സഞ്ജു സാംസണെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യം – കെസിഎയുടെ വിലക്കിനോട് പ്രതികരിച്ച് ശ്രീശാന്ത്


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മൂന്ന് വർഷത്തെ വിലക്കിനോട് പ്രതികരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ തനിക്ക് അസോസിയേഷനിൽ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലെന്നും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. “ദൈവത്തിന്റെ സ്വന്തം നാടിനും ദൈവത്തിന്റെ സ്വന്തം മകനും വേണ്ടി സംസാരിച്ച എനിക്ക് നല്ല ഉദ്ദേശ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” എന്നും ശ്രീശാന്ത് പറഞ്ഞു.

പ്രത്യേക ജനറൽ ബോഡി യോഗത്തിന് ശേഷം കെസിഎ ശ്രീശാന്തിനെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ താൻ എപ്പോഴും പിന്തുണയ്ക്കുമെന്നും തന്റെ സംരംഭങ്ങൾ, മെന്റർഷിപ്പ്, ന്യായമായ അവസരങ്ങൾക്കുള്ള വാദഗതി എന്നിവയിലൂടെ യുവതാരങ്ങളെ വളർത്താൻ സഹായിക്കുമെന്നും ശ്രീശാന്ത് ഊന്നിപ്പറഞ്ഞു.

അതേസമയം, ശ്രീശാന്ത് സഹ ഉടമയായ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയായ ഏരീസ് കൊള്ളാ സെയിലേഴ്സിനും നോട്ടീസ് നൽകിയിരുന്നുവെങ്കിലും കെസിഎയ്ക്ക് തൃപ്തികരമായ മറുപടി നൽകിയതിനെത്തുടർന്ന് പിഴ ഒഴിവാക്കി.

ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ

തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. 30.4.25 ൽ എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുംബോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.

വാതുവെപ്പിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കേരള കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല എന്ന് കെ സി എ

കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല എന്ന് പറഞ്ഞ് കെ സി എ പത്ര കുറിപ്പ് പുറത്തിറക്കി. അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയത് എന്നാണ് കെ സി എ പറയുന്നത്‌.


കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ് എന്ന് കെ സി എ പത്ര കുറിപ്പിൽ പറഞ്ഞു.

കേരള ക്രിക്കറ്റ് അസ്സോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു എന്ന് പത്ര കുറിപ്പ് പറയുന്നു.

കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെകിലും വാതുവെപ്പ് വിഷയത്തിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ് എന്നും അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല എന്നും രൂക്ഷമായ ഭാഷയിൽ കെ സി എ ശ്രീശാന്തിനെ വിമർശിച്ചു.

സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ് എന്നും. സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമില്‍ നജ്‌ല CMC, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായിമയായി കാണുന്നു എന്നും പത്ര കുറിപ്പിൽ പറയുന്നു.

ദൂബെ ബൗൾ ചെയ്യുന്നില്ല എങ്കിൽ സഞ്ജുവിനെ കളിപ്പിക്കണം – ശ്രീശാന്ത്

ഇന്ത്യ ശിവം ദൂബെക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ദൂബെ ബൗൾ ചെയ്യുന്നില്ല എങ്കിൽ ബാറ്റർ ആയി പകരം സഞ്ജു ആണ് നല്ല ഓപ്ഷൻ എന്ന് ശ്രീശാന്ത് പറഞ്ഞു. ദൂബെയെ ആണ് ഇന്ത്യ ഇതുവരെ പരിഗണിച്ചത് എങ്കിലും ദൂബെ അധികം ബൗൾ കൊണ്ട് ഇന്ത്യയെ ഇതുവരെ സഹായിച്ചിട്ടില്ല.

“ബാറ്റിംഗ് ഓർഡറിൽ വൈദഗ്ധ്യമുള്ള പ്രതിഭാധനരായ കളിക്കാരിൽ ഒരാളാണ് സഞ്ജു സാംസൺ. ടോപ് ഓർഡർ മുതൽ മധ്യനിര വരെ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയും. നിങ്ങൾ ലോകകപ്പ് ക്യാമ്പിലേക്ക് നോക്കുകയാണെങ്കിൽ, അയാൾക്ക് ഒരു പരിശീലന മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുബെയ്‌ക്ക് പകരം മധ്യനിരയിൽ അദ്ദേഹത്തിന് കളിക്കാം ആകുമെന്ന് ഞങ്ങൾക്കറിയാം.” ശ്രീശാന്ത് പറഞ്ഞു.

ദൂബെ ബൗൾ ചെയ്യുന്നില്ലെങ്കിൽ സഞ്ജു ഒരു മികച്ച ഓപ്ഷനായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അവൻ എപ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കളിക്കും. മെല്ലെ കളിക്കാനും ആവശ്യമെങ്കിൽ ഗിയർ മാറ്റാനും അദ്ദേഹത്തിനാകും. – ശ്രീശാന്ത് പറഞ്ഞു.

“കൂടാതെ സഞ്ജുവിന് ധാരാളം അനുഭവപരിചയമുണ്ട്, ബാറ്റ് കൊണ്ട് അയാൾക്ക് എന്തുചെയ്യാനാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം, അവൻ ഒരു മികച്ച ഫീൽഡറുമാണ്. അവന്റെ സൂപ്പർമാൻ ക്യാച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്, അവന് വളരെ ശാന്തമായ ഒരു മൈൻഡും ഉണ്ട്.” ശ്രീശാന്ത് പറയുന്നു.

“ന്യൂയോർക്കിലോ ബാർബഡോസിലോ മറ്റെവിടെയെങ്കിലുമോ വിക്കറ്റുകൾ വീഴുമ്പോൾ, മൂന്നോ നാലോ വിക്കറ്റുകൾ നേരത്തെ പോയാൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ ഉള്ളവർക്ക് ഒപ്പം ആങ്കർ റോൾ കളിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു. . അതിനാൽ സഞ്ജുവിന് അവസരം ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“ഹർഭജന്റെ അടിയുടെ വേദന കൊണ്ടല്ല അന്ന് കരഞ്ഞത്” – ശ്രീശാന്ത്

ഹർഭജൻ സിംഗ് അടിച്ചപ്പോൾ കരഞ്ഞത് അടിയുടെ വേദന കൊണ്ടല്ല മറിച്ച് മനസ്സിന് വേദന ആയിട്ടാണ് എന്ന് ശ്രീശാന്ത്. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരുന്നു ഹർഭജൻ ശ്രീശാന്തിനെ അടിച്ച വിവാദം ഉയർന്നത്. രൺവീർ ഷോയിൽ സംസാരിക്കവെ ആയിരുന്നു ശ്രീശാന്ത് മനസ്സ് തുറന്നത്.

“നിങ്ങൾ അത് നോക്കുകയാണെങ്കിൽ, ഒരു 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയോ മറ്റോ ആയിരുന്നു, പക്ഷേ മാധ്യമങ്ങൾ അത് തുടർച്ചയായി കാണിച്ചു.” ശ്രീശാന്ത് പറഞ്ഞു,

“അത് ഏറ്റവും വലിയ വാർത്തയായി മാറി. അവിശ്വസനീയനായിരുന്നു ആ സംഭവം. ഞാൻ ഹർഭജനെ ഇപ്പോഴും ‘ഭാജ്ജി പാ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്, അദ്ദേഹം എപ്പോഴും എനിക്ക് ബഹുമാനം ഉള്ള ഒരാളാണ്. എനിക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം നടക്കുമ്പോഴും അല്ലെങ്കിൽ ഞാൻ ഡൗൺ ആയിരിക്കുമ്പോഴും ഞാൻ പോയി ഹർഭജനെ കെട്ടിപ്പിടിക്കുമായിരുന്നു. അത്രക്ക് നല്ല ബന്ധമായിരുന്നു.” ശ്രീശാന്ത് പറഞ്ഞു.

“അതുകൊണ്ട് തന്നെ ആ സംഭവം നടന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ കരഞ്ഞത് വേദന കൊണ്ടല്ല, ഹൃദയത്തിന് ഉണ്ടായ വിഷമം കൊണ്ടാണ്. അവൻ അടിച്ചു എന്ന സത്യം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല, ആരാണ് കാണുന്നത് എന്നതിനെക്കുറിച്ച് ഒന്നും എനിക്ക് ആശങ്ക ഇല്ലായിരുന്നു.” ശ്രീശാന്ത് തുടർന്നു.

“ഒരു ഇളയ സഹോദരൻ എന്ന നിലയിൽ, ഒരു ജ്യേഷ്ഠൻ വഴക്ക് പറയുക ആണെങ്കിൽ, അയാൾക്ക് അതിന് എല്ലാ അവകാശവും ഉണ്ടായിരുന്നു, അന്ന് കളി നടക്കും മുമ്പ് അവൻ എന്നോട് പറഞ്ഞിരുന്നു, ഞങ്ങൾക്കെതി നിന്റെ സ്വഭാവം അതിരുകടക്കരുത് എന്ന്.” ശ്രീശാന്ത് പറഞ്ഞു.

കൊച്ചി ടസ്കേഴ്സ് ഇനിയും ശമ്പളം തന്നിട്ടില്ല എന്ന് ശ്രീശാന്ത്

മുൻ ഐ പി എൽ ടീമായ കൊച്ചി ടസ്കേഴ്സ് ഇനിയും താൻ ഉൾപ്പെടെ പല താരങ്ങൾക്കും വേതനം തന്നിട്ടില്ല എന്ന് ശ്രീശാന്ത്. ആ ടീമിൻ്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്, യൂട്യൂബിലെ ‘ദ രൺവീർ ഷോ’ എന്ന അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ശ്രീശാന്ത്.

“അവർ ധാരാളം പണം നൽകാൻ ഉണ്ട്. അവർ ഇപ്പോഴും പണം നൽകിയിട്ടില്ല. നിങ്ങൾക്ക് മുത്തയ്യ മുരളീധരനെ സമീപിക്കാം, മഹേല ജയവർദ്ധനെയെ വിളിക്കാം, നിങ്ങളുടെ ഷോയിൽ അവർ നിങ്ങളോട് പറയും പണം കിട്ടാനുള്ളത്. മക്കല്ലവും ജഡേജയും ആ ടീമിൽ ഉണ്ടായിരുന്നു” ശ്രീശാന്ത് പറഞ്ഞു.

“ബിസിസിഐ നിങ്ങൾക്ക് പണം നൽകി. ദയവായി ഞങ്ങൾക്ക് തരാനുള്ള പണം നൽകുക. എൻ്റെ കുട്ടികൾ വിവാഹിതരാകുമ്പോഴേക്കും ഞങ്ങൾക്ക് ആ പണം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു.” ശ്രീശാന്ത് പറഞ്ഞു.

“ടീം മൂന്ന് വർഷം ഉണ്ടാകേണ്ടതായിരുന്നു, ആദ്യ വർഷത്തിൽ തന്നെ ടീം പിരിച്ചു വിടേണ്ടി വന്നു. ആരും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇപ്പോളും താരങ്ങൾ കണ്ടുമുട്ടുമ്പോൾ അതേക്കുറിച്ച് സംസാരിക്കാറുണ്ട്” – അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻസി ഇല്ലാത്ത രോഹിത് ഈ IPL-ൽ ഓറഞ്ച് ക്യാപ്പ് നേടും എന്ന് ശ്രീശാന്ത്

ക്യാപ്റ്റൻസി ഇല്ലാത്തത് രോഹിത് ശർമ്മക്ക് നല്ലതാണ് എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഹാർദികിന് കീഴിൽ രോഹിത് കളിക്കുന്നു എന്നത് വലിയ കാര്യമല്ല എന്നും സച്ചിൻ ധോണിക്ക് കീഴിൽ കളിക്കുന്നത് കണ്ടവരാണ് ‌ഞങ്ങൾ എന്നും ശ്രീശാന്ത് പറഞ്ഞു.

“ക്രിക്കറ്റിൻ്റെ ദൈവം, മഹാനായ സച്ചിൻ ടെണ്ടുൽക്കർ മഹി ഭായിക്ക് (എംഎസ് ധോണി) കീഴിൽ കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ലോകകപ്പും നേടി. പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ്മ കളിക്കുന്നതിനെക്കുറിച്ച് ധാരാളം കഥകൾ പറയപ്പെടുന്നു, പക്ഷേ രോഹിത് അത് ഇഷ്ടപ്പെടുന്നുണ്ടാകും. അദ്ദേഹത്തിന് സ്വതന്ത്രമായി കളിക്കാൻ ആകും” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് മാറും എന്നും ശ്രീശാന്ത് പറഞ്ഞു.

“എനിക്കറിയാവുന്നിടത്തോളം, രോഹിത്, ക്യാപ്റ്റൻസി ഭാരമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടും, ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും. അവന് ഒരു മികച്ച സീസണാണ് വരാൻ പോകുന്നത്. അവൻ മുംബൈ ഇന്ത്യൻസിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്, എനിക്ക് ഉറപ്പുണ്ട് രോഹിത് ഇനി മുംബൈ ഇന്ത്യൻസിനെ പിന്നിൽ നിന്ന് നയിക്കാൻ പോകുന്നു എന്ന്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

ഗംഭീറിന് വളർത്തു ദോഷം ആണെന്ന് ശ്രീശാന്തിന്റെ ഭാര്യ

ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ശ്രീശാന്ത്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ബുധനാഴ്ച നടന്ന മത്സരത്തിനിടെ ഗൗതം ഗംഭീർ തന്റെ ഭർത്താവിനെ ഫിക്സർ എന്ന് വിളിച്ചതിനെതിരെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഭുവനേശ്വരി ശക്തമായി പ്രതികരിച്ചത്.

വിഡിയോയോട് പ്രതികരിച്ചുകൊണ്ട് ഭുവനേശ്വരി എഴുതി, “ഏറെ വർഷങ്ങളായി തന്നോടൊപ്പം ഇന്ത്യയ്‌ക്കായി കളിച്ച ഒരു കളിക്കാരന് ഈ നിലയിലേക്ക് തരംതാഴാൻ കഴിയുമെന്ന് ശ്രീയിൽ നിന്ന് കേൾക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.”

“സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾക്ക് ശേഷവും ഇങ്ങനെ പെരുമാറുന്നത് ഗംഭീറിന്റെ വളർത്തു ദോഷമാണ് കാണിക്കുന്നത്‌ ഇത്തരത്തിലുള്ള പെരുമാറ്റം ശരിക്കും ഞെട്ടിക്കുന്നതാണ്,” അവർ കമന്റായി കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും അവർ ഗംഭീറിനെതിരായ തന്റെ നിലപാടുകൾ വ്യക്തമാക്കി

ശ്രീശാന്തിനെതിരെ ലീഗൽ നോട്ടീസ്, ഗംഭീറിന് എതിരെ ഒരു പരാമർശവുമില്ല

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗംഭീരിനെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയതിന് ശ്രീശാന്തിന് എതിരെ നടപടി. ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്ററിനിടെ ഗൗതം ഗംഭീർ തന്നെ ‘ഫിക്‌സർ’ എന്ന് വിളിച്ചതായി ശ്രീശാന്ത് പറഞ്ഞതിന് പിന്നാലെ ആണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) കമ്മീഷണർ ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ചത്.

ടി20 ടൂർണമെന്റിൽ കളിക്കുന്നതിനിടെ കരാർ ലംഘിച്ചതിന് ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ നീക്കം ചെയ്‌താൽ മാത്രമേ പേസറുമായി ചർച്ചകൾ ആരംഭിക്കൂ എന്നും ലീഗ് വ്യക്തമാക്കി.

വിവാദത്തിൽ അമ്പയർമാരും അവരുടെ റിപ്പോർട്ട് അയച്ചു. അമ്പയർമാരുടെ റിപ്പോർട്ടിലും ഗംഭീറിന് എതിരെ പരാമരശങ്ങൾ ഒന്നും ഇല്ല.

ഫിക്സറെന്ന് തുടരെ വിളിച്ച് കൊണ്ടിരുന്നു – ശ്രീശാന്ത് ഗൗതം ഗംഭീറിനെക്കുറിച്ച്

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ താനും ഗൗതം ഗംഭീറും തമ്മിലുണ്ടായ പ്രശ്നത്തിന് കാരണം വ്യക്തമാക്കി ശ്രീശാന്ത്. തന്നെ താരം മത്സരത്തിലുടനീളം ഫിക്സറെന്ന് വിളിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി. സൂറത്തിലാണ് കഴിഞ്ഞ ദിവസം മത്സരം നടന്നത്.

താനൊരു അസഭ്യവും പറഞ്ഞില്ലെന്നും തന്നെ അദ്ദേഹം ഫിക്സറെന്ന് വിളിച്ചുവെന്നും തന്നെ മറ്റ് ടീമംഗങ്ങള്‍ നിയന്ത്രിക്കുമ്പോളും ഗംഭീര്‍ ഇത് തുടര്‍ന്നോണ്ടിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഗംഭീര്‍ സീനിയര്‍ താരങ്ങളോട് പോലും ബഹുമാനമില്ലാതെ പ്രശ്നമുണ്ടാക്കുമായിരുന്നുവെന്നും ശ്രീശാന്ത് വീഡിയോയിൽ പറയുന്നു.

ശ്രീശാന്ത് അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്തും സ്റ്റുവർട്ട് ബിന്നിയും അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും. 2023 ഡിസംബർ 19 മുതൽ 31 വരെ ടെക്‌സസിലെ ഹൂസ്റ്റണിലെ മൂസ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് അമേരിക്കൻ പ്രീമിയർ ലീഗിന്റെ (എപിഎൽ) രണ്ടാം പതിപ്പ് നടക്കുന്നത്. ഏഴ് ടീമുകളിലായി 40 ഓളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ ഈ ലീഗിൽ ഇത്തവണ ഉണ്ടാകും.

ഫാസ്റ്റ് ബൗളർ ശ്രീശാന്തും ഓൾറൗണ്ടർ ബിന്നിയും പ്രീമിയം ഇന്ത്യൻസ് ടീമിന്റെ ഭാഗമാകും. കഴിഞ്ഞ വർഷം ഇന്ത്യയിലെ എല്ലാ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു‌.

“പ്രീമിയം ഇന്ത്യൻസ് എന്നെ തിരഞ്ഞെടുത്തതിൽ ബഹുമതിയുണ്ട്. ഇന്ത്യക്ക് പുറത്ത് ക്രിക്കറ്റ് ഇക്കോ സിസ്റ്റത്തിന്റെ ഫ്രാഞ്ചൈസിയിൽ ഞാൻ ഇപ്പോഴും വളരെ പുതിയ ആളാണ്, അതിനാൽ ഈ നീക്കത്തിൽ വളരെ ആവേശമുണ്ട്. ആദ്യമായി ഒരു പുതിയ പ്രദേശത്ത് അമേരിക്കൻ കാണികളുടെ മുന്നിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കും.” 40കാരനായ ശ്രീശാന്ത് പറഞ്ഞു.

“ഇന്ത്യ ആദ്യം ബാറ്റു ചെയ്താൽ ഏകപക്ഷീയമായി വിജയിക്കും” – ശ്രീശാന്ത്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ ബൗളർമാർ ഫ്ലഡ്ലൈറ്റിനു കീഴിൽ പന്തെറിയുകയാണെങ്കിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമി ഫൈനൽ ഏകപക്ഷീയമായി മാറുമെന്ന് എസ് ശ്രീശാന്ത്. “ഷമിയും സിറാജും ബുംറയും നന്നായി പന്തെറിയുകയാണെങ്കിൽ നമ്മുടെ സീമർമാർ ലൈറ്റുകൾക്ക് കീഴിൽ പന്തെറിയുകയാണെങ്കിൽ ഏകപക്ഷീയമായ ഒരു മത്സരമായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു.” ശ്രീശാന്ത് പറഞ്ഞു.

“ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്താൽ, ഇന്ത്യ അവരെ 300-നുള്ളിൽ പുറത്താക്കണം. മുംബൈ വിക്കറ്റുകളിൽ, അത്തരം സ്കോറുകൾ പിന്തുടരാനാകും.” ശ്രീശാന്ത് പറഞ്ഞു.

“ടോസ് നേടിയാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം. അത് വിക്കറ്റിനെ ആശ്രയിച്ചിരിക്കുന്നു. ഫ്ലാറ്റ് ട്രാക്കാണെങ്കിൽ തീർച്ചയായും നമ്മൾ ആദ്യം ബാറ്റ് ചെയ്യണം. 1983ൽ ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾ രണ്ടാമത് പന്തെറിഞ്ഞു. 2011ൽ വാങ്കഡെയിൽ ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾ രണ്ടാമത് ബാറ്റ് ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ബോർഡിൽ ഒരു വലിയ സ്കോർ ഉണ്ടാക്കണമെന്ന് എനിക്ക് തോന്നുന്നു, ”ശ്രീശാന്ത് പറഞ്ഞു.

Exit mobile version