തല്ലാവാസിനു ആധികാരിക ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരെ ആധികാരിക ജയം നേടി ജമൈക്ക തല്ലാവാസ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 29ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില്‍ 173/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്ക 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. റോസ് ടെയിലര്‍-റോവ്മന്‍ പവല്‍ കൂട്ടുകെട്ട് നേടിയ അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ജേസണ്‍ മുഹമ്മദ്(54), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(48), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(34), ചാഡ്വിക്ക് വാള്‍ട്ടണ്‍(25) എന്നിവരുടെ മികവില്‍ നേടുകയായിരുന്നു. റോവ്മന്‍ പവല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്ന്‍ താമസ്, സാമുവല്‍ ബദ്രി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

റോസ് ടെയിലര്‍(60*)-റോവ്മന്‍ പവല്‍(55*) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 114 റണ്‍സാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. 34 പന്തില്‍ 55 റണ്‍സ് നേടിയ പവല്‍ ആണ് കളിയിലെ താരം. ഗ്ലെന്‍ ഫിലിപ്പ്സ്(27), ജോണ്‍സണ്‍ ചാള്‍സ്(25) എന്നിവര്‍ ആണ് പുറത്തായ താരങ്ങള്‍. ഇരു വിക്കറ്റും ഇമ്രാന്‍ താഹിര്‍ ആണ് സ്വന്തമാക്കിയത്.

തല്ലാവാസിനു ജയം, സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ പരാജയപ്പെടുത്തിയത് 21 റണ്‍സിനു

സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ജമൈക്ക തല്ലാവാസ്. ടൂര്‍ണ്ണമെന്റിലെ 17ാം മത്സരത്തില്‍ റോവ്‍മന്‍ പവലിനൊപ്പം മറ്റു ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരും ഡേവിഡ് മില്ലറും റണ്‍സുമായി രംഗത്തെത്തിയപ്പോള്‍ ജമൈക്ക തല്ലാവാസിനു മികച്ച സ്കോര്‍ നേടാനാകുകയായിരുന്നു. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് തല്ലാവാസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് മാത്രമേ നേടാനായുള്ളു. 64 റണ്‍സ് നേടിയ റോ‍വ്‍മന്‍ പവല്‍ ആണ് കളിയിലെ താരം.

37 പന്തില്‍ നിന്ന് 5 സിക്സ് ഉള്‍പ്പെടെയായിരുന്നു പവലിന്റെ കരുത്താര്‍ന്ന ഇന്നിംഗ്സ്. ഡേവിഡ് മില്ലര്‍ 13 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയതോടെ തല്ലാവാസ് സ്കോര്‍ 200 കടക്കുകയായിരുന്നു. പുറത്താകാതെ നിന്ന മില്ലര്‍ 3 സിക്സ് നേടിയപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ്(34), കെന്നാര്‍ ലൂയിസ്(33) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. കെസ്രിക് വില്യംസ് മൂന്ന് വിക്കറ്റ് നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

ഡേവിഡ് വാര്‍ണര്‍(42), കീറണ്‍ പൊള്ളാര്‍ഡ്(46), ലെന്‍ഡല്‍ സിമ്മണ്‍(45) എന്നിവര്‍ കുറഞ്ഞ പന്തുകളില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സ്റ്റാര്‍സ് ക്യാമ്പില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്. മധ്യനിര തിളങ്ങിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനം വരാത്തതും ടീമിനു തിരിച്ചടിയായി. ഒഷെയന്‍ തോമസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തല്ലാവാസിനു വേണ്ടി തിളങ്ങി.

പവലിന്റെ അടി തടുത്ത് ബംഗ്ലാദേശിനു 18 റണ്‍സ് വിജയം, ഏകദിന പരമ്പരയും സ്വന്തം

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 2-1നു സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 301 റണ്‍സ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ 283/6 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റോവ്മന്‍ പവല്‍ 41 പന്തില്‍ 74 റണ്‍സ് നേടി വിന്‍ഡീസിനായി പൊരുതിയെങ്കിലും മധ്യനിരയിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ വിന്‍ഡീസിനു തിരിച്ചടിയാകുകയായിരുന്നു. തമീം ഇക്ബാലിനെ മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി പ്രഖ്യാപിച്ചു.

എവിന്‍ ലൂയിസിനെ(13) വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍(73), ഷായി ഹോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തി വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയില്‍ വേഗത്തില്‍ സ്കോര്‍ ചെയ്തുവെങ്കിലും ഹോപ്പിന്റെ മെല്ലെപ്പോക്ക് വിന്‍ഡീസ് പ്രതീക്ഷകളെ ബാധിച്ചു. 94 പന്തില്‍ നിന്ന് 64 റണ്‍സാണ് വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ താരം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍(30) അധികം ബുദ്ധിമുട്ടിക്കാതെ പവലിയനിലേക്ക് പോയി.

ഒരു വശത്ത് ഏകനായി റോവ്‍മന്‍ പവല്‍ പൊരുതിയെങ്കിലും ഷായി ഹോപ് കളഞ്ഞ പന്തുകളുടെ നഷ്ടം ടീമിനെ ബാധിക്കുകയായിരുന്നു. 5 ബൗണ്ടറിയും 4 സിക്സും സഹിതം 180.49 സ്ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശിയെങ്കിലും വിന്‍ഡീസിനെ 50 ഓവറില്‍ 283/6 എന്ന സ്കോറിലേക്ക് എത്തിക്കുവാനെ താരത്തിനു കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനു വേണ്ടി മഷ്റഫേ മൊര്‍തസ രണ്ടും മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version