Picsart 23 10 12 14 33 50 005

രോഹിതിനെ ഓപ്പണർ ആക്കിയതിന് ക്രെഡിറ്റ് എടുക്കുന്ന ആളല്ല ധോണി എന്ന് ശ്രീശാന്ത്

രോഹിതിന്റെ കരിയർ മാറ്റിമറിച്ചത് ധോണി ആണ് എങ്കിലും അദ്ദേഹം ഒരിക്കലും അതിന്റെ ക്രെഡിറ്റ് എടുക്കുന്ന ആളല്ല എന്ന് ശ്രീശാന്ത്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ഓപ്പണിംഗിൽ തിളങ്ങും എന്ന് അറിയാവുന്നത് കൊണ്ടാണ് ധോണി ആ അവസരം നൽകിയതെന്ന് ശ്രീശാന്ത് പറയുന്നു.

“രോഹിത് ശർമ്മയുടെ കരിയർ താനാണെന്ന് എംഎസ് ധോണി ഒരിക്കലും പറയില്ല. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. ധോണി അദ്ദേഹത്തിന് അവസരം നൽകിയത് കൊണ്ടാണ്?, ആ നമ്പറിൽ രോഹിത് നന്നായി കളിക്കുമെന്ന് ധോണിക്ക് അറിയാമായിരുന്നത് കൊണ്ടാണ്. റെയ്‌ന, വിരാട്, അശ്വിൻ ഇങ്ങനെ എല്ലാവർക്കും ഏത് റോൾ കൊടുക്കണം എന്ന് ധോണിക്ക് അറിയാം.” ശ്രീശാന്ത് പറഞ്ഞു.

“എന്റെ കരിയറിൽ പോലും മഹി ഭായ് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മാറ്റാൻ ആർക്കും കഴിയില്ല. പക്ഷേ എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തത്? ആ കളിക്കാരെ പിന്തുണച്ചാൽ അവർ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ധോണിക്ക് അറിയാമായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് ലഭിക്കാത്ത പിന്തുണ അദ്ദേഹം ഞങ്ങൾക്ക് നൽകിയതാകും,” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Exit mobile version