Picsart 22 10 03 00 55 15 588

ശ്രീശാന്തിനെ തുടർച്ചയായി 2 സിക്സുകൾക്ക് പറത്തി ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ക്യാപിറ്റൽസ് ജയം

ബിൽവാര കിംഗ്സ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന് ഇന്ത്യൻ ക്യാപിറ്റൽസ് ലെജൻഡ്സ് ലീഗിൽ നാലു വിക്കറ്റിന്റെ വലിയ വിജയം സ്വന്തമാക്കി. 227 റൺ ചേഴ്സ് ചെയ്ത ഇന്ത്യൻ ക്യാപിറ്റൽസ് മൂന്ന് പന്ത് ശേഷിക്കെ ആണ് വിജയം നേടിയത്. ഇരുപതാം ഓവറിൽ പന്ത് എറിയാൻ എത്തിയ ശ്രീശാന്തിനെ തുടർച്ചയായ രണ്ട് സിക്സുകൾ പറത്തി കൊണ്ട് നർസ് ആണ് ഇന്ത്യൻ ക്യാപിറ്റൽസിന്റെ വിജയം ഉറപ്പിച്ചത്. ശ്രീശാന്ത് ഇന്ന് 3.3 ഓവറിൽ 44 റൺസ് വഴങ്ങി.

ഇന്ത്യൻ ക്യാപിറ്റൽസിനായി റോസ് ടെയ്ലർ 39 പന്തിൽ നിന്ന് 84 റൺസ് അടിച്ചിരുന്നു. നർസ് പുറത്താകാതെ 28 പന്തിൽ നിന്ന് 60 റൺസും എടുത്തു. ശ്രീശാന്ത് മാത്രമല്ല എല്ലാ ബൗളർമാരും ഇന്ന് അടി കൊണ്ടു. ഫിഡൽ എഡ്വാർഡ്സ് 4 ഓവറിൽ 54 റൺസ് ആണ് വഴങ്ങിയത്.

ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഇന്ത്യൻ കാപിറ്റൽസിന് എതിരെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 226-5 റൺസ് എടുത്തിരുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ വാട്സണും ഇന്ത്യൻ ഓൾ റൗണ്ടർ യൂസുഫ് പഠാനും ആണ് കൂറ്റൻ സ്കോറിലേക്ക് ബില്വാരയെ എത്തിച്ചത്.

യൂസുഫ് പഠാൻ 24 പന്തിൽ നിന്ന് 48 റൺസ് അടിച്ചു. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു യൂസുഫ് പഠാന്റെ ഇന്നിങ്സ്. ഷെയ്ൻ വാട്സൺ 39 പന്തിൽ നിന്ന് 65 റൺസ് അടിച്ചു. 10 ഫോറും 2 സിക്സും വാട്സന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. പോടർഫീൽഡ് 37 പന്തിൽ നിന്ന് 59 റൺസും അടിച്ചു. ക്യാപ്റ്റൻ ഇർഫാൻ പഠാൻ അവസാനം ഇറങ്ങി 3 പന്തിൽ നിന്ന് 8 റൺസ് എടുത്തു.

രാജേഷ് ബിഷ്ണോയ് 11 പന്തിൽ നിന്ന് 36 റൺസ് എടുത്തു

Exit mobile version