തിളങ്ങിയത് സമ‍ർത്ഥ് മാത്രം സെമിയിൽ കര്‍ണ്ണാടക പതറി, സൗരാഷ്ട്രയ്ക്കെതിരെ പുറത്തായത് 171 റൺസിന്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിൽ കര്‍ണ്ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം എതിരാളികളെ 49.1 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സൗരാഷ്ട്രയ്ക്കായി ജയ്ദേവ് ഉനഡ്കട് നാല് വിക്കറ്റ് നേടിയാണ് കര്‍ണ്ണാടകയുടെ നടുവൊടിച്ചത്. 10 ഓവറിൽ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 4 വിക്കറ്റുകളാണ് താരം നേടിയത്. പ്രേരക് മങ്കഡ് 2 വിക്കറ്റും നേടി. 88 റൺസ് നേടിയ രവികുമാര്‍ സമ‍ർത്ഥ് മാത്രമാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ 22 റൺസ് നേടിയ മനോജ് ഭണ്ടാഗേ ആണ്.

സച്ചിനും സഞ്ജുവും കസറിയെങ്കിലും സൗരാഷ്ട്രയോട് 9 റൺസ് തോൽവിയേറ്റു വാങ്ങി കേരളം

സൗരാഷ്ട്ര നേടിയ 183 റൺസിന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9 റൺസ് പരാജയം. സഞ്ജു സാംസണും സച്ചിന്‍ ബേബിയും കേരളത്തിനായി റൺസ് കണ്ടെത്തിയെങ്കിലും 173/4 എന്ന സ്കോര്‍ മാത്രമേ ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാര്‍ട്ടറിൽ കേരളത്തിന് നേടാനായുള്ളു.

സഞ്ജു 38 പന്തിൽ 59 റൺസും സച്ചിന്‍ ബേബി പുറത്താകാതെ 46 പന്തിൽ 64 റൺസും നേടിയപ്പോള്‍ ഇരുവരും മൂന്നാം വിക്കറ്റിൽ ക്രീസിൽ നില്‍ക്കുമ്പോള്‍ കേരളത്തിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. 98 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.

എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിലേക്ക് മത്സരം എത്തിയപ്പോള്‍ പ്രേരക് മങ്കഡ് സഞ്ജുവിനെ പുറത്താക്കിയത് കേരളത്തിന് തിരിച്ചടിയായി. അബ്ദുള്‍ ബാസിത്ത് 7 പന്തിൽ 12 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും താരത്തിനെയും പ്രേരക് പുറത്താക്കുകയായിരുന്നു.

കേരളത്തിനെതിരെ ഷെൽഡൽ ജാക്സണിന്റെ മികവിൽ മികച്ച സ്കോര്‍ നേടി സൗരാഷ്ട്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനവുമായി സൗരാഷ്ട്ര. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.

സൗരാഷ്ട്രയ്ക്കായി ഷെൽഡൺ ജാക്സൺ 44 പന്തിൽ 64 റൺസ് നേടിയപ്പോള്‍ 18 പന്തിൽ 34 റൺസ് നേടിയ സമര്‍ത്ഥ് വ്യാസും 23 പന്തിൽ 31 റൺസ് നേടിയ വിശ്വരാജ്സിംഗ് ജഡേയും ആണ് ടീമിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

കേരളത്തിനായി കെഎം ആസിഫ് മൂന്ന് വിക്കറ്റും മനു കൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.

സൗരാഷ്ട്രയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്

ഇറാനി കപ്പ് കിരീടം നേടി റെസ്റ്റ് ഓഫ് ഇന്ത്യ. സൗരാഷ്ട്ര വാലറ്റത്തിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയം. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സ് 380 റൺസിൽ അവസാനിച്ചപ്പോള്‍ 101 റൺസായിരുന്നു വിജയത്തിനായി റെസ്റ്റ് ഓഫ് ഇന്ത്യ നേടേണ്ടിയിരുന്നത്.

ഇന്ന് അവശേഷിക്കുന്ന സൗരാഷ്ട്രയുടെ വിക്കറ്റുകള്‍ കുൽദീപ് സെന്‍ നേടിയപ്പോള്‍ താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. അവസാന വിക്കറ്റായി വീണ ഉനഡ്കട് 89 റൺസാണ് നേടിയത്.

പ്രിയങ്ക് പഞ്ചലിനെയും യഷ് ധുല്ലിനെയും വേഗത്തിൽ നഷ്ടമായെങ്കിലും അഭിമന്യു ഈശ്വരന്‍ 63 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിച്ചു. ശ്രീകര്‍ ഭരത് 27 റൺസും നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റ് നേടി.

സൗരാഷ്ട്രയുടെ പോരാട്ട വീര്യം, ലീഡ് തിരിച്ചുപിടിച്ച് ടീം

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന നിലയിൽ 92 റൺസ് ലീഡ് നേടിയിട്ടുണ്ട്. രണ്ട് ദിവസം മാത്രം അവശേഷിക്കെ 2 വിക്കറ്റ് മാത്രം കൈവശമുള്ള ടീമിന് ഇനിയെത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് ഉറപ്പില്ലെങ്കിലും ഇതുവരെയുള്ള അവരുടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്.

87/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീടുയര്‍ത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആദ്യം ഷെൽഡൺ ജാക്സണും അര്‍പിത് വാസവദയും 117 റൺസ് ആറാം വിക്കറ്റിൽ നേടിയുയര്‍ത്തിയ പ്രതിരോധം 71 റൺസ് നേടിയ ഷെൽഡൺ ജാക്സൺ വീണതോടെ അവസാനിച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം അര്‍പിതും പുറത്തായതോടെ 215/7 എന്ന നിലയിലേക്ക് സൗരാഷ്ട്ര വീണു.

അധിക സമയം ടീമിന് പിടിച്ച് നിൽക്കാനാകില്ലെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ 144 റൺസാണ് എട്ടാം വിക്കറ്റിൽ പ്രേരക് മങ്കഡും ജയ്ദേവ് ഉനഡ്കടും നേടിയത്. 72 റൺസ് നേടിയ പ്രേരകിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ 78 റൺസുമായി ജയ്ദേവ് ഉനഡ്കട് ക്രീസിലുണ്ട്. 6 റൺസ് നേടിയ പാര്‍ത്ഥ് ഭുട് ആണ് ക്രീസിലുള്ള മറ്റൊരു താരം.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കുൽദീപ് സെന്നും സൗരഭ് കുമാറും മൂന്ന് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 49/2 എന്ന നിലയിലാണ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 98 റൺസിന് അവസാനിച്ച ശേഷം റെസ്റ്റ് ഓഫ് ഇന്ത്യ 374 റൺസാണ് നേടിയത്.

ചേതന്‍ സക്കറിയ സൗരാഷ്ട്രയ്ക്കായി 5 വിക്കറ്റ് നേടിയപ്പോള്‍ ഇന്നലെ ശതകം നേടിയ സര്‍ഫ്രാസിനും(138) ഹനുമ വിഹാരിയ്ക്കും(82) പുറമെ ജയന്ത് യാദവും(37) സൗരഭ് കുമാറും(55) ബാറ്റിംഗിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി തിളങ്ങി.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് ഹാര്‍വിക് ദേശായി(20), സ്നെൽ പട്ടേൽ(16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇരു വിക്കറ്റുകളും സൗരഭ് കമാര്‍ നേടി.

സര്‍ഫ്രാസിനെയും വിഹാരിയെയും നഷ്ടമായെങ്കിലും 171 റൺസ് ലീഡുമായി റെസ്റ്റ് ഓഫ് ഇന്ത്യ കുതിയ്ക്കുന്നു

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ രണ്ടാം ദിവസം ഉച്ച ഭക്ഷണ സമയത്ത് 269/6 എന്ന സ്കോര്‍ നേടി റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച നിലയിൽ മുന്നേറുകയാണ്. 171 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശം ഇപ്പോളുള്ളത്. നാലാം വിക്കറ്റിൽ

തലേ ദിവസത്തെ സ്കോറര്‍മാരായ ഹനുമ വിഹാരിയെയും(82) സര്‍ഫ്രാസ് ഖാനയും(138) ചിരാഗ് ജാനി പുറത്താക്കിയപ്പോള്‍ ശ്രീകര്‍ ഭരത്തിന്റെ വിക്കറ്റ് ചേതന്‍ സക്കറിയ നേടി.

മിന്നും ഫോം തുടര്‍ന്ന് സര്‍ഫ്രാസ്, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് മികച്ച ലീഡ്

സൗരാഷ്ട്രയ്ക്കെതിരെ ഇറാനി കപ്പിൽ മികച്ച ലീഡ് നേടി റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സര്‍ഫ്രാസ് ഖാന്‍ നേടിയ 125 റൺസിന്റെ ബലത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ 205/3 എന്ന നിലയിലാണ്. സര്‍ഫ്രാസിനൊപ്പം 62 റൺസുമായി ഹനുമ വിഹാരിയും ക്രീസിലുണ്ട്. 107 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

18/3 എന്ന നിലയിലേക്ക് ടീം തകര്‍ന്ന ശേഷം 187 റൺസാണ് സര്‍ഫ്രാസും വിഹാരിയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റും ചേതന്‍ സക്കറിയ ഒരു വിക്കറ്റും നേടി.

സൗരാഷ്ട്ര 98 റൺസിന് ഓള്‍ഔട്ട്, ഉമ്രാനും മുകേഷും കുൽദീപും കസറി, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ മികവ്

ഇറാനി കപ്പിൽ രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 98 റൺസിന് എറിഞ്ഞിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് മുകേഷ് കുമാര്‍, കുൽദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാന്‍ സൗരാഷ്ട്ര ബുദ്ധിമുട്ടിയപ്പോള്‍ ടീം 24.5 ഓവറിൽ ഓള്‍ഔട്ട് ആയി.

28 റൺസ് നേടിയ ധര്‍മ്മേന്ദ്രസിന്‍ഹ് ജഡേജയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. അര്‍പിത് വാസവദ 22 റംസും ചേതന്‍ സക്കറിയ 13 റൺസും നേടി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ നാലും ഉമ്രാന്‍ മാലിക്കും കുൽദീപ് സെന്നും മൂന്ന് വീതം വിക്കറ്റും നേടി.

സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ താരം അന്തരിച്ചു

29 വയസ്സുള്ള സൗരാഷ്ട്ര വിക്കറ്റ് കീപ്പര്‍ താരം അവി ബരോത് അന്തരിച്ചു. ഇന്നലെ അഹമ്മദാബാദിലെ താരത്തിന്റെ വസതിയിൽ കാര്‍ഡിയാക് അറസ്റ്റ് മൂലം ആണ് മരണം സംഭവിച്ചത്. 2011ൽ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനായും താരം ചുമതല വഹിച്ചിട്ടുണ്ട്. സൗരാഷ്ട്ര 2019-20 സീസണിൽ രഞ്ജി കിരീടം നേടിയപ്പോള്‍ ടീമിൽ അംഗമായിരുന്നു അവി.

സൗരാഷ്ട്ര, ഹരിയാന, ഗുജറാത്ത് എന്നിവര്‍ക്കായി താരം കളിച്ചിട്ടുണ്ട്.

വിജയ് ഹസാരെയില്‍ പൃഥ്വി “ഷോ”

വിജയ് ഹസാരെ ട്രോഫി സെമിയില്‍ കടന്ന് മുംബൈ. ഇന്ന് സൗരാഷ്ട്ര നല്‍കിയ 285 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ പൃഥ്വി ഷായുടെ വണ്‍ മാന്‍ ഷോ ഇന്നിംഗ്സിന്റെ ബലത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്.

29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകവും 67 പന്തില്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി പൃഥ്വി ഷായെ പിടിച്ചുകെട്ടാനാകാതെ സൗരാഷ്ട്ര ബൗളര്‍മാര്‍ പതറിയപ്പോള്‍ മുംബൈ 41.5 ഓവറില്‍ വിജയം കരസ്ഥമാക്കി. 123 പന്തില്‍ 185 റണ്‍സ് നേടിയ പൃഥ്വി ഷാ 21 ഫോറും 7 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

75 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് ആണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 238 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ആദിത്യ താരെ 20 റണ്‍സുമായി പൃഥ്വിയ്ക്കൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

29 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് പൃഥ്വി ഷാ, മുംബൈ കുതിയ്ക്കുന്നു

സൗരാഷ്ട്ര നല്‍കിയ 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നറങ്ങിയ മുംബൈയ്ക്ക് മിന്നും തുടക്കം നല്‍കി പൃഥ്വി ഷാ. താരം 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് മുന്നേറിയപ്പോള്‍ 10 ഓവറില്‍ 72 റണ്‍സ് നേടി മുംബൈ അതി ശക്തമായ നിലയില്‍ ആണ് മത്സരത്തില്‍.

31 പന്തില്‍ 51 റണ്‍സുമായി പൃഥ്വി ഷായും 20 റണ്‍സുമായി യശസ്വി ജൈസ്വാലുമാണ് മുംബൈയ്ക്കായി ക്രീസിലുള്ളത്.

Exit mobile version