പവലും ഹോപും ഇനി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്മാര്‍

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ തങ്ങളുടെ പുതിയ നായകന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ശേഷം സ്ഥാനം ഒഴിഞ്ഞ നിക്കോളസ് പൂരന് പകരം ഏകദിനത്തിൽ ഷായി ഹോപും ടി20യിൽ റോവ്മന്‍ പവലിനെയും ആണ് ക്യാപ്റ്റന്മാരായി വെസ്റ്റിന്‍ഡീസ് നിയമിച്ചിരിക്കുന്നത്.

മാര്‍ച്ച് 16ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയാവും ഇരുവരുടെയും ആദ്യ ദൗത്യം. 2019ൽ ഹോപിനെ വെസ്റ്റിന്‍ഡീസ് വൈസ് ക്യാപ്റ്റനായി ആദ്യം നിയമിച്ചിരുന്നു. 2022ൽ വീണ്ടും അദ്ദേഹം വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.

പവൽ വെസ്റ്റിന്‍ഡീസിനെ മൂന്ന് ഏകദിനത്തിലും 1 ടി20 മത്സരത്തിലും നയിച്ചിട്ടുണ്ട്.

വെടിക്കെട്ട് പ്രകടനവുമായി റോവ്മന്‍ പവൽ, രണ്ടാം ടി20യിൽ വെസ്റ്റിന്‍ഡീസിന് വിജയം

ആദ്യ ടി20 മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ടി20യിൽ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റിന്‍ഡീസ്. റോവ്മന്‍ പവൽ 28 പന്തിൽ 61 റൺസും ബ്രണ്ടന്‍ കിംഗ് 57 റൺസ് നേടിയും തിളങ്ങിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനെ 193/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഷാക്കിബ് 68 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫിഫ് ഹൊസൈന്‍ 34 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം ബംഗ്ലാദേശിനായി പുറത്തെടുക്കുവാനായില്ല. ഇതോടെ 158/6 എന്ന നിലയിൽ ബംഗ്ലാദേശ് ഒതുങ്ങിയപ്പോള്‍ 35 റൺസ് വിജയം വെസ്റ്റിന്‍ഡീസ് നേടി.

റോവ്മന്‍ പവൽ വെസ്റ്റിന്‍ഡീസ് ടി20 ഉപനായകന്‍

ബംഗ്ലാദേശിനെതിരെയുള്ള ടി20 സ്ക്വാഡും ഏകദിന സ്ക്വാഡും പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ഒബേദ് മക്കോയി തിരികെ വെസ്റ്റിന്‍ഡീസ് ടീമിലേക്ക് എത്തുമ്പോള്‍ റോവ്മന്‍ പവൽ ആണ് ടി20 ടീമിന്റെ ഉപനായകന്‍. ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത് ആണ് മക്കോയിക്ക് തുണയായത്.

ഫാബിയന്‍ അല്ലെന്‍, റോസ്ടൺ ചേസ്, ഷെൽഡൺ കോട്രെൽ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ഷമാര്‍ ബ്രൂക്ക്സ്, അൽസാരി ജോസഫ്, കീമോ പോള്‍, ഡെവൺ തോമസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ടി20 സ്ക്വാഡ്: Nicholas Pooran (Captain), Rovman Powell (Vice-Captain), Shamarh Brooks, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Obed McCoy, Keemo Paul, Romario Shepherd, Odean Smith, Devon Thomas, Hayden Walsh Jr. Reserve: Dominic Drakes

ഏകദിന സ്ക്വാഡ്: Nicholas Pooran (Captain), Shai Hope (Vice-Captain), Shamarh Brooks, Keacy Carty, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Keemo Paul, Anderson Phillip, Rovman Powell, Jayden Seales.

ഡൽഹിയുടെ രക്ഷകനായി റോവ്മന്‍ പവൽ, പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ടീം പ്രതിരോധിക്കേണ്ടത് 159 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡൽഹിയെ 159 റൺസിലേക്ക് നയിച്ച് റോവ്മന്‍ പവൽ – ഋഷഭ് പന്ത് കൂട്ടുകെട്ട്. വാര്‍ണറെയും മിച്ചൽ മാര്‍ഷിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായ ശേഷം പൃഥ്വി ഷായെയും(24), സര്‍ഫ്രാസ് ഖാനെയും(10) നഷ്ടമാകുമ്പോള്‍ ഡൽഹി 50 റൺസ് മാത്രമാണ് നേടിയത്.

50/4 എന്ന നിലയിലേക്ക് ഡൽഹി തകര്‍ന്നപ്പോള്‍ ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ പൊലിയുമെന്ന് ഏവരും കരുതിയെങ്കിലും അവിടെ നിന്ന് ഋഷഭ് പന്തും റോവ്മന്‍ പവലും ചേര്‍ന്ന് ടീമിന്റെ തിരിച്ചുവരവ് ഒരുക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് 75 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. മെല്ലെ തുടങ്ങിയ പന്ത് പുറത്താകുമ്പോള്‍ താരം 33 പന്തിൽ 39 റൺസാണ് നേടിയത്. പന്ത് പുറത്തായ ശേഷവും മികവാര്‍ന്ന ബാറ്റിംഗ് പവൽ പുറത്തെടുത്തപ്പോള്‍ താരം 43 റൺസ് നേടി പുറത്തായി. പൃഥ്വി ഷായെയും മിച്ചൽ മാര്‍ഷിനെയും പുറത്താക്കിയ ജസ്പ്രീത് ബുംറയ്ക്ക് തന്നെയായിരുന്നു പവലിന്റെയും വിക്കറ്റ്.

അക്സര്‍ പട്ടേൽ 19 റൺസ് നേടിയാണ് ഡൽഹിയെ 159 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ഈ സ്കോര്‍ നേടിയത്. 31/3 എന്ന നിലയിൽ നിന്നും 50/4 എന്ന നിലയിൽ നിന്നും ആണ് ഡൽഹിയുടെ തിരിച്ചുവരവ്.

ലിയാം ലിവിംഗ്സ്റ്റണിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകുമെന്ന് പ്രതീക്ഷ – റോവ്മന്‍ പവൽ

ലിയാം ലിവിംഗ്സ്റ്റൺ നേടിയ പടുകൂറ്റന്‍ സിക്സിന്റെ റെക്കോര്‍ഡ് തനിക്ക് തകര്‍ക്കാനാകുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ പവര്‍ഫുള്‍ ബാറ്റ്സ്മാന്‍ റോവ്മന്‍ പവൽ. സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ തകര്‍പ്പന്‍ വിജയത്തിൽ താരം 6 സിക്സുകളാണ് നേടിയത്. ഇതിൽ ഉമ്രാന്‍ മാലിക്കിനെതിരെ നേടിയ 102 മീറ്റര്‍ സിക്സും ഉള്‍പ്പെടുന്നു.

ഈ സീസണില്‍ ലിയാം ലിവിംഗ്സ്റ്റൺ 117 മീറ്റര്‍ സിക്സ് നേടിയിരുന്നു. ഇതാണ് ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്സ്. 2008ൽ ആൽബി മോര്‍ക്കൽ നേടിയ 125 മീറ്റര്‍ ആണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സിക്സ്. താന്‍ ഇന്നലെ മന്‍ദീപ് സിംഗിനോട് 130 മീറ്റര്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും പവൽ കൂട്ടിചേര്‍ത്തു.

താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു – ഡേവിഡ് വാര്‍ണര്‍

തനിക്ക് 85 മീറ്റര്‍ സിക്സുകള്‍ പായിക്കുവാനെ സാധിക്കുന്നുള്ളുവെന്നും താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം ആയി എന്നും പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെ വലിയ സിക്സുകളെക്കുറിച്ചാണ് ഡേവിഡ് വാര്‍ണറുെ പരാമര്‍ശം. പവൽ ക്ലീന്‍ ഹിറ്റിംഗ് ആണ് നടത്തുന്നതെന്നും അത് വലിയ ദൂരം താണ്ടുകയാണ് ചെയ്യുന്നതെന്നും തനിക്ക് താരത്തിന് സ്ട്രൈക്ക് നൽകുവാന്‍ സന്തോഷം ആയിരുന്നുവെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ലിയാം ലിവിംഗ്സ്റ്റൺ 117 മീറ്റര്‍ സിക്സാണ് അടിച്ചത്, ഇവരെല്ലാം ബൗണ്ടറി ലൈന്‍ ബഹുദൂരം പിന്നിലാക്കുന്നുണ്ടെന്നും തനിക്ക് എന്നെങ്കിലും നൂറ് മീറ്റര്‍ സിക്സുകള്‍ നേടുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

“തനിക്ക് സ്ട്രൈക്ക് വേണ്ട, നീ കഴിയുന്നത്ര സിക്സുകള്‍ പായിക്കൂ”, വാര്‍ണര്‍ തന്നോട് പറഞ്ഞത് ഇത് – റോവ്മന്‍ പവൽ

ഇന്നലെ സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ഇന്നിംഗ്സ് അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ സ്ട്രൈക്ക് റോവ്മന്‍ പവലിനായിരുന്നു. മറുവശത്ത് 92 റൺസുമായി നിൽക്കുന്ന ഡേവിഡ് വാര്‍ണര്‍. താന്‍ സിംഗിളെടുത്ത് തന്നാൽ വാര്‍ണര്‍ക്ക് ശതകം പൂര്‍ത്തിയാക്കാമല്ലോ എന്ന് കരുതി അത് താന്‍ വാര്‍ണറോട് ചോദിച്ചപ്പോള്‍ തന്നോട് ക്രിക്കറ്റ് ഇങ്ങനെ അല്ല കളിക്കുന്നതെന്നും നീ കഴിയുന്നത്ര സിക്സുകള്‍ പായിക്കുവാന്‍ ശ്രമിക്കൂ എന്നാണ് തന്നോട് സീനിയര്‍ താരം പറഞ്ഞതെന്നാണ് റോവ്മന്‍ പവൽ വ്യക്തമാക്കിയത്.

അവസാന ഓവറിൽ ഒരു പന്ത് പോലും വാര്‍ണര്‍ക്ക് സ്ട്രൈക്ക് ലഭിച്ചില്ലെങ്കിലും ഒരു സിക്സും മൂന്ന് ഫോറും പവൽ നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്.

കളി മാറ്റിയത് വാര്‍ണറും പവലും – കെയിന്‍ വില്യംസൺ

ഡേവിഡ് വാര്‍ണറുടെയും റോവ്മന്‍ പവലിന്റെയും ഇന്നിംഗ്സുകളാണ് ഇന്നലെ ഡൽഹിയ്ക്കെതിരെയുള്ള കളി മാറ്റിയതെന്ന് പറഞ്ഞ് സൺറൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസൺ. ഡൽഹിയ്ക്ക് മികച്ച ടോട്ടലുണ്ടായിരുന്നുവെന്നും എന്നാൽ തങ്ങളുടെ ബാറ്റിംഗ് യൂണിറ്റിൽ ടീം മാനേജ്മെന്റിന്റ് തികഞ്ഞ വിശ്വാസം ഉണ്ടായിരുന്നുവെന്നും മധ്യ ഓവറുകളിൽ മികച്ച രീതിയിലാണ് ഡൽഹിയുടെ വാര്‍ണറും പവലും ബറ്റ് ചെയ്തതെന്നും വില്യംസൺ വ്യക്തമാക്കി.

നിക്കോളസ് പൂരനും എയ്ഡന്‍ മാര്‍ക്രവും ടീമിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം ആണ് പുറത്തെടുത്തതെന്നും ഓരോ ടീമും ശക്തരാണെന്നും ടൂര്‍ണ്ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്നും വില്യംസൺ സൂചിപ്പിച്ചു.

പഴയ ടീമിനോട് പക വീട്ടി വാര്‍ണര്‍, പവര്‍ഫുള്‍ ബാറ്റിംഗുമായി പവൽ

സൺറൈസേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹിയ്ക്കായി ഡേവിഡ് വാര്‍ണര്‍ 92 റൺസും റോവ്മന്‍ പവൽ 67 റൺസും നേടിയപ്പോള്‍ ടീം 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്.

ആദ്യ ഓവറിൽ മന്‍ദീപ് സിംഗിനെ നഷ്ടമായ ഡൽഹിയ്ക്ക് മിച്ചൽ മാര്‍ഷിനെയും പവര്‍പ്ലേയ്ക്കുള്ളിൽ നഷ്ടമാകുമ്പോള്‍ 4.2 ഓവറിൽ 37 റൺസായിരുന്നു ടീം നേടിയത്. അവിടെ നിന്ന് മൂന്നാം വിക്കറ്റിൽ ഡേവിഡ് വാര്‍ണറും – ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു.

ശ്രേയസ്സ് ഗോപാലിനെ ഒരോവറിൽ മൂന്ന് സിക്സും ഒരു ഫോറും പായിച്ചുവെങ്കിലും ഓവറിലെ അവസാന പന്തിൽ പ്ലെയ്ഡ് ഓൺ ആയി ഋഷഭ് പന്ത് മടങ്ങുകയായിരുന്നു. 11 പന്തിൽ 4 റൺസ് മാത്രം നേടി നിൽക്കുകായിരുന്ന ഋഷഭ് പുറത്താകുമ്പോള്‍ 16 പന്തിൽ 26 റൺസാണ് നേടിയത്. 48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

പന്ത് പുറത്തായെങ്കിലും ഡേവിഡ് വാര്‍ണർ തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഡൽഹി മികച്ച സ്കോറിലേക്ക് നീങ്ങി. വാര്‍ണര്‍ക്ക് മികച്ച പിന്തുണയുമായി റോവ്മന്‍ പവലും എത്തിയപ്പോള്‍ നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 66 പന്തിൽ 122 റൺസാണ് നേടിയത്.

പവൽ 35 പന്തിൽ 67 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സിൽ മൂന്ന് ഫോറും ആറ് സിക്സും അടങ്ങിയപ്പോള്‍ വാര്‍ണര്‍ 12 ഫോറും 3 സിക്സും സഹിതം 58 പന്തിൽ 92 റൺസാണ് നേടിയത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ട് ഡൽഹിയെ 200 കടത്തുകയായിരുന്നു.

രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ ആദ്യ പന്ത് കുൽദീപ് സിക്സര്‍ പറത്തിയെങ്കിലും പിന്നീട് അക്സര്‍ പട്ടേലിന് അത് അവസാന പന്തിൽ മാത്രം ആവര്‍ത്തിക്കുവാന്‍ സാധിച്ചതാണ് ഡൽഹിയ്ക്ക് തിരിച്ചടിയായത്.

മൊഹ്സിന്‍ ഖാന്‍ തന്റെ 4 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് നേടിയാണ് മത്സരത്തിൽ ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്.

ഓപ്പണര്‍മാരായ പൃഥ്വി ഷായെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തിൽ തന്നെ നഷ്ടമായ ഡൽഹിയെ മൂന്നാം വിക്കറ്റിൽ മിച്ചൽ മാര്‍ഷും ഋഷഭ് പന്തും ചേര്‍ന്ന് 60 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

20 പന്തിൽ 37 റൺസ് നേടിയ മാര്‍ഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയപ്പോള്‍ പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി. 10 ഓവര്‍ എത്തിയപ്പോള്‍ 94 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത്. അവസാന പത്തോവറിൽ ജയത്തിനായി ടീം 102 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

30 പന്തിൽ 44 റൺസ് നേടിയ ഋഷഭ് പന്ത് 13ാം ഓവറിന്റെ അവസാനം പുറത്താകുമ്പോള്‍ ‍ഡൽഹി ഇനിയും 76 റൺസ് നേടണമായിരുന്നു. 35 റൺസ് നേടിയ റോവ്മന്‍ പവലിനെയും അതേ ഓവറിൽ തന്നെ ശര്‍ദ്ധുൽ താക്കൂറിനെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അക്സര്‍ പട്ടേല്‍ അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ലക്ഷ്യം 6 പന്തിൽ 21 റൺസായി ചുരുങ്ങിയിരുന്നു. ദുഷ്മന്ത ചമീര എറിഞ്ഞ ഓവറിൽ അക്സറും കുൽദീപും ചേര്‍ന്ന് 15 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 36 റൺസെന്നതിൽ നിന്ന് അവസാന ഓവറിൽ 21 എന്ന നിലയിലേക്ക് മത്സരം മാറി.

സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് സിക്സര്‍ നേടിയതോടെ സമ്മര്‍ദ്ദം ലക്നൗവിലേക്ക് വന്നു. എന്നാൽ അടുത്ത രണ്ട് പന്തിൽ രണ്ട് റൺസ് മാത്രം പിറന്നപ്പോള്‍ അവസാന മൂന്ന് പന്തിൽ 12 റൺസായി ലക്ഷ്യം മാറി.

എന്നാൽ അടുത്ത രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ അക്സര്‍ സിംഗിള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ അവസാന പന്തിൽ സിക്സര്‍ താരം നേടിയെങ്കിലും 6 റൺസ് വിജയം ലക്നൗ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുവാന്‍ ലക്നൗവിന് സാധിച്ചു.

അക്സര്‍ പട്ടേൽ 24 പന്തിൽ 42 റൺസും കുല്‍ദീപ് 8 പന്തിൽ 16 റൺസും നേടിയെങ്കിലും ജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

പാര്‍ട്ട് ടൈമര്‍ ശ്രേയസ്സ് അയ്യരുടെ ഓവറിലെ ആദ്യ മൂന്ന് പന്തിൽ മത്സരം തീര്‍ക്കുവാനായിരുന്നു തീരുമാനം – റോവ്മന്‍ പവൽ

ഡേവിഡ് വാര്‍ണറും ലളിത് യാദവും ഡൽഹിയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്ന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ടീം പ്രതിരോധത്തിലായെങ്കിലും അക്സര്‍ പട്ടേലിനൊപ്പം റോവ്മന്‍ പവൽ നേടിയ നിര്‍ണ്ണായക റണ്ണുകള്‍ ഡൽഹിയെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു.

റോവ്മന്‍ പവൽ പുറത്താകാതെ 16 പന്തിൽ 33 റൺസ് നേടിയപ്പോള്‍ അതിൽ രണ്ട് സിക്സുകളും ഉള്‍പ്പെടുന്നു. 17ാം ഓവര്‍ എറിഞ്ഞ വെങ്കിടേഷ് അയ്യരെ ഒരു സിക്സും ഒരു ഫോറും പവൽ നേടിയപ്പോള്‍ ഡൽഹി ഓവറിൽ നിന്ന് 14 റൺസാണ് നേടിയത്. ഇതോടെ മത്സരം ഡൽഹിയുടെ പക്ഷത്തേക്ക് കൂടുതൽ അടുക്കുകയായിരുന്നു.

19ാം ഓവര്‍ എറിഞ്ഞ ശ്രേയസ്സ് അയ്യരുടെ ഓവറിൽ തന്നെ കളി തീര്‍ക്കണമെന്നായിരുന്നു താനും ശര്‍ദ്ധുൽ താക്കൂറും തീരുമാനിച്ചതെന്നും ആദ്യ മൂന്ന് പന്തിൽ മത്സരം അവസാനിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും അതിന് സാധിച്ചില്ലെന്ന് പവൽ വ്യക്തമാക്കി. അയ്യര്‍ പാര്‍ട് ടൈം ബൗളര്‍ ആണെന്നതായിരുന്നു ഈ തീരുമാനത്തിന് കാരണം എന്നും കൊല്‍ക്കത്തയുടെ സ്കോര്‍ അത്ര വലുതല്ലാതിരുന്നത് തന്റെ ടീമിന് തുണയായി എന്നും പവൽ വ്യക്തമാക്കി.

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ് വഴങ്ങാതിരിക്കുക. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ 26 റൺസ് പിറന്നതിന്റെ സമ്മര്‍ദ്ദം ഉള്ളതിനാലാണോ എന്നറിയില്ല ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മന്‍ പവൽ സിക്സര്‍ നേടി. എന്നാൽ മൂന്നാമത്തെ പന്ത് നോ ബോള്‍ ആയിരുന്നു വിളിക്കേണ്ടതെന്ന് ഋഷഭ് പന്ത് അതൃപ്തി അറിയിച്ച താരം റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡൽഹി കോച്ച് പ്രവീൺ ആംറേ ഗ്രൗണ്ടിൽ ഇറങ്ങിയതും വാങ്കഡേയിൽ കാണാനായി.

എന്നാൽ ഈ സംഭവങ്ങള്‍ക്ക് ശേഷം മത്സരം തുടര്‍ന്നുവെങ്കിലും ആ മൂന്ന് പന്തുകളിൽ റോവ്മന്‍ പവൽ കാണിച്ച ഹീറോയിസം പിന്നീട് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. അവസാന പന്തിൽ 15 പന്തിൽ 36 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 207/8 എന്ന നിലയിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 15 റൺസ് വിജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നൽകിയത്. ഡേവിഡ് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഡൽഹി 43 റൺസാണ് 4.3 ഓവറിൽ നേടിയത്. 14 പന്തിൽ 28 റൺസ് നേടി അപകടാരിയായി മാറുകയായിരുന്ന വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

അശ്വിനെ ആക്രമിക്കുവാന്‍ ശ്രമിച്ച് സര്‍ഫ്രാസ് ഖാനും പുറത്തായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ രണ്ട് വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായി. എട്ടോവര്‍ വരെ പിടിച്ച് പന്തെറിയുകയായിരുന്ന രാജസ്ഥാന് പെട്ടെന്ന് കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്. ഒബൈദ് മക്കോയി എറിഞ്ഞ ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ 9 ഓവറിൽ 95/2 എന്ന നിലയിൽ ഡൽഹി തങ്ങളുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു അശ്വിനെ ഇറക്കിയപ്പോള്‍ താരം പൃഥ്വി ഷായുടെ വിക്കറ്റ് സ്വന്തമാക്കി. 27 പന്തിൽ 37 റൺസ് നേടിയ പൃഥ്വി മടങ്ങുമ്പോള്‍ 51 റൺസാണ് പൃഥ്വിയും പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റിയാന്‍ പരാഗിന് 11ാം ഓവര്‍ നൽകിയ സഞ്ജുവിന് വീണ്ടും പിഴച്ചപ്പോള്‍ ഓവറിൽ നിന്ന് 22 റൺ കൂടി വന്നു.

8 ഓവര്‍ പിന്നിടുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ഡൽഹി 11 ഓവര്‍ അവസാനിക്കുമ്പോള്‍ 121/3 എന്ന കരുതുറ്റ നിലയിലായിരുന്നു. 52 റൺസാണ് ഈ മൂന്നോവറിൽ പിറന്നത്. പ്രസിദ്ധ് എറിഞ്ഞ അടുത്ത ഓവറിൽ ചഹാല്‍ പന്തിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ മികച്ചൊരു ക്യാച്ചിലൂടെ പടിക്കൽ പന്തിനെ പുറത്താക്കി. 24 പന്തിൽ 44 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് ലളിത് യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. താരം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ വലുതായതിനാൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കു പ്രയാസമായിരുന്നു. അവസാന മൂന്നോവറിൽ 51 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ കാര്യമായ സ്കോര്‍ ചെയ്യുവാന്‍ ഡൽഹിയ്ക്കായില്ലെങ്കിലും അവസാന മൂന്ന് പന്തിൽ രണ്ട് സിക്സ് റോവ്മന്‍ പവൽ നേടിയതോടെ ലക്ഷ്യം 12 പന്തിൽ 36 റൺസായി മാറി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ലളിത് യാദവിനെ മടക്കിയപ്പോള്‍ താരം 24 പന്തിൽ 37 റൺസാണ് നേടിയത്. ഡൽഹിയുടെ ലക്ഷ്യം 9 പന്തിൽ 36 റൺസും ആയി വര്‍ദ്ധിച്ചു.

പ്രസിദ്ധ് ആ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ റോവ്മന്‍ പവല്‍ നേടേണ്ടിയിരുന്നത് ആറ് സിക്സുകളായിരുന്നു. ആദ്യ മൂന്ന് പന്തിൽ താരം സിക്സ് നേടിയെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നടന്ന സംഭവങ്ങള്‍ ആ നേട്ടം ആവര്‍ത്തിക്കുന്നതിൽ നിന്ന് പവലിനെ തടയുകയായിരുന്നു.

Exit mobile version