രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ മികച്ച ബാറ്റിംഗ്

ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ ഫോളോ ഓൺ ചെയ്യപ്പെട്ട വെസ്റ്റിന്‍ഡീസ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 173/2 എന്ന നിലയിൽ. ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ 97 റൺസ് കൂടി നേടേണ്ട ടീമിനായി 87 റൺസുമായി ജോൺ കാംപെല്ലും 66 റൺസുമായി ഷായി ഹോപുമാണ് ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ യശസ്വി ജൈസ്വാള്‍ (175), ശുഭ്മന്‍ ഗിൽ (129*) എന്നിവരുടെ ബാറ്റിംഗ് മികവിൽ 518/5 എന്ന സ്കോറാണ് നേടിയത്. സായി സുദര്‍ശന്‍ 87 റൺസ് നേടിയപ്പോള്‍ നിതീഷ് റെഡ്ഡി 43 റൺസും ധ്രുവ് ജുറൈൽ 44 റൺസും നേടി പുറത്തായപ്പോള്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വെസ്റ്റിന്‍ഡീസിന് ആദ്യ ഇന്നിംഗ്സിൽ 248 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.

കെമാർ റോച്ച് പുറത്ത്, ഷായ് ഹോപ്പ് വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സ്ക്വാഡിൽ


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഹോം ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഷായ് ഹോപ്പിനെ തിരികെ വിളിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ഹോപ്പിന്റെ ആദ്യ റെഡ്-ബോൾ പ്രകടനമാണിത്. എന്നാൽ, പരിചയസമ്പന്നനായ പേസർ കെമാർ റോച്ചിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്,


ജൂൺ 25-ന് ബാർബഡോസിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ വെസ്റ്റ് ഇൻഡീസിന്റെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കും. 2021-ൽ ശ്രീലങ്കക്കെതിരെയാണ് ഹോപ്പ് അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ദുർബലമായ ബാറ്റിംഗ് നിരക്ക് അനുഭവസമ്പത്ത് പകരാനാണ് വൈറ്റ്-ബോൾ ടീം ക്യാപ്റ്റൻ കൂടിയായ ഹോപ്പിനെ ടീമിലേക്ക് ഉൾപ്പെടുത്തിയത്.


16 അംഗ ടീമിൽ അരങ്ങേറ്റം കുറിക്കാത്ത ബാറ്റ്സ്മാൻ കെവ്ലോൺ ആൻഡേഴ്സണെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഓസ്ട്രേലിയക്കെതിരായ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സ്ക്വാഡ്:
റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ)
ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്
ജോൺ കാംബെൽ
കീസി കാർട്ടി
ജസ്റ്റിൻ ഗ്രീവ്സ്
ഷായ് ഹോപ്പ്
ടെവിൻ ഇംലാച്ച്
അൽസാരി ജോസഫ്
ഷമർ ജോസഫ്
ബ്രാൻഡൻ കിംഗ്
ജോഹാൻ ലെയ്ൻ
മൈക്കിൾ ലൂയിസ്
ആൻഡേഴ്സൺ ഫിലിപ്പ്
ജെയ്ഡൻ സീൽസ്
കെവ്ലോൺ ആൻഡേഴ്സൺ
ജോമെൽ വാറിക്കൻ


ധോണിയുമായുള്ള സംഭാഷണം അത് തനിക്ക് പ്രചോദനമായി – ഷായി ഹോപ്

ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച ശതകത്തിന് എംഎസ് ധോണിയുമായുള്ള സംഭാഷണത്തിന് വലിയ പങ്കുണ്ടെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ഷായി ഹോപ്. ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ചേസിംഗിൽ 83 പന്തിൽ ഹോപ് പുറത്താകാതെ 109 റൺസാണ് നേടിയത്.

കുറച്ച് കാലം മുമ്പ് ധോണിയുമായി സംസാരിച്ചപ്പോള്‍ താങ്കള്‍ വിചാരിക്കുന്നതിലും അധികം സമയം ക്രീസിൽ ചെലവഴിക്കുവാനുള്ള കഴിവ് താങ്കള്‍ക്കുണ്ട് എന്ന് ധോണി പറഞ്ഞ കാര്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും അത് ഈ ഇന്നിംഗ്സിന് തുണച്ചിട്ടുണ്ടെന്നും ഹോപ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്, ഷായി ഹോപ് ടീമിൽ

വെസ്റ്റിന്‍ഡീസ് ഏകദിന നായകന്‍ ഷായി ഹോപിനെ ടി20 സ്ക്വാഡിലേക്ക് വിളിച്ച് വെസ്റ്റിന്‍ഡീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ റോവ്മന്‍ പവൽ ആണ് നയിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരങ്ങള്‍. അവസാന രണ്ട് മത്സരങ്ങളും ഫ്ലോറിഡയിലാണ് നടക്കുന്നത്.

15 അംഗ സംഘം മത്സര വേദിയിലേക്ക് യാത്രയാകുമെങ്കിലും അതിൽ നിന്ന് 13 അംഗ സ്ക്വാഡിനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം അതിൽ നിന്നാവും അന്തിമ ഇലവന്‍ പ്രഖ്യാപിക്കുക എന്നാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കിയത്.

വെസ്റ്റിന്‍ഡീസ് സ്ക്വാഡ്: Rovman Powell (c), Kyle Mayers (vc), Johnson Charles, Roston Chase, Shimron Hetmyer, Jason Holder, Shai Hope, Akeal Hosein, Alzarri Joseph, Brandon King, Obed McCoy, Nicholas Pooran, Romario Shepherd, Odean Smith, Oshane Thomas.

 

ഹോപിനും പൂരനും ശതകം, നേപ്പാളിനെതിരെ 339 റൺസുമായി വെസ്റ്റിന്‍ഡീസ്

നേപ്പാളിനെതിരെ വെസ്റ്റിന്‍ഡീസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 339 റൺസ് നേടിയപ്പോള്‍ ഷായി ഹോപും നിക്കോളസ് പൂരനും ശതകങ്ങള്‍ നേടി മികവ് പുലര്‍ത്തി. 55/3 എന്ന നിലയിലേക്ക് വീണ ശേഷം വെസ്റ്റിന്‍ഡീസിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 216 റൺസാണ് നേടിയത്. 94 റൺസ് നേടിയ നിക്കോളസ് പൂരന്‍ 115 റൺസ് നേടിയപ്പോള്‍ ഷായി ഹോപ്  132 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിന്റെ ലളിത് രാജ്ബന്‍ഷി മൂന്ന് വിക്കറ്റ് നേടി.

പവലും ഹോപും ഇനി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്മാര്‍

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ തങ്ങളുടെ പുതിയ നായകന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ശേഷം സ്ഥാനം ഒഴിഞ്ഞ നിക്കോളസ് പൂരന് പകരം ഏകദിനത്തിൽ ഷായി ഹോപും ടി20യിൽ റോവ്മന്‍ പവലിനെയും ആണ് ക്യാപ്റ്റന്മാരായി വെസ്റ്റിന്‍ഡീസ് നിയമിച്ചിരിക്കുന്നത്.

മാര്‍ച്ച് 16ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയാവും ഇരുവരുടെയും ആദ്യ ദൗത്യം. 2019ൽ ഹോപിനെ വെസ്റ്റിന്‍ഡീസ് വൈസ് ക്യാപ്റ്റനായി ആദ്യം നിയമിച്ചിരുന്നു. 2022ൽ വീണ്ടും അദ്ദേഹം വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.

പവൽ വെസ്റ്റിന്‍ഡീസിനെ മൂന്ന് ഏകദിനത്തിലും 1 ടി20 മത്സരത്തിലും നയിച്ചിട്ടുണ്ട്.

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 36 റൺസും റോസ്ടൺ ചേസ് 7 പന്തിൽ 17 റൺസും നേടുകയായിരുന്നു.

ഗയാനയ്ക്ക് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസും ഷായി ഹോപും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രപോള്‍ ഹേംരാജും(29), ഷിമ്രൺ ഹെറ്റ്മ്യറും(36) നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഗുര്‍ബാസ് 26 പന്തിൽ 52 റൺസ് നേടിയപ്പോള്‍ ഷായി ഹോപ് 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

വിന്‍ഡീസിന് പ്രതീക്ഷ നൽകി ഹോപും പൂരനും, ഇന്ത്യയ്ക്കെതിരെ 311 റൺസ്

ഷായി ഹോപിന്റെ ശതകത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഹോപ് 115 റൺസ് നേടി 49ാം ഓവറിൽ പുറത്തായപ്പോള്‍ 74 റൺസ് നേടിയ നിക്കോളസ് പൂരന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഷായി ഹോപ് തന്റെ നൂറാം ഏകദിനത്തിൽ ശതകം നേടിയാണ് ആഘോഷമാക്കിയത്.

കൈൽ മയേഴ്സ് 39 റൺസും ഷമാര്‍ ബ്രൂക്ക്സ് 35 റൺസും നേടി ആതിഥേയര്‍ക്കായി ബാറ്റിംഗ് സംഭാവന നൽകി. ഇന്ത്യയ്ക്കായി ശര്‍ദ്ധുൽ താക്കൂര്‍ 3 വിക്കറ്റ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് വെസ്റ്റിന്‍ഡീസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 15 റൺസുമായി പുറത്താകാതെ നിന്നു.

വെസ്റ്റിന്‍ഡീസിന് 305 റൺസ്, ശതകവുമായി ഷായി ഹോപ്

പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 305 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് വേണ്ടി ഷായി ഹോപ് ശതകം നേടിയപ്പോള്‍ ഷമാര്‍ ബ്രൂക്സ് 70 റൺസുമായി തിളങ്ങി.

കൈൽ മയേഴ്സിനെ തുടക്കത്തിലെ നഷ്ടമായ ശേഷം 154 റൺസ് കൂട്ടുകെട്ടുമായി ബ്രൂക്സ് – ഹോപ് കൂട്ടുകെട്ടാണ് വെസ്റ്റിന്‍ഡീസിന് മുന്നോട്ട് നയിച്ചത്. പാക്കിസ്ഥാനായി ഹാരിസ് റൗഫ് 4 വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

റോവ്മന്‍ പവൽ(32), റൊമാരിയോ ഷെപ്പേര്‍ഡ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ക്യാപ്റ്റന്‍ നിക്കോളസ് പൂരന്‍ 21 റൺസ് നേടി.

ഹോപിന്റെ ശതകം, മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്

ഓപ്പണര്‍മാരായ ഷായി ഹോപും ഷമാര്‍ ബ്രൂക്ക്സും നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ നെതര്‍ലാണ്ട്സിനെതിരെ 7 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടിയിരുന്നു.

പിന്നീട് ലക്ഷ്യം 45 ഓവറിൽ 247 റൺസായി പുതുക്കി നിശ്ചയിച്ചപ്പോള്‍ 43.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ മറികടന്നു.

ഷായി ഹോപ് പുറത്താകാതെ 119 റൺസ് നേടിയപ്പോള്‍ 60 റൺസുമായി ഷമാര്‍ ബ്രൂക്ക്സ് താരത്തിന് ഒന്നാം വിക്കറ്റിൽ മികച്ച പിന്തുണ നൽകി. 120 റൺസാണ് ഈ കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. 120/0 എന്ന നിലയിൽ നിന്ന് ബ്രൂക്ക്സിനെയും ബോണ്ണറിനെയും അടുത്തടുത്ത പന്തുകളിൽ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയപ്പോള്‍ നിക്കോളസ് പൂരനെ ആര്യന്‍ ദത്ത് പുറത്താക്കി. ഇതോടെ വിന്‍ഡീസ് 133/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ഷായി ഹോപിന് കൂട്ടായി എത്തിയ ബ്രണ്ടന്‍ കിംഗ് നേടിയ 58 റൺസ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 116 റൺസാണ് ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

വിജയത്തില്‍ തനിക്കും സംഭാവന ചെയ്യുവാനായി എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യം – ഷായി ഹോപ്

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയ വെസ്റ്റിന്‍ഡീസിന്റെ ഓപ്പണിംഗ് താരം ഷായി ഹോപ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ചുമതല അവസരം ലഭിയ്ക്കുമ്പോളെല്ലാം റണ്‍സ് സ്കോര്‍ ചെയ്യുക എന്നതാണെന്നും എന്നാല്‍ അത് എപ്പോഴും അങ്ങനെ ആവണമെന്നില്ലെന്നും ഇത്തവണ അത്തരത്തില്‍ സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോപ് സൂചിപ്പിച്ചു.

ഏറെ കാലത്തിന് ശേഷമാണ് വെസ്റ്റിന്‍ഡീസിന് ഇതുപോലെ ഒരു ഫലം ലഭിയ്ക്കുന്നതെന്നും ടീമംഗങ്ങള്‍ ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും കഠിന പ്രയത്നം നടത്തിയിട്ടുള്ളവരാണെന്നും ഈ വിജയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഷായി ഹോപ് പറഞ്ഞു.

പരമ്പര തൂത്തുവാരി വെസ്റ്റിന്‍ഡീസ്, ശതകവുമായി ഡാരെന്‍ ബ്രാവോ കളിയിലെ താരം

ശ്രീലങ്ക നല്‍കിയ 275 റണ്‍സ് വിജയ ലക്ഷ്യം 9 പന്ത് അവശേഷിക്കെ മറികടന്ന് വെസ്റ്റിന്‍ഡീസ്. ജയത്തോടെ പരമ്പര 3-0ന് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. 102 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയ്ക്കൊപ്പം ഷായി ഹോപ്(64), കീറണ്‍ പൊള്ളാര്‍ഡ്(53*) എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്.

ഡാരെന്‍ ബ്രാവോ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷായി ഹോപ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version