Westindies

രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ മികച്ച ബാറ്റിംഗ്

ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ ഫോളോ ഓൺ ചെയ്യപ്പെട്ട വെസ്റ്റിന്‍ഡീസ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 173/2 എന്ന നിലയിൽ. ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ 97 റൺസ് കൂടി നേടേണ്ട ടീമിനായി 87 റൺസുമായി ജോൺ കാംപെല്ലും 66 റൺസുമായി ഷായി ഹോപുമാണ് ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ യശസ്വി ജൈസ്വാള്‍ (175), ശുഭ്മന്‍ ഗിൽ (129*) എന്നിവരുടെ ബാറ്റിംഗ് മികവിൽ 518/5 എന്ന സ്കോറാണ് നേടിയത്. സായി സുദര്‍ശന്‍ 87 റൺസ് നേടിയപ്പോള്‍ നിതീഷ് റെഡ്ഡി 43 റൺസും ധ്രുവ് ജുറൈൽ 44 റൺസും നേടി പുറത്തായപ്പോള്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വെസ്റ്റിന്‍ഡീസിന് ആദ്യ ഇന്നിംഗ്സിൽ 248 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.

Exit mobile version