വാഷിംഗ്ടൺ സുന്ദര്‍ ഉള്‍പ്പെടെ നാല് സ്പിന്നര്‍മാരെ നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരെ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ സുന്ദര്‍, സായി കിഷോര്‍ എന്നിവരുള്‍പ്പെടെ നാല് സ്പിന്നര്‍മാരെയാണ് ടീമിന്റെ നെറ്റ് ബൗളിംഗ് സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ചഹാറും സൗരഭ് കുമാറുമാണ് മറ്റു സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ടീമിൽ നിലവിൽ നാല് സ്പിന്നര്‍മാരാണ് ഉള്ളത്. ആര്‍ അശ്വിന്, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെയാണ് ഈ നാല് പേരെ നെറ്റ് ബൗളര്‍മാരായും ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് ആണ് ആദ്യ ടെസ്റ്റ് നാഗ്പൂരിൽ നടക്കുന്നത്.

ആറ് വിക്കറ്റുമായി സൗരഭ് കുമാര്‍, ഇന്നിംഗ്സ് വിജയം നേടി ഇന്ത്യ എ

ബംഗ്ലാദേശ് എയ്ക്കെതിരെയുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടി ഇന്ത്യ എ. ഇന്ന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 187 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ എ ഇന്നിംഗ്സിനും 123 റൺസിനും വിജംയം രചിയ്ക്കുകയായിരുന്നു.

സൗരഭ് കുമാര്‍ 6 വിക്കറ്റ് നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കിയപ്പോള്‍ 93 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. 

112 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ് എ ടീം, സൗരഭ് കുമാറിന് 4 വിക്കറ്റ്

ഇന്ത്യ എ യ്ക്കെതിരെയുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 112 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ് എ ടീം. സൗരഭ് കുമാര്‍ നാലും നവ്ദീപ് സൈനി മൂന്നും വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ഒരു ഘട്ടത്തിലും നിലയുറപ്പിക്കുവാന്‍ കഴിയാതെ പതറിയ ബംഗ്ലാദേശ് 26/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത് നേടിയ 63 റൺസാണ് ടീമിന്റെ സ്കോര്‍ നൂറ് കടത്തുവാന്‍ സഹായിച്ചത്.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 49/2 എന്ന നിലയിലാണ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 98 റൺസിന് അവസാനിച്ച ശേഷം റെസ്റ്റ് ഓഫ് ഇന്ത്യ 374 റൺസാണ് നേടിയത്.

ചേതന്‍ സക്കറിയ സൗരാഷ്ട്രയ്ക്കായി 5 വിക്കറ്റ് നേടിയപ്പോള്‍ ഇന്നലെ ശതകം നേടിയ സര്‍ഫ്രാസിനും(138) ഹനുമ വിഹാരിയ്ക്കും(82) പുറമെ ജയന്ത് യാദവും(37) സൗരഭ് കുമാറും(55) ബാറ്റിംഗിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി തിളങ്ങി.

രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് ഹാര്‍വിക് ദേശായി(20), സ്നെൽ പട്ടേൽ(16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇരു വിക്കറ്റുകളും സൗരഭ് കമാര്‍ നേടി.

302 റൺസിന് ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ എ, രണ്ടാം ഇന്നിംഗ്സിലും ബൗളിംഗ് മികവുമായി സൗരഭ് കുമാര്‍

ന്യൂസിലാണ്ട് എയ്ക്കെതിരെ മികച്ച വിജയം നേടി ഇന്ത്യ എ. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 302 റൺസിന് എറിഞ്ഞവസാനിപ്പിച്ചാണ് ഇന്ത്യ എ 113 റൺസ് വിജയം നേടിയത്.

5 വിക്കറ്റ് നേടി സൗരഭ് കുമാര്‍ ആണ് രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് തിരിച്ചടി നൽകിയത്. സര്‍ഫ്രാസ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. ജോ കാര്‍ട്ടർ 111 റൺസുമായി പൊരുതി നോക്കിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍(45), ഡെയിന്‍ ക്ലീവര്‍(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

സൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

Exit mobile version