സർഫറാസ് അഹമ്മദ് ടെസ്റ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തണമെന്ന് റമീസ് രാജ

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തണമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ടീമിന്റെ ആദ്യ പതിനൊന്നിൽ ഇടം നേടാൻ സർഫറാസ് അഹമ്മദിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിനിടെ 12മനായി ഇറങ്ങിയ സർഫറാസ് അഹമ്മദിനെ പാകിസ്ഥാൻ താരങ്ങൾക്ക് ഷു നൽകാൻ ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഒരിക്കൽ ടീമിന്റെ ക്യാപ്റ്റനായി കഴിഞ്ഞാൽ തുടർന്ന് പന്ത്രണ്ടാമനായി ടീമിൽ നിൽക്കുക എളുപ്പമല്ലെന്നും റമീസ് രാജ പറഞ്ഞു.

അടുത്ത കാലത്ത് താരത്തിന് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റമീസ് രാജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഭൂരിഭാഗ സമയവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപ്പെട്ടത് വളരെ നിരാശ നൽകുന്ന കാര്യമാണെന്നും റമീസ് രാജ പറഞ്ഞു. എന്നാൽ അടുത്ത രണ്ടു ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്ഥാന് പരമ്പര സ്വന്തമാക്കാൻ കഴിയുമെന്നും ബെൻ സ്റ്റോക്സിന്റെ അഭാവം മുതലെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാന് കഴിയുമെന്നും റമീസ് രാജ പറഞ്ഞു.

സര്‍ഫ്രാസ് പാക് ടീമിലേക്ക് മടങ്ങിയെത്തണം, അത് ടീമിന് ഗുണം ചെയ്യും

പാക്കിസ്ഥാന്‍ ടീമില്‍ നിലവില്‍ സ്ഥാനം നഷ്ടപ്പെട്ട പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടീമിലേക്ക് മടങ്ങിയെത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ് അസാദ് ഷഫീക്ക്. സര്‍ഫ്രാസ് തന്റെ വളരെ അടുത്ത സുഹൃത്താണ് പക്ഷേ തനിക്ക് അദ്ദേഹം തിരികെ ടീമിലേക്ക് എത്തുമോ എന്നറിയില്ല, പക്ഷേ സുഹൃത്തെന്ന നിലയില്‍ പറയുന്നതല്ല, പാക്കിസ്ഥാന്‍ ടീമിലേക്ക് സര്‍ഫ്രാസ് മടങ്ങിയെത്തിയാല്‍ അത് ടീമിന് തന്നെയാവും ഗുണമെന്ന് ഷഫീക്ക് പറഞ്ഞു.

പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ താരത്തിന്റെ ടീമിലെ സാന്നിദ്ധ്യം ടീമിന് ഗുണം ചെയ്യുമെന്ന് ഷഫീക്ക് പറഞ്ഞു. സര്‍ഫ്രാസ് ഇപ്പോള്‍ തന്റെ ഫിറ്റ്നെസ്സിനും പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നാണ് ഷഫീക്ക് വ്യക്തമാക്കിയത്.

2017 ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ താന്‍ ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്. മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ ഈ നടപടി കൊറോണ മൂലം ബുദ്ധിമുട്ടുന്ന കായിക താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനെയും സഹായിക്കുവാനാണ്. ബാറ്റ് വിറ്റ് കിട്ടുന്ന ലേലത്തുക ഇവര്‍ക്കായി നല്‍കുമെന്ന് സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കി.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കി സര്‍ഫ്രാസിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ജേതാക്കളായിരുന്നു.

കറാച്ചി സ്പോര്‍ട്സ് ഫോറത്തിനാണ് സര്‍ഫ്രാസ് തന്റെ ബാറ്റ് നല്‍കിയത്. ഇത് ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക റേഷന്‍ ബാഗുകളും മരുന്നുകളും വാങ്ങുവാന്‍ ഉപയോഗിക്കും. സര്‍ഫ്രാസിനൊപ്പം ഈ പ്രവൃത്തിയില്‍ പാക്കിസ്ഥാന്റെ സ്ക്വാഷ് താരം ജഹാംഗീര്‍ ഖാനും ഒളിമ്പ്യന്‍ ഇസ്ലാഹുദ്ദീന്‍ സിദ്ദിക്കിയും പങ്കെടുക്കുന്നുണ്ട്.

ജഹാംഗീര്‍ താന്‍ ബ്രിട്ടീഷ് ഓപ്പണ്‍ ഫൈനലില്‍ ഉപയോഗിച്ച റാക്കറ്റും ഇസ്ലാഹുദ്ദീന്‍ 1978 അര്‍ജ്ജന്റീന ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ കളിച്ചപ്പോള്‍ താന്‍ ഉപയോഗിച്ച ഹോക്കി സ്റ്റിക്കുമാണ് ലേലത്തില്‍ നല്‍കുന്നത്.

സർഫറാസിന് ഇമ്രാൻ ഖാന്റെ ഉപദേശം, ആദ്യന്തര ക്രിക്കറ്റ് കളിച്ച് പാകിസ്ഥാൻ ടീമിൽ ഇടം നേടൂ

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിൽ ഇടം നേടാൻ ഉപദേശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. മിസ്ബാഹുൽ ഹഖിനെ മുഖ്യ സെലക്ടറായും പരിശീലകനായും നിയമിച്ച നടപടിയെ ഇമ്രാൻ ഖാൻ പിന്തുണക്കുകയും ചെയ്തു.

ടി20 മത്സരത്തിലെ പ്രകടനം വെച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നും ടെസ്റ്റിലെയും ഏകദിന മത്സരങ്ങളിലെയും പ്രകടനം നോക്കി വേണം താരങ്ങളെ വിലയിരുത്തേണ്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സർഫറാസിന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ പറ്റുമെന്നും ഇമ്രാൻ ഖാൻകൂട്ടിച്ചേർത്തു.

ശ്രീലങ്കൻ രണ്ടാം നിര ടീമിനെതിരെ പാകിസ്ഥാനിൽ വെച്ച് ടി20 പരമ്പര 3-0ന് തോറ്റതോടെയാണ് സർഫറാസ് അഹമ്മദിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. തുടർന്ന് പാകിസ്ഥാൻ ടീമിൽ നിന്നും താരം പുറത്താക്കപ്പെട്ടിരുന്നു. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുഖ്യ രക്ഷാധികാരികൂടിയാണ് ഇമ്രാൻ ഖാൻ.

പാക്കിസ്ഥാനെ നാട്ടില്‍ നയിക്കാനാകുന്നത് ചരിത്ര നിമിഷം

വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും 2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത് കാണുവാനുള്ള അവസരം എല്ലാ ക്രിക്കറ്റ് ആരാധകരും ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. അവര്‍ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായാല്‍ വരും തലമുറയോട് അവര്‍ക്കിത് പറയാമെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു

പാക്കിസ്ഥാനെ സ്വന്തം നാട്ടില്‍ ഒരു ബൈലാറ്ററല്‍ ഏകദിന പരമ്പരയില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ വെച്ച് നയിക്കാനാകുന്നത് ഒരു ചരിത്ര നിമിഷമാണെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. തന്റെ കരിയറിലെ തന്നെ അവിസ്മരണീയമായ നിമിഷമാണ് ഇത്. നിറഞ്ഞ കാണികള്‍ ഇരു ടീമുകളെയും പിന്തുണയ്ക്കുന്ന ആ ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് ഇറങ്ങുവാനായാണ് താന്‍ വെമ്പല്‍ കൊള്ളുന്നതെന്നും സര്‍ഫ്രാസ് സൂചിപ്പിച്ചു.

പാക് നായകനായി സര്‍ഫ്രാസ് തുടരും, ബാബര്‍ അസം വൈസ് ക്യാപ്റ്റന്‍

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെയും മൂന്ന് ടി20യുടെയും പരമ്പരയില്‍ പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും. ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായ ടീമില്‍ കോച്ചിംഗ് സ്റ്റാഫില്‍ മാറ്റം വന്നതിനൊപ്പം സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല. ടീമിന്റെ ഉപ നായകനായി ബാബര്‍ അസമിനെ പ്രഖ്യാപിക്കുകയും ചെയ്തു.

പരമ്പരയ്ക്കുള്ള 19 അംഗ സാധ്യത സംഘത്തെ സെപ്റ്റംബര്‍ 16ന് പ്രഖ്യാപിക്കും. 18ന് ലാഹോറില്‍ ആരംഭിയ്ക്കുന്ന ക്യാമ്പിന് ശേഷം സെപ്റ്റംബര്‍ 23ന് പരമ്പരകള്‍ക്കായുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിക്കും. അതേ സമയം മുന്‍ നിര താരങ്ങളില്ലാതെയാണ് ശ്രീലങ്ക പാക്കിസ്ഥാനിലേക്ക് എത്തുന്നത്.

ക്ഷമ പറയേണ്ട സാഹചര്യമില്ല, 11 പോയിന്റ് നേടിയാണ് ടീം മടങ്ങിയെത്തുന്നത്

പാക്കിസ്ഥാന് ലോകകപ്പ് സെമിയില്‍ കടക്കുവാന്‍ ആകാത്തതില്‍ ക്ഷമ പറയേണ്ട ഒരാവശ്യവുമില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഞങ്ങള്‍ തീവ്രമായി ശ്രമിച്ച ശേഷമാണ് മടങ്ങുന്നത്. അതും രണ്ടും-നാലും പോയിന്റുമായല്ല, പതിനൊന്ന് പോയിന്റ് നേടിയാണ് ടീമിന്റെ മടക്കം. ആദ്യ 5 മത്സരങ്ങളില്‍ ടീമിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ലതെന്ന് സമ്മതിക്കുന്നു, എന്നാല്‍ വിമര്‍ശകര്‍ പറയുന്നത്ര മോശം പ്രകടനമല്ലായിരുന്നു ടീമിന്റേതെന്ന് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

പാക്കിസ്ഥാനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി അര്‍പ്പിക്കുന്നു എന്ന് പറഞ്ഞു. തനിക്കെതിരെ മാത്രമല്ല ടീമിലെ മറ്റു താരങ്ങള്‍ക്കും ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, അവയെല്ലാം ടീം മാനേജ്മെന്റിനോട് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. എന്നിരുന്നാലും ഈ സംഭവങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഏറെ ആരാധകര്‍ തങ്ങളുടെ കളികളെ പിന്തുണയ്ക്കുവാന്‍ ഗ്രൗണ്ടിലെത്തിയിരുന്നു. അതിന് താന്‍ നന്ദി അറിയിക്കുന്നു എന്നും സര്‍ഫ്രാസ് പറഞ്ഞു.

അവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം

ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ് ടീമിന്റെ സെമി സാധ്യതകളെ തകര്‍ത്ത് കളഞ്ഞതെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷം വേറൊരു പാക്കിസ്ഥാനെയാണ് കണ്ടത്. അത് തീര്‍ച്ചയായും പ്രകീര്‍ത്തിക്കേണ്ട കാര്യമാണ്.

താരങ്ങളെല്ലാം തന്നെ ആ തോല്‍വിയ്ക്ക് ശേഷം ഉണര്‍ന്ന് കളിച്ചുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. തുടക്കത്തിലെ ടീം കോമ്പിനേഷന്‍ ശരിയായിരുന്നില്ലെന്നും ഷഹീന്‍ അഫ്രീദിയും ഹാരിസ് സൊഹൈലും ടീമിലേക്ക് എത്തിയപ്പോള്‍ ടീം വേറൊരു ടീമായി തന്നെ മാറിയെന്നും സര്‍ഫ്രാസ് പറഞ്ഞു. ടീമിന് രണ്ട് മാസത്തോളം ഇനി ഒഴിവ് കാലമാണെന്നും ഈ കാലത്ത് ഒട്ടനവധി പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി.

അവസാന നാല് മത്സരങ്ങളിലും ഷഹീന്‍ പന്തെറിഞ്ഞത് കാണുമ്പോള്‍ അത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായി തന്നെ വിലയിരുത്തണം. ഇമാം, ബാബര്‍, ഹാരിസ്, ഷഹീന്‍ എന്നിവരുടെ പ്രകടനം പാക്കിസ്ഥാന് ശുഭ സൂചനയാണ് നല്‍കുന്നതെന്നും പാക്കിസ്ഥാന്‍ നായകന്‍ സൂചിപ്പിച്ചു.

നടക്കില്ലെന്നറിയാമെങ്കിലും 500 നേടുവാന്‍ ശ്രമിക്കും

ഇംഗ്ലണ്ടില്‍ തന്റെ ടീം എത്തിയത് വിജയിക്കാനാണെന്നും ലോര്‍ഡ്സിലേക്ക് എത്തുന്നത് വിജയിക്കുവാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ലെന്ന് അറിയാം. ഞങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കുന്നുവെന്നും മത്സരത്തില്‍ 500 റണ്‍സ് സ്കോര്‍ ചെയ്യുവാന്‍ ശ്രമിക്കുമെന്നും അഭിപ്രായപ്പെടുകയായിരുന്നു സര്‍ഫ്രാസ് അഹമ്മദ്.

എന്നാല്‍ ഈ ലോകകപ്പ് ഉയര്‍ന്ന സ്കോറുകളുടെ ലോകകപ്പല്ലെന്നും 280-300 റണ്‍സാണ് ശരാശരി മത്സരങ്ങളില്‍ പിറന്നതെന്നും സത്യാവസ്ഥയാണെന്നും ടീം അത് മനസ്സിലാക്കുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു. വിജയത്തിനായി ശ്രമിക്കുമെന്നും അതില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ലെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

92ലെ സമാനതകളെക്കുറിച്ച് ചിന്തിക്കുന്നില്ല, ആരാധകര്‍ ടീമിനൊപ്പം എന്നും ഉണ്ട്

1992 ലോകകപ്പിലെ സമാനതകളെക്കുറിച്ച് ടീം ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരങ്ങളും ഓരോ മത്സരമായി കണ്ട് മുന്നേറുക എന്നതാണ് ഇപ്പോള്‍ ടീമിന്റെ ലക്ഷ്യമെന്നും പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. 1992ല്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ഇപ്പോളുള്ള അതേ ഫലങ്ങളായിരുന്നു പാക്കിസ്ഥാന് അന്നും ലഭിച്ചത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റ പാക്കിസ്ഥാന്റെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നിട്ട് സെമിയിലേക്ക് കടന്ന പാക്കിസ്ഥാന്‍ കപ്പ് സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്.

ഇപ്പോള്‍ സമാനമായ രീതിയിലാണ് ഇതുവരെയുള്ള ടൂര്‍ണ്ണമെന്റ് പാക്കിസ്ഥാനായി പുരോഗമിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കാനില്ലെന്നും ടീമെന്ന നിലയില്‍ ആത്മവിശ്വാസമുണ്ടെന്നും തങ്ങള്‍ക്ക് നല്ല പ്രകടനം പുറത്തെടുക്കുവാനാകുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ന്യൂസിലാണ്ടിനെതിരെയുള്ള മത്സരം വരെ ടീമിന്റെ ഫീല്‍ഡിംഗ് മോശമായിരുന്നു, എന്നാല്‍ പരിശീലനത്തില്‍ കഠിന പ്രയത്നത്തിലൂടെ അതില്‍ മെച്ചം വരുത്താന്‍ ടീമിന് സാധിച്ചിട്ടുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.

ആരാധകര്‍ എന്നും പാക്കിസ്ഥാന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ടെന്നും അവരുടെ പിന്തുണയ്ക്ക് വലിയ നന്ദിയുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

എന്നെല്ലാം പാക്കിസ്ഥാന്‍ പ്രതിരോധത്തിലായിട്ടുണ്ടോ ഒന്നെല്ലാം ടീം തിരിച്ച് വന്നിട്ടുമുണ്ട്

പാക്കിസ്ഥാന്‍ ടീം എന്ന് പ്രതിരോധ ഘട്ടത്തിലായിട്ടുണ്ടോ അന്ന് ടീം ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെ്നനും ന്യൂസിലാണ്ടിനെതിരെ അത്തരം ഒരു തിരിച്ചുവരവാണ് കണ്ടതെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇതൊരു ടീം എഫേര്‍ട്ടിലൂടെ നേടിയ വിജയമാണ്, ഈ ഫലം വളരെ സന്തോഷം നല്‍കുന്നുെന്നും സര്‍ഫ്രാസ് പറഞ്ഞു. ബൗളര്‍മാര്‍ നല്‍കിയ തുടക്കം ശ്രദ്ധേയമായിരുന്നു, അമീര്‍ തുടങ്ങിയ രീതിയും ഷഹീന്‍ നേടിയ വിക്കറ്റുകളും ടീമിന് മേല്‍ക്കൈ നല്‍കി. ന്യൂസിലാണ്ട് മധ്യ ഓവറുകളില്‍ തിരിച്ച് വരവ് നടത്തിയെങ്കിലും ഷദബ് ഖാന്‍ മികച്ച് നിന്നു. ബാറ്റിംഗില്‍ ബാബര്‍ അസം-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടും തിളങ്ങിയപ്പോള്‍ ഇത് ടീമില്‍ നിന്നുള്ള ഒത്തൊരുമയുടെ വിജയമാണെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി.

തന്റെ അഭിപ്രായത്തില്‍ ബാബര്‍ അസം ഏറ്റവും മികച്ച ഇന്നിംഗ്സാണ് കളിച്ചത്, ഇത് അത്ര അനായാസകരമായ പിച്ചല്ലായിരുന്നു. ഈ പിച്ചില്‍ 50 ഓവര്‍ ബാറ്റ് ചെയ്യുകയെന്നതായിരുന്നു ല്ക്ഷ്യം, ഹാരിസ് സമ്മര്‍ദ്ദം കൈകാര്യം ചെയ്തതും പ്രശംസനീയമാണെന്ന് സര്‍ഫ്രാസ് പറഞ്ഞു. ഓഫ്-സ്പിന്നറെ കളിക്കുക അത്ര എളുപ്പമല്ലെന്നും സര്‍ഫ്രാസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത് ടീം വര്‍ക്കിന്റെ വിജയം

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയം ടീം വര്‍ക്കിന്റെ വിജയമാണന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്. പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്ന ബൗളിംഗ് പ്രകടനമാണ് ടീം കാഴ്ച വെച്ചത്. മുഹമ്മദ് അമീര്‍ ടോപ് ഓര്‍ഡറില്‍ വിക്കറ്റുകള്‍ നേടി. ഷദബ് ഖാന്‍ മധ്യ നിരയെ പിടിച്ചുകെട്ടിയപ്പോള്‍ വാലറ്റത്തെ തൂത്തുവാരിയത് വഹാബ് റിയാസ് ആയിരുന്നു. ഇത് സമ്പൂര്‍ണ്ണ ആധിപത്യം നല്‍കുന്ന ബൗളിംഗ് പ്രകടനമാണെന്നും സര്‍ഫ്രാസ് കൂട്ടിചേര്‍ത്തു.

എന്നാല്‍ തങ്ങളുടെ ഫീല്‍ഡിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുമുണ്ടെന്ന് സര്‍ഫ്രാസ് തുറന്ന് സമ്മതിച്ചു. ഫീല്‍ഡിംഗില്‍ ഇനിയും കഠിന പ്രയത്നം അനിവാര്യമാണ്. ക്യാച്ചുകള്‍ ഈ മത്സരത്തിലും വളരെ അധികം ടീം കൈവിട്ടു. ഇനിയുള്ള മൂന്ന് മത്സരങ്ങളും ഏറെ പ്രധാനമാണെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

Exit mobile version