മൂന്നാം ടെസ്റ്റിന് കമ്മിന്‍സ് ഇല്ല, സ്മിത്ത് നയിക്കും

ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിന് ഇല്ല. താരത്തിന്റെ മാതാവിന് അസുഖം വന്നതിനാലാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. സ്റ്റീവ് സ്മിത്ത് ആണ് ഇന്‍ഡോര്‍ ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുന്നത്.

താന്‍ ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്നും തനിക്ക് തന്ന എല്ലാവിധ പിന്തുണയ്ക്കും ക്രിക്കറ്റ് ഓസ്ട്രേലിയയോട് നന്ദി അറിയിക്കുന്നതായും കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യയിൽ ജയിക്കാനായാൽ അത് ആഷസിനെക്കാളും വലുത് – സ്റ്റീവ് സ്മിത്ത്

ഇന്ത്യയിൽ വിജയിക്കാനായാൽ അത് ഓസ്ട്രേലിയയെ സംബന്ധിച്ച് ആഷസ് പരമ്പര വിജയിക്കുന്നതിനെക്കാള്‍ വലിയ നേട്ടം ആണെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. നാഗ്പൂരിൽ ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നതിന് മുമ്പ് ആണ് സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം.

ടെസ്റ്റ് മത്സരം വിജയിക്കുവാന്‍ ഏറ്റവും പ്രയാസമേറിയ സ്ഥലം ആണ് ഇന്ത്യയെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. 2004-05ൽ ഇന്ത്യയിൽ വന്ന് പരമ്പര വിജയിച്ച ശേഷം ഓസ്ട്രേലിയയ്ക്ക് ഇതുവരെ ഇന്ത്യയിൽ പരമ്പര വിജയിക്കാനായിട്ടില്ല.

സന്നാഹ മത്സരം വേണ്ടെന്ന ഓസ്ട്രേലിയയുടെ തീരുമാനം ശരി – സ്റ്റീവന്‍ സ്മിത്ത്

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം കളിക്കേണ്ടതില്ലെന്ന ഓസ്ട്രേലിയയുടെ തീരുമാനം ശരിയാണെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. നെറ്റ്സിൽ സ്പിന്നര്‍മാര്‍ക്ക് കൂടുതൽ അവസരം നൽകുകയും അവരെ നേരിടുകയും ആണ് ശരിയായ തീരുമാനം എന്നാണ് സ്മിത്ത് പറഞ്ഞത്.

കഴിഞ്ഞ തവണ സന്നാഹ മത്സരത്തിൽ ഗ്രീന്‍ ടോപ് വിക്കറ്റാണ് ലഭിച്ചതെന്നും അതിനാൽ തന്നെ യാതൊരു ഫലവുമില്ലാത്ത സന്നാഹ മത്സരം ആയിരുന്നുവെന്നും അതിലും ഭേദം നെറ്റ്സിൽ സമയം ചെലവഴിക്കുന്നതാണെന്നും സ്മിത്ത് സൂചിപ്പിച്ചു.

ഇരട്ട ശതകത്തിനരികെ ഖവാജ, സ്മിത്തിന് ശതകം, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സിഡ്നിയിൽ 475/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. 195 റൺസ് നേടി ക്രീസിൽ നിൽക്കുന്ന ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകത്തിനായാണ് ഓസ്ട്രേലിയന്‍ ക്യാമ്പ് കാത്തിരിക്കുന്നത്.

സ്റ്റീവ് സ്മിത്ത് 104 റൺസ് നേടി പുറത്തായപ്പോള്‍ 59 പന്തിൽ 70 റൺസ് നേടി ട്രാവിസ് ഹെഡ് അതിവേഗ സ്കോറിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടാം ദിവസം മഴ കാരണം മുഴുവന്‍ സമയം കളി നടന്നിരുന്നില്ല.

ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്റ്റീവന്‍ സ്മിത്ത്, രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റനാവും

അഡിലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത് നയിക്കും. പാറ്റ് കമ്മിന്‍സ് പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റതിനാൽ അഡിലെയ്ഡിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള പിങ്ക ബോള്‍ ടെസ്റ്റിൽ കളിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മത്സരത്തിൽ ടീമിലേക്ക് സ്കോട്ട് ബോളണ്ട് തിരികെ എത്തും.

മൂന്ന് വര്‍ഷം മുമ്പ് ആഷസിലാണ് ബോളണ്ട് അവസാനമായി കളിച്ചത്. ടീം മെഡിക്കൽ സ്റ്റാഫ് താരത്തിന് കളിക്കാം എന്ന് പറഞ്ഞുവെങ്കിലും സെലക്ടര്‍മാര്‍ കാത്തിരിക്കുവാന്‍ പറയുകയായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

സ്മിത്തിനും ലാബൂഷാനെയ്ക്കും ഇരട്ട ശതകം, ഹെഡിന് ശതകം നഷ്ടം, കൂറ്റന്‍ സ്കോറിൽ ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍

വെസ്റ്റിന്‍ഡീസിനെതിരെ പെര്‍ത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും തങ്ങളുടെ ഇരട്ട ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ട്രാവിഡ് ഹെഡിന് ഒരു റൺസിന് ശതകം നഷ്ടമായി.

ഓസ്ട്രേലിയ 598/4 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് 200 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ലാബൂഷാനെ 204 റൺസും ട്രാവിസ് ഹെഡ് 99 റൺസും നേടി പുറത്തായി.

സ്മിത്തും ലാബൂഷാനെയും മൂന്നാം വിക്കറ്റിൽ 251 റൺസും ഹെഡും സ്മിത്തും നാലാം വിക്കറ്റിൽ 196 റൺസും ആണ് നേടിയത്. വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്വൈറ്റ് രണ്ട് വിക്കറ്റ് നേടി.

ബാറ്റിംഗ് മാന്ത്രികന്‍ ലാബൂഷാനെ!!! ഓസ്ട്രേലിയ കരുത്താര്‍ന്ന നിലയിൽ

പെര്‍ത്തിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. ഒന്നാം ദിവസം സ്റ്റംപ്സിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 293/2 എന്ന നിലയിൽ ആണ്.

മാര്‍നസ് ലാബൂഷാനെ 154 റൺസ് നേടി നിൽക്കുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത്റ 59 ൺസുമായി ഒപ്പം ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണറെ വേഗത്തിൽ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ ലാബൂഷാനെ ഖവാജയുമായി ചേര്‍ന്ന് 142 റൺസാണ് നേടിയത്.

65 റൺസ് നേടിയ ഖവാജയെ കൈൽ മയേഴ്സ് ആണ് പുറത്താക്കിയത്. പിന്നീട് ലാബൂഷാനെയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 142 റൺസ് നേടി ഒന്നാം ദിവസം ഓസ്ട്രേലിയയുടെ പേരിലാക്കുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 14k റൺസുമായി സ്റ്റീവ് സ്മിത്ത്, ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന ഓസ്ട്രേലിയന്‍ താരം

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ശതകം നഷ്ടമായെങ്കിലും 94 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന് ഒരു വലിയ നേട്ടം സ്വന്തമാക്കാനായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന താരമായി സ്മിത്ത് മാറിയപ്പോള്‍ ഈ നേട്ടത്തിലേക്ക് വേഗത്തിലെത്തുന്ന ഓസ്ട്രേലിയയ്ക്കക്കാരനാകുവാന്‍ സ്മിത്തിന് സാധിച്ചു.

49.46 എന്ന ശരാശരിയിലാണ് സ്മിത്ത് ഈ റൺസ് നേടിയിട്ടുള്ളത്. 14065 റൺസാണ് സ്മിത്ത് ഇന്നത്തെ ഇന്നിംഗ്സിന് ശേഷം നേടിയിട്ടുള്ളത്. 27368 റൺസ് നേടിയ റിക്കി പോണ്ടിംഗ് ആണ് പട്ടികയിലെ ഒന്നാമന്‍.

സ്റ്റീവ് വോ(18496), അലന്‍ ബോര്‍ഡര്‍(17698), മൈക്കൽ ക്ലാര്‍ക്ക്(17112), ഡേവിഡ് വാര്‍ണര്‍(16612), മൈക്കൽ വോ(16529), ആഡം ഗിൽക്രിസ്റ്റ്(15437), മാത്യു ഹെയ്ഡന്‍(15064) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍.

ഫോം തുടര്‍ന്ന് സ്മിത്ത്, ഓസ്ട്രേലിയയ്ക്ക് 280 റൺസ്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ 280/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത്(94), മാര്‍നസ് ലാബൂഷാനെ(58), മിച്ചൽ മാര്‍ഷ്(50) എന്നിവരുടെ ബാറ്റിംഗ് മികവാണ് 280 എന്ന സ്കോറിലേക്ക് എത്തിച്ചത്.

മൂന്നാം വിക്കറ്റിൽ സ്മിത്തും ലാബൂഷാനെയും 101 റൺസ് നേടിയെങ്കിലും ലാബൂഷാനെയെയും അലക്സ് കാറെയെയും ഒരേ ഓവറിൽ പുറത്താക്കി ആദിൽ റഷീദ് ഓസ്ട്രേലിയയെ 144/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മിച്ചൽ മാര്‍ഷിനെ കൂട്ടുപിടിച്ച് സ്മിത്ത് 90 റൺസ് കൂടി അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 94 റൺസ് നേടിയ താരത്തിന് ശതകം നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കഴിഞ്ഞ ആറ് വര്‍ഷത്തിലെ തന്റെ ഏറ്റവും മികച്ച ഫോമില്‍ – സ്റ്റീവന്‍ സ്മിത്ത്

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 80 റൺസ് നേടിയ ഓസ്ട്രേലിയന്‍ താര സ്റ്റീവ് സ്മിത്ത് താന്‍ തന്റെ ആറ് വര്‍ഷത്തെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് പറഞ്ഞു. മത്സരശേഷം പ്രതികരിക്കുകയായിരുന്നു താരം. തന്റെ പ്രകടനത്തിൽ ഏറെ സന്തോഷം തോന്നുന്നുവെന്നും തനിക്ക് ഇത് പോലെ ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങളിൽ തോന്നിയിട്ടില്ല എന്നതാണ് സത്യം എന്നും താരം കൂട്ടിചേര്‍ത്തു.

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അടുത്തിടെയായി മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്നു സ്റ്റീവന്‍ സ്മിത്ത്. താന്‍ തന്റെ ടെക്നിക്കിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ 6-12 മാസമായി അതിനായി പ്രയത്നിക്കുകയാണെന്നും താരം വ്യക്തമാക്കി.

സ്മിത്തിന് ടി20യിൽ മൂന്നാം നമ്പറിൽ തിളങ്ങാനാകും – ആരോൺ ഫിഞ്ച്

ഓസ്ട്രേലിയയുടെ ടി20യിലെ മൂന്നാം നമ്പര്‍ റോളിൽ സ്റ്റീവന്‍ സ്മിത്തിന് തിളങ്ങാനാകുമെന്ന് അറിയിച്ച് ആരോൺ ഫിഞ്ച്. മിച്ചൽ മാര്‍ഷ് പരിക്കേറ്റ് ടീമിന് പുറത്തായ ശേഷം സ്റ്റീവ് സ്മിത്തിനെയാണ് ഓസ്ട്രേലിയ മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ സാധ്യത. മൊഹാലിയിൽ നാളെ ഇന്ത്യയുമായി നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിൽ താരത്തെ മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ സാധ്യതയുണ്ടെന്ന സൂചന ഫിഞ്ച് നൽകി.

എന്നാൽ അടുത്തിടെയായി ടി20യിൽ മികച്ച ഫോമിലല്ല സ്മിത്ത് കളിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ആകെ അഞ്ച് മത്സരങ്ങളിൽ നിന്ന് 65 റൺസാണ് താരം നേടിയത്. മാര്‍ഷ് പരിക്കേറ്റതിനാൽ സ്മിത്തിനെയാണ് മൂന്നാം നമ്പറിൽ പരീക്ഷിക്കുവാന്‍ കൂടുതൽ സാധ്യതയെന്നും ആ റോളിൽ മികവ് പുലര്‍ത്തുവാന്‍ കഴിവുള്ള ആളാണ് സ്മിത്ത് എന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരേ പോലെ കഴിവ് തെളിയിച്ച താരങ്ങളില്‍ ഒരാളാണ് സ്മിത്തെന്നും താരം ഏത് റോളിൽ കളിച്ചാലും മികവ് പുലര്‍ത്താനാകുമെന്ന ആത്മവിശ്വാസം ടീമിനുണ്ടെന്നും ഫിഞ്ച് പറഞ്ഞു.

ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും അനായാസ വിജയവുമായി ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണറെയും ആരോൺ ഫിഞ്ചിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി 16/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഓസ്ട്രേലിയയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ച് സ്റ്റീവന്‍ സ്മിത്തും അലക്സ് കാറെയും.

ഇരുവരും ചേര്‍ന്ന് 84 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഓസ്ട്രേലിയ 14.4 ഓവറിൽ 8 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 47 റൺസും അലക്സ് കാറെ 26 റൺസും നേടി പുറത്താകാതെ നിന്നു.

ഡേവിഡ് വാര്‍ണറുടെയും(13) ആരോൺ ഫിഞ്ചിന്റെയും(1) വിക്കറ്റ് റിച്ചാര്‍ഡ് എന്‍ഗാരാവയാണ് നേടിയത്. 14.4 ഓവറിൽ 100 റൺസ് നേടിയാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

Exit mobile version