കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കുക പ്രയാസമായിരിക്കും എന്ന് ശ്രീശാന്ത്

വിരാട് കോഹ്ലി സൃഷ്ടിക്കുന്ന റെക്കോർഡുകൾ തകർക്കുക പ്രയാസമായിരിക്കും എന്ന് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത്. സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി നേട്ടം മറികടക്കുന്നതിന് അടുത്ത് വിരാട് കോഹ്ലി നിൽക്കവെ ആണ് എസ് ശ്രീശാന്ത് കോഹ്ലിയുടെ റെക്കോർഡുകളെ കുറിച്ച് സംസാരിച്ചത്.

“ഞങ്ങൾ എല്ലാവരും സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ സെഞ്ചുറികളുടെയും അർധസെഞ്ചുറികളുടെയും ഏറ്റവും കൂടുതൽ റൺസിന്റെയും റെക്കോർഡ് കോഹ്ലി തകർക്കാൻ പോകുന്നു. ഭാവിയിൽ മറ്റാരെങ്കിലും ഇത് തകർത്തേക്കാം, പക്ഷേ ഭാവിയിൽ ബാറ്റു ചെയ്യുന്നവർക്ക വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.” ശ്രീശാന്ത് പറഞ്ഞു.

“നിങ്ങൾക്ക് വിരാടിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കാര്യം, അവന്റെ കളിയോടുള്ള സമീപനമാണ്. അത് ബാറ്റിങിൽ മാത്രമല്ല. അവൻ ഫീൽഡിംഗ് ചെയ്യുമ്പോൾ അത് ആവേശത്തോടെ ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ഒരു മതമാണ്. ലോകം മുഴുവനും അതൊരു വികാരമാണ്, കോഹ്ലി വളരെയധികം വികാരത്തോടെയാണ് കളിക്കുന്നത്,” ശ്രീശാന്ത് പറഞ്ഞു.

രോഹിതിനെ ഓപ്പണർ ആക്കിയതിന് ക്രെഡിറ്റ് എടുക്കുന്ന ആളല്ല ധോണി എന്ന് ശ്രീശാന്ത്

രോഹിതിന്റെ കരിയർ മാറ്റിമറിച്ചത് ധോണി ആണ് എങ്കിലും അദ്ദേഹം ഒരിക്കലും അതിന്റെ ക്രെഡിറ്റ് എടുക്കുന്ന ആളല്ല എന്ന് ശ്രീശാന്ത്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ഓപ്പണിംഗിൽ തിളങ്ങും എന്ന് അറിയാവുന്നത് കൊണ്ടാണ് ധോണി ആ അവസരം നൽകിയതെന്ന് ശ്രീശാന്ത് പറയുന്നു.

“രോഹിത് ശർമ്മയുടെ കരിയർ താനാണെന്ന് എംഎസ് ധോണി ഒരിക്കലും പറയില്ല. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. ധോണി അദ്ദേഹത്തിന് അവസരം നൽകിയത് കൊണ്ടാണ്?, ആ നമ്പറിൽ രോഹിത് നന്നായി കളിക്കുമെന്ന് ധോണിക്ക് അറിയാമായിരുന്നത് കൊണ്ടാണ്. റെയ്‌ന, വിരാട്, അശ്വിൻ ഇങ്ങനെ എല്ലാവർക്കും ഏത് റോൾ കൊടുക്കണം എന്ന് ധോണിക്ക് അറിയാം.” ശ്രീശാന്ത് പറഞ്ഞു.

“എന്റെ കരിയറിൽ പോലും മഹി ഭായ് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മാറ്റാൻ ആർക്കും കഴിയില്ല. പക്ഷേ എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തത്? ആ കളിക്കാരെ പിന്തുണച്ചാൽ അവർ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ധോണിക്ക് അറിയാമായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് ലഭിക്കാത്ത പിന്തുണ അദ്ദേഹം ഞങ്ങൾക്ക് നൽകിയതാകും,” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

ഗവാസ്കര്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതാണ് സഞ്ജുവിന് വിനയായത് – ശ്രീശാന്ത്

സുനിൽ ഗവാസ്കര്‍ സഞ്ജു സാംസണോട് പറഞ്ഞത് താരം ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. ഐപിഎൽ 2023ൽ ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സീസണിൽ സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. താരം 14 മത്സരങ്ങളിൽ നിന്ന് 362 റൺസാണ് നേടിയത്.

എന്നാൽ സഞ്ജുവിന് ഗവാസ്കര്‍ നൽകിയ ഉപദേശം താരം ചെവിക്കൊണ്ടില്ലെന്നും അതാണ് താരത്തിന് തിരിച്ചുവരവ് സാധ്യമാകാതിരുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഗവാസ്കര്‍ താരം തുടരെ രണ്ട് ഡക്കുകള്‍ക്ക് പുറത്തായപ്പോള്‍ സഞ്ജുവിനോട് പത്ത് പന്തുകളെങ്കിലും ക്രീസിൽ നിൽക്കുവാന്‍ ശ്രമിച്ച ശേഷം ഷോട്ടുകള്‍ ഉതിര്‍ക്കുവാനാണ് പറഞ്ഞതെന്നും എന്നാൽ സഞ്ജു തന്റെ പതിവ് ശൈലിയിൽ തന്നെ ബാറ്റ് വീശിയെന്നും അത് താരത്തിന് തിരിച്ചടിയായെന്നും പറഞ്ഞു.

സഞ്ജുവിന്റെ പ്രതിഭ പ്രകാരം വിക്കറ്റ് റീഡ് ചെയ്ത് 12 പന്തിൽ 0 റൺസാണെങ്കിലും താരത്തിന് 25 പന്തിൽ നിന്ന് 50 റൺസ് നേടുവാനുള്ള കഴിവുണ്ടെന്നാണ് ഗവാസ്കര്‍ പറഞ്ഞതെന്നും എന്നാൽ സഞ്ജു ഒരു മത്സരത്തിൽ പുറത്തായ ശേഷം പ്രതികരിച്ചത് തന്റെ ശൈലി അതല്ലെന്നുമായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

റിഷഭ് പന്തിനെ കാണാൻ ശ്രീശാന്തും മുൻ ഇന്ത്യൻ താരങ്ങളും എത്തി

വാഹനാപകടത്തിൽ പെട്ടതിനെത്തുടർന്ന് വിശ്രമത്തിൽ ഇരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിനെ കാണാൻ ശ്രീശാന്തും മുൻ ഇന്ത്യൻ താരങ്ങളും എത്തി. യുവരാജ് സിംഗ് കഴിഞ്ഞ ദിവസം പന്തിന്റെ വീട്ടിൽ എത്തിയിരുന്നു. ഇന്നലെ സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, എസ്. ശ്രീശാന്ത് എന്നിവരും 25-കാരനെ കാണാൻ വീട്ടിൽ എത്തി.

ഇവർ പന്തുമൊത്ത് ഉള്ള ചിത്രങ്ങളും പങ്കുവെച്ചു.
റെയ്‌ന ചിത്രം പങ്കിട്ട് പന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ശ്രീശാന്തും പന്തിന് ആശംസകൾ നൽകി. പന്ത് എന്റെ സഹോരദരൻ ആണെന്നും പുതിയ ഊർജ്ജത്തോടെ അദ്ദേഹം തിരികെ വരും എന്നുൻ ശ്രീശാന്ത് കുറിച്ചു.

പന്ത് ഇനിയും ഒന്നര വർഷത്തോളം കളത്തിന് പുറത്ത് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ഐ പി എലും വരാനിരിക്കുന്ന ലോകകപ്പും എല്ലാം പന്തിന് നഷ്ടമാകും.

“ധോണിയും സി എസ് കെയും കിരീടം നേടില്ല, ആർ സി ബി ഈ ഐ പി എൽ ജയിക്കണം എന്നാണ് ആഗ്രഹം” – ശ്രീശാന്ത്

ഈ സീസൺ ഐ പി എല്ലിൽ ആർ സി ബി കിരീടം നേടണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഒരു പുതിയ ടീം കിരീടം നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത്‌. അത് കൂടുതൽ ആൾക്കാർക്ക് പ്രചോദനം ആകും. ആർ സി ബി ജയിക്കാൻ താൻ ആഗ്രഹിക്കാൻ കാരണം ഞാൻ പഠിച്ചതും വളർന്നതും ബാംഗ്ലൂരിൽ ആണ്. പിന്നെ വിരാട് കോഹ്ലിയെ പോലെ ക്രിക്കറ്റിനായി ഒരുപാട് സംഭാവന ചെയ്തിട്ടുള്ള ഒരു താരം തീർച്ചയായും കിരീടം അർഹിക്കുന്നുണ്ട്‌. ശ്രീശാന്ത് പറഞ്ഞു.

എന്നാൽ സി എസ് കെയും ധോണിയും ഈ സീസണിൽ കിരീടം നേടും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ശ്രീശാന്ത് പറയുകയുണ്ടായി. തന്റെ പിന്തുണ ഇത്തവണ രാജസ്ഥാൻ റോയൽസിന് ആയിരിക്കും.മലയാളി ആയ സഞ്ജു സാംസൺ നയിക്കുന്ന ടീമിനെ തന്നെയാകും താൻ പിന്തുണക്കുക. എന്നാൽ എന്റെ ആഗ്രഹം ആർ സി ബി കിരീടം നേടണം എന്നാണ്. ശ്രീശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

വീണ്ടും പഠാൻ സഹോദരങ്ങളുടെ വെടിക്കെട്ട്, ഒപ്പം ശ്രീശാന്തിന്റെ ബൗളിംഗും, ബിൽവാര കിംഗ്സ് ഫൈനലിൽ

ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഫൈനലിൽ. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിട്ട ബിൽവാര കിംഗ്സ് 6 വിക്കറ്റിന്റെ വിജയമാണ് നേടിയത്. 195 റൺസ് പിന്തുടർന്ന ബിൽവാര കിംഗ്സ് 18.3 ഓവറിൽ ലക്ഷ്യം പിന്തുടർന്നു. ഇന്നും പഠാൻ സഹോദരങ്ങൾ ബിൽവാര കിങ്സിനായി തിളങ്ങി‌‌. ഒപ്പം വാട്സൺ, പോടർഫീൽഡ് എന്നിവരും തിളങ്ങി.

പോടർഫീൽഡ് 43 പന്തിൽ നിന്ന് 60 റൺസ് എടുത്തു. വാട്സൺ പുറത്ത് ആകാതെ 24 പന്തിൽ നിന്ന് 48 റൺസ് എടുത്തു. 5 സിക്സും 2 ഫോറും അടങ്ങിയതായിരുന്നു വാട്സന്റെ ഇന്നിങ്സ്. യൂസുഫ് പഠാൻ 11 പന്തിൽ 21 റൺസും ഇർഫാൻ 13 പന്തിൽ 22 റൺസും എടുത്തു.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 9 വിക്കറ്റിന് ആണ് 194 റൺസ് എടുത്തത്. ദിൽഷൻ 36, യാഷ്പാൽ സിങ് 43, കെവിൻ ഒബ്രെൻ 45 എന്നുവരുടെ മികവിലായിരുന്നു ഗുജറാത്തിന്റെ ഇന്നിങ്സ്. ബിൽവാരക്ക് വേണ്ടി ശ്രീശാന്ത് 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ശ്രീശാന്തിനെ തുടർച്ചയായി 2 സിക്സുകൾക്ക് പറത്തി ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ക്യാപിറ്റൽസ് ജയം

ബിൽവാര കിംഗ്സ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന് ഇന്ത്യൻ ക്യാപിറ്റൽസ് ലെജൻഡ്സ് ലീഗിൽ നാലു വിക്കറ്റിന്റെ വലിയ വിജയം സ്വന്തമാക്കി. 227 റൺ ചേഴ്സ് ചെയ്ത ഇന്ത്യൻ ക്യാപിറ്റൽസ് മൂന്ന് പന്ത് ശേഷിക്കെ ആണ് വിജയം നേടിയത്. ഇരുപതാം ഓവറിൽ പന്ത് എറിയാൻ എത്തിയ ശ്രീശാന്തിനെ തുടർച്ചയായ രണ്ട് സിക്സുകൾ പറത്തി കൊണ്ട് നർസ് ആണ് ഇന്ത്യൻ ക്യാപിറ്റൽസിന്റെ വിജയം ഉറപ്പിച്ചത്. ശ്രീശാന്ത് ഇന്ന് 3.3 ഓവറിൽ 44 റൺസ് വഴങ്ങി.

ഇന്ത്യൻ ക്യാപിറ്റൽസിനായി റോസ് ടെയ്ലർ 39 പന്തിൽ നിന്ന് 84 റൺസ് അടിച്ചിരുന്നു. നർസ് പുറത്താകാതെ 28 പന്തിൽ നിന്ന് 60 റൺസും എടുത്തു. ശ്രീശാന്ത് മാത്രമല്ല എല്ലാ ബൗളർമാരും ഇന്ന് അടി കൊണ്ടു. ഫിഡൽ എഡ്വാർഡ്സ് 4 ഓവറിൽ 54 റൺസ് ആണ് വഴങ്ങിയത്.

ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഇന്ത്യൻ കാപിറ്റൽസിന് എതിരെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 226-5 റൺസ് എടുത്തിരുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ വാട്സണും ഇന്ത്യൻ ഓൾ റൗണ്ടർ യൂസുഫ് പഠാനും ആണ് കൂറ്റൻ സ്കോറിലേക്ക് ബില്വാരയെ എത്തിച്ചത്.

യൂസുഫ് പഠാൻ 24 പന്തിൽ നിന്ന് 48 റൺസ് അടിച്ചു. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു യൂസുഫ് പഠാന്റെ ഇന്നിങ്സ്. ഷെയ്ൻ വാട്സൺ 39 പന്തിൽ നിന്ന് 65 റൺസ് അടിച്ചു. 10 ഫോറും 2 സിക്സും വാട്സന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. പോടർഫീൽഡ് 37 പന്തിൽ നിന്ന് 59 റൺസും അടിച്ചു. ക്യാപ്റ്റൻ ഇർഫാൻ പഠാൻ അവസാനം ഇറങ്ങി 3 പന്തിൽ നിന്ന് 8 റൺസ് എടുത്തു.

രാജേഷ് ബിഷ്ണോയ് 11 പന്തിൽ നിന്ന് 36 റൺസ് എടുത്തു

“സഞ്ജുവിന്റെ പ്രകടനങ്ങളിൽ സ്ഥിരത വേണം, കേരളത്തെ രഞ്ജി ചാമ്പ്യന്മാരാക്കണം” – ശ്രീശാന്ത്

സഞ്ജു സാംസൺ തന്റെ പ്രകടനങ്ങളിൽ സ്ഥിരത കൊണ്ടു വരണം എന്ന് മുൻ ഇന്ത്യ താരം ശ്രീശാന്ത്. സഞ്ജു സ്ഥിരത പുലർത്തണം. എന്നാലെ അദ്ദേഹത്തിന് സ്ഥിരമായി ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ആവുകയുള്ളൂ എന്ന് ശ്രീശാന്ത് പറഞ്ഞു. ഞാൻ കേരളത്തിൽ നിന്നാണ്, അദ്ദേഹത്തെ എപ്പോഴും പിന്തുണച്ചിട്ടുള്ള ഒരാളാണ് ഞാൻ. U14 മുതൽ അവൻ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ കീഴിൽ കളിച്ചിട്ടുണ്ട്. , രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ അദ്ദേഹത്തിന് ക്യാപ് നൽകിയത് ഞാനാണ്. ശ്രീശാന്ത് പറഞ്ഞു.

“പക്ഷേ, ഞാൻ അവനെ കാണുന്ന രീതി വെച്ച് അവനോടുള്ള ഒരു അഭ്യർത്ഥനയാണ് എനിക്ക് ഉള്ളത് – സഞ്ജ്യ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നല്ല പ്രകടനങ്ങൾ നടത്തണം,” ശ്രീശാന്ത് പറഞ്ഞു.

സഞ്ജു ഇന്ത്യക് പുറത്ത് വന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നല്ല പ്രകടനം നടത്തണം. രു സെഞ്ച്വറിയോ ഇരട്ട സെഞ്ച്വറയോ മാത്രമല്ല, സ്ഥിരമായി നല്ല കളി കളിക്കണം കേരള ടീമിനെ രഞ്ജി ട്രോഫി ജയിപ്പിക്കണം. ശ്രീശാന്ത് പറഞ്ഞു.

തകർപ്പൻ ബൗളിംഗുമായി ശ്രീശാന്ത്, മൂന്ന് വിക്കറ്റുകളുമായി ഇതിഹാസങ്ങളുടെ മത്സരത്തിൽ ഹീറോ

മലയാളി താരം ശ്രീശാന്തിന്റെ തകർപ്പൻ ബൗളിംഗ് കണ്ട മത്സരത്തിൽ ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സിന്റെ വിജയം. 57 റൺസിന്റെ വിജയമാണ് ബിൽവാര കിങ്സ് ഇന്ന് ഗുജറാത്ത് ജയന്റ്സിന് എതിരെ നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ബിൽവാര 224 റൺസ് അടിച്ചു കൂട്ടിയിരുന്നു. 33 പന്തിൽ 64 റൺസ് എടുത്ത പോട്ടർഫീൽഡ്, 28 പന്തിൽ നിന്ന് 50 റൺസ് എടുത്ത വാൻ വൈക് എന്നിവർ ബിൽവാര കിംഗ്സിന് നല്ല തുടക്കം നൽകി.

പിന്നീട് 23 പന്തിൽ 34 റൺസ് അടുച്ച ഇർഫാൻ പഠാനും 5 പന്തിൽ നിന്ന് 14 റൺസ് അടിച്ച യൂസുഫ് കൂടി മികച്ച ഫിനിഷും ബിൽവാരയുടെ ഇന്നിങ്സിന് നൽകി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സിന് 19.4 ഓവറിൽ 165 റൺസ് എടുക്കാനെ ആയുള്ളൂ. സേവാംഗും ഗെയ്ലും നിരാശപ്പെടുത്തി. ബിൽവാരക്കായി 4 ഓവറിൽ 36 റൺസ് വഴങ്ങി ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിമ്മൺസ്, ചിംഗുബുര, തിസാര പെരേര എന്നിവരെ ആണ് ശ്രീശാന്ത് പുറത്താക്കിയത്.

‘മൊഹമ്മദ് ഷമി ഫിറ്റ്നസിന്റെ കാര്യം കൂടുതൽ ശ്രദ്ധിക്കണം’ – ശ്രീശാന്ത്

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാത്ത മൊഹമ്മദ് ഷമിക്ക് മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ ഉപദേശം. ഷമി ഫിറ്റ്നസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ശ്രീശാന്ത് പറഞ്ഞു.

ഷമിയെ തന്റെ ഫിറ്റ്‌നസിൽ പ്രവർത്തിച്ച് കൂടുതൽ ശക്തമായി തിരിച്ചെത്തുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ശ്രീശാന്ത് പറഞ്ഞു. ഇതൊരു ടി20 ലോകകപ്പാണ്, ഏകദിനമോ ടെസ്റ്റ് ക്രിക്കറ്റോ അല്ല എന്നും ശ്രീശാന്ത് പറഞ്ഞു.

ഷമി ഫിറ്റാണ്, പക്ഷേ കൂടുതൽ ഫ്ലക്സിബിൾ ആകണം. നന്നായി പേസ് ഉള്ള ഒരു മികച്ച ബൗളറാണ്. ഷമി ഉണ്ടെങ്കിൽ ഇന്ത്യക്ക് പല വിധത്തിൽ ഉപകരിക്കുകയും ചെയ്യും. പക്ഷേ ഷമി കൂടുതൽ ഫിറ്റായിരിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,” ശ്രീശാന്ത് കൂട്ടിച്ചേർത്തു. ലോകകപ്പ് ടീം ഇന്ത്യയുടെ മികച്ച ടീമാണെന്നും അദ്ദേഹം പറഞ്ഞു.

ധോണി എടുക്കുന്ന ഏത് തീരുമാനവും വിജയകരമാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു- ശ്രീശാന്ത്

ധോണി മഹാനായ ക്യാപ്റ്റൻ ആണെന്നും അദ്ദേഹം താരങ്ങളെ അത്രയേറെ വിശ്വാസത്തിൽ എടുക്കുന്ന ക്യാപ്റ്റൻ ആണെന്നും ശ്രീശാന്ത്. ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ അവസാന ഓവറിൽ ജോഗീന്ദർ ശർമ്മക്ക് ബൗൾ കൊടുക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ശ്രീശാന്ത്.

ധോണി ഭായ് വലിയ തീരുമാനങ്ങളാണ് എടുക്കുന്നത്, ധോണിക്ക് ജോഗിന്ദർ ശർമ്മയെ നന്നായി അറിയാം. അതാണ് അന്ന് ആ തീരുമാനം എടുക്കാൻ കാരണം. ശ്രീശാന്ത് സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഞാൻ ധോണി, യുവ എന്നിവർ ഇന്ത്യൻ എയർലൈൻസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അന്ന് ജോഗീന്ദർ ശർമ്മ ഒഎൻജിസിക്ക് വേണ്ടി കളിച്ചിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെ ധോണിക്ക് ജോഗീന്ദറിന്റെ വിന്നിങ് ആറ്റിട്യൂഡ് അറിയാം. ശ്രീശാന്ത് പറഞ്ഞു.

താരങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നവരും അവരെ വിശ്വാസത്തിൽ എടുക്കുന്നവരും ആണ് ഏറ്റവും മികച്ച ക്യാപ്റ്റൻ‌. ധോണി അങ്ങനെ ഒരാളാണ് ശ്രീശാന്ത് പറഞ്ഞു. കളിക്കാർക്ക് സ്വയം വിശ്വാസം ഇല്ലാത്തപ്പോൾ വരെ അവരെ സ്വന്തം കഴിവിൽ വിശ്വസിപ്പിക്കാൻ ധോണിയെ പോലൊരു ക്യാപ്റ്റന് ആകും. ശ്രീശാന്ത് പറഞ്ഞു.

“ഇന്ത്യ ലോകകപ്പ് ജയിക്കാൻ ഫേവറിറ്റ്സ്, ഏഷ്യ കപ്പിലെ പരാജയം ഗുണം ചെയ്യും” – ശ്രീശാന്ത്

ഇന്ത്യ അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിലെ ഫേവറിറ്റ്സ് ആണ് എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. സ്പോർട് ടോകിനോട് സംസാരിക്കുക ആയിരുന്നു മലയാളിതാരം. ഇന്ത്യ ലോകകപ്പ് ജയിക്കാൻ ഫേവറിറ്റ്സ് ആണ് ഇന്ത്യൻ ടീമിനു വംവേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഏറ്റ പരാജയം ഗുണമായി മാറും. ചില പരാജയങ്ങൾ നല്ലതാണെന്ന് അത് വലിയ വിജയങ്ങൾക്ക് കാരണം ആകും എന്നും ഇന്ത്യക്ക് ഒപ്പം ലോകകപ്പ് ജയിച്ചിട്ടുള്ള ശ്രീശാന്ത് പറഞ്ഞു.

Credit: Twitter

ഓസ്ട്രേലിയ പോലുള്ള പിച്ച് വിരാട് കോഹ്ലിക്ക് നന്നായി പെർഫോം ചെയ്യാൻ ആകുന്ന സ്ഥലമാണ്. കോഹ്ലി ഫോമിലേക്ക് തിരികെ എത്തിയതും ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ ബൗളിംഗ് മികച്ചതാണെന്നും ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയ സമയത്തും ഇന്ത്യൻ ബൗളിംഗ് മോശമാണെന്ന് വിമർശനം ഉണ്ടായിരുന്നു. പക്ഷെ ഇന്ത്യ എന്നും വിജയിക്കാനുള്ള മികച്ച ടീമിനെ തന്നെയാണ് ലോകകപ്പിലേക്ക് അയ്യാക്കാറുള്ളത്. ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ശ്രീശാന്ത് സ്പോർട് ടോക്കിനോട് സംസാരിക്കുന്നു:

Exit mobile version