യൂസുഫ് പത്താൻ ഇപ്പോഴും അതേ വീര്യത്തിൽ!! വെടിക്കെട്ട് പ്രകടനം!! 22 പന്തിൽ 56!!

ഇതിഹാസങ്ങളുടെ മത്സരത്തിൽ യൂസുഫ് പത്താന്റെ വെടിക്കെട്ട്. ഇന്ന് ആദ്യ മത്സരത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 222/4 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ താരമായത് യൂസുഫ് പത്താനും സ്റ്റുവർട്ട് ബിന്നിയും. സ്റ്റുവർട്ട് ബിന്നി 31 പന്തിൽ നിന്ന് 68 റൺസ് എടുത്തപ്പോൾ, യൂസഫ് പത്താൻ 22 പന്തിൽ നിന്ന് 56* റൺസെടുത്ത് പുറത്താകാതെ നിന്നു. ആകെ ആറ് സിക്‌സറുകൾ യൂസുഫ് അടിച്ചു.

സച്ചിൻ ടെൻഡുൽക്കർ 10 റൺസ് എടുത്ത് പുറത്തായപ്പോൾ യുവരാജ് സിംഗ് 22 പന്തിൽ നിന്ന് 33 റൺസുമായി പുറത്താകാതെ നിന്നു. യുവരാജ് 2 സിക്സും 2 ഫോറും അടിച്ചു.

പത്താൻ സഹോദരങ്ങളും യുവരാജും തകർത്തു!! ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ ഫൈനലിൽ. ഓസ്ട്രേലിയയെ 86 റൺസിൻ്റെ വലിയ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്‌. റോബിൻ ഉത്തപ്പ, ക്യാപ്റ്റൻ യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവർ ഇന്ത്യക്ക് ആയി വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 254/6 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്‌. ചേയ്സ് ചെയ്ത ഓസ്ട്രേലിയക്ക് 168/7 എന്ന സ്കോർ മാത്രമെ നേടാൻ ആയുള്ളൂ.

ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടും. രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഫാൻ കോഡ് ആപ്പിലും കാണാൻ ആകും.

ഉത്തപ്പ 35 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് 65 റൺസ് എടുത്ത് ഇന്ത്യക്ക് നല്ല തുടക്കം നൽകി. 26 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറിയിലെത്തിയ യുവരാജ് ആകെ 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 59 റൺസ് നേടി. പിന്നെ ഇർഫാനും യൂസുഫും ഒരുമിച്ച് ചേർന്നു. യൂസുഫ് 23 പന്തിൽ നിന്നാണ് അർധസെഞ്ചുറി തികച്ചത്. ഇർഫാൻ 18 പന്തിലും അർധസെഞ്ചുറി നേടി.

മുൻ ഇന്ത്യൻ താരം യൂസുഫ് പഠാൻ വിജയിച്ച് ലോക്സഭയിലേക്ക്!!

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി മുൻ ഇന്ത്യൻ താരം യൂസുഫ് പത്താൻ. തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച യൂസുഫ് പത്താൻ പാർലമെന്റിൽ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹം വെസ്റ്റ് ബംഗാളിലെ ബഹരംപൂർ മണ്ഡലത്തിൽ ആണ് മത്സരിച്ചത്. 62778 വോട്ടിന്റെ ഭൂരിപക്ഷം ഇപ്പോൾ യൂസുഫ് പഠാനുണ്ട്.

ആകെ 419425 വോട്ടുകൾ ആകെ നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി ആണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ബി ജെ പി ഈ മണ്ഡലത്തിൽ മൂന്നാമതും ഫിനിഷ് ചെയ്തു.

2007 മുതൽ 2012 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2021ൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടി20, ഏകദിന ഫോർമാറ്റുകളിലായി 79 മത്സരങ്ങളിൽ ഇന്ത്യക്ക് ആയി കളിച്ചു. ഇക്കാലയളവിൽ 1046 റൺസും 46 വിക്കറ്റും അദ്ദേഹം നേടിയിരുന്നു.

2007-ൽ ഇന്ത്യക്ക് ഒപ്പം ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പും യൂസുഫ് നേടിയിട്ടുണ്ട്.

സഞ്ജു ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് യൂസുഫ് പത്താൻ

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ എന്തായാലും ഉണ്ടാകണം എന്ന് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ യൂസുഫ് പത്താൻ‌. ഇന്ന് സഞ്ജുവിന്റെ ലഖ്നൗർ സൂപ്പർ ജയന്റ്സിന് എതിരായ ഇന്നിങ്സിനു ശേഷം ട്വിറ്ററിലൂടെ ആണ് യൂസുഫ് പത്താൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

സഞ്ജു സാംസൺ ഞങ്ങളുടെ ലോകകപ്പ് സ്ക്വാഡിൽ ഒരു സ്ഥാനം അർഹിക്കുന്നു എന്നാണ് യൂസുഫ് പത്താൻ ട്വീറ്റ് ചെയ്തത്. നേരത്തെ യൂസുഫ് പത്താന്റെ അനുജൻ ഇർഫാൻ പത്താനും സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് പറഞ്ഞിരുന്നു.

ഇന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സണും സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന അഭിപ്രായം പങ്കുവെച്ചു. ഇന്ന് 33 പന്തിൽ 71 റൺസാണ് സഞ്ജു സാംസൺ അടിച്ചത്. 4 സിക്സും 7 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

സഞ്ജുവിന് ഇന്നത്തെ ഇന്നിംഗ്സോടെ ഈ സീസണിൽ 9 ഇന്നിംഗ്സിൽ നിന്ന് 385 റൺസ് ആയി. 77 ആണ് സഞ്ജുവിന്റെ ശരാശരി. 161 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിന് ഉണ്ട്.

യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസിനായി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ താരം യൂസുഫ് പത്താൻ മത്സരിക്കും. തൃണമൂൽ കോൺഗ്രസിനായാകും യൂസുഫ് പത്താൻ മത്സരിക്കുക. അദ്ദേഹം ബഹരംപൂർ മണ്ഡലത്തിൽ ആകും മത്സരിക്കുക. ഇന്ന് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. യൂസുഫ് പത്താന് അനുജൻ ഇർഫാൻ പത്താൻ എല്ലാ ആശംസകളും നേർന്നു.

2007 മുതൽ 2012 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2021ൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടി20, ഏകദിന ഫോർമാറ്റുകളിലായി 79 മത്സരങ്ങളിൽ ഇന്ത്യക്ക് ആയി കളിച്ചു. ഇക്കാലയളവിൽ 1046 റൺസും 46 വിക്കറ്റും അദ്ദേഹൻ നേടിയിരുന്നു.

2007-ൽ ഇന്ത്യക്ക് ഒപ്പം ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പും യൂസുഫ് നേടിയിട്ടുണ്ട്.

26 പന്തിൽ നിന്ന് 80 റൺസ്!! പഴയ വീര്യത്തിൽ യൂസുഫ് പത്താൻ

ഹരാരെ സ്‌പോർട്‌സ് ക്ലബിൽ ഇന്ന് പഴയ യൂസുഫ് പത്താനെ കാണാൻ ആയി. ഇന്ന് ഡർബൻ ഖലന്ദർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജോബർഗ് ബഫല്ലോസ് സിം സൈബർ സിറ്റി സിം ആഫ്രോ ടി10 ന്റെ ഫൈനലിൽ എത്തിയത് യൂസുഫിന്റെ മികവിലായിരുന്നു.

ക്വാളിഫയർ 1ൽ യൂസഫ് 26 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത ഡർബൻ ഖലന്ദേഴ്സ് 10 ഓവറിൽ 140 റൺസ് ആയിരുന്നു എടുത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ജോബർഗ് തുടക്കത്തിൽ പതറി എങ്കിൽ യൂസുഫ് പത്താൻ ഇറങ്ങി കളി മാറ്റി.

യൂസുഫ് വിജയ റൺ വരെ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒമ്പത് സിക്സും 4 ഫോറും അടങ്ങുന്നത് ആയിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. ഇതിൽ മൂന്ന് സിക്സ് മുഹമ്മദ് ആമിറിന്റെ പന്തിൽ ആയിരുന്നു. ആമിറിനെ ഒരു ഓവറിൽ 25 റൺസ് ആണ് യൂസുഫ് അടിച്ചത്. ഒരു പന്ത് ശേഷിക്കെ അവർ വിജയവും പൂർത്തിയാക്കി.

കിരീടം ഗംഭീറിന്റെ ടീമിന്, പ്ലയർ ഒഫ് ഫി സീരീസ് ആയി യൂസുഫ് പഠാൻ

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഗൗതം ഗംഭീറിന്റെ ടീമായ ഇന്ത്യ ക്യാപിറ്റൽസ് സ്വന്തമാക്കി. ഗംഭീര നയിക്കുന്ന ടീം ഇർഫാൻ പഠാൻ നയിക്കുന്ന ബിൽവാര കിങ്സിനെ ആണ് പരാജയപ്പെടുത്തിയത്. 104 റൺസിനായിരുന്നു ഇന്ത്യ ക്യാപിറ്റൽസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചിരുന്നു. അവർക്ക് വേണ്ടി റോസ് ടെയ്ലർ 41 പന്തിൽ 81 റൺസ് അടിച്ച് ഹീറോ ആയി.

മിച്ചൽ ജോൺസൺ 35 പന്തിൽ 62 റൺസും അടിച്ചെടുത്തു. നർസ് 19 പന്തിൽ 42 റൺസും അടിച്ചു. മറുപടി ബാറ്റിങിന് ഇറങ്ങിയ ബിൽവാര കിങ്സിന് ആകെ 107 റൺസ് എടുക്കാനെ ആയുള്ളൂ. 27 റൺസ് എടുത്ത വാട്സൺ ആയിരുന്നു ടോപ് സ്കോറർ. ഇർഫാൻ, യൂസുഫ് എന്നിവർ ഇന്ന് നിരാശപ്പെടുത്തി. പങ്ക്ജ് സിങ്, പ്രവീൺ താമ്പെ, പവൻ സുയൽ എന്നിവർ ഇന്ത്യ ക്യാപിറ്റൽസിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

റോസ് ടെയ്ലർ കളിയിലെ പ്ലയർ ഓഫ് ദി മാച്ച് ആയപ്പോൾ ഈ സീരീസിലെ മികച്ച താരമായി യൂസുഫ് പഠാനെ തിരഞ്ഞെടുത്തു.

വീണ്ടും പഠാൻ സഹോദരങ്ങളുടെ വെടിക്കെട്ട്, ഒപ്പം ശ്രീശാന്തിന്റെ ബൗളിംഗും, ബിൽവാര കിംഗ്സ് ഫൈനലിൽ

ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഫൈനലിൽ. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിട്ട ബിൽവാര കിംഗ്സ് 6 വിക്കറ്റിന്റെ വിജയമാണ് നേടിയത്. 195 റൺസ് പിന്തുടർന്ന ബിൽവാര കിംഗ്സ് 18.3 ഓവറിൽ ലക്ഷ്യം പിന്തുടർന്നു. ഇന്നും പഠാൻ സഹോദരങ്ങൾ ബിൽവാര കിങ്സിനായി തിളങ്ങി‌‌. ഒപ്പം വാട്സൺ, പോടർഫീൽഡ് എന്നിവരും തിളങ്ങി.

പോടർഫീൽഡ് 43 പന്തിൽ നിന്ന് 60 റൺസ് എടുത്തു. വാട്സൺ പുറത്ത് ആകാതെ 24 പന്തിൽ നിന്ന് 48 റൺസ് എടുത്തു. 5 സിക്സും 2 ഫോറും അടങ്ങിയതായിരുന്നു വാട്സന്റെ ഇന്നിങ്സ്. യൂസുഫ് പഠാൻ 11 പന്തിൽ 21 റൺസും ഇർഫാൻ 13 പന്തിൽ 22 റൺസും എടുത്തു.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 9 വിക്കറ്റിന് ആണ് 194 റൺസ് എടുത്തത്. ദിൽഷൻ 36, യാഷ്പാൽ സിങ് 43, കെവിൻ ഒബ്രെൻ 45 എന്നുവരുടെ മികവിലായിരുന്നു ഗുജറാത്തിന്റെ ഇന്നിങ്സ്. ബിൽവാരക്ക് വേണ്ടി ശ്രീശാന്ത് 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ഇതിഹാസങ്ങളുടെ മത്സരത്തിന് ഇടയിൽ യൂസുഫ് പഠാനും ജോൺസനും ഏറ്റുമുട്ടി, ജോൺസന് വിലക്ക് കിട്ടിയേക്കും

ഇന്നലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ നടന്ന ബിൽവാര കിംഗ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ രണ്ട് മുൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനെ മിച്ചൽ ജോൺസൻ പ്രകോപിപിച്ചതാണ് സംഭവത്തിന് കാരണമായത്‌. സംഭവം ആരാഞ്ഞ് ജോൺസന് അടുക്കലേക്ക് പോയ യൂസുഫ് പഠാനെ ഓസ്ട്രേലിയൻ താരം തള്ളി മാറ്റി.

അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്‌. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, യൂസഫ് ജോൺസണുമായി തർക്കിക്കുന്നതും പേസർ അവനെ തള്ളുന്നതും കാണാം. ജോൺസനെ അടുത്ത മത്സരത്തിൽ വിലക്കാൻ ആണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്‌.

ഇതിഹാസങ്ങളുടെ മത്സരത്തിൽ വീണ്ടും യൂസുഫ് പഠാന്റെ വെടിക്കെട്ട്, വാട്സണും തകർത്തു

ലെജൻഡ്സ് ലീഗിൽ യൂസുഫ് പഠാന്റെ മറ്റൊരു ഗംഭീര പ്രകടനം. ഇന്ന് ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സ് ഇന്ത്യൻ കാപിറ്റൽസിന് എതിരെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 226-5 റൺസ് എടുത്തു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ വാട്സണും ഇന്ത്യൻ ഓൾ റൗണ്ടർ യുസുഫ് പഠാനും ആണ് കൂറ്റൻ സ്കോറിലേക്ക് ബില്വാരയെ എത്തിച്ചത്.

യൂസുഫ് പഠാൻ 24 പന്തിൽ നിന്ന് 48 റൺസ് അടിച്ചു. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു യൂസുഫിന്റെ ഇന്നിങ്സ്. ഷെയ്ൻ വാട്സൺ 39 പന്തിൽ നിന്ന് 65 റൺസ് അടിച്ചു. 10 ഫോറും 2 സിക്സും വാട്സന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. പോടർഫീൽഡ് 37 പന്തിൽ നിന്ന് 59 റൺസും അടിച്ചു. ക്യാപ്റ്റൻ ഇർഫാൻ പഠാൻ അവസാനം ഇറങ്ങി 3 പന്തിൽ നിന്ന് 8 റൺസ് എടുത്തു.

രാജേഷ് ബിഷ്ണോയ് 11 പന്തിൽ നിന്ന് 36 റൺസ് എടുത്തു. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.

ഗെയ്ലിന്റെ അടിക്കും മീതെ പഠാൻ സഹോദരന്മാരുടെ അടി

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ബിൽവാര കിംഗ്സിന് അഞ്ച് വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സിനെ നേരിട്ട ബിൽവാര കിംഗ്സിനെ പഠാൻ സഹോദരന്മാർ ആയ യൂസുഫ് പഠാനും ഇർഫാൻ പഠാനുമാണ് വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ക്രിസ് ഗെയ്ലിന്റെ പ്രകടനത്തിന്റെ മികവിൽ 20 ഓവറിൽ 186/7 റൺസ് എടുത്തിരുന്നു.

ക്രിസ് ഗെയ്ലിന്റെ ഇന്നിങ്സിൽ 40 പന്തിൽ നിന്ന് 68 റൺസ് പിറന്നു. 3 സിക്സും 9 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു യൂണിവേഴ്സൽ ബോസിന്റെ ഇന്നിങ്സ്. 37 പന്തിൽ 58 റൺസ് എടുത്ത് യശ്പാൽ സിങും തിളങ്ങി. യൂസുഫ് പഠാൻ രണ്ട് വിക്ക്റ്റ് എടുത്തു.

രണ്ടാമതായി ബാറ്റു ചെയ്ത ബിൽവാര കിംഗ്സിനെ യൂസുഗും ഇർഫാനും ചേർന്നാണ് ജയത്തിൽ എത്തിച്ചത്. യൂസുഫ് 18 പന്തിൽ നിന്ന് 39 റൺസ് അടിച്ചു. നാലു സിക്സ് ഉണ്ടായിരുന്നു യൂസുഫിന്റെ ഇന്നിങ്സിൽ. ഇർഫാൻ 14 പന്തിൽ 26 റൺസ് അടിച്ച് വിജയം വരെ ക്രീസിൽ നിന്നു. ജെസൽ കരിയ 24 പന്തിൽ 39 റൺസുമായി ക്രീസിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

Exit mobile version