Babarazam

ബാബറിന്റെ മികവിൽ പാക്കിസ്ഥാന്റെ തിരിച്ചുവരവ്!!! കറാച്ചിയിൽ സര്‍ഫ്രാസും തിളങ്ങി

ന്യൂസിലാണ്ടിനെതിരെ കറാച്ചി ടെസ്റ്റിൽ അതിശക്തമായ നിലയിൽ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 110/4 എന്ന നിലയിലേക്ക് വീണ ടീമിനെ ബാബര്‍ അസം – സര്‍ഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

196 റൺസ് കൂട്ടുകെട്ട് ഇന്നത്തെ കളിതീരുവാന്‍ ഏതാനും ഓവറുകള്‍ ബാക്കി നിൽക്കവെയാണ് ന്യൂസിലാണ്ടിന് തകര്‍ക്കാനായത്. 86 റൺസ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കി അജാസ് പട്ടേലാണ് പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് നേടിയത്.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 317/5 എന്ന നിലയിലാണ്. 161 റൺസുമായി ബാബര്‍ അസമും 3 റൺസ് നേടി അഗ സൽമാനും ആണ് ക്രീസിൽ നിൽക്കുന്നത്.

ന്യൂസിലാണ്ടിന് വേണ്ടി അജാസ് പട്ടേലും മൈക്കൽ ബ്രേസ്‍വെല്ലും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version