വീണ്ടും ഹെറ്റ്‌മയറുടെ വെടിക്കെട്ട് ബാറ്റിംഗ്; മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കാസിന് ഹാട്രിക് വിജയം


മേജർ ലീഗ് ക്രിക്കറ്റ് 2025-ലെ 22-ാം മത്സരത്തിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിനെതിരെ സിയാറ്റിൽ ഓർക്കാസിന് നാല് വിക്കറ്റ് വിജയം. ഷിമ്രോൺ ഹെറ്റ്‌മയറുടെ തകർപ്പൻ പ്രകടനമാണ് ഓർക്കാസിന് ആവേശം നിറഞ്ഞ വിജയം നേടിക്കൊടുത്തത്. 37 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ ഹെറ്റ്‌മയർ, 169 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ മറികടക്കാൻ ഓർക്കാസിനെ സഹായിച്ചു. ടൂർണമെൻ്റിൽ ഇത് അവരുടെ തുടർച്ചയായ മൂന്നാം വിജയമാണ്.


വിജയലക്ഷ്യം പിന്തുടർന്ന സിയാറ്റിൽ, സാവിയർ ബാർട്ട്ലെറ്റിന്റെ ഇരട്ട പ്രഹരത്തിലും സാൻ ഫ്രാൻസിസ്കോയുടെ മികച്ച ബൗളിംഗിലും 10 ഓവറിൽ 56 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയിരുന്നു. എന്നാൽ ഹെറ്റ്‌മയർ തന്റെ ആദ്യ മൂന്ന് പന്തുകളിൽ രണ്ട് സിക്സറുകളടിച്ച് തകർപ്പൻ പ്രകടനം ആരംഭിച്ചു. ഹെൻറിച്ച് ക്ലാസൻ, ആരോൺ ജോൺസ് എന്നിവരുമായി ചേർന്ന് നിർണായക കൂട്ടുകെട്ടുകൾ സ്ഥാപിച്ച് ഓർക്കാസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.


വെറും 23 പന്തിൽ ഹെറ്റ്‌മയർ അർദ്ധസെഞ്ച്വറി തികച്ചു. അവസാന മൂന്ന് ഓവറിൽ 30 റൺസ് വേണ്ടിയിരിക്കെ, ബ്രോഡി കൗച്ചിനെയും ബാർട്ട്ലെറ്റിനെയും അദ്ദേഹം കടന്നാക്രമിച്ചു. റൊമാരിയോ ഷെപ്പേർഡിനെതിരെ 102 മീറ്റർ സിക്സർ പറത്തി വിജയമുറപ്പിച്ചു. പിന്നീട് ഏതാനും റൺസുകൾ നേടി അദ്ദേഹം വിജയം പൂർത്തിയാക്കി.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത സാൻ ഫ്രാൻസിസ്കോ യൂണികോൺസ് 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയിരുന്നു. 28 പന്തിൽ 41 റൺസ് നേടിയ സഞ്ജയ് കൃഷ്ണമൂർത്തി ടോപ് സ്കോററായി. ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഫിൻ അലൻ എന്നിവർ മികച്ച തുടക്കം നൽകി. അയാൻ ദേശായിയും സിക്കന്ദർ റാസയും സിയാറ്റിലിനായി മധ്യ ഓവറുകളിൽ റൺസ് ഒതുക്കി. റൊമാരിയോ ഷെപ്പേർഡിന്റെ അവസാന നിമിഷത്തിലെ വെടിക്കെട്ട് ബാറ്റിംഗ് ഉണ്ടായിട്ടും, യൂണികോൺസിന്റെ സ്കോർ അത്ര വലുതായില്ല.
ഈ വിജയത്തോടെ ഓർക്കാസ് ലീഗിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി, തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം തിരിച്ചുവന്നു. യൂണികോൺസ് ആറ് മത്സര വിജയ പരമ്പരയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം തോൽവിയും വഴങ്ങി.

വീണ്ടും ഷിംറോൺ ഹെറ്റ്മെയറുടെ വീരോചിത ഇന്നിംഗ്സ്, സിയാറ്റിൽ ഓർക്കാസിന്റെ പ്ലേഓഫ് പ്രതീക്ഷകൾ കാത്തു


എംഎൽസി 2025-ൽ പവർ ഹിറ്റിംഗിന്റെയും പ്രതിരോധത്തിന്റെയും മിന്നുന്ന പ്രകടനത്തിൽ, ഷിംറോൺ ഹെറ്റ്മെയർ ഒരിക്കൽ കൂടി സിയാറ്റിൽ ഓർക്കാസിന്റെ രക്ഷകനായി, പരിക്കുണ്ടായിട്ടും 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ടാം തവണയും 200-ൽ അധികം റൺസ് പിന്തുടർന്ന് തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അവസാന ഓവറിലെ സിക്സ് ഉൾപ്പെടെ, 26 പന്തിൽ പുറത്താകാതെ നേടിയ 64 റൺസ്, ഓർക്കാസിനെ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റിന് വിജയിപ്പിക്കാനും എംഎൽസി 2025 പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്താനും സഹായിച്ചു.



നേരത്തെ, ആന്ദ്രേ റസ്സലിന്റെ 39 പന്തിൽ 65* റൺസും റോവ്മാൻ പവലിന്റെ 21 പന്തിൽ 43* റൺസും സഹിതം നൈറ്റ് റൈഡേഴ്സ് 202/4 എന്ന വലിയ സ്കോർ നേടി. എന്നിരുന്നാലും, ഓർക്കാസ് ശക്തമായി തിരിച്ചടിച്ചു. ആരോൺ ജോൺസ് 38 പന്തിൽ 73 റൺസ് നേടി മികച്ച തുടക്കം നൽകി, ഷയാൻ ജഹാംഗീർ 43 റൺസ് സംഭാവന ചെയ്തു. എന്നാൽ അവർ പുറത്തായപ്പോൾ, കളി പൂർത്തിയാക്കേണ്ട ചുമതല ഹെറ്റ്മെയർക്കായിരുന്നു – നാല് ഫോറുകളും ആറ് സിക്സറുകളും സഹിതം വെറും 18 പന്തിൽ അർദ്ധസെഞ്ച്വറി നേടി അദ്ദേഹം അത് സ്റ്റൈലായി ചെയ്തു.


അവസാന പന്തിൽ സിക്സടിച്ച് ഹെറ്റ്മെയർ; സിയാറ്റിൽ ഓർക്കാസിന് ആവേശകരമായ ജയം!


മേജർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫിനിഷുകളിലൊന്ന് സമ്മാനിച്ച് ഷിംറോൺ ഹെറ്റ്മെയർ. കെയ്‌റോൺ പൊള്ളാർഡിന്റെ അവസാന പന്തിൽ സിക്സടിച്ച് സിയാറ്റിൽ ഓർക്കാസിനെ എംഐ ന്യൂയോർക്കിനെതിരെ ഡാളസിൽ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു.


നിക്കോളാസ് പൂരന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും തജീന്ദർ ധില്ലന്റെ 95 റൺസിന്റെയും പിൻബലത്തിൽ എംഐ ന്യൂയോർക്ക് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓർക്കാസിന് അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്നു. സമ്മർദ്ദം മുറുകി, ഗ്രാന്റ് പ്രേരി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികൾ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോൾ, ഹെറ്റ്മെയർ മുട്ടുകുത്തി, പൊള്ളാർഡിന്റെ ലെഗ്-സൈഡ് ഡെലിവറി ഡീപ് ഫൈൻ ലെഗിന് മുകളിലൂടെ പറത്തി, ആവേശകരമായ ശൈലിയിൽ വിജയം ഉറപ്പിച്ചു.


അവസാന ഓവറിലെ ഈ ഫിനിഷിംഗ് ഹെറ്റ്മെയറിന്റെ ഉജ്ജ്വലമായ ഇന്നിംഗ്സിന് തിലകമായി. 107/4 എന്ന നിലയിൽ ടീം പതറുമ്പോൾ ക്രീസിലെത്തിയ ഹെറ്റ്മെയർ, പങ്കാളികളെ നഷ്ടപ്പെട്ടിട്ടും ചെറിയ പരിക്കുണ്ടായിട്ടും കണക്കാക്കിയ ആക്രമണത്തിലൂടെ ചേസ് സജീവമാക്കി നിർത്തി. പ്രത്യേകിച്ച് 16-ഉം 19-ഉം ഓവറുകളിൽ അദ്ദേഹം കത്തിക്കയറി. അസാധ്യമെന്ന് തോന്നിച്ച ഒരു വിജയലക്ഷ്യം ഒറ്റയ്ക്ക് പൂർത്തിയാക്കിയ ഹെറ്റ്മെയർ, ഹീറോ ആയി മാറി. ഹെറ്റ്മെയർ 40 പന്തിൽ നിന്ന് 97 റൺസ് അടിച്ചു. ഇതിൽ 9 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

ക്ലാസൻ 13 പന്തിൽ 26, സികന്ദർ റാസ 9 പന്തിൽ 30 എന്നിവരുടെ പിന്തുണയും വിജയത്തിൽ നിർണായകമായി.

വിജയ നിമിഷ വീഡിയോ:


വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലേക്ക് ഷിംറോൺ ഹെറ്റ്‌മെയർ തിരിച്ചെത്തി

വ്യാഴാഴ്ച ആൻ്റിഗ്വയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലേക്ക് ഷിംറോൺ ഹെറ്റ്മെയർ എത്തി. 2023 ഡിസംബറിൽ ആണ് അവസാനമായി ഹെറ്റ്മയർ ഏകദിനം കളിച്ചത്. ഈ തിരിച്ചുവരവ് ഹെറ്റ്‌മെയറിൻ്റെ വിജയകരമായ കരീബിയൻ പ്രീമിയർ ലീഗ് സീസണിന് പിന്നാലെയാണ് വരുന്നത്.

വെസ്റ്റ് ഇൻഡീസ് ഏകദിന ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ജുവൽ ആൻഡ്രൂ, കീസി കാർട്ടി, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, അൽസാരി ജോസഫ്, ഷാമർ ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, ഗുഡകേഷ് മോട്ടി, ഷെർഫാൻ റഥർഫോർഡ്, ജെയ്ഡൻ സീൽസ്, റൊമാരിയോ സീൽസ് ഹെയ്ഡൻ വാൽഷ് ജൂനിയർ

ഹെറ്റ്മയർ ഞങ്ങളെ പല തവണ വിജയിപ്പിച്ചിട്ടുണ്ട്, ആ വിശ്വാസം ഉണ്ടായിരുന്നു എന്ന് സഞ്ജു

ഹെറ്റ്മയർ വിജയിപ്പിക്കും എന്ന് തനിക്ക് വിശ്വാസം ഉണ്ടായിരുന്നു എന്ന് സഞ്ജു സാംസൺ പറഞ്ഞു. പഞ്ചാബ് കിങ്സിന് എതിരെ അവസാനം ഇറങ്ങി 10 പന്തിൽ 27 റൺസ് അടിച്ച് രാജസ്ഥാനെ വിജയിപ്പിച്ചിരുന്നു. ഹെറ്റ്മയർ വർഷങ്ങളായി ടി20 ക്രിക്കറ്റിൽ ഇത് കാണിക്കുന്നത് ആണ്‌. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ആണ് ഈ പ്രകടനം. സഞ്ജു പറഞ്ഞു.

ഹെറ്റ്മയർ ടെൻഷൻ ഇല്ലാതെ കളിക്കുന്നത് കാണാൻ ആകും. അത് എക്സ്പീരിയൻസും അദ്ദേഹത്തിന്റെ പക്വതയുമാണ്. സഞ്ജു പറഞ്ഞു. ഇതാദ്യമായല്ല ഹെറ്റ്മയർ ഞങ്ങളെ വിജയിപ്പിക്കുന്നത്. പല തവണ ചെയ്തിട്ടുണ്ട്. പവലും നിർണായകമായ സംഭാവന ചെയ്തു. സഞ്ജു പറഞ്ഞു.

തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ രാജസ്ഥാന്റെ രക്ഷകനായ ഹെറ്റ്മയർ!!

രാജസ്ഥാൻ റോയൽസിന്റെ ഹീറോ ആയി ഹെറ്റ്മയർ. ഇന്ന് രാജസ്ഥാൻ റോയൽസ് പരാജയം മുന്നിൽ കണ്ട നിമിഷത്തിൽ ഹീറോ ആയി മാറാൻ ഹെറ്റ്മയറിനായി. ഇന്ന് അവസാനം ഇറങ്ങി പത്തു പന്തിൽ 27 റൺസ് എടുത്താണ് ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്.

രാജസ്ഥാന്റെ മുൻനിര ബെറ്റർമാർ ആയാലും വലിയ സ്കോർ കണ്ടെത്താത്തതും ഒപ്പം തുടക്കത്തിൽ റൺറേറ്റ് ഉയർത്തി കളിക്കാത്തതും രാജസ്ഥാനെ അവസാനം പരാജയത്തിന് വക്കത്ത് വരെ എത്തിച്ചതായിരുന്നു. അപ്പോഴാണ് ഹെറ്റ്മയർ ഉത്തരവാദിത്വം ഏറ്റെടുത്തത്. വെസ്റ്റിൻഡീസിന്റെ മറ്റൊരു താരം റോമൻ പവലും രാജസ്ഥാൻ വിജയത്തിൽ നിർണായ പങ്കുവഹിച്ചു. റോമൻ പവൽ അഞ്ച് പന്തിൽ നിന്ന് 11 റൺസാണ് എടുത്തത്.

അവസാന ഓവറിൽ 10 റൺസായിരുന്നു വിജയിക്കാനായി രാജസ്ഥാൻ റോയൽസിനു വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ ആദ്യ രണ്ടു പന്തുകളും മികച്ച യോർക്കറുകൾ ആയതിനാൽ രണ്ട് പന്തിലും റണ്ണെടുക്കാൻ ഹെറ്റ്മയറിനായില്ല. സിംഗിൾ എടുക്കാമായിരുന്നു എങ്കിലും അത് വേണ്ടെന്നുവച്ച് സ്ട്രൈക്കിൽ തന്നെ തുടർന്ന് താൻ തന്നെ കളി വിജയിപ്പിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു ഹെറ്റ്മയർ.

അർഷ്ദീപ് എറിഞ്ഞ മൂന്നാം പന്ത് യോർക്കർ ഒരു ചെറിയ മാർജിനുൽ മിസ്സായപ്പോൾ അത് സിക്സ് അടിച്ചു വെസ്റ്റിന്ത്യൻ താരം രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിച്ചു. അഞ്ചാം പന്തിൽ ഒരു ബോൺസർ ഫോർ അടിച്ച് ഹെറ്റ്മയർ വിജയവും ഉറപ്പിച്ചു. രാജസ്ഥാന്റെ ആറു മത്സരങ്ങൾക്കിടയിലെ അഞ്ചാം വിജയം ആയിരുന്നു ഇത്‌. അവർ പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

വെസ്റ്റിന്ത്യന്‍ കരുത്തിൽ സഞ്ജുവിന്റെ രാജസ്ഥാന്‍!!! പഞ്ചാബിനെതിരെ ഒരു പന്ത് അവശേഷിക്കെ വിജയം

ആവേശം അവസാനം വരെ വന്ന മത്സരത്തിൽ വിജയം നേടി രാജസ്ഥാന്‍ റോയൽസ്. ഇന്ന് 147 റൺസിൽ പഞ്ചാബിനെ ഒതുക്കുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ പഞ്ചാബ് കിംഗ്സ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ മത്സരം കൈവിടുമെന്ന സ്ഥിതിയിൽ നിന്ന് ഹെറ്റ്മ്യര്‍ – റോവ്മന്‍ പവൽ കൂട്ടുകെട്ട് ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിച്ചുവെങ്കിലും പവൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

എന്നാൽ ഷിമ്രൺ ഹെറ്റ്മ്യര്‍ അവസാന ഓവറിൽ നേടിയ രണ്ട് സിക്സുകള്‍ ഉള്‍പ്പെടെ 10 പന്തിൽ നിന്ന് 27 റൺസ് നേടി രാജസ്ഥാന്റെ 3 വിക്കറ്റ് വിജയം 19.5 ഓവറിൽ സാധ്യമാക്കി.

56 റൺസാണ് രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. തനുഷ് കോട്ടിയനെ പുറത്താക്കി ലിയാം ലിവിംഗ്സ്റ്റൺ ആണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 31 പന്തിൽ 24 റൺസായിരുന്നു കോട്ടിയന്‍ നേടിയത്. സഞ്ജുവും ജൈസ്വാളും രണ്ടാം വിക്കറ്റിൽ 26 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും റബാഡ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 28 പന്തിൽ 39 റൺസ് നേടിയ ജൈസ്വാള്‍ ആണ് പുറത്തായത്.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ സഞ്ജു സാംസണെ പുറത്താക്കി കാഗിസോ റബാഡ തന്റെ സ്പെല്ലിൽ വെറും 18 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്‍ 89/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ധ്രുവ് ജുറെലും റിയാന്‍ പരാഗും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ മത്സരത്തിൽ അവസാന നാലോവറിൽ നിന്ന് രാജസ്ഥാന്‍ 43 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

സാം കറന്റെ ഓവറിൽ ലിയാം ലിവിംഗ്സ്റ്റണും കറന്‍ ഒരു റിട്ടേൺ ക്യാച്ചും നഷ്ടപ്പെടുത്തിയപ്പോള്‍ തനിക്ക് ലഭിച്ച ജീവന്‍ ദാനം മുതലാക്കുവാന്‍ റിയാന്‍ പരാഗിന് സാധിക്കാതെ പോയപ്പോള്‍ അടുത്ത ഓവറിൽ താരം 18 പന്തിൽ 23 റൺസ് നേടി പുറത്തായി.

അതേ ഓവറിൽ ധ്രുവ് ജുറൈലിനെ കോട്ട് ബിഹൈന്‍ഡ് ആയി അമ്പയര്‍ വിധിച്ചുവെങ്കിലും റിവ്യൂവിലൂടെ താരം ആ തീരുമാനം തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ രാജസ്ഥാന്റെ ലക്ഷ്യം 34 റൺസായി മാറി.

അടുത്ത ഓവറിൽ ജുറൈൽ വലിയ ഷോട്ട് ഉതിര്‍ക്കുവാന്‍ ശ്രമിച്ചുവെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ ശശാങ്ക് സിംഗ് താരത്തെ പിടിച്ചു പുറത്താക്കിയപ്പോള്‍ ഹര്‍ഷൽ പട്ടേൽ രാജസ്ഥാന്റെ അഞ്ചാം വിക്കറ്റ് നേടി. വെറും 6 റൺസായിരുന്നു ജുറൈലിന്റെ സ്കോര്‍. അതേ ഓവറിലെ അവസാന രണ്ട് പന്തുകളിൽ ഒരു ഫോറും സിക്സും നേടി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം 12 പന്തിൽ 20 ആക്കി മാറ്റി.

സാം കറന്‍ എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി റോവ്മന്‍ പവൽ രാജസ്ഥാന്റെ പക്ഷത്തേക്ക് കളി മാറ്റി. എന്നാൽ അടുത്ത പന്തിൽ പവലിനെ പുറത്താക്കി സാം കറന്‍ മത്സരം തിരികെ പഞ്ചാബ് പക്ഷത്തേക്ക് കൊണ്ടുവന്നു. 5 പന്തിൽ 11 റൺസായിരുന്നു റോവ്മന്‍ പവലിന്റെ സ്കോര്‍.

അതേ ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും സാം കറന്‍ നേടിയതോടെ അവസാന ഓവറിൽ 10 റൺസായിരുന്നു രാജസ്ഥാന്‍ റോയൽസ് നേടേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ മികച്ച യോര്‍ക്കര്‍ എറിഞ്ഞ റൺ വിട്ട് കൊടുക്കാതിരുന്ന അര്‍ഷ്ദീപിനെ മൂന്നാം പന്തിൽ സിക്സര്‍ പറത്തി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം മൂന്ന് പന്തിൽ 4 ആക്കി മാറ്റി.

അടുത്ത പന്തിൽ രണ്ട് റൺസ് നേടി ഹെറ്റ്മ്യര്‍ ലക്ഷ്യം രണ്ട് പന്തിൽ രണ്ടാക്കി മാറ്റിയപ്പോള്‍ അഞ്ചാം പന്തിൽ സിക്സര്‍ പറത്തി ഹെറ്റ്മ്യര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

 

ഇന്ത്യക്ക് മുന്നിൽ വലിയ വിജയലക്ഷ്യം വെച്ച് വെസ്റ്റിൻഡീസ്

ഫ്ലോറിഡയിൽ നടക്കുന്ന നാലാം ടി20യിൽ വെസ്റ്റിൻഡീസിന് ഇന്ത്യക്ക് എതിരെ മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 178-8 എന്ന സ്കോർ ഉയർത്തി. 39 പന്തിൽ 61 റൺസുമായി ഹെറ്റ്മയർ ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയത്‌. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു ഹെറ്റ്മയറിന്റെ ഇന്നിംഗ്സ്.

29 പന്തിൽ നിന്ന് 45 റൺസ് എടുത്ത് ഷായ് ഹോപും വെസ്റ്റിൻഡീസിനായി മികച്ചു നിന്നു. മയേർസ് 17, കിങ് 15, ഒഡേൻ സ്മിത്ത് 15 എന്നിവരും ടോട്ടലിനായി പങ്കുവഹിച്ചു. ഇന്ത്യക്ക് ആയി അർഷ്ദീപ് സിങ് 3 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി.

അക്സർ, ചാഹൽ, മുകേശ് കുമാർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ന് വിജയിച്ചാൽ മാത്രമെ പരമ്പര ഇന്ത്യക്ക് നഷ്ടപ്പെടാതിരിക്കൂ. ഇപ്പോൾ 2-1ന് പിറകിലാണ് ഇന്ത്യ ഉള്ളത്.

ഹെറ്റ്മയറിനെ ടീമിലേക്ക് തിരികെ വിളിച്ചു, വെസ്റ്റിൻഡീസ് ഇന്ത്യക്ക് എതിരായ ഏകദിന ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കായി വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റർ ഷിമ്‌റോൺ ഹെറ്റ്‌മയറിനെ തിരിച്ചുവിളിച്ചു. ഒരു വർഷത്തോളമായി ഹെറ്റ്‌മെയർ കരീബിയൻ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ന്യൂസിലൻഡിനെതിരായ ടി20 ഐയിൽ കളിച്ചതിന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് ഹെറ്റ്‌മെയർ എത്തുന്നത്. 2021 ജൂലൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് അവസാനമായി ഹെറ്റ്‌മെയർ ഏകദിനം കളിച്ചത്‌.

ഏകദിന പരമ്പരയിലേക്ക് ഹെറ്റ്മെയറിനെ മാത്രമല്ല, ഫാസ്റ്റ് ബൗളർ ഒഷാനെ തോമസിനെയും പരിക്കേറ്റ് മടങ്ങിയെത്തിയ ജയ്ഡൻ സീൽസ്, യാനിക് കറിയ, ഗുഡകേഷ് മോട്ടി എന്നിവരെയും തിരികെ വിളിച്ചിട്ടുണ്ട്.

West Indies squad: Shai Hope (c), Rovman Powell (vc), Alick Athanaze, Yannic Cariah, Keacy Carty, Dominic Drakes, Shimron Hetmyer, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Jayden Seales, Romario Shepherd, Kevin Sinclair, Oshane Thomas

ODI schedule:
27 July: First ODI, Kensington Oval, Barbados
29 July: Second ODI, Kensington Oval, Barbados
1 August: Third ODI, Brian Lara Cricket Academy, Trinidad

“ഗുജറാത്തിനെ തോൽപ്പിക്കണം എന്നതായിരുന്നു ലക്ഷ്യം, ഒരു ചെറിയ പകവീട്ടൽ” – ഹെറ്റ്മയർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ വിജയം ഒരു ചെറിയ പക വീട്ടലാണെന്ന് വിജയ ശില്പിയായ ഹെറ്റ്മയർ. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് (ആർആർ) ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) മൂന്ന് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. 26 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 56 റൺസുമായി പുറത്താകാതെ നിന്ന ഹെറ്റ്മെയർ ആയിരുന്നു കളിയിലെ ഹീറോ.

2021-ൽ ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ രാജസ്താനെ തോൽപ്പിച്ച ഗുജറാത്തിനെ കീഴടക്കിയതിൽ സന്തോഷം ഉണ്ട് എന്ന് ഹെറ്റ്മയർ മത്സര ശേഷം പറഞ്ഞു. “ഇവർക്കെതിരെ ജയിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു‌. ഗുജറാത്തിനെ തോൽപ്പിക്കുക ആയിരുന്നു ലക്ഷ്യം. കാരണം കഴിഞ്ഞ വർഷം അവർ ഞങ്ങളെ മൂന്ന് തവണ തോൽപിച്ചു, അതിനാൽ ഇത് ശരിക്കും ഒരു ചെറിയ പ്രതികാരമായിരുന്നു.” ഹെറ്റ്മയർ പറഞ്ഞു. എട്ട് ഓവർ ശേഷിക്കെ നിങ്ങൾക്ക് 100 റൺസ് വേണം എന്ന അവസ്ഥ ആയിരുന്നു. അത്തരം സാഹചര്യത്തി ആ റണ്ണിന് അനുസരിച്ച് മനസ്സ് പ്രോഗ്രാം ചെയ്യാൻ ശ്രമിക്കുകയാണെന്നും അതാണ് തന്റെ പ്രകടനം നന്നാകുന്നത് എന്നും താരം പറഞ്ഞു.

“ഹെറ്റ്മയറിന് വിഷമമുള്ള സാഹചര്യങ്ങളാണ് എളുപ്പം” – സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിനെ ഇന്ന് വിജയത്തിലേക്ക് നയിച്ച ഹെറ്റ്മയറിനെ പ്രശംസിച്ച് സഞ്ജു സാംസൺ. ഹെറ്റ്മയർ ഇതു പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ആണ് ഏറ്റവും മികച്ചവനാവുക എന്ന് സഞ്ജു സാംസൺ പറഞ്ഞു.

“ഹെറ്റ്മയറിന് എളുപ്പമുള്ള സാഹചര്യങ്ങൾ ഇഷ്ടമല്ല, അത്തരം സാഹചര്യങ്ങൾ അവനു നൽകാൻ ഞങ്ങളും ഇഷ്ടപ്പെടുന്നു, കാരണം അത്തരം സാഹചര്യങ്ങൾ ആണ് അദ്ദേഹത്തിന് എളുപ്പം. അങ്ങനെയുക്ക്ല സാഹചര്യങ്ങളിൽ ഹെറ്റ്മയർ ഞങ്ങളെ അനായാസം വിജയിപ്പിക്കുന്നു.” സഞ്ജു മത്സര ശേഷം പറഞ്ഞു.

ഇന്ന് 26 പന്തിൽ നിന്ന് 56 റൺസ് അടിച്ച് പുറത്താകാതെ നിന്നാണ് ഹെറ്റ്മയർ ടീമിനെ ജയത്തിലേക്ക് നയിച്ചത്. നിലവാരമുള്ള എതിരാളികളെ നേരിടുമ്പോൾ നിങ്ങൾക്ക് അത്തരം ഗെയിമുകൾ ലഭിക്കും എന്നും ഇത്തരമൊരു മത്സരം കളിച്ച് ജയിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നും സഞ്ജു മത്സര ശേഷം പറഞ്ഞു.

സിക്സടി വീരനായി സഞ്ജു, ഫിനിഷിംഗ് ടച്ചുമായി ഹെറ്റ്മ്യര്‍, ത്രില്ലറിൽ ഗുജറാത്തിനെ വീഴ്ത്തി രാജസ്ഥാന്‍

ഇരു ടീമിന്റെ പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ കൗണ്ടര്‍ അറ്റാക്കിംഗ് ക്രിക്കറ്റുമായി രാജസ്ഥാന്റെ വിജയം. 19.2 ഓവറിൽ 179 റൺസ് നേടിയാണ് 3 വിക്കറ്റ് വിജയം നേടുവാന്‍ രാജസ്ഥാന് സാധിച്ചത്. ഒരു ഘട്ടത്തിൽ 4/2 എന്ന നിലയിലായിരുന്ന ടീമിനെ സഞ്ജു സാംസണും ഷിമ്രൺ ഹെറ്റ്മ്യറും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്.

മൊഹമ്മദ് ഷമിയും ഹാര്‍ദ്ദിക് പാണ്ഡ്യയും എറിഞ്ഞ ഓപ്പണിംഗ് സ്പെല്‍ അതിജീവിക്കുവാന്‍ രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. യശസ്വി ജൈസ്വാളിനെ ഹാര്‍ദ്ദിക് പുറത്തിക്കയപ്പോള്‍ ഷമിയെ സ്കൂപ്പ് ചെയ്യുവാന്‍ ശ്രമിച്ച ജോസ് ബട്‍ലറുടെ കുറ്റി പറക്കുന്നതാണ് ഏവരും കണ്ടത്.

പിന്നീട് ദേവ്ദത്ത് പടക്കിലും സഞ്ജു സാംസണും ചേര്‍ന്ന് 43 റൺസ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു. പടിക്കലിനെയും(26) റിയാന്‍ പരാഗിനെയും റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 55/4 എന്ന നിലയിലേക്ക് വീണു.

സഞ്ജുവിന് കൂട്ടായി ഹെറ്റ്മ്യര്‍ എത്തിയ ശേഷമാണ് രാജസ്ഥാന്റെ ഇന്നിംഗ്സിന് വേഗത കൈവരിച്ചത്. സഞ്ജു റഷീദ് ഖാനെ ഒരോവറിൽ ഹാട്രിക്ക് സിക്സുകള്‍ പായിച്ചപ്പോള്‍ നിര്‍ണ്ണായക ബൗണ്ടറികളുമായി ഹെറ്റ്മ്യറും കസറി. 59 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ നൂര്‍ അഹമ്മദിനെ ഒരു സിക്സിനും ഫോറിനും സഞ്ജു പറത്തിയെങ്കിലും അടുത്ത പന്തിലും വലിയ അടി ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് താരം പുറത്താകുകയായിരുന്നു. 32 പന്തിൽ നിന്ന് 60 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന.

സഞ്ജു പുറത്തായ ശേഷം അൽസാരി ജോസഫ് എറിഞ്ഞ മത്സരത്തിന്റെ 16ാം ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ രണ്ട് സിക്സും ധ്രുവ് ജുറെൽ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസ് പിറന്നു. ഇതോടെ അവസാന നാലോവറിൽ 44 റൺസായി രാജസ്ഥാന്റെ ലക്ഷ്യം മാറി.

നൂറ് അഹമ്മദ് തന്റെ രണ്ടാം ഓവറിൽ 8 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 18 പന്തിൽ 36 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാന് മുന്നിലെ ലക്ഷ്യം.

18ാം ഓവറിൽ റഷീദ് ഖാനെതിരെ ഹെറ്റ്മ്യര്‍ ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 13 റൺസാണ്. ഇതോടെ 2 ഓവറിൽ 23 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.

മൊഹമ്മദ് ഷമിയെ ആദ്യ പന്തിൽ സിക്സ് പറത്തിയ ജുറെലിനെ തൊട്ടടുത്ത പന്തിൽ ഷമി പുറത്താക്കിയപ്പോള്‍ താരം 10 പന്തിൽ 18 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്. അടുത്ത പന്തിൽ അശ്വിന്‍ ബൗണ്ടറി നേടിയപ്പോള്‍ തൊട്ടടുത്ത പന്തിൽ അശ്വിന്‍ സിക്സര്‍ കൂടി നേടിയതോടെ ലക്ഷ്യം വെറും 7 റൺസായി മാറി. എന്നാൽ അശ്വിനെ പുറത്താക്കി ഷമി രാജസ്ഥാന്റെ ഏഴാം വിക്കറ്റ് നേടി. 3 പന്തിൽ 10 റൺസായിരുന്നു അശ്വിന്റെ സംഭാവന.

ഇതോടെ അവസാന ഓവറിൽ 7 റൺസായി മാറി രാജസ്ഥാന്റെ ലക്ഷ്യം. അവസാന ഓവര്‍ എറിയുവാന്‍ ഹാര്‍ദ്ദിക് നൂര്‍ അഹമ്മദിനെ നിയോഗിച്ചപ്പോള്‍ ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ സിക്സും നേടി 4 പന്ത് ബാക്കി നിൽക്കേ രാജസ്ഥാന്‍ വിജയം കുറിച്ചു.

26 പന്തിൽ 56 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്. താരം 5 സിക്സുകള്‍ നേടി.

Exit mobile version