ഫകര്‍ സമന്റെ പരാജയം ടീമിനെ ബാധിച്ചു: സര്‍ഫ്രാസ് അഹമ്മദ്

പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് പ്രകടനങ്ങളെ കാര്യമായി ബാധിച്ചത് ഫകര്‍ സമന്റെ പ്രകടനമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. അത് മാത്രമല്ല കാരണമെങ്കിലും ഇത് വളരെ പ്രധാനമായൊരു ഘടകമായിരുന്നുവെന്നാണ് ബംഗ്ലാദേശിനോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടത്. പലപ്പോഴും ബാറ്റിംഗ് നിര തകരുകയായിരുന്നു ഷൊയ്ബ് മാലിക്കിന്റെ പ്രകടനമില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോടും പരാജയപ്പെടുമായിരുന്നു.

ഞങ്ങളുടെ ടീമെന്ന രീതിയിലുള്ള പ്രകടനം മോശമെന്ന് പറഞ്ഞ സര്‍ഫ്രാസ് ടീമിന്റെ പരാജയത്തിനു ഉത്തരവാദികള്‍ ബാറ്റിംഗ് നിരയാണെന്നും കൂട്ടിചേര്‍ത്തു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാനു സന്തോഷം നല്‍കുന്ന കാര്യ ഷഹീന്‍ അഫ്രീദിയുടെ പ്രകടനം മാത്രമാണ്. മികച്ച പ്രതിഭയായ ഷഹീനു ഏഷ്യ കപ്പ് പോലെ വലിയൊരു ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ അവസരം നല്‍കിയപ്പോള്‍ താരം അത് സ്വീകരിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

ഒടുവില്‍ സര്‍ഫ്രാസ് തുറന്നു സമ്മതിച്ചു, ഇന്ത്യയുടത്ര വൈദഗ്ദ്ധ്യം പാക്കിസ്ഥാനില്ല

ഇന്ത്യന്‍ താരങ്ങളുടെയത്ര ക്രിക്കറ്റ് വൈദഗ്ദ്യം പാക്കിസ്ഥാന്‍ താരങ്ങള്‍ക്കില്ലായെന്നും അത് തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലുമായി രണ്ട് മത്സരങ്ങളിലാണ് ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്. പാക് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുക കൂടി ചെയ്തപ്പോള്‍ പാക്കിസ്ഥാനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമേറിയത് ആവുകയായിരുന്നു.

സര്‍ഫ്രാസ് അഹമ്മദ്-ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ടിന്റെ പ്രകടന മികവാണ് പാക്കിസ്ഥആനെ 237 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഒറ്റയാള്‍ പ്രകടനത്തിനു പിന്തുണയായി പാക് ഫീല്‍ഡിംഗ് കൂടി എത്തിയപ്പോള്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിച്ചു. ക്യാച്ചുകള്‍ ഇത്തരത്തില്‍ കൈവിടുകയാണെങ്കില്‍ ടീമിനു വിജയം എന്നത് ചിന്തിക്കുവാനെ പാടില്ലെന്നാണ് പാക് നായകന്‍ അഭിപ്രായപ്പെട്ടത്. ഫീല്‍ഡിംഗ് കഴിഞ്ഞ കുറേ കാലമായി പാക്കിസ്ഥാന്‍ മെച്ചപ്പെടുത്തല്‍ വരുത്തിയ മേഖലയാണ് എന്നാല്‍ ഇപ്പോള്‍ ഏഷ്യ കപ്പിനിടെ എന്താണ് ടീമിനു സംഭവിച്ചതെന്നാണ് തനിക്കും അറിയാത്തതെന്ന് സര്‍ഫ്രാസ് അഹമ്മദ് കൂട്ടിചേര്‍ത്തു.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്ഥാന്‍ നായകന്‍ വിജയത്തിനു ബാബര്‍ അസം, ഇമാം ഉള്‍ ഹക്ക്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ക്ക് നന്ദി നല്‍കി.

അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഈ സാഹചര്യങ്ങളില്‍ 250നു മേലെ റണ്‍സ് ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഏറെയുയര്‍ത്തുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ എന്നാല്‍ ഇന്നലെ തങ്ങള്‍ ഈ മേഖലയില്‍ മോശമായിരുന്നുവെന്നും പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ പദ്ധതികളെല്ലാം പാളി: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റു വാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ പാളിച്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഏവരും കപ്പ് നേടുമെന്നും ഇന്ത്യയ്ക്കെതിരെ വ്യക്തമായ മേല്‍ക്കൈയുമായി മത്സരത്തിലേക്ക് എത്തുന്നു എന്ന മുന്‍കൈയും നല്‍കിയത് പാക്കിസ്ഥാനായിരുന്നുവെങ്കിലും നിറം മങ്ങിപ്പോകുകയായിരുന്നു ഇന്ത്യയുടെ അയര്‍ക്കാര്‍.

പൊതുവേ നങ്കൂരമിട്ട് ബാറ്റ് വീശുന്ന ഇമാം-ഉള്‍-ഹക്കും സര്‍ഫ്രാസ് അഹമ്മദുമെല്ലാം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. സര്‍ഫ്രാസ് അഹമ്മദ് പാര്‍ട്ട് ടൈം ബൗളര്‍ കേധാര്‍ ജാഥവിനെ കടന്നാക്രമിച്ച് മനീഷ് പാണ്ടേയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗില്‍ പുറത്താകുകയായിരുന്നുവെങ്കില്‍ ഇമാം തീര്‍ത്തും നിരുത്തരവാദിത്വ പരമായ ബാറ്റിംഗായിരുന്നു.

ഇവരുടെ റോളുകള്‍ ഇതല്ല എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്. ഇമാമിന്റെ റോള്‍ ഒരു ബൗളറെ ഇറങ്ങിയടിക്കുകയല്ലെന്നും സര്‍ഫ്രാസില്‍ നിന്ന് കൂറ്റന്‍ സിക്സുകളല്ല ടീം പ്രതീക്ഷിക്കുന്നതെന്നും കോച്ച് പറഞ്ഞു. ഫകര്‍ സമനും ആസിഫ് അലിയും ഇത്തരത്തില്‍ പുറത്തായാല്‍ പ്രശ്നമില്ല, അത് ടീമിന്റെ ആവശ്യം ഗെയിം പ്ലാനാണ്, അവരുടെ റോളുകളും അതാണ്. എന്നാല്‍ മറ്റു നാല് ബാറ്റ്സ്മാന്മാര്‍ക്കും വേറെ ഉത്തരവാദിത്വം ആണ് ടീം നല്‍കിയിട്ടുള്ളതെന്ന്.

ബൗളിംഗിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന പറഞ്ഞ മിക്കി ടീമിന്റെ സ്കോര്‍ തീരെ ചെറുതായിരുന്നുവെന്നും അറിയിച്ചു. 162 റണ്‍സ് എറിഞ്ഞു പിടിക്കുക ശ്രമകരമാണ് എന്നാല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ബൗളര്‍മാര്‍ക്കായില്ല. ചെറിയ ടോട്ടലുകള്‍ വിജയിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റ് നേടേണ്ടതുണ്ട് എന്നാല്‍ ആ ലക്ഷ്യത്തോടെയല്ല ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും കോച്ച് അഭിപ്രായപ്പെട്ടു.

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് വേദിയുടെ ആനുകൂല്യമുണ്ട്: സര്‍ഫ്രാസ് അഹമ്മദ്

ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറിലും വേദിയുടെ ആനുകൂല്യമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍. പാക്കിസ്ഥാന്‍ ടീം ദുബായിയിലും അബുദാബിയിലുമായി മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിയില്‍ തന്നെയാണെന്നുള്ളത് ടീമിനു ഇത് ഏറെ സഹായകരമാണെന്നും പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുകയുണ്ടായി.

ഈ കാലാവസ്ഥയില്‍ യാത്ര കഴിഞ്ഞ പിറ്റേ ദിവസം മത്സരത്തിനു കൂടി ഇറങ്ങേണ്ടിവരികയാണെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുകയേയുള്ളുവെന്നും സര്‍ഫ്രാസ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ എല്ലാ ടീമുകള്‍ക്കും അത് ഇന്ത്യയായാലും പാക്കിസ്ഥാനായാലും ഈ വിഷയത്തില്‍ തുല്യ നീതി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

ഏഷ്യ കപ്പ് വിജയിക്കണമെങ്കില്‍ ഓരോ മത്സരവും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം പോലെ സമീപിക്കണം: സര്‍ഫ്രാസ്

ഏഷ്യ കപ്പില്‍ ഏറ്റവും അധികം ആളുകള്‍ വിജയം സ്വന്തമാക്കുമെന്ന് വിലയിരുത്തപ്പെട്ട ടീമാണ് പാക്കിസ്ഥാന്‍. യുഎഇയില്‍ കളിക്കുക എന്ന ഗുണത്തിനു പുറമേ അടുത്തിടെയുള്ള മികച്ച ഫോമും ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ സേവനം ഇല്ലാത്തതും പാക്കിസ്ഥാനും നേരിയ മുന്‍തൂക്കം നല്‍കുന്നു. അതേ സമയം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത് ഇന്ത്യ-പാക് പോര് പോലെ തന്നെ ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാല്‍ മാത്രമേ പാക്കിസ്ഥാനു ജയിക്കാനാവുള്ളുവെന്നാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എന്നും സമ്മര്‍ദ്ദമുളവാക്കുന്നതാണ്. ഇത് വെറുമൊരു മത്സരമായി കാണുവാനല്ല ടൂര്‍ണ്ണമെന്റ് ജയിക്കണമെങ്കിലുള്ള ആദ്യ കാല്‍വെയ്പായി ഈ മത്സരത്തെ കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്, അത് തങ്ങളെ ബാധിക്കാതെ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

പലപ്പോഴും പലരും പറയുന്നത് ഇത് പാക്കിസ്ഥാന്റെ ബൗളിംഗും ഇന്ത്യയുടെ ബാറ്റിംഗും തമ്മിലുള്ള പോരാട്ടമാണെന്നാണ്. എന്നാല്‍ തനിക്ക് ആ അഭിപ്രായമില്ലെന്ന് പറഞ്ഞ സര്‍ഫ്രാസ്, തന്റെ ടീമിന്റെ ബാറ്റിംഗ് അടുത്ത കാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ബൗളിംഗിനൊപ്പം ബാറ്റിംഗും മികച്ചതായതാണ് തന്റെ ടീമിന്റെ മികവിനു കാരണമെന്നും കൂട്ടിചേര്‍ത്തു.

ദിനം പ്രതി മെച്ചപ്പെടുന്ന താരമാണ് ഫകര്‍ സമന്‍: സര്‍ഫ്രാസ് അഹമ്മദ്

ത്രിരാഷ്ട്ര ടി20 പരമ്പര ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച ഫകര്‍ സമനെ പുകഴ്ത്തി സര്‍ഫ്രാസ് അഹമ്മദ്. ദിനം പ്രതി മെച്ചപ്പെട്ട് വരുന്ന താരമാണ് ഫകര്‍ സമന്‍ എന്നാണ് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ് ഈ ഓപ്പണര്‍ എന്നാണ് പാക് നായകന്‍ പറഞ്ഞത്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശതകം നേടി പാക്കിസ്ഥാനെ മികച്ച നിലയിലെത്തിച്ച താരം ന്യൂസിലാണ്ടിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്നും താരം തന്റെ മികവ് പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തന്റെ മികവിനു പിന്നില്‍ സര്‍ഫ്രാസ് അഹമ്മദ്: ഫക്കര്‍ സമന്‍

തന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണെന്ന് തുറന്ന് പറഞ്ഞ് പാക് ഓപ്പണര്‍ ഫക്കര്‍ സമന്‍. ഒരിടയക്ക് തന്റെ മികവ് പുറത്തെടുക്കുവാന്‍ താന്‍ ബുദ്ധിമുട്ടിയെങ്കിലും സര്‍ഫ്രാസ് അഹമ്മദ് ഷൊയ്ബ് മാലിക് തുടങ്ങിയ സീനിയര്‍ താരങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം താന്‍ തന്റെ ഗെയിം പ്ലാന്‍ മാറ്റുകയായിരുന്നുവെന്ന് ഫക്കര്‍ സമന്‍ പറഞ്ഞു.

ആദ്യമൊക്കെ ടി20യില്‍ ഏത് പന്തും അടിച്ച് പറത്തുവാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഇവരോടൊക്കെ സംസാരിച്ച ശേഷമാണ് കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിച്ചും റണ്‍ കണ്ടെത്താമെന്ന ബോധ്യം തന്നില്‍ വരുന്നതെന്നും ഫക്കര്‍ പറഞ്ഞു.

തന്റെ മാത്രമല്ല ടീമിന്റെ പ്രകടനവും സര്‍ഫ്രാസ് അഹമ്മദ് ചുമതലയെടുത്ത ശേഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. ഫീല്‍ഡിലെ പിഴവുകള്‍ക്ക് ക്യാപ്റ്റന്‍ അപ്പോള്‍ തന്നെ അതൃപ്തി രേഖപ്പെടുത്താറുണ്ടെങ്കിലും ഫീല്‍ഡിനു പുറത്ത് സര്‍ഫ്രാസ് തീര്‍ത്തും സൗമ്യനാണെന്നും സമന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം പാക്കിസ്ഥാന്, കളിയിലെ താരം സിംബാബ്‍വേ കളിക്കാരന്‍

സോളമന്‍ മിറിന്റെ 94 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ അഞ്ച് പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പാക്കിസ്ഥാന്‍. സീനിയര്‍ താരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്(38*)-ഷൊയ്ബ് മാലിക്(12*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. 11 പന്തില്‍ നിന്ന് നേടിയ 25 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. 6 പന്തില്‍ 12 റണ്‍സ് നേടി മാലിക്കും 21 പന്തില്‍ 38 റണ്‍സുമയി നായകന്‍ സര്‍ഫ്രാസും നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്.

ഫക്കര്‍ സമന്‍(47), ഹുസൈന്‍ തലത്(44) എന്നിവരുടെ പ്രകടനങ്ങളും പാക്കിസ്ഥാനു മികച്ച അടിത്തറയാണ് നല്‍കിയത്. 6.2 ഓവറില്‍ 58 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പാക്കിസ്ഥാന്‍ നേടിയത്. 16 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ നഷ്ടമായ ശേഷം ഫക്കര്‍-ഹുസൈന്‍ കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

പരാജയപ്പെട്ടുവെങ്കിലും സോളമന്‍ മിര്‍ തന്റെ 94 റണ്‍സിനു മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാലാം ഏകദിനം, വീണ്ടും തിളങ്ങി മുഹമ്മദ് ഫഹീസ്

മൂന്നാം ഏകദിനം പോലെത്തന്നെ പാക് ബാറ്റിംഗ് നിരയില്‍ തിളങ്ങി മുഹമ്മദ് ഹഫീസ്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ന് ടീം പുറത്തെടുത്തത്. നാല് പാക് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണണ് നേടിയത്.

11/2 എന്ന നിലയില്‍ തകര്‍ന്നുവെങ്കിലും ആദ്യം ഫകര്‍ സമന്‍(54)-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടും(50) പിന്നീട് വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്(81)-സര്‍ഫ്രാസ് അഹമ്മദ്(51) കൂട്ടുകെട്ടുമാണ് പാക് ടീമിന്റെ രക്ഷയ്ക്കെത്തിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ റണ്‍ഔട്ട് ആയാണ് ഹഫീസ് പുറത്തായത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ട് ടൈം ബൗളിംഗ് നടത്തിയ കെയിന്‍ വില്യംസണ്‍ രണ്ട് വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version