അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, എന്നിട്ടും KKR-നെ സഹായിക്കാൻ ആണ് താൻ തിരികെ വന്നത് – ഗുർബാസ്

തൻ്റെ അമ്മ ഇപ്പോഴും ആശുപത്രിയിലാണെന്നും എങ്കിലും ഐപിഎൽ 2024 പ്ലേഓഫിന് മുന്നോടിയായി തൻ്റെ ‘കെകെആർ കുടുംബത്തെ’ സഹായിക്കാനാണ് താൻ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയതെന്നും കെകെആറിൻ്റെ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് വെളിപ്പെടുത്തി. ഗുർബാസ് തൻ്റെ അമ്മയോടൊപ്പമുണ്ടാകാൻ ടൂർണമെൻ്റിന്റെ തുടക്കത്തിൽ നാട്ടിലേക്ക് പോയിരുന്നു. എന്നാൽ ഫിൽ സാൾട്ട് ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ ടീമിന് തന്നെ ആവശ്യമാണെന്ന് മനസ്സിലാക്കി ഗുർബാസ് തിരിച്ചു വരിക ആയിരുന്നു.

“എൻ്റെ അമ്മ ഇപ്പോഴും ആശുപത്രിയിൽ ആണ്. സുഖം പ്രാപിച്ചു വരുന്നു, ഞാൻ എല്ലാ ദിവസവും അമ്മയോട് സംസാരിക്കുന്നു. പക്ഷേ ഫിൽ സാൾട്ട് പോയപ്പോൾ എൻ്റെ കെകെആർ കുടുംബത്തിന് എന്നെ ഇവിടെ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. അതിനാലാണ് ഞാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങി വന്നത്, ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. എൻ്റെ അമ്മയ്ക്കും താൻ വന്നതിൽ സന്തോഷമാണ്” ഗുർബാസ് പറഞ്ഞു.

ഇന്നലെ ക്വാളിഫയറിൽ ഓപ്പണറായി ഇറങ്ങിയ ഗുർബാസ് 14 പന്തിൽ നിന്ന് 23 റൺസ് എടുത്തിരുന്നു.

ഗുര്‍ബാസിന് തകര്‍പ്പന്‍ ശതകം, അയര്‍ലണ്ടിനെതിരെ 310 റൺസ് നേടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 310 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി അയര്‍ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അഫ്ഗാന്‍ ഓപ്പണര്‍മാര്‍ 150 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

ഇബ്രാഹിം സദ്രാന്‍ 60 റൺസ് നേടി പുറത്തായപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 121 റൺസാണ് നേടിയത്. 33 പന്തിൽ 50 റൺസ് നേടി ഹസ്മത്തുള്ള ഷഹീദിയും 27 പന്തിൽ 40 റൺസ് നേടി മൊഹമ്മദ് നബിയും മികച്ച് നിന്നപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 310 എന്ന മികച്ച സ്കോര്‍ അഫ്ഗാനിസ്ഥാന്‍ നേടി.

അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്, 156 റൺസിന് പുറത്ത്

ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. അഫ്ഗാനിസ്ഥാനെ വെറും 37.2 ഓവറിൽ 156 റൺസിനാണ് ബംഗ്ലാദേശ് എറിഞ്ഞിട്ടത്. മെഹ്ദി ഹസന്‍ മിറാസും ഷാക്കിബ് അൽ ഹസനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

47 റൺസ് നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായിയും ഇബ്രാഹിം സദ്രാനും 22 റൺസ് വീതവും റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും 18 റൺസ് വീതവും നേടിയെങ്കിലും മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല.

ട്വിസ്റ്റോട് ട്വിസ്റ്റ്, അവസാന ഓവറിൽ 1 വിക്കറ്റ് വിജയവുമായി പാകിസ്താൻ

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 300 റൺസ് എന്ന സ്കോര്‍ ഒരു പന്ത് അവശേഷിക്കെ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ പാക്കിസ്ഥാനിൽ നിന്ന് വിജയം അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ഷദബ് ഖാന്റെ മികവിൽ പാക്കിസ്ഥാന്‍ തിരിച്ചുവരുന്ന കാഴ്ച കണ്ടുവെങ്കിലും അവസാന ഓവറില്‍ ഷദബ് ഖാനെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കി അഫ്ഗാന്‍ മത്സരം കൈക്കലാക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന നിലയിലേക്ക് മത്സരം നീങ്ങി. എന്നാൽ നസീം ഷായുടെ രണ്ട് ബൗണ്ടറികള്‍ പാക്കിസ്ഥാന്റെ ഒരു വിക്കറ്റ് വിജയം സാധ്യമായി.

301 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ത്രില്ലിംഗ് വിജയം കരസ്ഥമാക്കിയത്. പാക്കിസ്ഥാനെ ഏകദിനത്തിൽ ആദ്യമായി തോല്പിക്കകു എന്ന ചരിത്ര നിമിഷം ആണ് അഫ്ഗാനിസ്ഥാന് കൈമോശം വന്നത്.

ഇമാം ഉള്‍ ഹക്കും ബാബര്‍ അസമും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും കരുതിയ നിമിഷത്തിൽ അഫ്ഗാനിസ്ഥാന്‍ വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഫകര്‍ സമനെ(30) തുടക്കത്തിൽ നഷ്ടമാകുമ്പോള്‍ 52 റൺസായിരുന്നു പാക് ഓപ്പണര്‍മാര്‍ നേടിയത്.

പിന്നീട് 118 റൺസാണ് ബാബര്‍ – ഇമാം കൂട്ടുകെട്ട് നേടിയത്. 53 റൺസ് നേടിയ ബാബറിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സമന്റെ വിക്കറ്റും ഫറൂഖിയാണ് നേടിയത്. ഒരു വശത്ത് വിക്കറ്റ് വീണപ്പോളും ഇമാം ഉള്‍ ഹക്ക് പാക്കിസ്ഥാന്റെ പ്രതീക്ഷയായി ക്രീസിൽ നിന്നു.

91 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 211/6 എന്ന നിലയിലായിരുന്നു. ഷദബ് ഖാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 47 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഇഫ്തിക്കറിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായി.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 33 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്.  49ാം ഓവറിൽ ഷദബ് ഖാന്‍ 16 റൺസ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 11 റൺസ് ആയി മാറി. ഓവറിലെ ആദ്യ പന്തിൽ റണ്ണെടുക്കാതിരുന്നപ്പോള്‍ അടുത്ത മൂന്ന് പന്തിൽ ഡബിളും അഞ്ചാം പന്തിൽ ബൗണ്ടറിയും ആറാം പന്തിൽ സിക്സറും നേടി ഷദബ് പാക് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

അവസാന ഓവറിലെ ആദ്യ പന്തിൽ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ ഷദബ് ഖാന്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് താരം റണ്ണൗട്ടായതോടെ പാക്കിസ്ഥാന് 9ാം വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരു പന്ത് അവശേഷിക്കെ പാക്കിസ്ഥാന്‍ വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്. നസീം ഷാ 2 ബൗണ്ടറി നേടിയാണ് പാക്കിസ്ഥാന്റെ 1 വിക്കറ്റ് വിജയം സാധ്യമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 227 റൺസ് ആണ് അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ നേടിയത്. സദ്രാന്‍ 80 റൺസ് നേടിയപ്പോള്‍ ഗുര്‍ബാസ് 151 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി 300 റൺസിൽ അഫ്ഗാനിസ്ഥാനെ ഒതുക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചു. ഷഹീന്‍ അഫ്രീദി 2 വിക്കറ്റ് നേടി.

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്താന് കൂറ്റൻ വിജയം

രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്താൻ. ഇന്ന് 142 റൺസിന്റെ വിജയമാണ് അഫ്ഗാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് എടുത്തിരുന്നു ഓപ്പണർ ഗുർബാസും സദ്രാനും നേടിയ സെഞ്ച്വറികൾ ആണ് അഫ്ഗാനെ വലിയ സ്കോറിലേക്ക് കൊണ്ടു പോയത്‌.

ഗുർബാസ് 125 പന്തിൽ നിന്ന് 145 റൺസ് എടുത്തു. 8 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സദ്രാൻ 119 പന്തിൽ നിന്ന് 100 റൺസും എടുത്തു. ഒരു സിക്സും 9 ഫോറും താരം അടിച്ചു. ഇവരെ കൂടെ 15 പന്തിൽ നിന്ന് 25 റൺസ് അടിച്ച് നബിയും തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. 72-7 എന്ന നിലയിൽ അവർ പതറിയിരുന്നു. 69 റൺസ് എടുത്ത മുഷ്ഫിഖുർ റഹീം ആണ് ബംഗ്ലാദേശ് നിരയിൽ ആകെ തിളങ്ങിയത്. അവരുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. അഫ്ഘാനായി മുഷ്ഫിഖുർ റഹീമും ഫസലാഖുനുൻ 3 വിക്കറ്റ് വീഴ്ത്തി. റാഷിദ് 2 വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ അഫ്ഘാൻ പരമ്പര 2-0ന് മുന്നിലായി.

റഹ്മാനുള്ള ഗുർബാസിന്റെ പവറിൽ കൊൽക്കത്തക്ക് പൊരുതാനുള്ള സ്കോർ

ഗുജറാത്ത് ടൈറ്റൻസിന് എതിരെ 180 എന്ന വിജയ ലക്ഷ്യം ഉയർത്തി കൊൽക്കത്ത ബൈറ്റ് റൈഡേഴ്സ്. അഫ്ഘാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസിന്റെ 81 റൺസിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സ്കോറിൽ എത്തിയത്. ഗുർബാസ് ഖാൻ 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു. ഏഴ് സിക്സുകൾ അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. തന്റെ സഹ ദേശീയ താരമായ റഷീദ് ഖാനെ ആണ് ഗുർബാസ് ഇന്ന് കൂടുതൽ അടിച്ചു തകർത്തത്‌. റഷീദ് ഖാൻ ഇന്ന് 4 ഓവറിൽ നിന്ന് 54 റൺസ് വഴങ്ങി.

കൊൽക്കത്ത നിരയിൽ റസൽ മാത്രമാണ് പിന്നെ ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. റസൽ അവസാന ഓവറുകളിൽ വന്ന് 19 പന്തിൽ 34 റൺസ് എടുത്തു. ജഗദീഷൻ 19, ശർദ്ധുൽ താകൂർ 0, നിതീഷ് റാണ 4, വെങ്കിടേഷ് അയ്യർ 11, റിങ്കു സിംഗ് 19 എന്നിവർ നിരാശപ്പെടുത്തി. കൊൽക്കത്ത ഇന്നിംഗ്സ് 179/6 എന്ന നിലയിലാണ് അവസാനിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജോഷുവ ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. നൂർ 4 ഓവറിൽ 21 റൺസ് മാത്രമെ വഴങ്ങിയുള്ളൂ.

ഗുജറാത്തിൽ നിന്ന് ലോക്കി ഫെര്‍ഗൂസൺ തിരികെ കൊല്‍ക്കത്തയിലേക്ക്, ഗുര്‍ബാസിനെയും കൊല്‍ക്കത്തയ്ക്ക് നൽകി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരികെ എത്തി ലോക്കി ഫെര്‍ഗൂസൺ. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിൽ നിന്ന് താരത്തെ കൊല്‍ക്കത്തയിലേക്ക് ട്രേഡ് ചെയ്യുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി ആദ്യ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകള്‍ ആണ് താരം നേടിയത്.

അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ റഹ്മാനുള്ള ഗുര്‍ബാസിനെയും കൊൽക്കത്തയിലേക്ക് ഗുജറാത്ത് ട്രേഡ് ചെയ്തിരുന്നു. താരം ജേസൺ റോയിയ്ക്ക് പകരം ടീമിലെത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 36 റൺസും റോസ്ടൺ ചേസ് 7 പന്തിൽ 17 റൺസും നേടുകയായിരുന്നു.

ഗയാനയ്ക്ക് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസും ഷായി ഹോപും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രപോള്‍ ഹേംരാജും(29), ഷിമ്രൺ ഹെറ്റ്മ്യറും(36) നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഗുര്‍ബാസ് 26 പന്തിൽ 52 റൺസ് നേടിയപ്പോള്‍ ഷായി ഹോപ് 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

ഐ പി എല്ലിൽ അവസരം കിട്ടിയില്ല, ഏഷ്യാ കപ്പിൽ തകർക്കുന്നു, “റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത് നിലനിർത്തണം”

അഫ്ഗാനിസ്താൻ താരം റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത ടൈറ്റൻസ് അടുത്ത സീസണിൽ നിലനിർത്തണം എന്ന് വസീം ജാഫർ. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റ്നസിനൊപ്പം ഐ പി എല്ലിൽ ഉണ്ടായിരുന്നു. എന്നാൽ അവസരം തീരെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് എതിരെ 45 ബോളിൽ 84 റൺസ് അടിച്ചതോടെ പലരുടെയും ശ്രദ്ധ ഈ താരം പിടിച്ചു പറ്റിയിട്ടുണ്ട്.

റഹ്മാനുള്ള ഗുർബാസ് ഒരു മികച്ച കളിക്കാരനാണെന്നും ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്ന ഐപിഎൽ 2022ൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കേണ്ടതായിരുന്നു എന്നും വസീം ജാഫർ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൽ കുറച്ചുകാലം മാത്യു വെയ്ഡും പിന്നീട് വൃദ്ധിമാൻ സാഹയും ഉണ്ടായിരുന്നതിനാൽ ആണ് കഴിഞ്ഞ സീസണിൽ റഹ്മാനുള്ളക്ക് കളിക്കാൻ ആവാതിരുന്നത്ം കൂടാതെ, ഗുജറാത്ത് ടൈറ്റൻസ് സീസണിലുടനീളം മികച്ച ഫോമിലായിരുന്നു. വസീം ജാഫർ പറഞ്ഞു.

“ടീം ഫോമിലായതിനാൽ പ്ലേയിംഗ് കോമ്പിനേഷനിൽ വലിയ മാറ്റങ്ങളൊന്നും ആരും കരുത്തില്ല, അതായിരിക്കാം ഗുർബാസിന് കളിക്കാൻ കഴിയാത്തതിന്റെ കാരണം.” ജാഫർ തുടർന്നു.

അടുത്ത ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ നിലനിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹത്തിന് കളിക്കാനും അവസരം ലഭിക്കും എന്നാണ് പ്രതീക്ഷ. ജാഫർ കൂട്ടിച്ചേർത്തു.

കളിയിലെ താരമായി, പക്ഷേ വിജയമില്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് റഹ്മാനുള്ള ഗുര്‍ബാസ്

ശ്രീലങ്കയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷവും റഹ്മാനുള്ള ഗുര്‍ബാസിനായിരുന്നു കളിയിലെ താരം പുരസ്കാരം ലഭിച്ചത്. 45 പന്തിൽ നിന്ന് 84 റൺസ് നേടിയ താരം അഫ്ഗാനിസ്ഥാനെ മികച്ച നിലയിലേക്ക് എത്തിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകളുമായി ശ്രീലങ്ക തിരിച്ചടിച്ച് 175 റൺസിൽ ടീമിനെ പിടിച്ചുകെട്ടുകയായിരുന്നു.

ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോര്‍ നേടുമെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിൽ ലങ്ക മികച്ച ബാറ്റിംഗുമായി വിജയം കൈക്കലാക്കുകയായയിരുന്നു.

25 റൺസ് കുറവാണ് അഫ്ഗാനിസ്ഥാന്‍ നേടിയതെന്നാണ് ഗുര്‍ബാസ് പ്രതികരിച്ചത്. തനിക്ക് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചുവെങ്കിലും മത്സരഫലത്തിൽ ഏറെ വിഷമം ഉണ്ടെന്ന് ഗുര്‍ബാസ് വ്യക്തമാക്കി. പക്ഷേ ഇത്തരം വീഴ്ചകള്‍ ക്രിക്കറ്റിൽ സ്വാഭാവികമാണെന്നും ഗുര്‍ബാസ് പറഞ്ഞു.

റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ച പ്രകടനം, അവസാന ഓവറുകളിൽ ശ്രീലങ്കയുടെ തിരിച്ചുവരവ്

ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാന് 175 റൺസ്. ഇന്ന് ഏഷ്യ കപ്പിലെ സൂപ്പര്‍ 4 മത്സരത്തിൽ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ 46 റൺസാണ് നേടിയത്. 13 റൺസ് നേടിയ ഹസ്രത്തുള്ള സാസായിയുടെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം വിക്കറ്റിൽ ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 93 റൺസ് നേടി മികച്ച സ്കോറിലേക്ക് അഫ്ഗാനിസ്ഥാനെ നയിച്ചു.

റഹ്മാനുള്ള ഗുര്‍ബാസ് 84 റൺസും ഇബ്രാഹിം സദ്രാന്‍ 40 റൺസും നേടി പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17.2 ഓവറിൽ 151 റൺസാണ് നേടിയത്. മുഹമ്മദ് നബിയെ തീക്ഷണ പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന് നാലാം വിക്കറ്റും നഷ്ടമായി.

10 പന്തിൽ 17 റൺസ് നേടി അപകടകാരിയായ നജീബുള്ള സദ്രാന്‍ റണ്ണൗട്ടായപ്പോള്‍ അഫ്ഗാനിസ്ഥാന് അവസാന ഓവറുകളിൽ മേൽക്കൈ നഷ്ടമായി.

വിജയത്തുടക്കം കുറിച്ച് അഫ്ഗാനിസ്ഥാന്‍, ശ്രീലങ്കയെ തകര്‍ത്തത് 8 വിക്കറ്റിന്

ഏഷ്യ കപ്പ് 2022ൽ വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 105 റൺസിനെറി‍ഞ്ഞൊതുക്കിയ ശേഷം അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് വിജയം ആണ് നേടിയത്.

10.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാന്‍ വിജയം നേടിയപ്പോ‍ള്‍ 18 പന്തിൽ 40 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസ് ആണ് ടോപ് ഓര്‍ഡറിൽ കസറിയത്. ഹസ്രത്തുള്ള സാസായി പുറത്താകാതെ 37 റൺസും ഇബ്രാഹിം സദ്രാന്‍ 15 റൺസും നേടി.

Exit mobile version