അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഷെയിന്‍ ഡോവ്റിച്ച്

വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയിന്‍ ഡോവ്റിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും താരം പിന്‍വാങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു. 2015ൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 35 ടെസ്റ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചു.

2019ൽ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഒരു മത്സരം മാത്രം കളിച്ച താരം വീണ്ടും ഏകദിന സെറ്റപ്പിലേക്ക് തിരികെ എത്തിയ അവസരത്തിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഡിസംബർ 2020ൽ ന്യൂസിലാണ്ടിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്.

 

കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നു, രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന് രണ്ട് സുപ്രധാന താരങ്ങളുടെ സേവനം നഷ്ടമാകും. കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചത്.കെമര്‍ റോച്ച് തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെങ്കില്‍ ഷെയിന്‍ ഡോവ്റിച്ച് വ്യക്തിപരമായ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് മടക്കം.

22 വയസ്സുകാരന്‍ വിക്കറ്റ് കീപ്പര്‍ താരം ഡോവ്റിച്ചിന് പകരം രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതെ സമയം കവര്‍ എന്ന നിലയില്‍ ഫാസ്റ്റ് ബൗളര്‍ പ്രെസ്റ്റണ്‍ മക്സ്വീന്‍ ടീമിനൊപ്പം തുടരും.

ആദ്യ ടെസ്റ്റില്‍ ഡോവ്റിച്ചിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തില്ല.

വിന്‍ഡീസിന്റെ ബൗളിംഗ് കരുത്ത് മികച്ചത്, അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാനാകും

വൈവിധ്യമാര്‍ന്നതും മികച്ചതുമാണ് വിന്‍ഡീസ് ബൗളിംഗെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ടീമിനാവുമെന്നാണ് കരുതുന്നതെന്നും പറഞ്ഞ് വിന്‍ഡീസ് താരം ഷെയിന് ‍ഡോവ്റിച്ച്. വിന്‍ഡീസിന്റെ നാല് പേസര്‍മാരെ നോക്കിയാല്‍ അവര്‍ വ്യത്യസ്തരാണെന്ന് കാണാം. കെമര്‍ റോച്ച് ഇരുവശത്തേക്കും പന്ത് മൂവ് ചെയ്യുവാന്‍ കഴിവുള്ള താരമാണെങ്കില്‍ ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും മികച്ച പേസുള്ളവരാണ്.

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ഇവരുടെയൊപ്പം പുതുമുഖ താരം ചെമര്‍ ഹോള്‍ഡറിനെയും പരിഗണിക്കുമ്പോള്‍ ഇത്രയേറെ വൈവിധ്യമാര്‍ന്ന ബൗളിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കെതിരെ മികവ് പുലര്‍ത്താനാകുമെന്ന് ഉറപ്പാണെന്നും ഡോവ്റിച്ച് വ്യക്തമാക്കി.

ലീഡ് നേടി വിന്‍ഡീസ്, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഷമാര്‍ ബ്രൂക്ക്സ്

അഫ്ഗാനിസ്ഥാനെതിരെ നേരിയതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിന്‍ഡീസ്. 187 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയ ശേഷം ഇന്ന് രണ്ടാം ദിവസം 68/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ സംഘം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 195/5 എന്ന നിലയിലാണ്. 8 റണ്‍സിന്റെ ലീഡാണ് വിന്‍ഡീസിനുള്ളത്.

ജോണ്‍ കാംപെല്‍-ബ്രൂക്സ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് നേടി വിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും അമീര്‍ ഹംസ 55 റണ്‍സ് നേടിയ കാംപെല്ലിനെ പുറത്താക്കി അധികം കൈവാതെ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ(13)റഷീദ് ഖാനും റോഷ്ടണ്‍ ചേസിനെ(2) സഹീര്‍ ഖാനും പുറത്താക്കിയിരുന്നു.

150/5 എന്ന നിലയില്‍ വീണ ടീമിനെ പിന്നീട് മുന്നോട്ട് നയിച്ചത് ബ്രൂക്ക്സും ഷെയിന്‍ ഡോവ്റിച്ചും ചേര്‍ന്നാണ്. ആറാം വിക്കറ്റില്‍ 45 റണ്‍സാണ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

129 പന്തില്‍ 75 റണ്‍സുമായി ബ്രൂക്ക്സും 25 റണ്‍സ് നേടിയ ഷെയിന്‍ ഡോവ്റിച്ചും വലിയ ലീഡിലേക്ക് വിന്‍ഡീസിനെ രണ്ടാം സെഷനില്‍ നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്

വിന്‍ഡീസിനു വേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്. ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചിട്ട് നാളെറെയായെങ്കിലും ഏകദിന ടീമിലേക്ക് ഇപ്പോള്‍ മാത്രമാണ് താരത്തിനു അവസരം കിട്ടുന്നത്. ആദ്യ മത്സരത്തില്‍ ഷായി ഹോപ്പുമായി ചേര്‍ന്ന് റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ജോണ്‍ കാംപെല്ലിന്റെ പരിക്കാണ് ഇപ്പോള്‍ ഡോവ്റിച്ചിനു അവസരം നല്‍കിയിരിക്കുന്നത്.

ഡോവ്റിച്ച് തന്റെ ഏകദിന ക്യാപ് നായകന്‍ ജേസണ്‍ ഹോള്‍ഡറില്‍ നിന്നാണ് സ്വീകരിച്ചത്.

എട്ട് വിക്കറ്റുമായി റോഷ്ടണ്‍ ചേസ്, കൂറ്റന്‍ വിജയം നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ബാര്‍ബഡോസില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സ് മാത്രം നേടാനായപ്പോള്‍ ടീം വലിയ തോല്‍വിയേലേക്ക് വീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 77 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് വീഴാതിരുന്ന മൂന്നാം ദിവസത്തിനു ശേഷം ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകള്‍ നാലാം ദിവസം വീവുകയായിരുന്നു.

8 വിക്കറ്റ് നേടിയ റോഷ്ടണ്‍ ചേസ് ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ റോറി ബേണ്‍സ് മാത്രമാണ് പൊരുതി നിന്നത്. 84 റണ്‍സാണ് താരത്തിന്റെ സംഭാവന. ബെന്‍ സ്റ്റോക്സ്(34), ജോണി ബൈര്‍സ്റ്റോ(30), ജോസ് ബട്‍ലര്‍(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരമായ തിരഞ്ഞെടുക്കപ്പെട്ടത്.

വിന്‍ഡീസ്: 289, 415/6 ഡിക്ലയര്‍

ഇംഗ്ലണ്ട്: 77, 246 ഓള്‍ഔട്ട്

18 വിക്കറ്റുകള്‍ വീണ രണ്ടാം ദിവസത്തിനു ശേഷം ബാര്‍ബഡോസില്‍ വിക്കറ്റ് വീഴാത്ത മൂന്നാം ദിവസം

ബാര്‍ബഡോസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ വിജയ ലക്ഷ്യം നല്‍കി വിന്‍ഡീസ്. ഇന്നലെ ടെസ്റ്റിന്റെ രണ്ടാം ദിവസം 127/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു ഒരു വിക്കറ്റ് പോലും നഷ്ടമായില്ല. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ഷെയിന്‍ ഡോവ്റിച്ചും യഥേഷ്ടം ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോള്‍ സെഷനുകളോളം വിക്കറ്റ് നേടാനാകാതെ സന്ദര്‍ശകര്‍ ബുദ്ധിമുട്ടി. 295 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി വിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 415 റണ്‍സിനു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 202 റണ്‍സും ഷെയിന്‍ ഡോവ്റിച്ച് 116 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

628 റണ്‍സ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് നേടേണ്ടത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 56/0 എന്ന നിലയിലാണ്. 39 റണ്‍സുമായി റോറി ബേണ്‍സും 11 റണ്‍സ് നേടി കീറ്റണ്‍ ജെന്നിംഗ്സുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പത്ത് വിക്കറ്റ് കൈവശമുള്ള ഇംഗ്ലണ്ട് വിജയിക്കുവാനായി 572 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ചിറ്റഗോംഗ് ടെസ്റ്റ് ആവേശകരമായ നിലയില്‍, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നു

വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ടീം രണ്ടാം ഇന്നിംഗ്സില്‍ 55/5 എന്ന നിലയില്‍ പരുങ്ങലിലാണ്. 78 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയതെങ്കിലും രണ്ടാം ഇന്നിംഗ്സിലെ പ്രകടനം ടീമിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മുഷ്ഫിക്കുര്‍ റഹിം(11*), മെഹ്ദി ഹസന്‍ എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. റോഷ്ടണ്‍ ചേസ്, ജോമല്‍ വാരിക്കന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദേവേന്ദ്ര ബിഷു ഒരു വിക്കറ്റും നേടുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 324 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ദിവസം 315/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീമിനു 39 റണ്‍സ് നേടിയ തൈജുല്‍ ഇസ്ലാം പുറത്താകാതെ നിന്നപ്പോള്‍ നയീം ഹസന്‍(26), മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ ജോമല്‍ വാരിക്കന്‍ പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 88/5 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യര്‍(63), ഷെയിന്‍ ഡോവ്റിച്ച്(63*) കൂട്ടുകെട്ട് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. നയീം ഹസന്‍ 5 വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ 3 വിക്കറ്റും നേടി. ഹെറ്റ്മ്യര്‍ 47 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ 63 റണ്‍സ് നേടിയത്.

Exit mobile version