വെടിക്കെട്ട് പ്രകടനവുമായി റോവ്മന്‍ പവൽ, രണ്ടാം ടി20യിൽ വെസ്റ്റിന്‍ഡീസിന് വിജയം

ആദ്യ ടി20 മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ടി20യിൽ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റിന്‍ഡീസ്. റോവ്മന്‍ പവൽ 28 പന്തിൽ 61 റൺസും ബ്രണ്ടന്‍ കിംഗ് 57 റൺസ് നേടിയും തിളങ്ങിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനെ 193/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിൽ ഷാക്കിബ് 68 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫിഫ് ഹൊസൈന്‍ 34 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം ബംഗ്ലാദേശിനായി പുറത്തെടുക്കുവാനായില്ല. ഇതോടെ 158/6 എന്ന നിലയിൽ ബംഗ്ലാദേശ് ഒതുങ്ങിയപ്പോള്‍ 35 റൺസ് വിജയം വെസ്റ്റിന്‍ഡീസ് നേടി.

Exit mobile version