സ്റ്റുവർട്ട് ലോയെ നേപ്പാളിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

മോണ്ടി ദേശായിക്ക് പകരക്കാരനായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റുവർട്ട് ലോയെ അടുത്ത രണ്ട് വർഷത്തേക്ക് നേപ്പാൾ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മുമ്പ് ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലോ.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ന്റെ ഭാഗമായി ജൂണിൽ സ്കോട്ട്‌ലൻഡിനും നെതർലാൻഡ്‌സിനും എതിരായ നിർണായക ത്രിരാഷ്ട്ര പരമ്പരയായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. നിലവിൽ നേപ്പാൾ ടേബിളിൽ ഏറ്റവും താഴെയാണ്.

അവസാന 2 പന്തിൽ 2 റൺ എടുക്കാൻ ആകാതെ നേപ്പാൾ, ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു

ഇന്ന് ടി20 ലോകകപ്പിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് നേപ്പാളിനെ തോല്പ്പിച്ചു. നേപാൾ വിജയത്തിനെ അരികെ വെച്ചാണ് ഇന്ന് പരാജയപ്പെട്ടത്. വിജയിക്കാൻ അവസാന 2 പന്തിൽ 2 റൺസ് മാത്രമെ നേപ്പാളിന് വേണ്ടിയിരുന്നുള്ളൂ. എന്നാൽ അവസാന 2 പന്തിൽ ഒരു റൺ എടുക്കാൻ പോലും അവർക്ക് ആയില്ല.

4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ഷംസി

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 115 റൺസ് മാത്രമാണ് എടുത്തത്. 43 റൺസ് എടുത്ത റീസ ഹെൻഡ്രിക്സും 27 റൺസ് എടുത്ത സ്റ്റബ്സും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാളിനായി ആസിഫ് ഷെയ്ക് തിളങ്ങി.ഓപ്പണർ 49 പന്തിൽ നിന്ന് 42 റൺസ് എടുത്തു. അനിൽ ഷാ 27 റൺസും എടുത്തു. ബാർട്മൻ എറിഞ്ഞ അവസാന ഓവറിൽ നേപ്പാളിന് 8 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഇത് അവസാന 2 പന്തിൽ 2 റൺസ് ആയി കുറഞ്ഞു. 20ആം ഓവറിലെ അഞ്ചാം പന്തിൽ ഗുൽസന് റൺ എടുക്കാൻ ആയില്ല‌. അവസാന 1 പന്തിൽ 2 റൺ എന്നായി. ആ പന്തിൽ ഗുൽസൻ ഔട്ട് ആവുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക 4ൽ 4ഉം വിജയിച്ച് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.

ഏഷ്യൻ ഫൈനലിൽ നേപ്പാളിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ഒമാൻ

ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ആയുള്ള ഏഷ്യൻ ലോകകപ്പ് പോരാട്ടത്തിലെ ഫൈനലിൽ ഒമാൻ വിജയിച്ചു. സൂപ്പർ ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു ഒമാന്റെ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ 184 റൺസ് ആയിരുന്നു എടുത്തത്. 52 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് പദുലും 25 പന്തിൽ നിന്ന് 54 അടിച്ച ഗുൽസാൻ ജാ എന്നിവർ അണ് നേപ്പാളിന്റെ ഇന്നിങ്സിന് കരുത്തായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒമാനും 184 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. അവസന ഓവറിൽ ഏഴ് റൺസ് ആയിരുന്നു ഒമാന് വിജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷെ 6 റൺസ് മാത്രംസ് അവർക്ക് എടുക്കാൻ ആയുള്ളൂ. ഒമാന് ആയി 63 റൺസുമായി കശ്യപ്പ് ടോപ് സ്കോറർ ആയി. സൂപ്പർ ഓവറൽ ഒമാൻ 21 റൺസ് അടിച്ചു. നേപ്പാൾ 10 റൺസ് മാത്രമേ എടുത്തുള്ളൂ.

ഇരു രാജ്യങ്ങളും ഫൈനലിൽ എത്തിയതോടെ ടി20 ലോകകപ്പ് യോഗ്യത നേടിയിരുന്നു.

ഒമാനും നേപ്പാളും ടി20 ലോകകപ്പ് യോഗ്യത നേടി

നേപ്പാളും ഒമാനും 2024 ലെ പുരുഷ T20 ലോകകപ്പിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. ഇന്ന് ഇരു ടീമുകളും സെമി ഫൈനലുകൾ ജയിച്ചാണ് യോഗ്യത ഉറപ്പിച്ചത് ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയപ്പോൾ നേപ്പാൾ എട്ട് വിക്കറ്റിന് യു.എ.ഇയെ പരാജയപ്പെടുത്തി.

ഒമാന്റെ അക്വിബ് ഇല്യാസ് 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ അവർ ബഹ്‌റൈനെ 9 വിക്കറ്റിന് 106 എന്ന നിലയിൽ ഒതുക്കി. ഓപ്പണർമാരായ കശ്യപ് പ്രജാപതിയും പ്രതീക് അത്താവലെയും ചേർന്ന് ആറ് ഓവറിനുള്ളിൽ ലക്ഷ്യം മറികടന്നു.

നേപ്പാൾ ഇന്ന് യു.എ.ഇ.യെ 9 വിക്കറ്റിന് 134 എന്ന സ്‌കോറിൽ പിടിച്ചുനിർത്തി. നേപ്പാൾ അവരുടെ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ എട്ടു വിക്കറ്റ് വിജയം നേടി. 63 റൺസ് എടുത്ത് ആസിഫ് ടോപ് സ്കോറർ ആയി.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആതിഥേയത്വം വഹിക്കുന്ന 2024 ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും ബെർത്ത് ഉറപ്പിച്ചതോടെ ആകെ 18 ടീമുകൾ ആയി. ഈ മാസാവസാനം സമാപിക്കുന്ന ആഫ്രിക്കൻ യോഗ്യതാ മത്സരത്തിൽ ടൂർണമെന്റിന്റെ അവസാന രണ്ട് സ്ഥാനങ്ങൾ കൂടെ നിർണ്ണയിക്കപ്പെടും.

പൊരുതി നോക്കി നേപ്പാള്‍, ഇന്ത്യയ്ക്ക് 23 റൺസ് വിജയം, സെമി സ്ഥാനം

ഏഷ്യന്‍ ഗെയിംസ് ടി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക്  23 റൺസിന്റെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 202/4 എന്ന സ്കോര്‍ നേടിയപ്പോള്‍ നേപ്പാളിന് 179 റൺസ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാള്‍ 49 പന്തിൽ 100 റൺസും 15 പന്തിൽ 37 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 25 റൺസുമായി ശിവം ഡുബേയും അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തു. റുതുരാജ് ഗായക്വാഡ് 25 റൺസും നേടി.

32 റൺസ് നേടിയ ദീപേന്ദ്ര സിംഗ് ഐറി ആണ് നേപ്പാളിന്റെ ടോപ് സ്കോറര്‍. കുശൽ ഭുര്‍ട്ടൽ(28), കുശൽ മല്ല(29), സന്ദീപ് ജോറ(29) എന്നിവരും ബാറ്റിംഗിൽ ടീമിനായി പൊരുതി നോക്കി. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി, അവേശ് ഖാന്‍ എന്നിവര്‍  3 വിക്കറ്റ് നേടി.

നേപ്പാള്‍ ബൗളര്‍മാര്‍ ന്യൂ ബോളിൽ വെല്ലുവിളി ഉയര്‍ത്തി – ശുഭ്മന്‍ ഗിൽ

നേപ്പാളിനെതിരെ പത്ത് വിക്കറ്റ് വിജയം നേടിയെങ്കിലും ന്യൂ ബോളിൽ നേപ്പാള്‍ തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. ന്യൂ ബോളിൽ നേപ്പാള്‍ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും എന്നാൽ പന്ത് കൂടുതൽ വെറ്റാവുമ്പോള്‍ ബാറ്റിംഗ് അനായാസമാകുമെന്ന് ഉറപ്പായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ ഡ്രസ്സിംഗ് റൂമിൽ ചര്‍ച്ച ചെയ്തിരുന്നുവെന്നും ഗിൽ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ താന്‍ പുറത്തായ രീതിയിൽ തനിക്ക് ഏറെ സങ്കടമുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ രോഹിത്തിനൊപ്പം മത്സരം ഫിനിഷ് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിൽ സൂചിപ്പിച്ചു.

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മധ്യ നിരയ്ക്ക് തുടരാനായില്ല – രോഹിത് പൗദൽ

നേപ്പാള്‍ ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മധ്യ നിരയിൽ നിന്നും വന്നിരുന്നുവെങ്കില്‍ 30 റൺസോളം അധികം നേടുവാന്‍ ടീമിന് സാധിക്കുമായിരുന്നുവെന്ന് പറഞ്ഞ് നേപ്പാള്‍ നായകന്‍ രോഹിത് പൗദൽ. 260-270 റൺസ് നേടുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ അത് മികച്ച സ്കോറായി കരുതാമായിരന്നുവെന്നും രോഹിത് പറഞ്ഞു.

തുടര്‍ച്ചയായ മഴ പെയ്തത് ബൗളര്‍മാര്‍ക്ക് ബോള്‍ ഗ്രിപ്പ് ചെയ്യുന്നത് പ്രയാസകരമാക്കിയെങ്കിലും ഭേദപ്പെട്ട രീതിയിലാണ് നേപ്പാള്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

മഴയെയും മറികടന്ന് ഇന്ത്യ, രോഹിത്തിനും ഗില്ലിനും അര്‍ദ്ധ ശതകങ്ങള്‍

നേപ്പാളിനെതിരെ 10 വിക്കറ്റ് വിജയത്തോടെ ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 230 റൺസിനാണ് പുറത്തായത്. ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ച് വീണ്ടും മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 23 ഓവറിൽ 145 റൺസായി ഇന്ത്യയുടെ വിജയ ലക്ഷ്യം പുനഃക്രമീകരിച്ചു. രോഹിത് ശര്‍മ്മ ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് 20.1 ഓവറിൽ നിന്നാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്.

രോഹിത് 74 റൺസും ശുഭ്മന്‍ ഗിൽ 67 റൺസുമാണ് നേടിയത്. ജയത്തോടെ പാക്കിസ്ഥാനും ഇന്ത്യയും അടുത്ത റൗണ്ടിലേക്ക് കടന്നു. പാക്കിസ്ഥാന്റെ റൺ റേറ്റ് മറികടക്കുവാന്‍ ഇന്ത്യയ്ക്ക് ഇന്ന് ആയില്ല.

ഇന്ത്യക്ക് എതിരെ പൊരുതാൻ ആകുന്ന ടോട്ടൽ ഉയർത്തി നേപ്പാൾ

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിൽ നേപ്പാൾ ഭേദപ്പെട്ട സ്കോർ നേടി. 50 ഓവറിൽ 230 റൺസ് ആണ് നേപ്പാൾ എടുത്തത്‌. തുടക്കത്തിൽ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി നേപ്പാള്‍ ഓപ്പണര്‍മാര്‍ 65 റൺസാണ് നേടിയത്. 38 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഭിം ഷാര്‍ക്കിയെ രവീന്ദ്ര ജഡേജ മടക്കിയയ്ച്ചു.

പിന്നീട് രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ നേപ്പാള്‍ 101/4 എന്ന നിലയിൽ പ്രതിരോധത്തിലായി. ഒരു വശത്ത് ആസിഫ് ഷെയ്ഖ് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 58 റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടടുത്ത തന്റെ ഓവറിൽ സിറാജ് ഗുൽഷന്‍ ഷായുടെ(23) വിക്കറ്റും വീഴ്ത്തി. ഇതോടെ നേപ്പോള്‍ 144/6 എന്ന നിലയിലായി.

പിന്നീട് ദീപേന്ദ്ര സിംഗും സൊമ്പാൽ കമിയും കൂടെ നേപ്പാളിനെ 200നു മുകളിൽ എത്തിച്ചു. ദീപേന്ദ്ര 25 പന്തിൽ 29 റൺസും സൊമ്പാൽ കമി 56 പന്തിൽ 48 റൺസും എടുത്തു. ഇന്ത്യക്ക് ആയി ജഡേജയും സിറാജും മൂന്ന് വിക്കറ്റു വീതവും വീഴ്ത്തി. ഷമി, ഹാർദിക്, ശർദ്ധുൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേപ്പാള്‍ ബാറ്റിംഗ് തടസ്സപ്പെടുത്തി മഴ, ജഡേജയ്ക്ക് 3 വിക്കറ്റ്

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിൽ 37.5 ഓവറിൽ 178/6 എന്ന നിലയിൽ നേപ്പാള്‍ ബാറ്റിംഗ് തുടരുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 27 റൺസ് നേടി ദീപേന്ദ്ര സിംഗ് എയറിയും 11 റൺസ് നേടി സോംപാൽ കാമിയും ആണ് നേപ്പാളിനായി ക്രീസിലുള്ളത്. മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

തുടക്കത്തിൽ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി നേപ്പാള്‍ ഓപ്പണര്‍മാര്‍ 65 റൺസാണ് നേടിയത്. 38 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഭിം ഷാര്‍ക്കിയെ രവീന്ദ്ര ജഡേജ മടക്കിയയ്ച്ചു.

പിന്നീട് രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ നേപ്പാള്‍ 101/4 എന്ന നിലയിൽ പ്രതിരോധത്തിലായി. ഒരു വശത്ത് ആസിഫ് ഷെയ്ഖ് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 58 റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടടുത്ത തന്റെ ഓവറിൽ സിറാജ് ഗുൽഷന്‍ ഷായുടെ(23) വിക്കറ്റും വീഴ്ത്തി. ഇതോടെ നേപ്പോള്‍ 144/6 എന്ന നിലയിലായി.

ശതകവുമായി ബാബര്‍ തുടങ്ങി, അടിച്ച് തകര്‍ത്ത് ഇഫ്തിക്കറിന്റെ സെഞ്ച്വറി, പാക്കിസ്ഥാന് 342 റൺസ്

നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 342/6 എന്ന സ്കോര്‍ നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബാബര്‍ അസം ആണ് ടീമിനെ തുടക്കത്തിൽ  മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ അതിവേഗ ശതകവുമായി ഇഫ്തിക്കര്‍ അഹമ്മദും തിളങ്ങി.

ബാബര്‍ അസമിനൊപ്പം മൊഹമ്മദ് റിസ്വാനും തിളങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 86 റൺസാണ് നേടിയത്.

44 റൺസ് നേടിയ റിസ്വാന്റെ വിക്കറ്റ് നഷ്ടമായെങ്കിലും തന്റെ ശതകും പൂര്‍ത്തിയാക്കി ബാബര്‍ പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 109 റൺസുമായി ഇഫ്തിക്കര്‍ അഹമ്മദും ബാറ്റിംഗിൽ പാക്കിസ്ഥാനായി തിളങ്ങി. അഞ്ചാം വിക്കറ്റിൽ ബാബറും ഇഫ്തിക്കറും ചേര്‍ന്ന് 214 റൺസാണ് നേടിയത്. 124/4 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് ഈ കൂട്ടുകെട്ട് നയിച്ചു.

131 പന്തിൽ 151 റൺസ് നേടിയ ബാബര്‍ പുറത്തായപ്പോള്‍ ഇഫ്തിക്കര്‍ 71 പന്തിൽ 109 റൺസ് നേടി പുറത്താകാതെ നിന്നു. ഇഫ്തിക്കര്‍ 11 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

ഏഷ്യ കപ്പിലെ ആദ്യ മത്സരം, നേപ്പാളിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

ഏഷ്യ കപ്പ് 2023ലെ ഉദ്ഘാടന മത്സരത്തിൽ  നേപ്പാളിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ മുൽത്താന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. നേപ്പാള്‍ ഏഷ്യ കപ്പിലെ തന്നെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്.

പാക്കിസ്ഥാന്‍: Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Agha Salman, Iftikhar Ahmed, Shadab Khan, Mohammad Nawaz, Shaheen Afridi, Naseem Shah, Haris Rauf

നേപ്പാള്‍: Kushal Bhurtel, Aasif Sheikh(w), Rohit Paudel(c), Aarif Sheikh, Kushal Malla, Dipendra Singh Airee, Gulsan Jha, Sompal Kami, Karan KC, Sandeep Lamichhane, Lalit Rajbanshi

 

Exit mobile version