രണ്ടാം ന്യൂബോള്‍ വിന്‍ഡീസിന്റെ കഥകഴിച്ചു

മികച്ച നിലയില്‍ നിന്ന് 264/8 എന്ന നിലയിലേക്ക് വീണ് ബോര്‍ബഡോസ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്ഥിതി പരുങ്ങലിലായി വിന്‍ഡീസ്. ഇന്നലെ ഒരു ഘട്ടത്തില്‍ 240/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് ഒന്നാം ദിവസം ആതിഥേയര്‍ നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്ത ശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

ന്യൂബോള്‍ എടുത്ത പത്തോവറിനുള്ളില്‍ 24 റണ്‍സ് നേടുന്നതിനിടയില്‍ നാല് വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സണ്‍ നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മൂന്ന് വിന്‍ഡീസ് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങളും ഓപ്പണര്‍മാര്‍ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തുമെത്തിയെങ്കിലും സ്കോര്‍ ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ മത്സരം ഇംഗ്ലണ്ടിനു അനുകൂലമെന്ന് വേണം കരുതുവാന്‍. ലഭിച്ച തുടക്കങ്ങളെ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് വിന്‍ഡീസിനു തിരിച്ചടിയായി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സ് നേടിയ ശേഷമാണ് 44 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ പുറത്തായത്. താരം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 53 പന്തില്‍ നിന്നാണ് 44 റണ്‍സ് കാംപെല്‍ നേടിയത്. അതേ സമയം ഷായി ഹോപും(57) ക്രെയിഗ് ബ്രാത്‍വൈറ്റും(40) റോഷ്ടണ്‍ ചേസും(54) ടെസ്റ്റ് ശൈലിയില്‍ തന്നെ തങ്ങളുടെ ഇന്നിംഗ്സുകള്‍ മുന്നോട്ട് നയിച്ചു.

60 പന്തില്‍ നിന്ന് 56 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് ക്രീസിലുള്ളതെങ്കിലും വിന്‍ഡീസ് ഇന്നിംഗ്സ് അധികം ഓവറുകള്‍ പിടിച്ച് നില്‍ക്കാനാകുമെന്ന് തോന്നുന്നില്ല. ഹെറ്റ്മ്യര്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്ത് ഇന്നിംഗ്സ് സ്കോര്‍ 300 കടത്തിയാല്‍ ബോര്‍ബഡോസില്‍ വിന്‍ഡീസിനു ആശ്വാസമെന്ന് പറയാം.

ഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍

ഷെല്‍ഡണ്‍ കോട്രെല്‍ ബൗളിംഗിലും ഷായി ഹോപ് ബാറ്റിംഗിലും തിളങ്ങിയ മത്സരത്തില്‍ ആധികാരിക വിജയവുമായി ടി20 പരമ്പര ആരംഭിച്ച വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ സന്ദര്‍ശകര്‍ 10.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ഷായി ഹോപ് 23 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍(28*), നിക്കോളസ് പൂരന്‍(23*) എന്നിവര്‍ വിജയികള്‍ക്കായി പുറത്താകാതെ നിന്നു. 18 റണ്‍സ് നേടിയ എവിന്‍ ലൂയിസ് ആണ് പുറത്തായ മറ്റൊരു താരം. 6 സിക്സും 3 ഫോറുമടക്കമാണ് ഷായി ഹോപിന്റെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ തന്റെ അര്‍ദ്ധ ശതകം ഹോപ് പൂര്‍ത്തിയാക്കിയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 129 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ വിന്‍ഡീസിനു സാധിച്ചു. 19 ഓവറില്‍ അവസാനിച്ച ബംഗ്ലാദേശ് ഇന്നിംഗ്സില്‍ 61 റണ്‍സ് നേടി ഷാക്കിബ് അല് ഹസന്‍ ടോപ് സ്കോറര്‍ ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ കീമോ പോള്‍ രണ്ടും ഒഷെയ്‍ന്‍ തോമസ്, കാര്‍ലോസ് ബ്രാത്‍വെയ്റ്റ്, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

8 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസ് നല്‍കിയ 199 റണ്‍സ് വിജയ ലക്ഷ്യം 38.3 ഓവറില്‍ സ്വന്തമാക്കി ബംഗ്ലാദേശ്. 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുമ്പോള്‍ പരമ്പരയും ബംഗ്ലാദേശ് 2-1നു നേടി. തമീം ഇക്ബാല്‍(81*), സൗമ്യ സര്‍ക്കാര്‍(80) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും കീമോ പോള്‍ ആണ് വീഴ്ത്തിയത്. ലിറ്റണ്‍ ദാസ്(23) പുറത്തായപ്പോള്‍ വിജയ സമയത്ത് തമീമിനൊപ്പം മുഷ്ഫിക്കുര്‍ റഹിം 16 റണ്‍സുമായി പുറത്താകാതെ നിന്നു.

4 വിക്കറ്റ് നേടിയ മെഹ്ദി ഹസന്‍ കളിയിലെ താരമായപ്പോള്‍ വിന്‍ഡീസ് നിരയില്‍ 108 റണ്‍സുമായി പുറത്താകാതെ പൊരുതിയ ഷായി ഹോപാണ് പരമ്പരയിലെ താരം. കഴിഞ്ഞ മത്സരത്തിലും പുറത്താകാതെ നേടിയ 146 റണ്‍സുമായി ഷായി ഹോപ് വിന്‍ഡീസ് ജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ടീമിലെ സഹതാരങ്ങളുടെ മോശം പ്രകടനം വിനയാകുകയായിരുന്നു.

ഷായി ഹോപിന്റെ ശതകത്തില്‍ ജയം സ്വന്തമാക്കി വിന്‍ഡീസ്

രണ്ട് പന്ത് ശേഷിക്കെ 4 വിക്കറ്റ് വിജയം നേടി വിന്‍ഡീസ്. ഷായി ഹോപ് പുറത്താകാതെ നേടിയ ശതകത്തിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ വിജയം. 146 റണ്‍സുമായി പുറത്താകാതെ നിന്ന ഹോപിു പിന്തുണയായി കീമോ പോള്‍ 18 റണ്‍സ് നേടി വിജയ സമയത്ത് ക്രീസില്‍ നിന്നു. ഡാരെന്‍ ബ്രാവോ(27), മര്‍ലന്‍ സാമുവല്‍സ്(26) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു.

ബംഗ്ലാദേശിനു വേണ്ടി രണ്ട് വീതം വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിേലേക്ക് നയിക്കാനായില്ല. പരമ്പരയില്‍ ഇരു ടീമുകളും 1-1നു ഒപ്പമാണ്. അവസാന അഞ്ചോവറില്‍ 38 റണ്‍സായിരുന്നു ബംഗ്ലാദേശ് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ വിക്കറ്റ് വീഴുത്തുവാന്‍ ബംഗ്ലാദേശിനു കഴിയാതെ പോയത് ടീമിനു തിരിച്ചടിയായി.

ടീമിനു ആശ്വാസമായി വിന്‍ഡീസ് താരങ്ങളുടെ റാങ്കിംഗ് നേട്ടം

ഇന്ത്യയോട് 1-3നു പരമ്പര നഷ്ടമായെങ്കിലും വിന്‍ഡീസ് ടീമിനു ആശ്വാസമായി ബാറ്റിംഗ് താരങ്ങളുടെ റാങ്കിംഗ് നേട്ടം. ഷായി ഹോപും ഷിമ്രണ്‍ ഹെറ്റ്മ്യറും തങ്ങളുടെ റാങ്കിംഗ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രം 25, 26 റാങ്കുകളിലേക്ക് ഏകദിന ബാറ്റിംഗില്‍ എത്തുകയായിരുന്നു. ഹോപ് 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.

259 റണ്‍സ് പരമ്പരയില്‍ നിന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ നേടിയപ്പോള്‍ 250 റണ്‍സാണ് ഹോപ് നേടിയത്.

വിന്‍ഡീസ് പ്രതീക്ഷയായി ഹോപ്, അവസാന ഓവറുകളില്‍ സംഹാര താണ്ഡവവുമായി ആഷ്‍ലി നഴ്സ്

ഇന്ത്യയ്ക്കെതിരെ പൂനെ ഏകദിനത്തില്‍ വിന്‍ഡീസ് 283/9 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 121/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷായി ഹോപ്പിന്റെ പ്രകടനമാണ് താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സിലെ എട്ടാം വിക്കറ്റായി വീഴുമ്പോള്‍ ഹോപ് 95 റണ്‍സാണ് നേടിയത്. അര്‍ഹമായൊരു ശതകം നഷ്ടമായെങ്കിലും താരത്തിന്റെ പോരാട്ടവീര്യം വിന്‍ഡീസിനു പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഷ്‍ലി നഴ്സും കെമര്‍ റോച്ചും ചേര്‍ന്ന് നേടിയ 56 റണ്‍സിന്റെ ബലത്തിലാണ് വിന്‍ഡീസ് വീണ്ടും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ വിന്‍ഡീസ് വീണ്ടും മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും താരം 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഷ്‍ലി നഴ്സ്(40)-കെമര്‍ റോച്ച്(15) സഖ്യം 56 റണ്‍സ് നേടിയതും വിന്‍ഡീസിനു തുണയായി. 22 പന്തില്‍ നിന്നാണ് നഴ്സ് തന്റെ 40 റണ്‍സ് നേടിയത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 4 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിന്‍ഡീസിനിതു വിജയത്തിനോളം പോന്ന ടൈ

ആവേശകരമായ മത്സരത്തിനൊടുവില്‍ അവസാന പന്തില്‍ 5 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന വിന്‍ഡീസിനു വേണ്ടി ബൗണ്ടറിയുമായി ഷായി ഹോപ് ടൈ പിടിച്ചെടുത്തു. കോഹ്‍ലിയുടെ സ്വപ്ന തുല്യമായ റെക്കോര്‍ഡ് ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനമാണ് ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുത്തത്. 322 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ സമനില പിടിച്ചെടുക്കുവാന്‍ സഹായിച്ചത് ഹോപ്പും ഷിമ്രണ്‍ ഹെറ്റ്മ്യറും. ഹെറ്റ്മ്യറിനു ശതകം നേടാനായില്ലെങ്കിലും 64 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ യുവ താരത്തിന്റെ ഇന്നിംഗ്സാണ് വിജയത്തിനു തുല്യമായ സമനില പിടിച്ചെടുക്കുവാന്‍ വിന്‍ഡീസിനു സഹായകരമായത്. ഒപ്പം ഷായി ഹോപ്പും ബാറ്റ് വീശി ഇന്നിംഗ്സിന്റെ അവസാനം വരെ പൊരുതി നിന്നപ്പോള്‍ വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനായില്ലെങ്കിലും ഇന്ത്യയുടെ ലീഡ് ഒന്നാക്കി നിലനിര്‍ത്തുവാന്‍ സാധിച്ചു. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.

നാലാം വിക്കറ്റില്‍ ഇവരിരുവരും ചേര്‍ന്ന് നേടിയ 143 റണ്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 7 സിക്സും 4 ബൗണ്ടറിയും സഹിതം 94 റണ്‍സ് നേടിയ ഹെറ്റ്മ്യറിനെ ചഹാല്‍ പുറത്താക്കിയെങ്കിലും ഷായി ഹോപ് തന്റെ ശതകം പൂര്‍ത്തിയാക്കി വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. വിന്‍ഡീസ് അനായാസം ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറെ നഷ്ടമായത് ടീമിനെ പ്രതിസന്ധിയിലാക്കി.

2 ഓവറില്‍ 20 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. മുഹമ്മദ് ഷമി എറിഞ്ഞ 49ാം ഓവറില്‍ നിന്ന് വെറും 6 റണ്‍സ് മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. അവസാന ഓവറില്‍ 14 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സന്ദര്‍ശകര്‍ക്ക് ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ആദ്യ മൂന്ന് പന്ത് അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 7 റണ്‍സ് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ നാലാം പന്തില്‍ ഉമേഷ് യാദവ് ആഷ്‍ലി നഴ്സിനെ പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം പരത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടുവാന്‍ ഷായി ഹോപിനു സാധിച്ചപ്പോള്‍ ലക്ഷ്യം അവസാന പന്തില്‍ അഞ്ചായി മാറി. അവസാന പന്തില്‍ ബൗണ്ടറി നേടി ടൈ സ്വന്തമാക്കിയപ്പോള്‍ ഷായി ഹോപ് 123 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടം, അരങ്ങേറ്റത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങി ശര്‍ദ്ധുല്‍ താക്കൂര്‍

ഹൈദ്രാബാദ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ വിന്‍ഡീസിനു രണ്ട് വിക്കറ്റ് നഷ്ടം. ക്രെയിഗ് ബ്രാത്‍വൈറ്റ്(14), കീറണ്‍ പവല്‍(22), ഷായി ഹോപ്(36) എന്നിവരെ ടീമിനു നഷ്ടമായി. ഹോപ്പിന്റെ വിക്കറ്റ് വീണതോടെ ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.  ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.  31.3 ഓവറില്‍ നിന്ന് 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് വിന്‍ഡീസ് 86 റണ്‍സ് നേടിയത്. ലഞ്ചിനു 2 വിക്കറ്റ് നഷ്ടത്തില്‍ മടങ്ങാമെന്ന വിന്‍ഡീസ് പ്രതീക്ഷയമാണ് ഉമേഷ് യാദവ് തകര്‍ത്തത്. 36 റണ്‍സ് നേടിയ ഷായി പോപ്പിന്റെ വിക്കറ്റ് നഷ്ടമായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയാണ്. 34 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഹോപ്-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റ്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ വെറും 1.4 ഓവര്‍ മാത്രമാണ് ഇതുവരെ ശര്‍ദ്ധുല്‍ താക്കുറിനു ഏറിയുവാന്‍ സാധിച്ചിട്ടുള്ളത്. കണങ്കാലിനു പരിക്കേറ്റ താരത്തിനു ടെസ്റ്റില്‍ തിരികെ ബൗളിംഗിനു എത്താനാകുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം അറിയുവാനായിട്ടില്ല.

ആദ്യ തോല്‍വിയേറ്റു വാങ്ങി ഗയാന, ബാര്‍ബഡോസ് ട്രിഡന്റ്സിനു 30 റണ്‍സ് ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ വിജയക്കുതിപ്പിനു വിരാമമിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. തങ്ങളുടെ മൂന്നാം ജയം തേടിയിറങ്ങിയ ഗയാനയെ ബാര്‍ബഡോസ് 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. തോല്‍വിയേറ്റു വാങ്ങിയെങ്കിലും 4 പോയിന്റോടെ ഗയാന തന്നെയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ഷായി ഹോപ് 45 പന്തില്‍ നിന്ന് 88 റണ്‍സ് നേടി ബാര്‍ബഡോസ് നിരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ നിക്കോളസ് പൂരന്‍(45), സ്റ്റീവന്‍ സ്മിത്ത്(41) എന്നിവരും ടീമിനായി തിളങ്ങി.

ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്(48), ഷൊയ്ബ് മാലിക്ക്(38) എന്നിവരാണ് ഗയാന നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഗയാനയുടെ ഇന്നിംഗ്സ് 155/8 എന്ന നിലയില്‍ അവസാനിച്ചു. റേയമന്‍ റീഫര്‍ 5 വിക്കറ്റുമായി ബാര്‍ബഡോസിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version