Picsart 23 08 29 13 35 11 175

കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കുക പ്രയാസമായിരിക്കും എന്ന് ശ്രീശാന്ത്

വിരാട് കോഹ്ലി സൃഷ്ടിക്കുന്ന റെക്കോർഡുകൾ തകർക്കുക പ്രയാസമായിരിക്കും എന്ന് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത്. സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന സെഞ്ച്വറി നേട്ടം മറികടക്കുന്നതിന് അടുത്ത് വിരാട് കോഹ്ലി നിൽക്കവെ ആണ് എസ് ശ്രീശാന്ത് കോഹ്ലിയുടെ റെക്കോർഡുകളെ കുറിച്ച് സംസാരിച്ചത്.

“ഞങ്ങൾ എല്ലാവരും സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ സെഞ്ചുറികളുടെയും അർധസെഞ്ചുറികളുടെയും ഏറ്റവും കൂടുതൽ റൺസിന്റെയും റെക്കോർഡ് കോഹ്ലി തകർക്കാൻ പോകുന്നു. ഭാവിയിൽ മറ്റാരെങ്കിലും ഇത് തകർത്തേക്കാം, പക്ഷേ ഭാവിയിൽ ബാറ്റു ചെയ്യുന്നവർക്ക വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.” ശ്രീശാന്ത് പറഞ്ഞു.

“നിങ്ങൾക്ക് വിരാടിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കാര്യം, അവന്റെ കളിയോടുള്ള സമീപനമാണ്. അത് ബാറ്റിങിൽ മാത്രമല്ല. അവൻ ഫീൽഡിംഗ് ചെയ്യുമ്പോൾ അത് ആവേശത്തോടെ ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ഒരു മതമാണ്. ലോകം മുഴുവനും അതൊരു വികാരമാണ്, കോഹ്ലി വളരെയധികം വികാരത്തോടെയാണ് കളിക്കുന്നത്,” ശ്രീശാന്ത് പറഞ്ഞു.

Exit mobile version