ഏഷ്യൻ കോൺഫെഡറേഷനിലേക്ക് മാറാൻ റഷ്യ ആലോചിക്കുന്നത് ആയി റിപ്പോർട്ട്

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനിൽ അംഗത്വം എടുക്കാൻ റഷ്യ ആലോചിക്കുന്നത് ആയി റിപ്പോർട്ട്. നേരത്തെ യുക്രെയ്ൻ അക്രമിച്ചതിനെ തുടർന്ന് റഷ്യക്ക് എതിരെയും അവിടുത്തെ ക്ലബുകൾക്ക് എതിരെയും യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനും ഫിഫയും വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇതിനു എതിരെ റഷ്യൻ ഫെഡറേഷൻ സ്പോർട്സ് കോടതിയെ സമീപിച്ചു എങ്കിലും കേസ് അവർ തള്ളിയിരുന്നു. നിലവിൽ ഇതിനെ മറികടക്കാൻ ആണ് റഷ്യ ഇങ്ങനെ ഒരു നീക്കം നടത്തുന്നത് എന്നാണ് സൂചന.

തങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏഷ്യയിൽ ആണ് എന്ന വാദവും റഷ്യക്ക് ഉയർത്താം. അതേസമയം നിലവിൽ ചർച്ചകൾ നടന്നില്ലെങ്കിലും ഇത്തരം ഒരു ആവശ്യം ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗീകരിക്കുമോ എന്നു കണ്ടറിയണം. ഈ ആവശ്യം അംഗീകരിച്ചാൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങളുടെ യോഗ്യത പൂർണമായും നഷ്ടമാവും എങ്കിലും വിലക്ക് മറികടക്കാൻ ആവും എന്നാണ് റഷ്യൻ പ്രതീക്ഷ. നേരത്തെ ഓസ്‌ട്രേലിയക്ക് ഏഷ്യ അംഗത്വം നൽകിയത് തന്നെ നാലും അഞ്ചും തവണ അവർ അപേക്ഷകൾ സമർപ്പിച്ച ശേഷം ആയിരുന്നു.

2024 യൂറോ കപ്പിൽ റഷ്യ ഇല്ല, യോഗ്യത മത്സരങ്ങളിൽ വിലക്ക്

2024 യൂറോയിലും റഷ്യക്ക് കളിക്കാൻ ആകില്ല. റഷ്യയെ യോഗ്യത മത്സരങ്ങളിൻ ഇന്ന് വിലക്കിയതായി യുവേഫ സ്ഥിരീകരിച്ചു, യുക്രൈൻ അധിനിവേശമാണ് ഇപ്പോഴും റഷ്യക്ക് എതിരായി യുവേഫ നിൽക്കാൻ കാരണം. നേരത്തെ തന്നെ റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഫിഫ സസ്പെൻഡ് ചെയ്തിരുന്നു .

മാർച്ചിലെ ലോകകപ്പ് പ്ലേ ഓഫിൽ നിന്നും റഷ്യയെ ഫിഫ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിൽ നടന്ന വനിതാ യൂറോയിലും റഷ്യക്ക് കളിക്കാൻ ആയിരുന്നുല്ല. റഷ്യൻ ക്ലബ്ബുകൾക്കും ചാമ്പ്യൻസ് ലീഗിലും വിലക്ക് ഉണ്ട്. 2021 നവംബർ 14ന് ആണ് റഷ്യ അവാസാനം ഒരു സൗഹൃദ മത്സരം കളിച്ചത്.

ഐഎസ്എസ്എഫ് ലോകകപ്പ്, ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍

ഈജിപ്റ്റില്‍ നടക്കുന്ന ഐഎസ്എസ്എഫ് ഷോട്ട്ഗണ്‍ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ടീം. വനിതകളുടെ ട്രാപ്പ് ഇവന്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡില്‍ നേടിയത്. കീര്‍ത്തി ഗുപ്ത, രാജേശ്വരി കുമാരി, മനീഷ കീര്‍ എന്നിവരാണ് ടീമിലെ അംഗങ്ങള്‍.

ഫൈനലില്‍ ഇന്ത്യ 0-4ന് പിന്നിലായ ശേഷം 4-4ന് മത്സരം ടൈ ആക്കി വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാല്‍ 15 ഷോട്ടുകളുടെ അവസാന പരമ്പരയില്‍ ഇന്ത്യ പിന്നില്‍ പോയി. റഷ്യയോട് 4 – 6 എന്ന സ്കോര്‍ ലൈനിലാണ് ഫൈനലില്‍ ഇന്ത്യ പൊരുതിക്കീഴടങ്ങിയത്.

 

റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി

ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ 5 മത്തെ മിനിറ്റിൽ തന്നെ ട്രൈ നേടിയ റഷ്യ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജപ്പാൻ കാണികളെ ഞെട്ടിച്ചു. എന്നാൽ തങ്ങളെക്കാൾ 10 റാങ്ക് പിറകിലുള്ള റഷ്യയുടെ കടുത്ത ചെറുത്ത് നിൽപ്പിനെ ക്ഷമയോടെ മറികടക്കുന്ന ജപ്പാനെയാണ് പിന്നീട്‌ കണ്ടത്.

2015 ൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ജപ്പാൻ 30-10 നു എന്ന സ്കോറിന് ആണ് റഷ്യയെ മറികടന്നത്. 2011 നു ശേഷം ആദ്യമായി റഗ്ബി ലോകകപ്പ് കളിക്കുന്ന റഷ്യക്ക് എതിരെ വിങർ കൊട്ടാരോ മറ്റ്സുഷുമൊയുടെ ഹാട്രിക്ക് ആണ് ജപ്പാന്റെ ജയത്തിൽ നിർണായകമായത്. 2 പെനാൽട്ടികൾ സ്‌കോർ ആക്കി മാറ്റിയ യു തമുരയും ജപ്പാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾക്ക് വലിയ സാധ്യത നൽകുന്ന ഗ്രൂപ്പിൽ ജപ്പാന് ഈ ജയം ആത്മവിശ്വാസം നൽകും.

റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫിജിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തർ ആയ ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരും. ലോകം കാത്തിരിക്കുന്ന മൂന്നാം മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് മുൻ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുക. ആദ്യ മത്സരം ഇന്ത്യൻ സമയം 10.15 നും രണ്ടാം മത്സരം 12.45 നും നടക്കുമ്പോൾ 3.15 നാണ് മൂന്നാം മത്സരം. റഗ്ബി ലോകകപ്പ് സോണി ടെൻ 2 വിലും സോണി ടെൻ 2 ഹൈ ഡെഫനിഷനിലും തത്സമയം കാണാവുന്നതാണ്.

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ് ടീമുകള്‍. പുരുഷ വിഭാഗത്തില്‍ റഷ്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഓസ്ട്രിയ എന്നിവരായിരുന്ന ഇന്ത്യയ്ക്ക് സാധ്യമായ എതിരാളികള്‍.

രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യയിലാണ് നടക്കുക. വിജയികള്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടും.

ചിലിയെ തകര്‍ത്ത് ഇന്ത്യ, ഇന്ന് ജപ്പാനുമായി ഫൈനല്‍

FIH സീരീസ് ഫൈനല്‍സിന്റെ ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും. ഇന്നലെ ചിലിയ്ക്കെതിരെ നേടിയ 4-2 എന്ന സ്കോറിന്റെ വിജയമാണ് ഇന്ത്യയെ ഫൈനലിനു യോഗ്യത നല്‍കിയത്. 22, 37 മിനുട്ടുകളില്‍ ഗുര്‍ജിത് കൗറും 31ാം മിനുട്ടില്‍ നവനീത് കൗമര്‍, 57ാം മിനുട്ടില്‍ റാണി എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. ചിലിയ്ക്ക് വേണ്ടി കരോളീന ഗാര്‍സിയ, മാനുവേല ഉറോസ് എന്നിവര്‍ ഗോളുകള്‍ നേടി.

മൂന്നാം സ്ഥാനത്തിനായി ചിലി റഷ്യയെ നേരിടും. ഇന്നലെ നടന്ന ജപ്പാന്‍-റഷ്യ മത്സരത്തില്‍ നിശ്ചിത സമയത്ത് 1-1ന് തുല്യത പാലിച്ച ശേഷം 3-1ന് ഷൂട്ടൗട്ടില്‍ വിജയം നേടിയാണ് ജപ്പാന്‍ ഫൈനലിലേക്ക് കടന്നത്.

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 7.15ന് ആണ്. ആദ്യ സെമി വൈകുന്നേരം 5 മണിയ്ക്ക് നടക്കും.

ഇന്ന് നടന്ന അഞ്ചാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ പോളണ്ടിനെ 3-2 എന്ന സ്കോറിന് കീഴക്കി റഷ്യ വിജയം കൈവരിച്ചിരുന്നു.

റഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ

ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 13ാം മിനുട്ടില്‍ നീലകണ്ഠ ശര്‍മ്മയാണ് ഇന്ത്യയുടെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. 19ാം മിനുട്ടില്‍ സിമ്രാന്‍ജിത്ത് സിംഗും 20ാം മിനുട്ടില്‍ അമിത് രോഹിദാസും നേടിയ ഗോളുകള്‍ ഇന്ത്യയെ മൂന്ന് ഗോള്‍ ലീഡിലേക്ക് നയിച്ചുവെങ്കിലും പിന്നീട് ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ ഏഴ് ഗോളുകള്‍ നേടി ഇന്ത്യ റഷ്യയെ മുക്കുകയായിരുന്നു. 32, 34, 37, 42, 45, 56 മിനുട്ടുകളിലാണ് ഇന്ത്യയുടെ ഗോള്‍ വേട്ട. ഇതില്‍ ഹര്‍മ്മന്‍പ്രീത് സിംഗ്, അക്ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ വരുണ്‍ കുമാര്‍, ഗുര്‍സാഹിബ്ജിത്ത് സിംഗ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരും ഗോളുകള്‍ നേടി.

ഇന്ന് നടനന് ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഉസ്ബൈക്കിസ്ഥാനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

തുർക്കിക്കെതിരെ റഷ്യക്ക് ജയം

യുവേഫ നേഷൻസ് ലീഗിൽ തുർക്കിക്കെതിരെ റഷ്യക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു റഷ്യയുടെ ജയം. ഇരു പകുതികളുമായി നേടിയ ഗോളുകളാണ് റഷ്യയുടെ വിജയം ഉറപ്പിച്ചത്. റഷ്യക്ക് വേണ്ടി ന്യൂസ്റ്റാഡിറ്ററും റഷ്യയുടെ ലോകകപ്പ് ഹീറോ ചെറിഷേവുമാണ് ഗോളുകൾ നേടിയത്.

ജയത്തോടെ നേഷൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും റഷ്യക്കായി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റോടെയാണ് റഷ്യ ഒന്നാമതെത്തിയത്. 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള തുർക്കി രണ്ടാം സ്ഥാനത്താണ്.

റഷ്യൻ പരിശീലകന് പുതിയ കരാർ

റഷ്യയുടെ ഫുട്‌ബോൾ ടീം പരിശീലകൻ സ്റ്റാനിസ്ലാവ് ചെർഷെവ് പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ പരിശീലകനായി തുടരും. ലോകകപ്പിൽ റഷ്യ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും എന്ന് പലരും വിധി എഴുതിയ റഷ്യൻ ടീമിനെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായി. ഫൈനലിൽ ഇടം നേടിയ ക്രോയേഷ്യക്ക് മുൻപിലാണ്‌ അവരുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. അടുത്ത യൂറോ കപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കുക എന്നതാവും അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി. 2016 ലാണ് അദ്ദേഹം റഷ്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷ്യക്കെതിരായ മുദ്രാവാക്യം, ക്രോയേഷ്യൻ താരത്തിനെതിരെ നടപടി വന്നേക്കും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ‘ ഗ്ലോറി ടു ഉക്രെയ്ൻ’ എന്ന് താരം വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഉക്രെയ്നിലെ ആന്റി റഷ്യൻ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് വിദ ഉപയോഗിച്ചത്.

2-2 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളും പെനാൽറ്റി കിക്കും നേടിയ വിദ മികച്ച പ്രകടനമാണ് നടത്തിയത്. തുർക്കി ക്ലബ്ബായ ബേസിക്താസ് താരമായ വിദ അതിന് മുൻപ് ഉക്രേനിയൻ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വർഷം കളിച്ചിരുന്നു.

രാഷ്‌ട്രീയ ചുവയുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫിഫ താരത്തിന് എതിരെ നടപടി എടുത്തേക്കും എന്ന കാര്യം ഉറപ്പാണ്. നേരത്തെ സെർബിയക്ക് എതിരെ രാഷ്ട്രീയ ആംഗ്യം കാണിച്ച സ്വിസ് താരങ്ങളായ ശകീരി, ചാക്ക എന്നിവർക്കെതിരെ ഫിഫ കനത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ് റഷ്യയും ക്രോയേഷ്യയും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവസാന മത്സരത്തിൽ റഷ്യ – ക്രോയേഷ്യ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. തുടക്കം മുതൽ പന്തടക്കത്തിൽ പുലർത്തിയ ആധിപത്യം ക്രോയേഷ്യക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പുലർത്താനാവാതെ വന്നതോടെയാണ് റഷ്യ ലീഡ് നേടിയത്.

31 ആം മിനുട്ടിൽ റഷ്യയുടെ ഈ ലോകകപ്പിലെ താരം ചെറിശേവ് മനിഹാരമായ ഫിനിഷിലൂടെ റഷ്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 39 ആം മിനുട്ടിൽ പക്ഷെ ക്രോയേഷ്യ സമനില കണ്ടെത്തി. മൻസൂഖിച്ചിന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കി ക്രമാറിച് അവരെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. പിന്നീടുള്ള സമയം പക്ഷെ ഇരു ടീമുകൾക്കും കാര്യമായ അവസരം ലഭിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version