പവലിന്റെ വെടിക്കെട്ട് പ്രകടനം കണ്ടപ്പോള്‍ താരം ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണല്ലോ കളിക്കുന്നതെന്നോര്‍ത്ത് സന്തോഷം തോന്നി – ഋഷഭ് പന്ത്

റോവ്മന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും ഇന്നിംഗ്സുകളെ അതിജീവിച്ച് 8 റൺസ് വിജയം ഇന്ത്യ ഇന്നലെ രണ്ടാം ടി20യിൽ വിജയം നേടുകയായിരുന്നു. റോവ്മന്‍ പവൽ ബുള്ളറ്റുകളായിരുന്നു ക്രീസിൽ നിന്ന് പായിച്ചതെന്നാണ് ഋഷഭ് പന്ത് പറഞ്ഞത്.

Rovmanpowellnicholaspooran

എന്നാൽ താരം ഡല്‍ഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിക്കുന്നതെന്ന് ഓര്‍ത്ത് താന്‍ സന്തോഷിച്ചുവെന്നും പന്ത് വ്യക്തമാക്കി. മത്സര ശേഷം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങിയ സംസാരിക്കുകയായിരുന്നു ഋഷഭ് പന്ത്.

പവറാണ് പവൽ!!! റോവ്മന്‍ പവൽ – നിക്കോളസ് പൂരന്‍ കൂട്ടുകെട്ടിനെ അതിജീവിച്ച് ഇന്ത്യ കടന്ന് കൂടി

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 8 റൺസ് വിജയവുമായി കടന്ന് കൂടി ഇന്ത്യ. റോവ്മന്‍ പവലും നിക്കോളസ് പൂരനും ഉയര്‍ത്തിയ വെല്ലുവിളിയെ ഇന്ത്യ അതിജീവിച്ചപ്പോള്‍ പരമ്പര സ്വന്തമാക്കുവാനും ടീമിന് സാധിച്ചു. 178 റൺസാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് നേടിയത്. പുറത്താകാതെ 36 പന്തിൽ 68 റൺസ് നേടിയ പവലിന്റെ വീരോചിതമായ ഇന്നിംഗ്സിൽ 5 സിക്സും 4 ഫോറുമാണ് ഉണ്ടായത്.

60 പന്തിൽ നൂറ് റൺസ് നേടിയ കൂട്ടുകെട്ട് 9 പന്ത് ബാക്കി നിൽക്കെ അവസാനിച്ചപ്പോള്‍ 28 റൺസായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. 41 പന്തിൽ 62 റൺസ് നേടിയ പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ ഓവറിൽ നിന്ന് വെറും 4 റൺസ് വിട്ട് കൊടുത്തപ്പോള്‍ വിന്‍ഡീസിന് അവസാന ഓവറിൽ ജയിക്കുവാന്‍ 25 റൺസായിരുന്നു വേണ്ടിയിരുന്നത്.

ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിൽ 2 സിക്സ് പവൽ നേടി പവൽ 2 പന്തിൽ 11 റൺസാക്കി ലക്ഷ്യം കുറച്ചുവെങ്കിലും അവസാന രണ്ട് പന്തിൽ വലിയ ഷോട്ട് നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി.

2.8 കോടിയുമായി പവൽ ഡൽഹിയിലേക്ക്

ഡൽഹി ക്യാപിറ്റൽസ് താരമായി മാറി വിന്‍ഡീസ് ബാറ്റ്സ്മാന്‍ റോവ്മന്‍ പവൽ. റോവ്മന്‍ പവലിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. ലക്നൗ ആദ്യം ലേലത്തിനെത്തിയപ്പോള്‍ ഡല്‍ഹിയും ചെന്നൈയും പിന്നാലെ എത്തി.

പിന്നീട് ചെന്നൈയുടെ വെല്ലുവിളിയെ അതിജീവിച്ച് ഡല്‍ഹി വിന്‍ഡീസ് താരത്തെ ടീമിലേക്ക് എത്തിച്ചു.

റൺ മഴ കണ്ട മത്സരത്തിൽ 20 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ 20 റൺസിന്റെ വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്നലെ ഇരു ഇന്നിംഗ്സിലും 200ന് മേലെ റൺസ് കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് റോവ്മന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ 224/5 എന്ന സ്കോര്‍ നേടി.

റോവ്മന്‍ പവൽ പത്ത് സിക്സുകളുടെ സഹായത്തോടെ 53 പന്തിൽ 107 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 43 പന്തിൽ 70 റൺസാണ് നേടിയത്.

ടോപ് ഓര്‍ഡറിൽ ടോം ബാന്റണും മധ്യ നിരയിൽ ഫിലിപ്പ് സാള്‍ട്ടും കസറിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് മാത്രമേ ഇംഗ്ലണ്ടിന് നേടാനായുള്ളു. ബാന്റൺ 39 പന്തിൽ 73 റൺസ് നേടിയപ്പോള്‍ സാള്‍ട്ട് 24 പന്തിൽ 57 റൺസാണ് നേടിയത്.

വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 3 വിക്കറ്റും കീറൺ പൊള്ളാര്‍ഡ് 2 വിക്കറ്റും നേടി.

വീണ്ടും ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനെതിരെ 148 റണ്‍സിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ പതറുകയായിരുന്നു. 41 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്ത്നില്പാണ് വിന്‍ഡീസിനെ 148 റണ്‍സിലേക്ക് എത്തിച്ചത്.

88/8 എന്ന നിലയില്‍ നിന്ന് അല്‍സാരി ജോസഫുമായി(17) 32 റണ്‍സ് കൂട്ടുകെട്ടും അകീല്‍ ഹൊസൈനുമായി(12*) 28 റണ്‍സുമാണ് അവസാന രണ്ട് വിക്കറ്റില്‍ റോവ്മന്‍ പവല്‍ നേടിയത്.

മെഹ്ദി ഹസന് പുറമെ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍ പവലും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്.

വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സലിനെ സുനില്‍ നരൈന്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താമെന്ന ജമൈക്കയുടെ പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറില്‍ 107 റണ്‍സാണ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

41 റണ്‍സുമായി ബോണര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റോവ്മന്‍ പവല്‍ 33 റണ്‍സ് നേടി. ട്രിന്‍ബാഗോ ബൗളര്‍മാരില്‍ അകീല്‍ ഹൊസൈന്‍ മൂന്നും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ടീമിനും അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ റഖീം കോണ്‍വാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് നേടിയ മിന്നും തുടക്കമാണ് അനായാസ വിജയത്തിലേക്ക് സൂക്ക്സിനെ നയിച്ചത്. 8.4 ഓവറില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് തകര്‍ന്നത്.

30 പന്തില്‍ 75 റണ്‍സ് നേടിയ റഖീം 8 സിക്സും 4 ഫോറും നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സ് നേടി. തല്ലാവാസിന് വേണ്ടി ഒഷെയ്ന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്കയ്ക് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ്(58), റോവ്മന്‍ പവല്‍(44) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത് ടീമിന്റെ 200 കടക്കുക എന്ന സാധ്യതകളെ തടസ്സപ്പെടുത്തി. ഷമാര്‍ സ്പ്രിംഗര്‍(14*), ഡെര്‍വാല്‍ ഗ്രീന്‍(17*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 170 റണ്‍സിലേക്ക് നയിച്ചത്. ഒബേദ് മക്കോയ്, ഫവദ് അഹമ്മദ് എന്നിവര്‍ സൂക്ക്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എന്നാല്‍ 35.5 ഓവറില്‍ 125 റണ്‍സിന് എതിരാളികളെ ഓള്‍ഔട്ട് ആക്കി ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുയായിരുന്നു. 65 റണ്‍സിന്റെ മികവാര്‍ന്ന വിജയത്തില്‍ ബൗളിംഗില്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

34 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. വിന്‍ഡീസിന് വേണ്ടി റോഷ്ടണ്‍ ചേസ് നാലും അകീം ജോര്‍ദ്ദാന്‍ 3 വിക്കറ്റും നേടി. വിന്‍ഡീസ് നിരയില്‍ ജോനാഥന്‍ കാര്‍ട്ടര്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോവ്മന്‍ പവല്‍ 41 റണ്‍സ് നേടി അതിവേഗ സ്കോറിംഗ് നടത്തിയ ശേഷം പുറത്താകുകയാിയരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ രണ്ട് വീതം വിക്കറ്റുമായി രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും തിളങ്ങി. ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.

ഓള്‍റൗണ്ട് മികവുമായി ഷാക്കിബ്, പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ 36 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടുകയായിരുന്നു. ലിറ്റണ്‍ ദാസ്(60) ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(42*) മഹമ്മദുള്ളയും(43*) പുറത്താകാതെ നിന്ന് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. കൂടാതെ സൗമ്യ സര്‍ക്കാര്‍ 32 റണ്‍സ് നേടി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 50 റണ്‍സ് നേടിയ റോവ്മന്‍ പവലും 36 റണ്‍സ് നേടിയ ഷായി ഹോപുമാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. 5 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനാണ് വിന്‍ഡീസ് ചെയിസിംഗിനു തടയിട്ടത്. തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷാക്കിബിന്റെ 5 വിക്കറ്റ് നേട്ടം.

വിന്‍ഡീസിനു പുതിയ നായകന്‍

ജേസണ്‍ ഹോള്‍ഡറുടെ പരിക്കിനെത്തുടര്‍ന്ന് ഏകദിനങ്ങളില്‍ പുതിയ നായകനെ നിയമിച്ച് വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെയുല്ള ഏകദിനങ്ങള്‍ക്കായി റോവ്മന്‍ പവലിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിന്‍ഡീസിനായി ഇന്ത്യയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും അടുത്തിടെ നടന്ന ടി10 ലീഗില്‍ താരം കസറിയിരുന്നു.

മൂന്ന് മത്സരങ്ങള്‍ക്കായി 15 അംഗ സംഘത്തെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിന്‍ഡീസ്: റോവ്മന്‍ പവല്‍, മര്‍ലന്‍ സാമുവല്‍സ്, റോഷ്ടണ്‍ ചേസ്, ദേവേന്ദ്ര ബിഷൂ, ചന്ദര്‍പോള്‍ ഹേംരാജ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഡാരെന്‍ ബ്രാവോ, ഷായി ഹോപ്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, കീമോ പോള്‍, കീറന്‍ പവല്‍, ഫാബിയന്‍ അല്ലെന്‍, കെമര്‍ റോച്ച്, സുനില്‍ ആംബ്രിസ്, ഒഷെയ്ന്‍ തോമസ്

നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ് ടീമിനു സ്വന്തം. ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. റോവ്മന്‍ പവല്‍ പുറത്താകാതെ 25 പന്തില്‍ നിന്ന് നേടിയ 61 റണ്‍സിന്റെയും ആന്‍ഡ്രേ റസ്സല്‍(12 പന്തില്‍ 38), ഡാരെന്‍ സാമി(14*), നിക്കോളസ് പൂരന്‍(18) എന്നിവരാണ് വാരിയേഴ്സിനായി ബാറ്റിംഗ് മികവ് പുലര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് നിരയില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍(37) മാത്രമാണ് കാര്യമായൊരു ശ്രമം ടീമിനായി നടത്തി നോക്കിയത്. ഷഫീകുള്ള ഷഫീക്ക് 26 റണ്സ് നേടി പുറത്തായി. 7 വിക്കറ്റുകള്‍ നഷ്ടത്തില്‍ ടീമിനു 118 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ഗ്രീന്‍, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ് സിക്സുകളുടെ സഹായത്തോടെ 17 പന്തില്‍ നിന്ന് 59 റണ്‍സാണ് ഷാഹിദ് അഫ്രീദി നേടിയത്. 10 ഓവറില്‍ 135 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ പഖ്ത്തൂണ്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി ഹാര്‍ദ്ദസ് വില്‍ജോയന്‍ മൂന്ന് വിക്കറ്റ് നേടി.

നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി 35 പന്തില്‍ 80 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ 122 റണ്‍സ് വരെ മാത്രമേ താരത്തിനു എത്തിക്കാനായുള്ളു. 9 സിക്സുകളും 4 ബൗണ്ടറിയുമാണ് പുറത്താകാതെ നിന്ന റോവ്മന്‍ പവല്‍ നേടിയത്. ഇര്‍ഫാന്‍ ഖാന്‍ പഖ്ത്തൂണ്‍സിനായി 2 വിക്കറ്റ് നേടി.

Exit mobile version