ശിഖർ ധവാൻ ലെജൻഡ്സ് ലീഗിൽ കളിക്കും

വിരമിക്കൽ പ്രഖ്യാപിച്ച ശിഖർ ധവാൻ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ചേർന്നു. എൽഎൽസിയുടെ അടുത്ത സീസണിൽ ധവാൻ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു. പുതിയ സീസൺ സെപ്റ്റംബറിൽ ആണ് ആരംഭിക്കുന്നത്. ഇന്നലെ ആയിരുന്നു ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരമിച്ച താരങ്ങൾക്ക് മാത്രമാണ് ലെജൻഡ്സ് ലീഗിൽ കളിക്കാൻ ആവുകയുള്ളൂ.

ഏകദിനത്തിൽ ഇന്ത്യക്ക് ആയി 6,793 റൺസും ടി20യിൽ 1759 റൺസും ധവാൻ നേടിയിട്ടുണ്ട്.

“ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനൊപ്പം ഈ പുതിയ അധ്യായം ഏറ്റെടുക്കുന്നത് മികച്ച തീരുമാനമായി പറഞ്ഞു. എൻ്റെ ക്രിക്കറ്റ് സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേരാനും ഞങ്ങൾ ഒരുമിച്ച് പുതിയ ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ എൻ്റെ ആരാധകരെ രസിപ്പിക്കുന്നത് തുടരാനും ഈ നീക്കത്തിലൂടെ ആകുമെന്ന് വിശ്വസിക്കുന്നു.” ധവാൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

19 പന്തിൽ 65 അടിച്ച് ഇർഫാൻ പത്താൻ!! ഇതിഹാസ ക്രിക്കറ്റിൽ ഐതിഹാസിക പ്രകടനം!!

ഇർഫാൻ പത്താന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ലെജന്റ്സ് ക്രിക്കറ്റ് ലീഗിൽ ബില്വാര കിംഗ്സിന് വൻ വിജയം. ഇന്ത്യ കാപിറ്റൽസ് എതിരെ മൂന്ന് വിക്കറ്റ് വിജയം ആണ് ബിൽവാര കിംഗ്സ് നേടിയത്. 228 എന്ന വലിയ വിജയ ലക്ഷ്യം 19.2 ഓവറിലേക്ക് ബിൽവാര കിംഗ്സ് മറികടന്നു. 19 പന്തിൽ 65 റൺസ് അടിച്ച് പുറത്താകാതെ നിന്ന ഇർഫാൻ പത്താൻ ആണ് വിജയ ശില്പിയായത്‌. 9 സിക്സും ഒരു ഫോറും അടങ്ങുന്നത് ആയിരുന്നു ഇർഫാന്റെ ഇന്നിംഗ്സ്.

സഹോദരൻ യൂസുഫ് പത്താൻ 6 പന്തിൽ നിന്ന് 16 റൺസും എടുത്തു. തുടക്കത്തിൽ 40 പന്തിൽ 70 റൺസ് എടുത്ത മിരെയും ബിൽവാര കിംഗ്സിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗൗതം ഗംഭീർ നയിക്കിന്ന ഇന്ത്യ കാപിറ്റൽസ് 228-8 എന്ന മികച്ച സ്കോർ നേടിയിരുന്നു. 35 പന്തിൽ നിന്ന് 63 റൺസ് എടുത്ത ഗംഭീർ അവരുടെ ടോപ് സ്കോറർ ആയി. ലെജൻഡ്സ് ലീഗ് സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ശ്രീലങ്കൻ ഇതിഹാസങ്ങളുടെ വെടിക്കെട്ടിൽ ലെജൻഡ്സ് ലീഗ് കിരീടം ഏഷ്യൻ ലയൺസ് സ്വന്തമാക്കി

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിലെ കിരീടം ഏഷ്യൻ ലയൺസിന്. ഇന്ന് നടന്ന ഫൈനലിൽ വേൾഡ് ജയന്റ്സിനെ പരാജയപ്പെടുത്തി ആണ് ഷഹിദ് അഫ്രീദി നയിക്കുന്ന ഏഷ്യൻ ലയൺസ് കിരീടം നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത വേൾഡ് ജയന്റ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് ആണ് എടുത്തത്. 54 പന്തിൽ 78 റൺസ് എടുത്ത ദക്ഷിണാഫ്രിക്കൻ ഇതിഹാസം കാലിസ് ആണ് അവരുടെ ടോപ് സ്കോറർ ആയത്. അബ്ദുൽ റസാക് ഏഷ്യൻ ലയൺസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യൻ ലയൺസ് അനായാസം 16 ഓവറിലേക്ക് ലക്ഷ്യം പിന്തുടർന്നു. 7 വിക്കറ്റ് വിജയമാണ് അവർ സ്വന്തമാക്കിയത്. 28 പന്തിൽ നിന്ന് 57 റൺസ് എടുത്ത ഉപുൽ തരംഗയും 42 പന്തിൽ നിന്ന് 58 എടുത്ത ദിൽഷനും ആക്രമിച്ചു കളിച്ച് സമ്മർദ്ദമില്ലാതെ വിജയം നേടുക ആയിരുന്നു.

ഇന്ത്യൻ ഇതിഹാസങ്ങൾ ഫൈനൽ കാണാതെ പുറത്ത്

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023 എലിമിനേറ്റർ മത്സരത്തിൽ ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ മഹാരാജാസിന് വലിയ പരാജയം. ഏഷ്യ ലയൺസ് ഇന്ന് ഇന്ത്യക്ക് എതിരെ 85 റൺസിന്റെ വിജയം സ്വന്തമാക്കി. അവർ ഫൈനലിലേക്ക് മുന്നേറി. ഫൈനൽ വേൾഡ് ജയന്റ്സിനെ ആകും അവർ നേരിടുക.192 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 106 റൺസിന് ഓൾ ഔട്ട് ആയി. 32 റൺസ് എടുത്ത ഗംഭീർ മാത്രമണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്.

ഉത്തപ്പ, യൂസുഫ് പത്താൻ, ഇർഫാൻ എന്നിവർ എല്ലാം നിരാശപ്പെടുത്തി. ഏഷ്യൻ ലയൺസിനായി സുഹൈൽ തന്വീർ, റസാഖ്, ഹഫീസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 31 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 50 റൺസെടുത്ത ഉപുൽ തരംഗയാണ് ഏഷ്യ ലയൺസിന്റെ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസും അസ്ഗർ അഫ്ഗാനും യഥാക്രമം 38, 33 റൺസ് സംഭാവന ചെയ്തു തിളങ്ങി.

3 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബിന്നിയാണ് കുറച്ചെങ്കിലും ഇന്ത്യക്കായി ബൗൾ കൊണ്ട് തിളങ്ങിയത്. പ്രഗ്യാൻ ഓജ, പ്രവീൺ താംബെ എന്നിവരും വിക്കറ്റ് എടുത്തു.

ഇന്ത്യൻ ഇതിഹാസങ്ങൾക്ക് എതിരെ ഏഷ്യൻ ലയൺസിന് വലിയ സ്കോർ

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023 എലിമിനേറ്റർ മത്സരത്തിൽ, ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ മഹാരാജാസിനെതിരെ ഏഷ്യ ലയൺസിന് നല്ല സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 31 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 50 റൺസെടുത്ത ഉപുൽ തരംഗയാണ് ഏഷ്യ ലയൺസിന്റെ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസും അസ്ഗർ അഫ്ഗാനും യഥാക്രമം 38, 33 റൺസ് സംഭാവന ചെയ്തു തിളങ്ങി.

3 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബിന്നിയാണ് കുറച്ചെങ്കിലും ഇന്ത്യക്കായി ബൗൾ കൊണ്ട് തിളങ്ങിയത്. പ്രഗ്യാൻ ഓജ, പ്രവീൺ താംബെ എന്നിവരുൻ വിക്കറ്റ് എടുത്തു.

ലെജൻഡ്സ് ലീഗ്, അംല ടോപ് സ്കോറർ, വേൾഡ് ജയന്റ്സിനു വീണ്ടും വിജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയന്റ്‌സും ഏഷ്യ ലയൺസും തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടലിൽ 20 റൺസിന് വേൾഡ് ജയന്റ്സ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയന്റ്സ് നിശ്ചിത 20 ഓവറിൽ 150-3 എന്ന സ്‌കോറാണ് ഉയർത്തിയത്, ഹാഷിം അംലയുടെയും ജാക്ക് കാലിസിന്റെയും മിന്നുന്ന പ്രകടനം ആണ് അവർക്ക് ബലമായത്. അംല 59 പന്തിൽ 68 റൺസ് നേടിയപ്പോൾ കാലിസ് 43 പന്തിൽ 56 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യാ ലയൺസിന് മാന്യമായ തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു, തിലകരത്‌നെ ദിൽഷൻ 28 പന്തിൽ 37 റൺസെടുത്തപ്പോൾ ഷാഹിദ് അഫ്രീദി 18 പന്തിൽ 26 റൺസ് നേടി. എന്നിരുന്നാലും ഇവരുടെ ശ്രമം മതിയായില്ല കളി ജയിക്കാൻ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ക്രിസ് എംഫോഫുവും ടിനോ ​​ബെസ്റ്റും വേൾഡ് ജയന്റ്സിനായി മികച്ച ബൗളിംഗ് പുറത്തെടുത്തു.

ഗെയ്ലിന്റെ ഫിഫറ്റിക്ക് മുന്നിൽ ഇന്ത്യൻ ഇതിഹാസങ്ങൾ വീണു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലെ അഞ്ചാം മത്സരത്തിൽ വേൾഡ് ജയന്റ്‌സിനെതിരെ ഇന്ത്യൻ മഹാരാജാസിന് പരാജയം. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമായിരുന്നു ഇന്ത്യ മഹാരാജാസ് ഇന്ന് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ ഗംഭീർ ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് കളിച്ചത്‌. 137 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന വേൾഡ് ജയന്റ്സ് 7 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഗെയ്ല് 46 പന്തിൽ നിന്ന് 57 റൺസുമായി അവരുടെ ടോപ് സ്കോറർ ആയി. 26 റൺസുമായി വാട്സണും തിളങ്ങി ‌

ഇന്ന് ഇന്ത്യക്ക് ആയി മൻവിന്ദർ ബിസ്‌ലയും സുരേഷ് റെയ്‌നയും മാത്രമാണ് യഥാക്രമം 36, 49 റൺസ് നേടി കുറച്ചെങ്കിലും തിളങ്ങിയത്‌. അവർക്കും വേഗത്തിൽ സ്കോർ ചെയ്യാൻ ആയില്ല. തന്റെ മൂന്ന് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയ ബ്രെറ്റ് ലീയാണ് വേൾഡ് ജയന്റ്സിന്റെ ബൗളർമാരുടെ നിരയിൽ ഏറ്റവും തിളങ്ങിയത്.

ഗംഭീർ ഇല്ല, ഇന്ത്യൻ ഇതിഹാസങ്ങൾ ബാറ്റിംഗിൽ പതറി

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലെ അഞ്ചാം മത്സരത്തിൽ വേൾഡ് ജയന്റ്‌സിനെതിരെ ഇന്ത്യൻ മഹാരാജാസിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് ഇന്ത്യ മഹാരാജാസ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ ഗംഭീർ ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് കളിച്ചത്‌.

ഓപ്പണർ റോബിൻ ഉത്തപ്പയെ നഷ്ടപ്പെട്ട മഹാരാജാസിന് മോശം തുടക്കമാണ് ലഭിച്ചത്. ൽ11 റൺസ് മാത്രമെ ഉത്തപ്പ നേടിയുള്ളൂ. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു, മൻവിന്ദർ ബിസ്‌ലയും സുരേഷ് റെയ്‌നയും മാത്രമാണ് യഥാക്രമം 36, 49 റൺസ് നേടി കുറച്ചെങ്കിലും തിളങ്ങിയത്‌. അവർക്കും വേഗത്തിൽ സ്കോർ ചെയ്യാൻ ആയില്ല.

തന്റെ മൂന്ന് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയ ബ്രെറ്റ് ലീയാണ് ലോക വമ്പൻമാരുടെ ബൗളർമാരുടെ നിരയ ഏറ്റവും തിളങ്ങിയത്. ക്രിസ് എംഫോഫുവും ടിനോ ​​ബെസ്റ്റും രണ്ട് വിക്കറ്റ് വീതവും സമിത് പട്ടേലും മോണ്ടി പനേസറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മിസ്ബാഹിന്റെ തകർപ്പൻ ഇന്നിങ്സിൽ വേൾഡ് ജയന്റ്സ് വീണു

ലെജന്റ്സ് ലീഗ് ക്രിക്കറ്റിൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഏഷ്യ ലയൺസ് വേൾഡ് ജയന്റ്‌സിനെ പരാജയപ്പെടുത്തി. മഴ കാരണം 10 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ഏഷ്യ ലയൺസ് 35 റൺസിന് ആണ് വിജയിച്ചത്. വെറും 19 പന്തിൽ 44 റൺസെടുത്ത മിസ്ബാ ഉൾ ഹഖിന്റെ തകർപ്പൻ ബാറ്റിംഗിൽ ആദ്യം ബാറ്റു ചെയ്ത ഏഷ്യാ ലയൺസ് 99/3 എന്ന മികച്ച സ്കോർ ഉയർത്തി. ദിൽഷൻ പുറത്താകാതെ 32 റൺസുമായി മിസ്ബാഹിന് പിന്തുണയും നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വേൾഡ് ജയന്റ്സിന് 10 ഓവറിൽ 64/5 എന്ന സ്‌കോർ മാത്രമെ എടുക്കാനായുള്ളൂ. ഷാഹിദ് അഫ്രീദി തന്റെ രണ്ടോവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ഏഷ്യൻ ലയൺസിനായി നന്നായി ബൗൾ ചെയ്തു. അബ്ദുർ റസാഖ് രണ്ടോവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

ക്രിസ് ഗെയ്‌ലും ലെൻഡൽ സിമ്മൺസും ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാൺ. വേൾഡ ജയന്റ്സ് പരാജയത്തിലേക്ക് വീണത്‌.

ഗംഭീറിന്റെ ഫിഫ്റ്റി വീണ്ടും പാഴായി, ബ്രെറ്റ് ലീയുടെ അവസാന ഓവറിൽ ഇന്ത്യൻ ഇതിഹാസങ്ങൾ 2 റൺസിന് പരാജയപ്പെട്ടു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് 2 റൺസിന്റെ പരാജയം. വേൾഡ് ജയന്റ്സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മഹാരാജാസിന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ഉത്തപ്പ 29 റൺസ് എടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ഗൗതം ഗംഭീർ മറുവശത്ത് പൊരുതി. ഇന്നലെ അർധ സെഞ്ച്വറി നേടിയ ഗംഭീർ ഇന്നും അർധ സെഞ്ച്വറി എടുത്തു. ഇന്ന് 42 പന്തിൽ നിന്ന് 68 റൺസ് എടുത്താണ് ഗംഭീർ കളം വിട്ടത്.

റെയ്നയും യൂസുഫ് പത്താനും നിരാശപ്പെടുത്തിയത് ഇന്ത്യയെ അവസാനം സമ്മർദ്ദത്തിൽ ആക്കി. പിന്നീട് കൈഫും ബിന്നിയും ചേർന്ന് അവസാന ഓവറി 8 റൺ വേണം എന്ന നിലയിൽ എത്തിച്ചു. ബ്രെറ്റ് ലീ ആയിരുന്നു വേൾഡ് ജയന്റ്സിനായി അവസാന ഓവർ എറിഞ്ഞത്. അദ്ദേഹം ബിന്നിയെ പുറത്താക്കുമ്പോൾ ഇന്ത്യ 3 പന്തിൽ ഏഴ് വേണം എന്ന നിലയിൽ ആയിരുന്നു. ബ്രെറ്റ് ലീ അവസാനം 2 റൺസിന്റെ വിജയം തന്റെ ടീമിന് നേടിക്കൊടുത്തു.

വേൾഡ് ജയന്റ്സ് ആരോൺ ഫിഞ്ചും ഷെയ്ൻ വാട്‌സണും നേടിയ അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 20 ഓവറിൽ 166/8 എന്ന സ്കോറാണ് നേടിയത്.

വാട്സൺ 32 പന്തിൽ നിന്ന് 55 റൺസും, ഫിഞ്ച് 31 പന്തിൽ 53 റൺസും എടുത്തു.ഇന്ത്യ മഹാരാജാസിന്റെ ഹർഭജൻ സിംഗ് 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് ഗെയ്‌ൽ, റോസ് ടെയ്‌ലർ, കെവിൻ ഒ ബ്രയാൻ, മോൺ വാൻ വൈക്ക് എന്നിവരുടെ വിക്കറ്റുകൾ ആണ് ഹർഭജൻ വീഴ്ത്തിയത്‌‌.

ഹർഭജൻ നാലു വിക്കറ്റ്, ഫിഞ്ചിനും വാട്സണും അർധ സെഞ്ച്വറി, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് ജയിക്കാൻ 167

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് മുന്നിൽ 167 റൺസിന്റെ വിജയലക്ഷ്യം വേൾഡ് ജയന്റ്‌സ് ഉയർത്തി. വേൾഡ് ജയന്റ്സിന്റെ ആരോൺ ഫിഞ്ചും ഷെയ്ൻ വാട്‌സണും നിർണായക അർദ്ധ സെഞ്ച്വറികൾ നേടി. അവരുടെ ടീം 20 ഓവറിൽ 166/8 എന്ന സ്കോറാണ് നേടിയത്.

വാട്സൺ 32 പന്തിൽ നിന്ന് 55 റൺസും, ഫിഞ്ച് 31 പന്തിൽ 53 റൺസും എടുത്തു.ഇന്ത്യ മഹാരാജാസിന്റെ ഹർഭജൻ സിംഗ് 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് ഗെയ്‌ൽ, റോസ് ടെയ്‌ലർ, കെവിൻ ഒ ബ്രയാൻ, മോൺ വാൻ വൈക്ക് എന്നിവരുടെ വിക്കറ്റുകൾ ആണ് ഹർഭജൻ വീഴ്ത്തിയത്‌‌.

ഗംഭീറിന്റെ ഫിഫ്റ്റിയും ഇർഫാന്റെ അവസാനത്തെ അടിയും മതിയായില്ല, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് തോൽവി

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് പരാജയം. ഏഷ്യൻ ലയൺസ് 10 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഏഷ്യൻ ലയൺസ് ഉയർത്തിയ 166 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മഹാരാജസിനെ 20 ഓവറിൽ 154/8 റൺസ് മാത്രമെ എടുക്കാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി ഗംഭീർ 39 പന്തിൽ നിന്ന് 52 റൺസ് എടുത്ത് തിളങ്ങി എങ്കിലും അത് മതിയായില്ല. മുരളി വിജയ് 25 റൺസും കൈഫ് 22 റൺസും എടുത്തു. അവസാനം ഇർഫാൻ പത്താൻ 9 പന്തിൽ 19 റൺസ് എടുത്തു എങ്കിലും വിജയത്തിലേക്ക് എത്തിയില്ല.

ഇന്ത്യ മഹാരാജസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഏഷ്യ ലയൺസ് 165/6 എന്ന മികച്ച സ്‌കോറാണ് ഉയർത്തിയത്. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും, 50 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 73 റൺസ് നേടിയ മിസ്ബാ ഉൾ ഹഖിന്റെ ഗംഭീരമായ പ്രകടനമാണ് ഏഷ്യ ലയൺസിന് കരുത്തായത്.

എന്നിരുന്നാലും, കൃത്യമായ ഇടവേളകളിൽ ഏഷ്യ ലയൺസിന് വിക്കറ്റുകൾ നഷ്ടമായി, ദിൽഷനും അഫ്രീദിയും എല്ലാം ഇന്ന് നിരാശപ്പെടുത്തി. ഇന്ത്യ മഹാരാജാസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, സ്റ്റുവർട്ട് ബിന്നിയും പർവീന്ദർ അവാനയും രണ്ട് വിക്കറ്റ് വീതവും ഇർഫാൻ പത്താനും അശോക് ഡിൻഡയും ഓരോ വിക്കറ്റും വീഴ്ത്തി.

Exit mobile version