അവസാന ഓവറിലെ തിരിച്ചടി, നവാസിന് പുതിയൊരു അനുഭവ പാഠം – ബാബര്‍ അസം

ഇന്ത്യയ്ക്കെതിരെ അവസാന ഓവറിൽ 16 റൺസ് പ്രതിരോധിക്കേണ്ട ഘട്ടത്തിൽ രണ്ട് വൈഡുകളും ഒരു നോബോളും എറിഞ്ഞ മൊഹമ്മദ് നവാസിന് ഇത് പുതിയൊരു അനുഭവ പാഠം ആണെന്ന് പറഞ്ഞ് ബാബര്‍ അസം.

അവസാന ഓവര്‍ ടൈറ്റ് ആയിരുന്നുവെന്നും മത്സരം അവസാന പന്ത് വരെ പോയി എന്നതും ശ്രദ്ധിക്കേണ്ടതാണെന്നും ബാബര്‍ അസം വ്യക്തമാക്കി. ഇത്രയും അധികം സമ്മര്‍ദ്ദത്തിൽ ആ ഓവര്‍ എറിഞ്ഞ നവാസിന് ക്രെഡിറ്റ് നൽകേണ്ടതുണ്ടെന്നും അത് എളുപ്പമുള്ള കാര്യമല്ലെന്നും ബാബര്‍ വ്യക്തമാക്കി.

ഇനി എപ്പോളെല്ലാം ഇത്തരം സമ്മര്‍ദ്ദ സാഹചര്യം വന്നാലും താരം ഈ അനുഭവത്തിൽ നിന്ന് ഉള്‍ക്കൊണ്ട പാഠം പഠിച്ച് കൂടുതൽ മികവ് പുലര്‍ത്താന്‍ ശ്രമിക്കുമെന്നും ബാബര്‍ അസം വ്യക്തമാക്കി.

ലോകകപ്പിന് തയ്യാറെടുത്ത് പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിൽ കിരീടം

ആതിഥേയരായ ന്യൂസിലാണ്ടിനെ വീഴ്ത്തി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ കിരീടം ചൂടി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 163/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയാണ് പാക്കിസ്ഥാന്‍ കിരീട ജേതാക്കളായത്.

മൊഹമ്മദ് റിസ്വാന്‍ 34 റൺസും മൊഹമ്മദ് നവാസ് പുറത്താകാതെ 38 റൺസും നേടിയപ്പോള്‍ 15 പന്തിൽ 31 റൺസ് നേടിയ ഹൈദര്‍ അലിയുടെ വെടിക്കെട്ട് പ്രകടനവും പാക്കിസ്ഥാനായി നിര്‍ണ്ണായകമായി.

14 പന്തിൽ 25 റൺസുമായി ഇഫ്തിക്കര്‍ അഹമ്മദും പുറത്താകാതെ നിന്ന് നവാസിന് മികച്ച പിന്തുണ നൽകുകയായിരുന്നു. ന്യൂസിലാണ്ടിനായി ഡഗ് ബ്രേസ്‍വെൽ 2 വിക്കറ്റ് നേടി. 36 റൺസാണ് ആറാം വിക്കറ്റിൽ നവാസ് – ഇഫ്തിക്കര്‍ കൂട്ടുകെട്ട് നേടിയത്.

നേരത്തെ കെയിന്‍ വില്യംസൺ നേടിയ 59 റൺസാണ് ന്യൂസിലാണ്ടിനെ 163 റൺസിലേക്ക് എത്തിച്ചത്.

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരം!!! 3 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാനും ഇംഗ്ലണ്ടും മാറി മാറി വിജയ സാധ്യതയിലേക്ക് വന്ന മത്സരത്തിൽ 3 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം പാക്കിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ലിയാം ഡോസണിന്റെ കനത്ത പ്രഹരങ്ങള്‍ പാക്കിസ്ഥാനെ പരാജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഹാരിസ് റൗഫിന്റെ മികവാര്‍ന്ന ബൗളിംഗ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

വിജയത്തിന് 5 റൺസ് അകലെ റൗഫ് ലിയാം ഡോസണേ വീഴ്ത്തുമ്പോള്‍ 17 പന്തിൽ 34 റൺസായിരുന്നു ഡോസൺ നേടിയത്. തൊട്ടടുത്ത പന്തിൽ ഒല്ലി സ്റ്റോണിനെയും റൗഫ് പുറത്താക്കി.അവസാന ഓവറിൽ റീസ് ടോപ്ലി റണ്ണൗട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 19.2 ഓവറിൽ 163 റൺസിൽ അവസാനിക്കുകയായിരുന്നു.


ഫിലിപ്പ് സാള്‍ട്ടിനെ നവാസ് ആദ്യ ഓവറിൽ വീഴ്ത്തിയപ്പോള്‍ മൊഹമ്മദ് ഹസ്നൈന്‍ അലക്സ് ഹെയിൽസിനെയും വിൽ ജാക്സിനെയും രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ബാക്ക്ഫുട്ടിലായി. 14/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 43 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്.

അഞ്ചാം വിക്കറ്റിൽ 49 റൺസുമായി ഹാരി ബ്രൂക്കും മോയിന്‍ അലിയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തിയെങ്കിലും 29 റൺസ് നേടിയ മോയിന്‍ അലിയെ പുറത്താക്കി മൊഹമ്മദ് നവാസ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തു. നവാസിന്റെ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്.

തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് വസീം ജൂനിയര്‍ ഹാരി ബ്രൂക്കിനെയും(34) പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 130/7 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ലിയാം ഡോസൺ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവങ്കിലും ഹാരിസ് റൗഫിന്റെ ഇരട്ട പ്രഹരം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി.

തീപ്പൊരി ബാറ്റിംഗുമായി റിസ്വാനും നവാസും, ആസിഫിന്റെ ക്യാച്ച് കൈവിട്ടതും വിനയായി, സൂപ്പര്‍ ഫോറിൽ ഇന്ത്യയ്ക്ക് കാലിടറി

ഏഷ്യ കപ്പിലെ സൂപ്പര്‍ 4ൽ പാക്കിസ്ഥാന് മുന്നിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ നൽകിയ 182 റൺസ് വിജയ ലക്ഷ്യം പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് തോൽവി സമ്മാനിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് വിക്കറ്റുകളുമായി നടത്തിയെങ്കിലും പാക്കിസ്ഥാന് വേണ്ടി നിര്‍ണ്ണായകമായ 33 റൺസ് നേടി അഞ്ചാം വിക്കറ്റിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും വിജയം ഉറപ്പിക്കുകയായിരുന്നു. 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ പിറന്ന 19 റൺസും ഇന്ത്യന്‍ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനും മൊഹമ്മദ് നവാസും ചേര്‍ന്ന് 73 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതൽ അപകടകാരിയായത് നവാസ് ആയിരുന്നു. അവസാന ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അവസാന രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് പാക്കിസ്ഥനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ ബാബര്‍ അസമിനെ നഷ്ടമായ പാക്കിസ്ഥാന് വേണ്ടി വലിയ തോതിൽ സ്കോറിംഗ് നടത്തിയത് മുഹമ്മദ് റിസ്വാന്‍ ആയിരുന്നു. ഫകര്‍ സമനും സ്കോറിംഗ് റേറ്റ് ഉയര്‍ത്താനായില്ലെങ്കിലും റിസ്വാന്റെ ബാറ്റിംഗ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

പത്തോവര്‍ പിന്നിടുമ്പോള്‍ 76 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന് കൂട്ടായി എത്തിയ മൊഹമ്മദ് നവാസ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ പാക് ക്യാമ്പിൽ പ്രതീക്ഷ വന്നു. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 75 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. മികച്ച ഫോമിലുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുകയായിരുന്നു.

ഹാര്‍ദ്ദിക് എറിഞ്ഞ 14ാം ഓവറിൽ 12 റൺസും ചഹാൽ എറിഞ്ഞ 15ാം ഓവറിൽ 16 റൺസും പിറന്നപ്പോള്‍ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 5 ഓവറിൽ 47 റൺസായി കുറഞ്ഞു. മത്സരഗതിയെ പാക്കിസ്ഥാന്‍ പക്ഷത്തേക്ക് കൂടുതൽ അടുപ്പിച്ചത് ഈ രണ്ട് ഓവറുകളായിരുന്നു.

41 പന്തിൽ 73 റൺസ് നേടിയ കൂട്ടുകെട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് തകര്‍ത്തത്. 20 പന്തിൽ 42 റൺസ് നേടിയ നവാസിന്റെ വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ മൊഹമ്മദ് റിസ്വാനെ വീഴ്ത്തി ഇന്ത്യയ്ക്കായി വലിയ ബ്രേക്ക് ത്രൂ നേടി. 51 പന്തിൽ 71 റൺസായിരുന്നു റിസ്വാന്‍ നേടിയത്.

അവസാന 18 പന്തിൽ 34 റൺസ് ആയിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. രവി ബിഷ്ണോയി എറിഞ്ഞ 18ാം ഓവറിൽ ആസിഫ് അലി നൽകിയ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓവറിൽ നിന്ന് 8 റൺസ് മാത്രം വന്നപ്പോള്‍ 12 പന്തിൽ 26 ആയി മാറി പാക്കിസ്ഥാന്റെ ലക്ഷ്യം. ഭുവി എറിഞ്ഞ 19ാം ഓവറിൽ 19 റൺസ് പിറന്നതോടെ അവസാന ഓവറിൽ ഏഴ് റൺസായി ലക്ഷ്യം മാറി.

അവസാന ഓവറിൽ ആസിഫ് അലിയെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 17 പന്തിൽ 33 റൺസ് നേടി പാക്കിസ്ഥാനെ വിജയത്തിന് 2 റൺസ് അകലെ വരെ എത്തിച്ചിരുന്നു. ആസിഫ് അലി 8 പന്തിൽ 16 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 14 റൺസുമായി പുറത്താകാതെ നിന്നു.

 

ത്രില്ലറിൽ വിജയം ഇന്ത്യയ്ക്ക്, വിജയ ശില്പിയായി ജഡേജയും ഹാര്‍ദ്ദിക്കും

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മുഴുവന്‍ വന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഇന്ത്യ. 2 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സര്‍ ആണ്. ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്.

കെഎൽ രാഹുലിനെ ആദ്യ ഓവറിൽ പുറത്താക്കി നസീം ഷാ തന്റെ അരങ്ങേറ്റ ടി20 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് 49 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

50/1 എന്ന നിലയിൽ നിന്ന് 53/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ മുഹമ്മദ് നവാസ് ആണ് ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്. രോഹിത് 12 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലിയും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി.

വിരാട് കോഹ്‍ലി 35 റൺസ് നേടി പുറത്തായപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസായിരുന്നു ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 36 റൺസ് നേടിയെങ്കിലും നസീം ഷാ മടങ്ങിയെത്തി 18 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി.

അവസാന അഞ്ചോവറിൽ ഇന്ത്യ 51 റൺസായിരുന്നു നേടേണ്ടിയിരുന്നത്. അവിടെ നിന്ന് ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും കൂടി മത്സരം 18 പന്തിൽ 32 റൺസാക്കി മാറ്റി. നസീം ഷാ എറിഞ്ഞ തന്റെ നാലാം ഓവറിൽ ഒരു സിക്സ് അടക്കം 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തിൽ 21 റൺസായി മാറി.

ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ 3 ഫോര്‍ അടിച്ചപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ 7 റൺസ് മാത്രമായി ഇന്ത്യയുടെ വിജയ ലക്ഷ്യം. മുഹമ്മദ് നവാസ് അവസാന ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും മാറി മറിയുമെന്ന നിലയിലേക്കായി. 35 റൺസാണ് ജഡേജ നേടിയത്. 29 പന്തിൽ നിന്ന് 52 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

17 പന്തിൽ 33 റൺസുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഒരുക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നവാസ് മൂന്നും നസീം ഷാ 2 വിക്കറ്റും നേടി.

ചന്ദിമലിന്റെ മികവിൽ ശ്രീലങ്കയുടെ സ്കോര്‍ മുന്നൂറ് കടന്ന്, നവാസിന് അഞ്ച് വിക്കറ്റ്

ഗോളിൽ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 329/9 എന്ന നിലയിൽ. മത്സരത്തിൽ ടീമിന് 333 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 86 റൺസ് നേടിയ ദിനേശ് ചന്ദിമലാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്.

നേരത്തെ കുശൽ മെന്‍ഡിസ്(76), ഒഷാഡ ഫെര്‍ണാണ്ടോ എന്നിവര്‍ മികച്ച രീതിയിൽ ശ്രീലങ്കയെ മൂന്നാം വിക്കറ്റിൽ മുന്നോട്ട് നയിച്ചുവെങ്കിലും യസീര്‍ ഷാ ഇരുവരെയും പുറത്താക്കി തിരിച്ചടിക്കുകയായിരുന്നു.

പാക്കിസ്ഥാനായി മൊഹമ്മദ് നവാസ് 5 വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കി പാക്കിസ്ഥാന്‍, 120 റൺസ് വിജയം

മുൽത്താനിൽ നടന്ന രണ്ടാം ഏകദിനത്തിൽ 120 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ ** റൺസ് നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 32.2 ഓവറിൽ 155 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

77 റൺസ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത്. ഇമാം ഉള്‍ ഹക്ക് 72 റൺസ് നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷദബ് ഖാന്‍(22), ഖുഷ്ദിൽ ഷാ(22) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍. വെസ്റ്റിന്‍ഡീസിനായി അകീൽ ഹൊസൈന്‍ മൂന്നും അൽസാരി ജോസഫ്, അന്‍ഡേഴ്സൺ ഫിലിപ്പ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് നിരയിൽ 42 റൺസ് നേടിയ ഷമാര്‍ ബ്രൂക്സ് ആണ് ടോപ് സ്കോറര്‍. കൈൽ മയേഴ്സ് 33 റൺസ് നേടി. 4 വിക്കറ്റുമായി മുഹമ്മദ് നവാസും മൂന്ന് വിക്കറ്റ് നേടി മുഹമ്മദ് വസീം ജൂനിയറും ആണ് ആതിഥേയര്‍ക്കായി വിക്കറ്റുകള്‍ നേടിയത്.

പരിക്കേറ്റ മുഹമ്മദ് നവാസ് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ല, നസീം ഷായും സർഫ്രാസ് അഹമ്മദും റിസര്‍വ് പട്ടികയിൽ

പാക്കിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന് പരിക്ക്. ഇതിനെത്തുടര്‍ന്ന് താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. എന്നാൽ താരത്തിന് പകരക്കാരനെ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

അതേ സമയം നസീം ഷാ, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാന്‍ ട്രാവലിംഗ് റിസര്‍വ് പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 4ന് റാവൽപിണ്ടിയിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

സ്വയം കുഴിതോണ്ടിയ പാക്കിസ്ഥാന്‍ ഒടുവില്‍ കടന്ന് കൂടി, പരമ്പര സ്വന്തം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-1ന്റെ പരമ്പര വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് 19.3 ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 92/1 എന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അവസാന ഓവറില്‍ 6 റണ്‍സെന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ ഒരു പന്ത് അവശേഷിക്കെ 3 വിക്കറ്റ് വിജയം പാക്കിസ്ഥാന്‍ നേടുകയായിരുന്നു.

92/1 എന്ന നിലയില്‍ നിന്ന് 37 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. മുഹമ്മദ് റിസ്വാനെ രണ്ടാം പന്തില്‍ നഷ്ടമായ പാക്കിസ്ഥാനെ ഫകര്‍ സമര്‍ 34 പന്തില്‍ 60 റണ്‍സും ബാബര്‍ അസം 24 റണ്‍സും നേടിയാണ് മുന്നോട്ട് നയിച്ചത്.

രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഫകര്‍ സമന്‍ പുറത്തായത്. 5 ഫോറും 4 സിക്സുമാണ് താരം നേടിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എട്ടാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത് മുഹമ്മദ് നവാസ് – ഹസന്‍ അലി കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. 21 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്ന നവാസിന് 2 റണ്‍സുമായി ഹസന്‍ അലി പിന്തുണ നല്‍കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസും സിസാന്‍ഡ മഗാലയും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 19.3 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 36 പന്തില്‍ 52 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 33 റണ്‍സ് നേടിയ ജാന്നേമന്‍ മലനുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്റഫും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു. അഷ്റഫ് തന്റെ 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.

മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ ജാന്നേമന്‍ മലനും എയ്ഡന്‍ മാര്‍ക്രവും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ(22), വാന്‍ ഡെര്‍ ഡൂസ്സന്‍(20 പന്തില്‍ പുറത്താകാതെ 34) എന്നിവരും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 108 റണ്‍സാണ് മാര്‍ക്രം- മലന്‍ കൂട്ടുകെട്ട് നേടിയത്. ഇതില്‍ മാര്‍ക്രം 31 പന്തില്‍ 63 റണ്‍സ് നേടി ആദ്യം പുറത്താകുകയായിരുന്നു. മലന്‍ 40 പന്തില്‍ 55 റണ്‍സും നേടി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് നേടി.

Exit mobile version