹെഡ് 31 റൺസും കാമറൺ ഗ്രീന്‍ 2 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റുവര്‍ട് ബ്രോഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. 24 ഓവറിൽ 85/4 എന്ന നിലയിലാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

സിഡ്നിയിൽ കളിക്കുവാന്‍ ഒല്ലി റോബിന്‍സൺ ഇല്ല

പരിക്കിന്റെ പിടിയിലായ ഇംഗ്ലണ്ട് താരം ഒല്ലി റോബിന്‍സൺ ജനുവരി 5ന് ആരംഭിയ്ക്കുന്ന സിഡ്നി ടെസ്റ്റിൽ കളിക്കില്ല. ഷോള്‍ഡര്‍ നിഗിള്‍ ആണ് താരത്തിന് വിനയായത്. താരത്തിന് പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമിലേക്ക് എത്തുമെന്ന് ഇംഗ്ലണ്ട് അറിയിച്ചിട്ടുണ്ട്.

പരമ്പരയിൽ മൂന്ന് ടെസ്റ്റിൽ നിന്നായി 26 വിക്കറ്റാണ് താരം നേടിയത്. ഇന്ന് ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയായിരുന്നു.

ഇംഗ്ലണ്ട് അന്തിമ ഇലവന്‍ : Haseeb Hameed, Zak Crawley, Dawid Malan, Joe Root (c), Ben Stokes, Jonny Bairstow, Jos Buttler, Mark Wood, Jack Leach, Stuart Broad, Jimmy Anderson.

വീരോചിതം ഇന്ത്യയുടെ വാലറ്റം, ഷമി ഹീറോയാടാ ഹീറോ!!!

ഋഷഭ് പന്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്തെത്തിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഷമിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഷമിയും ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ 259 റണ്‍സിന്റെ ലീഡാണ് നേടാനായത്.

ഷമിയും ബുംറയും യഥേഷ്ടം സിംഗിളുകള്‍ നേടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ട് നായകനെയാണ് ലോര്‍ഡ്സിൽ കണ്ടത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 286/8 എന്ന നിലയിലാണ്.

ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഋഷഭ് പന്തിനെ പുറത്താക്കി ഒല്ലി റോബിന്‍സൺ ആണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 22 റൺസാണ് ഋഷഭ് പന്ത് നേടിയത്. 16 റൺസ് നേടിയ ഇഷാന്ത് ശര്‍മ്മയെയും റോബിന്‍സൺ പുറത്താക്കി.

എന്നാൽ ഒമ്പതാം വിക്കറ്റിൽ 77 റൺസ് നേടി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. മോയിന്‍ അലിയെ സിക്സര്‍ പറത്തിയാണ് ഷമി തന്റെ അര്‍ദ്ധ ശതകം നേടിയത്. ഷമിയുടെ ടെസ്റ്റിലെ രണ്ടാമത്തെ അര്‍ദ്ധ ശതകം ആണിത്.

ഷമി 52 റൺസും ബുംറ 30 റൺസുമാണ് ഇന്ത്യയ്ക്കായി നേടി ലഞ്ചിന് പിരിയുമ്പോള്‍ ക്രീസിൽ നില്‍ക്കുന്നത്.

95 റൺസ് ലീഡ്, ഇന്ത്യ 278 റൺസിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 95 റൺസ് ലീഡ്. 278 റൺസിന് ഇന്ത്യ ഇന്ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 84 റൺസ് നേടിയ കെഎല്‍ രാഹുല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ രവീന്ദ്ര ജഡേജ 56 റൺസ് നേടി.

28 റൺസ് നേടി ജസ്പ്രീത് ബുംറയും നിര്‍ണ്ണായക സംഭാവന നല്‍കി. ഒല്ലി റോബിന്‍സൺ അഞ്ചും ജെയിംസ് ആന്‍ഡേഴ്സൺ നാലും വിക്കറ്റ് ആതിഥേയര്‍ക്കായി നേടി.

ലഞ്ചിന് തൊട്ടുമുമ്പ് രോഹിത്തിനെ നഷ്ടം, രാഹുല്‍ അര്‍ദ്ധ ശതകത്തിന് അരികെ

ഇംഗ്ലണ്ടിന്റെ 183 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രോഹിത് ശര്‍മ്മയെ നഷ്ടം. 97 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്ന രോഹിത് – രാഹുല്‍ സഖ്യം വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് രോഹിത്തിനെ ഒല്ലി റോബിന്‍സൺ വീഴ്ത്തിയത്.

86 റൺസ് കൂടി ഇംഗ്ലണ്ടിന്റെ സ്കോറിനെ മറികടക്കുവാന്‍ ഇന്ത്യ നേടേണ്ടതുണ്ട്. 48 റൺസ് നേടിയ കെഎൽ രാഹുലാണ് ക്രീസിലുള്ളത്. രോഹിത് 36 റൺസാണ് നേടിയത്.

Exit mobile version