സീനിയർ വനിതാ ട്വൻ്റി 20: കരുത്തരായ വിദർഭയെ കീഴടക്കി കേരളം

ചണ്ഡീഗഢ് : ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിദർഭയ്ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റൻ സജന സജീവിൻ്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് സ്കോർ 17ൽ നില്ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ റിദ്ദിയും, മോനയും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ ഒത്തു ചേർന്ന ബി എസ് ഫുൽമാലി,എൽ എം ഇനാംദാർ എന്നിവർ ചേർന്നുള്ള കൂട്ടുകെട്ടാണ് വിദർഭയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.ഫുൽമാലി 46 റൺസും ഇനാംദാർ 23 റൺസും നേടി. കേരളത്തിന് വേണ്ടി ഷാനി ടി, എസ് ആശ, സലോനി ഡങ്കോരെ എന്നീ താരങ്ങൾ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. എഴ് റൺസെടുക്കുന്നതിനിടെ ഷാനി, ദൃശ്യ, നജ്ല എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. നാലാം വിക്കറ്റിൽ സജനയും ആശയും ചേർന്നുള്ള 100 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തിന് വിജയമൊരുക്കിയത്. ആശ 52 പന്തുകളിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സുമടക്കം 61 റൺസെടുത്തു. സജന 52 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം 57 റൺസുമായി പുറത്താകാതെ നിന്നു. 19.5 ഓവറിൽ കേരളം ലക്ഷ്യത്തിലെത്തി. വിദർഭയ്ക്ക് വേണ്ടി കെ ആർ സൻസദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

കേരളം സമനില സമ്മതിച്ചു, വിദർഭ രഞ്ജി ട്രോഫി സ്വന്തമാക്കി

രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചു എങ്കിലും ഇന്ന് വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് വിനയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. . അവർക്ക് 400നു മുകളിൽ ലീഡ് ഉണ്ടായിരുന്നു.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.

25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 8ആം വിക്കറ്റിലും വിദർഭ കൂട്ടുകെട്ട് പടുത്തതോടെ റിസൾട്ട് വരില്ല എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും കനേവാറിനെയും ബേസിൽ പുറത്താക്കിയത് ആശ്വാസമായി. പിന്നാലെ നചികേത് സർവതെയുടെ പന്തിൽ പുറത്തായി. പത്താം വിക്കറ്റ് വീഴ്ത്താനും കേരളം പ്രയാസപ്പെട്ടു. നാൽകണ്ടെ 50 പൂർത്തിയാക്കിയതോടെ കേരളം സമനിലക്ക് തയ്യാറായി.

രഞ്ജി ട്രോഫി; വിദർഭയുടെ ലീഡ് 350 കടന്നു, കേരളം പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനൽ അവസാന ദിവസത്തിൽ നിൽക്കെ കേരളം പൊരുതുകയാണ്. ഇന്ന് കളി ലഞ്ചിന് പിരിയുമ്പോൾ വിദർഭ 314-7 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 351 റൺസിന്റെ ലീഡ് ഉണ്ട്. വിദർഭ കിരീടത്തിലേക്ക് അടുക്കുക ആണെങ്കിലും കേരളം പൊരുതുന്നുണ്ട്.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.

25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. ഇപ്പോൾ 24 റൺസുമായി കാർനെവാറും 8 റൺസുമായി നാൽകണ്ടെയും ആണ് ക്രീസിൽ ഉള്ളത്.

രഞ്ജി ട്രോഫി സ്വപ്നം കേരളത്തിൽ നിന്ന് അകലുന്നു, വിദർഭ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ കിരീടത്തിലേക്ക് അടുക്കുന്നു. ഇന്ന് നാലാം ദിവസം മത്സരം പിരിയുമ്പോൾ വിദർഭ രണ്ടാം ഇന്നിംഗ്സിൽ 249-4 എന്ന മികച്ച നിലയിൽ ആണ്. അവർക്ക് 286 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ഇനി 90 ഓവർ മാത്രം ബാക്കി നിൽക്കെ വിദർഭയെ ഓളൗട്ട് ആക്കി അതിനു ശേഷം ചെയ്സ് ചെയ്ത് വിജയിക്കുക എളുപ്പമാകില്ല.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഇന്ന് അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.

എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.

അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. എന്നാൽ യാഷ് റാത്തോർഡും കരുണും ചേർന്ന് അവരുടെ ഇന്നിംഗ്സ് വലുതാക്കി. 24 റൺസ് എടുത്ത റാത്തോർഡിനെ സർവതെ പുറത്താക്കി. ഇപ്പോൾ 132 റൺസുമായി കരുൺ നായരും 4 റൺസുമായി അക്ഷയ് വാദ്കറും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.

കരുൺ നായറിന് സെഞ്ച്വറി, രഞ്ജി ട്രോഫിയിൽ വിദർഭ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനൽ നാലാം റൗണ്ടിൽ. വിദർഭ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ വിദർഭരണ്ടാം ഇന്നിംഗ്സിൽ 189-3 എന്ന നിലയിൽ ആണ്. അവർക്ക് 226 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ടീക്ക് തൊട്ടു മുമ്പ് മലേവാറിനെ പുറത്താക്കിയത് കേരളത്തിന് ഊർജ്ജം നൽകും.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.

എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.

അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. ഇപ്പോൾ 100 റൺസുമായി കരുൺ നായരും റൺ എടുക്കാതെ യാഷ് റാത്തോഡും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.

രഞ്ജി ട്രോഫി, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടം, ലീഡ് നേടാൻ ഇനിയും 160 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ലഞ്ചിന് പിരിയുമ്പോൾ കേരളം 219/5 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം 88 റൺസ് കൂടെ ചേർത്തു. പക്ഷെ കേരളത്തിന് നിർണയകമായ 22 വിക്കറ്റുകൾ നഷ്ടമായി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 160 റൺസ് പിറകിലാണ്.

ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷമാണ് പുറത്തായത്. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്.

ഇപ്പോൾ 52 റൺസുമായി സച്ചിൻ ബേബിയാണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

രഞ്ജി ട്രോഫി; സർവതെക്ക് ഫിഫ്റ്റി, കേരളം പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ 131-3 എന്ന നിലയിൽ നിൽക്കുന്നു. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 248 റൺസ് പിറകിലാണ് കേരളം ഇപ്പോൾ ഉള്ളത്. കേരളം നേരത്തെ വിദർഭയെ 379ന് ഓളൗട്ട് ആക്കിയിരുന്നു.

കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായി. രോഹൻ എസ് കുന്നുമ്മൽ റൺ ഒന്നും എടുക്കാതെ ആണ് പുറത്തായത്. അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്തും പുറത്തായി. രണ്ട് വിക്കറ്റുകളും ദർഷൻ നൽകണ്ടെ ആണ് വീഴ്ത്തിയത്.

സർവതെയും ഇമ്രാനും നല്ല രീതിയിൽ ബാറ്റ് ചെയ്ത് കേരളത്തെ പതിയെ കരകയറ്റി. 93 റൺസിന്റെ കൂട്ടുകെട്ടിനു ശേഷം ഇമ്രാൻ ഔട്ട് ആയി. 37 റൺസ് ആണ് യുവതാരം നേടിയത്.

ഇപ്പോൾ 66 റൺസുമായി സർവതെയും 7 റൺസുമായി സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. സർവതെ 120 പന്തിൽ നിന്നാണ് 66 റൺസ് എടുത്തത്. 10 ബൗണ്ടറികൾ അദ്ദേഹം നേടി.

രഞ്ജി ട്രോഫി ഫൈനൽ; വിദർഭ 379 റൺസിന് ഓളൗട്ട്

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കേരളം വിദർഭയെ ഓളൗട്ട് ആക്കി. ഇന്ന് ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ സമ്മർദ്ദത്തിൽ ആക്കിയ കേരളം രണ്ടാം സെഷനിൽ പെട്ടെന്ന് തന്നെ പത്താം വിക്കറ്റും എടുത്തു. ഒരു ഘട്ടത്തിൽ അവർ 290-4 എന്ന നിലയിൽ ആയിരുന്ന വിദർഭ 379ന് ആണ് ഓളൗട്ട് ആയത്.

ഇന്നലെ മികച്ച നിലയിൽ കളി അവസാനിപ്പിച്ച വിദർഭക്ക് ഇന്ന് ആദ്യ ഓവറുകളിൽ നല്ല രീതിയിൽ ബാറ്റു ചെയ്യാൻ ആയി. എന്നാൽ ബേസിൽ മലേവാറിനെ പുറത്താക്കിയതോടെ കളി മാറി. 153 റൺസ് എടുത്താണ് ഡാനിഷ് മലേവാർ കളം വിട്ടത്.

പിന്നാലെ 24 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ യാഷ് താക്കൂറിനെയും ബേസിൽ പുറത്താക്കി. ഇന്നത്തെ ഏറ്റവും വലിയ വിക്കറ്റ് വീഴ്ത്തിയത് ഏദൻ ആപ്പിൾ ആയിരുന്നു. രഞ്ജി സീസണിലെ ടോപ് സ്കോറർ ആയ യാഷ് റാത്തോർഡിനെ 3 റൺസ് എടുത്ത് നിൽക്കെ ഏദൻ പുറത്താക്കി.

12 റൺസ് എടുത്ത അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ രോഹൻ എസ് കുന്നുമ്മൽ പുറത്താക്കി. ലഞ്ചിന് തൊട്ടു മുമ്പ് അക്ഷയ് വാദ്കറിനെയും ഏദൻ പുറത്താക്കി. ഇതോടെ ലഞ്ച് നീണ്ടു. എങ്കിലും അവസാന ബാറ്റർ നചികേത് ഹാർഷ ദൂബെക്ക് ഒപ്പം ചേർന്ന് വിദർഭയെ മുന്നോട്ട് നയിച്ചു. നചികേത് 32 റൺസും ഹർഷ് ദൂബെ 12 റൺസും എടുത്തു.

കേരളത്തിനായി ഏദൻ ആപ്പിളും നിധീഷും 3 വിക്കറ്റു വീതവും, ബേസിൽ രണ്ട് വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; കേരളത്തിന്റെ തകർപ്പൻ ബൗളിംഗ്, വിദർഭക്ക് 9 വിക്കറ്റുകൾ നഷ്ടം

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കേരളത്തിന്റെ തകർപ്പൻ ബൗളിംഗ്. ഇന്ന് ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ സമ്മർദ്ദത്തിൽ ആക്കാൻ കേരളത്തിന് ആയി. ഒരു ഘട്ടത്തിൽ അവർ 290-4 എന്ന നിലയിൽ ആയിരുന്ന വിദർഭ ഇപ്പോൾ 373-9 എന്ന നിലയിൽ ആണ്.

ഇന്നലെ മികച്ച നിലയിൽ കളി അവസാനിപ്പിച്ച വിദർഭക്ക് ഇന്ന് ആദ്യ ഓവറുകളിൽ നല്ല രീതിയിൽ ബാറ്റു ചെയ്യാൻ ആയി. എന്നാൽ ബേസിൽ മലേവാറിനെ പുറത്താക്കിയതോടെ കളി മാറി. 153 റൺസ് എടുത്താണ് ഡാനിഷ് മലേവാർ കളം വിട്ടത്.

പിന്നാലെ 24 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ യാഷ് താക്കൂറിനെയും ബേസിൽ പുറത്താക്കി. ഇന്നത്തെ ഏറ്റവും വലിയ വിക്കറ്റ് വീഴ്ത്തിയത് ഏദൻ ആപ്പിൾ ആയിരുന്നു. രഞ്ജി സീസണിലെ ടോപ് സ്കോറർ ആയ യാഷ് റാത്തോർഡിനെ 3 റൺസ് എടുത്ത് നിൽക്കെ ഏദൻ പുറത്താക്കി.

12 റൺസ് എടുത്ത അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ രോഹൻ എസ് കുന്നുമ്മൽ പുറത്താക്കി. ലഞ്ചിന് തൊട്ടു മുമ്പ് അക്ഷയ് വാദ്കറിനെയും ഏദൻ പുറത്താക്കി. ഇതോടെ ലഞ്ച് നീണ്ടു. എങ്കിലും അവസാന ബാറ്റർ നചികേത് ഹാർഷ ദൂബെക്ക് ഒപ്പം ചേർന്ന് വിദർഭയെ മുന്നോട്ട് നയിക്കുകയാണ്.

കേരളത്തിനായി ഏദൻ ആപ്പിൾ 3 വിക്കറ്റും ബേസിൽ, നിധീഷ് എനിവർ രണ്ട് കിക്കറ്റ് വീതവും വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; അവസാനം കേരളത്തിന് ആശ്വാസം, കരുൺ നായർ റണ്ണൗട്ട്

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ആദ്യ ദിനം 254-4 എന്ന നിലയിൽ അവസാനിപ്പിച്ചു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ ആയ കേരളത്തിന് അവസാന സെഷനിൽ കരുൺ നായറിന്റെ നിർണായക വിക്കറ്റും വീഴ്ത്താൻ ആയി.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. 215 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർത്തു. അവസാന ഒരു റണ്ണൗട്ട് ആണ് ഈ കൂട്ടുകെട്ട് തകർത്തത്. രോഹൻ എസ് കുന്നുമ്മൽ ആണ് കരുൺ നായറിനെ (86) റണ്ണൗട്ട് ആക്കിയത്.

138 റൺസുമായി മലേവാറും 5 റൺസുമായി യാഷ് താക്കൂറും ഇപ്പോൾ ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു. 259 പന്തിൽ ആണ് മലേവാർ 138 റൺസ് നേടിയത്. 2 സിക്സും 14 ഫോറും താരം അടിച്ചു.

രഞ്ജി ട്രോഫി; വിദർഭ കരകയറി, മലേവാറിന് സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ തിരികെ വരുന്നു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി എങ്കിൽ രണ്ടാം സെഷനിൽ അവർ ഒരു വിക്കറ്റ് പോലും നൽകിയില്ല. 24-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയ വിദർഭ ഇപ്പോൾ 170-3 എന്ന ശക്തമായ നിലയിലാണ്‌.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. ഇരുവരും ഒരു അവസരം പോലും നൽകാതെയാണ് കളിക്കുന്നത്. 104 റൺസുമായി മലേവാറും 47 റൺസുമായി കരുൺ നായറും ഇപ്പോഴും ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു.

രഞ്ജി ട്രോഫി ഫൈനൽ; കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം കേരളത്തിന് മികച്ച തുടക്കം. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. ഇപ്പോൾ 38 റൺസുമായി മലേവാറും 24 റൺസുമായി കരുൺ നായറുമാണ് ക്രീസിൽ ഉള്ളത്‌

Exit mobile version