ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്ന ആഗ്രഹം പണ്ട് മുതലെ ഉണ്ട് – റോഷ്ടണ്‍ ചേസ്

ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്നുള്ള ആഗ്രഹം തനിക്ക് പണ്ട് മുതലെയുണ്ടെന്ന് പറഞ്ഞ് റോഷ്ടണ്‍ ചേസ്. തന്റെ അഞ്ച് ശതകങ്ങളില്‍ ഒരെണ്ണം മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് പുറത്തെങ്കിലും തനിക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ശതകം നേടുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചേസ് വ്യക്തമാക്കി.

വിന്‍ഡീസില്‍ ഇംഗ്ലണ്ടിനെതിരെ താന്‍ ശതകം നേടിയിട്ടുണ്ട്, അതേ സമയം അത് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ ശതകങ്ങള്‍ നേടുമ്പോള്‍ ഒരു ബാറ്റ്സ്മാനെ കൂടുതല്‍ ബഹുമാനത്തോടെ ആളുകള്‍ പരിഗണിക്കുമെന്നും നിങ്ങളുടെ നിലവാരം ഉയര്‍ന്നുവെന്ന് വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് ചേസ് വ്യക്തമാക്കി.

ഒരു ശതകമെങ്കിലും ഇംഗ്ലണ്ടി‍ല്‍ നേടാനായില്ലെങ്കില്‍ തന്റെ പ്രകടനത്തില്‍ താന്‍ സ്വയം സന്തുഷ്ടനാകില്ലെന്നും വിന്‍ഡീസ് താരം വ്യക്തമാക്കി. ബാറ്റ് കൊണ്ട് മികച്ച സീരീസും ആവശ്യത്തിലധികം റണ്‍സ് നേടുകയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ചേസ് സൂചിപ്പിച്ചു.

ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍ ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട്

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കീമോ പോള്‍-ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട് നേടിയ റണ്ണുകള്‍ വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 49 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഷായി ഹോപ് തന്റെ ശതകവുമായി പൊരുതി നിന്നപ്പോള്‍ റോഷ്ടണ്‍ ചേസാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. സുനില്‍ ആംബ്രിസിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോയുമായി(39) ചേര്‍ന്ന് 77 റണ്‍സ് നേടിയ ഷായി ഹോപ് മൂന്നാം വിക്കറ്റില്‍ റോഷ്ടണ്‍ ചേസുമായി മികവാര്‍ന്ന കൂട്ടുകെട്ടാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് 41 റണ്‍സ് നേടിയ ചേസിനെ വിന്‍ഡീസിന് നഷ്ടമായത്.

172/2 എന്ന നിലയില്‍ നിന്ന് പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമാകുന്നതാണ് കണ്ടത്. ഇതിനിടെ തന്റെ 9ാം ഏകദിന ശതകം നേടുകയായിരുന്നു.115 റണ്‍സ് നേടിയ ഹോപ് 45.1 ഓവറില്‍ ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ കീമോ പോളിന്റെയും ഹെയ്ഡന്‍ വാല്‍ഷിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ 289 റണ്‍സിലേക്ക് എത്തിച്ചത്. കീമോ പോള്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും ഹെയ്‍ഡന്‍ വാല്‍ഷ് 8 പന്തില്‍ നിന്ന് 20 റണ്‍സും നേടിയപ്പോള്‍ അവസാന ആറോവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് അടിച്ചെടുത്തത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഇസ്രു ഉഡാനയാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. 9 ഓവറില്‍ നിന്ന് 67 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസ് നിരയിലെ വമ്പനടിക്കാരെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റ് താരം നേടി.

നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്. 179/4 എന്ന നിലയിലായിരുന്ന വിന്‍ഡീസിനെ പിന്നീട് 179/6 എന്ന നിലയിലേക്ക് തള്ളിയിട്ടത് ഭുവനേശ്വര്‍കുമാര്‍ ആയിരുന്നു. ഇന്നിംഗ്സിന്റെ 35ാം ഓവറില്‍ നിലയുറപ്പിച്ച് ബാറ്റ് വീശുകയായിരുന്നു നിക്കോളസ് പൂരനെയും 18 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെയും ഒരേ ഓവറില്‍ പുറത്താക്കിയതോടെയാണ് വിന്‍ഡീസിന്റെ പതനം ആരംഭിച്ചത്.

179/4 എന്ന നിലയില്‍ നിന്ന് 182/8 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് പിന്നീട് കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങുകയായിരുന്നു. 42 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്. ഒന്നോ രണ്ടോ വിക്കറ്റ് നേടിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരുവാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ഭുവി പറഞ്ഞു.

നിക്കോളസ് പൂരന് ബാറ്റിംഗില്‍ എന്ത് മാന്ത്രിക വിദ്യ കാണിക്കാമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ തന്നെ താരം നിന്നിരുന്നുവെങ്കില്‍ മത്സരം മാറ്റി മറിക്കുമെന്ന് ഉറപ്പായിരുന്നു. അത് പോലെ തന്നെ റോഷ്ടണ്‍ ചേസിന്റെ വിക്കറ്റും നിര്‍ണ്ണായകമായിരുന്നു. താരം ക്രീസിലെത്തിയ ഉടന്‍ തന്നെ സിംഗിളുകള്‍ നേടി നിലയുറപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും ഈ രണ്ട് വിക്കറ്റുകളും ഒരേ ഓവറില്‍ വീഴ്ത്താനായത് നിര്‍ണ്ണായമായെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എന്നാല്‍ 35.5 ഓവറില്‍ 125 റണ്‍സിന് എതിരാളികളെ ഓള്‍ഔട്ട് ആക്കി ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുയായിരുന്നു. 65 റണ്‍സിന്റെ മികവാര്‍ന്ന വിജയത്തില്‍ ബൗളിംഗില്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

34 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. വിന്‍ഡീസിന് വേണ്ടി റോഷ്ടണ്‍ ചേസ് നാലും അകീം ജോര്‍ദ്ദാന്‍ 3 വിക്കറ്റും നേടി. വിന്‍ഡീസ് നിരയില്‍ ജോനാഥന്‍ കാര്‍ട്ടര്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോവ്മന്‍ പവല്‍ 41 റണ്‍സ് നേടി അതിവേഗ സ്കോറിംഗ് നടത്തിയ ശേഷം പുറത്താകുകയാിയരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ രണ്ട് വീതം വിക്കറ്റുമായി രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും തിളങ്ങി. ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റ് വിജയം നേടുകയായിരുന്നു.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം(135) പോള്‍ സ്റ്റിര്‍ലിംഗ്(77), കെവിന്‍ ഒബ്രൈന്‍(63) എന്നിവര്‍ തിളങ്ങിയപ്പോള്‍ 327 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു തുണയായത് സുനില്‍ ആംബ്രിസിന്റെ ശതകമാണ്. താരം 148 റണ്‍സ് നേടി പുറത്തായപ്പോള്‍ റോഷ്ടണ്‍ ചേസ്(46), ജോനാഥന്‍ കാര്‍ട്ടര്‍(43*), ജേസണ്‍ ഹോള്‍ഡര്‍(36), ഷായി ഹോപ്(30) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 40 ഓവറില്‍ സുനില്‍ ആംബ്രിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 252 റണ്‍സാണ് നേടിയിരുന്നത്.

പിന്നീട് ഹോള്‍ഡറും ജോനാഥന്‍ കാര്‍ട്ടറും ചേര്‍ന്ന് അതിവേഗത്തില്‍ നേടിയ 75 റണ്‍സാണ് ലക്ഷ്യത്തിനു തൊട്ടരികെ വിന്‍ഡീസിനെ എത്തിച്ചത്. വെറും 27 പന്തില്‍ നിന്നാണ് കാര്‍ട്ടര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നത്. ജേസണ്‍ ഹോള്‍ഡര്‍ 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്തായി. ബോയഡ് റാങ്കിന്‍ അയര്‍ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ ജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 252 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും മോയിന്‍ അലിയും മൂന്ന് വീതം വിക്കറ്റും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

റോഷ്ടണ്‍ ചേസ് ഒരറ്റത്ത് പൊരുതി നിന്നുവെങ്കിലും വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ കൈവിട്ടത്താണ് മത്സരത്തില്‍ വിന്‍ഡീസ് പൊരുതാതെ കീഴടങ്ങുവാന്‍ കാരണം. വാലറ്റത്തില്‍ കെമര്‍ റോച്ചും(29), അല്‍സാരി ജോസഫും(34) ചേസിനൊപ്പം ഉയര്‍ത്തിയ പ്രതിരോധമാണ് ആതിഥേയരെ 252 റണ്‍സിലേക്ക് നയിച്ചത്. 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോഷ്ടണ്‍ ചേസ്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിച്ചിരുന്നു.

ജോ റൂട്ട്(122), ജോസ് ബട്‍ലര്‍(56), ജോ ഡെന്‍ലി(69), ബെന്‍ സ്റ്റോക്സ്(48*) എന്നിവരുടെ മികവിലാണ് രണ്ടാം ഇന്നിംഗ്സില്‍ 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സാണ് ടീമിനു നേടാനായത്.

ഇംഗ്ലണ്ട് കൂറ്റന്‍ ജയത്തിലേക്ക്, വിജയം 4 വിക്കറ്റ് അകലെ

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ വലിയ വിജയത്തിലേക്ക് നീങ്ങുവാനൊരുങ്ങി ഇംഗ്ലണ്ട്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 136/6 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വിജയത്തിനായി വിന്‍ഡീസ് 349 റണ്‍സ് ഇനിയും നേടേണ്ടതുണ്ട്. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങുകയായിരുന്നു.

റോഷ്ടണ്‍ ചേസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്ത് നില്പുയര്‍ത്തിയത്. 53 റണ്‍സ് നേടിയ താരത്തിനൊപ്പം 14 റണ്‍സുമായി കെമര്‍ റോച്ച് ആണ് ക്രീസില്‍. ഏഴാം വിക്കറ്റില്‍ 26 റണ്‍സ് നേടിയ കൂട്ടുകെട്ടിനു നാലാം ദിവസം തള്ളി നീക്കാനാകുമോ അതോ ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം പത്തി മടക്കുമോ എന്നത് മാത്രമാണ് ഇനി നോക്കുവാനുള്ളത്.

എട്ട് വിക്കറ്റുമായി റോഷ്ടണ്‍ ചേസ്, കൂറ്റന്‍ വിജയം നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ബാര്‍ബഡോസില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സ് മാത്രം നേടാനായപ്പോള്‍ ടീം വലിയ തോല്‍വിയേലേക്ക് വീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 77 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് വീഴാതിരുന്ന മൂന്നാം ദിവസത്തിനു ശേഷം ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകള്‍ നാലാം ദിവസം വീവുകയായിരുന്നു.

8 വിക്കറ്റ് നേടിയ റോഷ്ടണ്‍ ചേസ് ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ റോറി ബേണ്‍സ് മാത്രമാണ് പൊരുതി നിന്നത്. 84 റണ്‍സാണ് താരത്തിന്റെ സംഭാവന. ബെന്‍ സ്റ്റോക്സ്(34), ജോണി ബൈര്‍സ്റ്റോ(30), ജോസ് ബട്‍ലര്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരമായ തിരഞ്ഞെടുക്കപ്പെട്ടത്.

വിന്‍ഡീസ്: 289, 415/6 ഡിക്ലയര്‍

ഇംഗ്ലണ്ട്: 77, 246 ഓള്‍ഔട്ട്

രണ്ടാം ന്യൂബോള്‍ വിന്‍ഡീസിന്റെ കഥകഴിച്ചു

മികച്ച നിലയില്‍ നിന്ന് 264/8 എന്ന നിലയിലേക്ക് വീണ് ബോര്‍ബഡോസ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്ഥിതി പരുങ്ങലിലായി വിന്‍ഡീസ്. ഇന്നലെ ഒരു ഘട്ടത്തില്‍ 240/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് ഒന്നാം ദിവസം ആതിഥേയര്‍ നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്ത ശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

ന്യൂബോള്‍ എടുത്ത പത്തോവറിനുള്ളില്‍ 24 റണ്‍സ് നേടുന്നതിനിടയില്‍ നാല് വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സണ്‍ നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മൂന്ന് വിന്‍ഡീസ് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങളും ഓപ്പണര്‍മാര്‍ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തുമെത്തിയെങ്കിലും സ്കോര്‍ ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ മത്സരം ഇംഗ്ലണ്ടിനു അനുകൂലമെന്ന് വേണം കരുതുവാന്‍. ലഭിച്ച തുടക്കങ്ങളെ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് വിന്‍ഡീസിനു തിരിച്ചടിയായി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സ് നേടിയ ശേഷമാണ് 44 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ പുറത്തായത്. താരം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 53 പന്തില്‍ നിന്നാണ് 44 റണ്‍സ് കാംപെല്‍ നേടിയത്. അതേ സമയം ഷായി ഹോപും(57) ക്രെയിഗ് ബ്രാത്‍വൈറ്റും(40) റോഷ്ടണ്‍ ചേസും(54) ടെസ്റ്റ് ശൈലിയില്‍ തന്നെ തങ്ങളുടെ ഇന്നിംഗ്സുകള്‍ മുന്നോട്ട് നയിച്ചു.

60 പന്തില്‍ നിന്ന് 56 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് ക്രീസിലുള്ളതെങ്കിലും വിന്‍ഡീസ് ഇന്നിംഗ്സ് അധികം ഓവറുകള്‍ പിടിച്ച് നില്‍ക്കാനാകുമെന്ന് തോന്നുന്നില്ല. ഹെറ്റ്മ്യര്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്ത് ഇന്നിംഗ്സ് സ്കോര്‍ 300 കടത്തിയാല്‍ ബോര്‍ബഡോസില്‍ വിന്‍ഡീസിനു ആശ്വാസമെന്ന് പറയാം.

ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് ജയം.

ഷായി ഹോപ്(43), റോഷ്ടണ്‍ ചേസ്(32), കീമോ പോള്‍(36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 3 വീതം വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാനും മഷ്റഫേ മൊര്‍തസയും ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം പുറത്താകാതെ അര്‍ദ്ധ ശതകം നേടി. 55 റണ്‍സ് നേടിയ താരത്തിനൊപ്പം ലിറ്റണ്‍ ദാസ്(41), ഷാകിബ് അല്‍ ഹസന്‍(30) എന്നിവരും റണ്‍സ് നേടി. വിന്‍ഡീസ് നിരയില്‍ റോഷ്ടണ്‍ ചേസ് 2 വിക്കറ്റ് നേടി.

പൊരുതി വീണ് ഹോള്‍ഡര്‍, ശതകത്തിനരികെ ചേസ്

ആദ്യ രണ്ട് സെഷനുകളില്‍ നിന്ന് വിപരീതമായി മികച്ച തിരിച്ചുവരവ് നടത്തി വിന്‍ഡീസ്. റോഷ്ടണ്‍ ചേസും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും കൂടി ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ടപ്പോള്‍ ടീമിനു ഒരു വിക്കറ്റ് പോലും മൂന്നാം സെഷനില്‍ നഷ്ടമാകില്ലെന്നാണ് തോന്നിച്ചത്. 90ാം ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡറെ പുറത്താക്കി ഉമേഷ് യാദവാണ് വിന്‍ഡീസിന്റെ ചെറുത്ത് നില്പിനു തിരിച്ചടി നല്‍കിയത്. 5 ഓവറുകള്‍ക്ക് ശേഷം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 295/7 എന്ന നിലയിലാണ് വിന്‍ഡീസ്.

ഏറെ ഓവറുകളും സ്പിന്നര്‍മാര്‍ പന്തെറിഞ്ഞതിനാല്‍ മികച്ച ഓവര്‍ റേറ്റ് ഉള്ളതിനാല്‍ ദിവസത്തെ ക്വാട്ടയായ 90 ഓവറിലും അധികം ഇന്ന് ഇന്ത്യ എറിയുകയായിരുന്നു.  അവസാന സെഷനില്‍ നിന്ന് 98 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഏഴാം വിക്കറ്റില്‍ 104 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 52 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്

ചേസ് 98 റണ്‍സും ബിഷു രണ്ട് റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. ഹോള്‍ഡറിനെ ദിവസത്തിന്റെ അവസാനത്തോട് നഷ്ടമായെങ്കിലും ആദ്യ ദിവസം തലയുയര്‍ത്തി തന്നെ വിന്‍ഡീസിനു ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങാം. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ഒരു വിക്കറ്റാണ് അശ്വിന്‍ നേടിയത്.

ഓള്‍ഔട്ട് ഭീഷണിയില്‍ വിന്‍ഡീസ്, അര്‍ദ്ധ ശതകവുമായി റോഷ്ടണ്‍ ചേസ് പൊരുതുന്നു

ആദ്യ സെഷനിലേത് പോലെ രണ്ടാം സെഷനിലും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് വിന്‍ഡീസ്. 113/5 എന്ന നിലയില്‍ നിന്ന് റോഷ്ടണ്‍ ചേസും ഷെയിന്‍ ഡോവ്റിച്ചും വിന്‍ഡീസ് ബാറ്റിംഗിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 69 റണ്‍സാണ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയത്. ഉമേഷ് യാദവ് 30 റണ്‍സ് നേടിയ ഡോവ്റിച്ചിനെ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

നേരത്ത ഉച്ച ഭക്ഷണത്തിനു ശേഷം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനെ കുല്‍ദീപ് യാദവ് കൂടുതല്‍ പ്രരതിരോധത്തിലാക്കുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ വിന്‍ഡീസ് 197/6 എന്ന നിലയിലാണ്. 50 റണ്‍സുമായി റോഷ്ടണ്‍ ചേസും 10 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version