Picsart 22 10 04 01 26 54 973

വീണ്ടും പഠാൻ സഹോദരങ്ങളുടെ വെടിക്കെട്ട്, ഒപ്പം ശ്രീശാന്തിന്റെ ബൗളിംഗും, ബിൽവാര കിംഗ്സ് ഫൈനലിൽ

ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഫൈനലിൽ. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിട്ട ബിൽവാര കിംഗ്സ് 6 വിക്കറ്റിന്റെ വിജയമാണ് നേടിയത്. 195 റൺസ് പിന്തുടർന്ന ബിൽവാര കിംഗ്സ് 18.3 ഓവറിൽ ലക്ഷ്യം പിന്തുടർന്നു. ഇന്നും പഠാൻ സഹോദരങ്ങൾ ബിൽവാര കിങ്സിനായി തിളങ്ങി‌‌. ഒപ്പം വാട്സൺ, പോടർഫീൽഡ് എന്നിവരും തിളങ്ങി.

പോടർഫീൽഡ് 43 പന്തിൽ നിന്ന് 60 റൺസ് എടുത്തു. വാട്സൺ പുറത്ത് ആകാതെ 24 പന്തിൽ നിന്ന് 48 റൺസ് എടുത്തു. 5 സിക്സും 2 ഫോറും അടങ്ങിയതായിരുന്നു വാട്സന്റെ ഇന്നിങ്സ്. യൂസുഫ് പഠാൻ 11 പന്തിൽ 21 റൺസും ഇർഫാൻ 13 പന്തിൽ 22 റൺസും എടുത്തു.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 9 വിക്കറ്റിന് ആണ് 194 റൺസ് എടുത്തത്. ദിൽഷൻ 36, യാഷ്പാൽ സിങ് 43, കെവിൻ ഒബ്രെൻ 45 എന്നുവരുടെ മികവിലായിരുന്നു ഗുജറാത്തിന്റെ ഇന്നിങ്സ്. ബിൽവാരക്ക് വേണ്ടി ശ്രീശാന്ത് 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version