അയര്‍ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 284 റൺസ്. ഓപ്പണര്‍മാരായ ആന്‍ഡ്രേ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും 101 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷം ഒരു ഘട്ടത്തിൽ 233/3 എന്ന നിലയിലായിരുന്നു അയര്‍ലണ്ടെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിയ്ക്കുകയായിരുന്നു.
88 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹാരി ടെക്ടര്‍ 48 പന്തിൽ 60 റൺസും ബാൽബിര്‍ണേ 45 റൺസും കര്‍ടിസ് കാംഫര്‍ 34 റൺസും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസ് നാലും ഒട്നൈൽ ബാര്‍ട്മാന്‍ , ആന്‍ഡിലേ ഫെഹ്ലുക്വായോ 2 വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്.
യുഎഇയ്ക്കെതിരെ മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ സൂപ്പര്‍ സിക്സ് ഘട്ടത്തിലേക്ക് ടീമിന് കടക്കാനായില്ലെങ്കിലും അയര്‍ലണ്ട് ഇന്ന് യുഎഇയ്ക്കെതിരെ 349/4 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് 134 പന്തിൽ 162 റൺസ് നേടിയാണ് അയര്‍ലണ്ടിനെ മുന്നോട്ട് നയിച്ചത്.
15 ഫോറും 8 സിക്സുമാണ് സ്റ്റിര്‍ലിംഗ് നേടിയത്. ആന്‍ഡ്രൂ ബാൽബിര്‍ണേ 66 റൺസും ഹാരി ടെക്ടര്‍ 33 പന്തിൽ 57 റൺസുമാണ് നേടിയത്. യുഎഇയ്ക്കായി സഞ്ചിത് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി അയര്‍ലണ്ട്. ഇന്ന് പോള്‍ സ്റ്റിര്‍ലിംഗും കര്‍ട്ടിസ് കാംഫറും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 133 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 468 റൺസാണ് അയര്‍ലണ്ട് നേടിയത്.
80 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം കഴിഞ്ഞ ദിവസം റിട്ടേര്‍ഡ് ഹര്‍ട്ട് ആയ പോള്‍ സ്റ്റിര്‍ലിംഗ് തിരികെ എത്തി തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.
താരം 103 റൺസ് നേടി അസിത ഫെര്‍ണാണ്ടോയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് കര്‍ട്ടിസ് കാംഫറും ആന്‍ഡി മക്ബ്രൈനും 81 റൺസാണ് ഏഴാം വിക്കറ്റിൽ ഇതുവരെ നേടിയത്.
കാംഫര്‍ 104 റൺസും മക്ബ്രൈന്‍ 34 റൺസും നേടിയിട്ടുണ്ട്.
ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് അയര്‍ലണ്ട് നടത്തിയത്.
ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേ 95 റൺസ് നേടി പുറത്തായപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 74 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായി. 78 റൺസുമായി ലോര്‍ക്കന്‍ ടക്കറും 27 റൺസ് നേടി കര്‍ട്ടിസ് കാംഫറും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.
87 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ നാലാം വിക്കറ്റിൽ സ്റ്റിര്‍ലിംഗ് – ബാൽബിര്‍മേ കൂട്ടുകെട്ട് 143 റൺസാണ് നേടിയത്.
അഫ്ഗാനിസ്ഥാനെതിരെ 1 പന്ത് അവശേഷിക്കവെ 169 റൺസെന്ന ലക്ഷ്യം നേടി അയര്‍ലണ്ട്. കരുതുറ്റ ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് ടോപ് ഓര്‍ഡര്‍ കാഴ്ചവെച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് 19.5 ഓവറിൽ ടീം നേടിയത്.
61 റൺസാണ് പോള്‍ സ്റ്റിര്‍ലിംഗ് – ആന്‍ഡ്രൂ ബാൽബിര്‍മേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 31 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് പുറത്തായ ശേഷം ലോര്‍കാന്‍ ടക്കറുമായി ചേര്‍ന്ന് ബാൽബിര്‍ണേ 62 റൺസ് കൂടി നേടി.
38 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റന്‍ ബാൽബിര്‍ണേ പുറത്തായ ശേഷം ലോര്‍കന്‍ ടക്കറും തന്റെ അര്‍ദ്ധ ശതകം തികയ്ക്കുയായിരുന്നു. 32 പന്തിൽ 50 റൺസ് നേടിയ ടക്കര്‍ പുറത്താകുമ്പോള്‍ 23 റൺസായിരുന്നു 12 പന്തിൽ അയര്‍ലണ്ട് നേടേണ്ടിയിരുന്നത്.
15 പന്തിൽ 25 റൺസുമായി ഹാരി ടെക്ടറും 5 പന്തിൽ 10 റൺസ് നേടി ജോര്‍ജ്ജ് ഡോക്രെല്ലും ആണ് അയര്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ഇന്ത്യ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ടിന്റെ മിന്നും തുടക്കം ലഭിച്ചുവെങ്കിലും ടീമിന്റെ ഇന്നിംഗ്സ് 221 റൺസിൽ അവസാനിച്ചപ്പോള്‍ 4 റൺസ് വിജയവുമായി ഇന്ത്യ കടന്ന് കൂടി. അവസാന ഓവറിൽ 17 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ 12 റൺസ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.
ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും അടിച്ച് തകര്‍ത്തപ്പോള്‍ 5.4 ഓവറിൽ 72 റൺസാണ് ആദ്യ വിക്കറ്റിൽ ടീം നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് 18 പന്തിൽ 40 റൺസ് നേടി ഇന്ത്യയ്ക്കെ വെല്ലുവിളിയുയര്‍ത്തിയെങ്കിലും രവി ബിഷ്ണോയി താരത്തെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഗാരെത്ത് ഡെലാനി റണ്ണൗട്ടായപ്പോള്‍ 73/2 എന്ന നിലയിലേക്ക് അയര്‍ലണ്ട് വീണു.
37 പന്തിൽ 60 റൺസ് നേടിയ ആന്‍ഡ്രൂ ബാൽബിര്‍ണേയെയാണ് അയര്‍ലണ്ടിന് അടുത്തതായി നഷ്ടപ്പെട്ടത്. ഹാരി ടെക്ടറുമായി 44 റൺസ് മൂന്നാം വിക്കറ്റിൽ ബാൽബിര്‍ണേ നേടിയിരുന്നു.
30 പന്തിൽ 62 റൺസ് വേണ്ട ഘട്ടത്തിൽ ഹാരി ടെക്ടറും ജോര്‍ജ്ജ് ഡോക്രെല്ലും ടീമിന്റെ പ്രതീക്ഷകളായി ക്രീസിലുണ്ടായിരുന്നു. 21 പന്തിൽ 47 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ 39 റൺസ് നേടി ഹാരി ടെക്ടറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് ആശ്വാസമേകിയത്. അപ്പോളും അതിവേഗ സ്കോറിംഗുമായി ജോര്‍ജ്ജ് ഡ്രോക്രെൽ ക്രീസിലുണ്ടായിരുന്നു.
ഡോക്രെല്ലിന് പിന്തുണയുമായി മാര്‍ക്ക് അഡൈറും കൂറ്റനടികള്‍ അടിച്ചപ്പോള്‍ അവസാന ഓവറിൽ അയര്‍ലണ്ടിന് വിജയത്തിനായി 17 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം പിറന്നപ്പോള്‍ അവസാന പന്തിൽ 6 റൺസെന്ന നിലയിലേക്ക് മത്സരം നീങ്ങി.
ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 16 പന്തിൽ 34 റൺസും മാര്‍ക്ക് അഡൈര്‍ 12 പന്തിൽ 23 റൺസും നേടിയാണ് ആതിഥേയര്‍ക്കായി പൊരുതിയത്.
സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന് അയര്‍ലണ്ട്. കെവിന്‍ ഒബ്രൈന്‍, പോള്‍ സ്റ്റിര്‍ലിംഗ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം.
പോള്‍ സ്റ്റിര്‍ലിംഗ് – കെവിന്‍ ഒബ്രൈന്‍ കൂട്ടുകെട്ട് 59 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 37 റൺസ് നേടിയ സ്റ്റിര്‍ലിംഗ് പുറത്തായെങ്കിലും മികവ് തുടര്‍ന്ന കെവിന്‍ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. വിജയം 22 റൺസ് അകലെ നില്‍ക്കുമ്പോളാണ് കെവിന്‍ 41 പന്തിൽ 60 റൺസ് നേടി പുറത്തായത്.
കെവിന്‍ പുറത്തായ ശേഷം ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 33 റൺസുമായി ടീമിന്റെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.
നേരത്തെ മിള്‍ട്ടൺ ശുംഭ – റയാന്‍ ബര്‍ള്‍ കൂട്ടുകെട്ട് നേടിയ 88 റൺസ് കൂട്ടുകെട്ടാണ് സിംബാബ്‍വേയെ 152/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. 64/5 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയെ ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
മിൽട്ടൺ 27 പന്തിൽ 46 റൺസും റയാന്‍ ബര്‍ള്‍ 33 പന്തിൽ 37 റൺസുമാണ് നേടിയത്. അയര്‍ലണ്ടിന് വേണ്ടി ഷെയിന്‍ ഗെറ്റ്കേറ്റ് മൂന്ന് വിക്കറ്റ് നേടി.
അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി വിയാന്‍ മുള്‍ഡര്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്. ആദ്യ ഓവറിൽ ടെംബ ബാവുമയെയും ജാന്നേമന്‍ മലനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡിൽ പൂജ്യമായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗിനായിരുന്നു ഇരു വിക്കറ്റുകളും.
58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 58 റൺസ് കൂട്ടുകെട്ട് നേടി നൂറ് കടത്തിയത് ആറാം വിക്കറ്റിൽ മില്ലറും മുള്‍ഡറും ചേര്‍ന്നാണ്. 26 പന്തിൽ 36 റൺസ് നേടിയ മുള്‍ഡറെ പുറത്താക്കി ക്രെയിഗ് യംഗ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.
ഇതിനിടെ മില്ലര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ നാല് സിക്സ് ഉള്‍പ്പെടെ 24 റൺസ് നേടിയ മില്ലര്‍ 44 പന്തിൽ പുറത്താകാതെ 75 റൺസാണ് നേടിയത്.
നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയവുമായി അയര്‍ലണ്ട്. ആദ്യ മത്സരത്തിൽ ഒരു റൺസിന്റെ തോല്‍വിയേറ്റു വാങ്ങിയ അയര്‍ലണ്ട് ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 49.2 ഓവറിൽ 157 റൺസിന് പുറത്താക്കി ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ മറികടക്കുകയായിരുന്നു. ജോഷ്വ ലിറ്റിലും ക്രെയിഗ് യംഗും നാല് വീതം വിക്കറ്റ് നേടി അയര്‍ലണ്ട് നിരയിൽ തിളങ്ങിയപ്പോൾ. 36 റൺസ് നേടിയ മാക്സ് ഒദൗദ് ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍.
63 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ആന്‍ഡ്രൂ ബാൽബിര്‍ണേയും 52 റൺസ് നേടിയ പോൾ സ്റ്റിര്‍ലിംഗുമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. പുറത്താകാതെ 30 റൺസ് നേടി ഹാരി ടെക്ടര്‍ ബാൽബിര്‍ണേയ്ക്ക് മികച്ച പിന്തുണ നൽകി.
2021 ടി20 ബ്ലാസ്റ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ് മിഡില്‍സെക്സിന് വേണ്ടി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരമാണ് താരം ടീമിലേക്ക് എത്തുന്നത്. മാര്‍ഷിനെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്.
സ്റ്റിര്‍ലിംഗ് 2010 മുതല്‍ 2019 വരെ മിഡില്‍സെക്സിനായി കളിച്ചിട്ടുള്ളയാളാണ്. 89 ടി20 ബ്ലാസ്റ്റ് മത്സരങ്ങളില്‍ നിന്ന് സ്റ്റിര്‍ലിംഗ് 2246 റണ്‍സാണ് നേടിയിട്ടുള്ളത്.
267 എന്ന അഫ്ഗാനിസ്ഥാന്‍ നല്‍കിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ട് 47.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 36 റണ്‍സിന്റെ വിജയവും മൂന്നാമത്തെ വിജയവും നേടി അഫ്ഗാനിസ്ഥാന്‍. റഷീദ് ഖാന്‍(48), അസ്ഗര്‍ അഫ്ഗാന്‍(41), ഗുല്‍ബാദിന്‍(36), മുഹമ്മദ് നബി(32) എന്നിവരാണ് അഫ്ഗാനിസ്ഥാന് വേണ്ടി റണ്‍സ് കണ്ടെത്തിയത്. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും സിമി സിംഗും മൂന്ന് വീതം വിക്കറ്റ് നേടി.
118 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് 36.1 ഓവറില്‍ പുറത്തായതോടെയാണ് അയര്‍ലണ്ടിന്റെ ചേസിംഗിന്റെ താളം തെറ്റിയത്. അടുത്ത 11 ഓവറിനുള്ളില്‍ ടീം 230 റണ്‍സിന് ഓള്‍ഔട്ട് ആകുകയും ചെയ്തു. റഷീദ് ഖാന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ സ്റ്റിര്‍ലിംഗിന്റെ ഉള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റ് മുജീബ് നേടി.
യുഎഇയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 269 റണ്‍സ് നേടി അയര്‍ലണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് നേടിയ ശതകത്തിന്റെയും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് അയര്‍ലണ്ടിന് ഈ സ്കോര്‍ നേടാനായത്.
ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. 53 റണ്‍സ് നേടിയ ബാല്‍ബിര്‍ണേയെ പുറത്താക്കി അഹമ്മദ് റാസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പോള്‍ സ്റ്റിര്‍ലിംഗ് 131 റണ്‍സ് നേടി. കെവിന്‍ ഒബ്രൈന്‍(23), കര്‍ടിസ് കാംഫര്‍(24) എന്നിവരും ശ്രദ്ധേയമായ സംഭാവന അയര്‍ലണ്ടിന് വേണ്ടി നേടി.
ഗാരെത്ത് ഡെലാനിയുമായി ചേര്‍ന്ന് സ്റ്റിര്‍ലിംഗ് ആറാം വിക്കറ്റില്‍ 38 പന്തില്‍ നിന്ന് 61 റണ്‍സാണ് നേടിയത്. ഡെലാനി 15 പന്തില്‍ 21 റണ്‍സ് നേടി. യുഎഇ ബൗളര്‍മാരില്‍ രോഹന്‍ മുസ്തഫ 2 വിക്കറ്റ് നേടി.