താരങ്ങൾക്ക് വിസ നേടിക്കൊടുക്കുന്നതിലെ വീഴ്ച, ബോർഡിനോട് അതൃപ്തി അറിയിച്ച് സർഫ്രാസ് അഹമ്മദ്

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുവാനായി അബു ദാബിയിലേക്ക് യാത്രയാകേണ്ട താരങ്ങളുടെ വിസ കൃത്യമായി ശരിയാക്കുവാൻ ബോർഡിന് സാധിക്കാതെ വന്നതിലെ അതൃപ്തി രേഖപ്പെടുത്തി സർഫ്രാസ് അഹമ്മദ്. 15 താരങ്ങൾക്കൊപ്പം സർഫ്രാസും യാത്രയാകേണ്ടതായിരുന്നുവെങ്കിലും വിസ യഥാസമയം ലഭിക്കാത്തതിനാൽ താരം തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലത്തെ ഫ്ലൈറ്റിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ അഞ്ച് താരങ്ങൾക്ക് മാത്രമാണ് യാത്ര ചെയ്യുവാൻ അവസരം ലഭിച്ചതെന്നാണ് അറിയുവാൻ കഴിയുന്നത്.

താരം ഈ വിഷയത്തിലെ അതൃപ്തി ബോർഡിനെ അറിയിച്ചുവെന്നാണ് ലഭിയ്കകുന്ന വിവരം. അതേ സമയം ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഉടമയും വിഷയത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചു. എന്നാൽ താൻ ബോർഡിന്റെ മുഖം രക്ഷിയ്ക്കാനായാണ് ഇതിൽ കൂടുതൽ പ്രതികരിക്കാത്തതെന്നും താരം പറഞ്ഞു. പാക്കിസ്ഥാൻ ബോർഡ് അവശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ച്ചറുകൾ ഇതുവരെ പുറത്ത് വിട്ടില്ലെന്നും താരങ്ങളുടെ വിസ യഥാസമയത്ത് ശരിയാക്കുന്നതിലും പാക്കിസ്ഥാൻ ബോർഡിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നാണ് പരക്കെയുള്ള ആരോപണം.

അതേ സമയം കോവിഡ് പ്രൊട്ടോക്കോൾ ലംഘനങ്ങളുണ്ടായാൽ ശക്തമായ നടപടികൾ ബോർഡ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

Exit mobile version